അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ പണം കണ്ടെത്തുന്നതിനായി ഭവന വായ്പ്പകളിലെ ടോപ് അപ്പ് സേവനം നമുക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. കടക്കാരന് നിലവില്‍ ബാങ്കിന് ഈടായി നല്‍കിയിരിക്കുന്ന അതേ ആസ്തിയിന്മേല് അധിക തുക വായ്പയായി
വീട് പുതുക്കിപ്പണിയുവാനോ, ഒന്നോ രണ്ടോ മുറികള്‍ കൂടി ഉള്‍പ്പെടുത്തി വീട്ടിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുവാനോ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ പണം കണ്ടെത്തുന്നതിനായി ഭവന വായ്പ്പകളിലെ ടോപ് അപ്പ് സേവനം നമുക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. കടക്കാരന് നിലവില്‍ ബാങ്കിന് ഈടായി നല്‍കിയിരിക്കുന്ന അതേ ആസ്തിയിന്മേല് അധിക തുക വായ്പയായി ആവശ്യപ്പെടുകയാണ് വായ്പ ടോപ് അപ്പ് ചെയ്യുമ്പോള്‍ സംഭവിക്കപ്പെടുന്നത്.

12 മാസ കാലയളവില്‍ ഒരു തവണ പോലും മുടക്കം വരാതെ വായ്പാ പണമടച്ചിട്ടുള്ള വ്യക്തികള്‍ ഭവന വായ്പാ ടോപ് അപ്പിന് അര്‍ഹരാണ്. ഉപഭോക്താവ് അടയ്ക്കേണ്ടുന്ന ആകെ ഇഎംഐകളുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും ടോപ് അപ്പായി ബാങ്ക് അനുവദിച്ചു നല്കുന്ന തുകയുടെ അളവ്.
ഉദാഹരണത്തിന് പന്ത്രണ്ട് ഇഎംഐകള്‍ക്ക് ശേഷം ബാങ്ക് യഥാര്‍ഥ ഭവന വായ്പയിന്മേല് 10 ശതമാനം ടോപ് അപ്പ് അനുവദിക്കും. 24 ഇഎംഐകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഭവനവായ്പയുടെ 20 ശതമാനമാക്കി ബാങ്കുകള്‍ ടോപ്പ് അപ്പ് പരിധി ഉയര്‍ത്തും. ഓരോ ബാങ്കുകളുടേയും നയങ്ങള്‍ക്കനുസരിച്ചായിരിക്കും അവര്‍ പരിധി നിശ്ചയിച്ചിരിക്കുന്നത്. അതായത് ഓരോ ബാങ്കിനും ഓരോന്നായിരിക്കുമെന്ന് അര്‍ഥം.
ഭവനവായ്പ്പകള്‍ക്ക് മേല്‍ ടോപ്പ് അപ്പ് ആവശ്യപ്പെടുന്നതിന് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.
1. ഭവന വായ്പ്പാ ടോപ് അപ്പിനായി രേഖാമൂലം അപേക്ഷിക്കേണ്ടതുണ്ട്. ചില ബാങ്കുകളില്‍ ഇത് പുതിയൊരു ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് സമാന പ്രക്രിയകള്‍ ആവശ്യമാണ്. വീടുമായി സംബന്ധിച്ച രേഖകള്‍, വിലാസം തെളിയിക്കുന്ന രേഖകള്‍, തിരിച്ചറിയല്‍ രേഖകള്‍, വരുമാനം തെളിയിക്കുന്ന രേഖകള്‍ എന്നിവ ഈ സമയത്ത് സമര്‍പ്പിക്കേണ്ടതായി വരും.
2. വായ്പയുടെ കാലാവധി ബാങ്കുകള്‍ക്കനുസരിച്ച് വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ടോപ്പ് അപ്പ് ഭവനവായ്പ്പയ്ക്കായി നല്കുന്ന കാലാവധി 30 വര്‍ഷമാണ്. ഇന്ത്യന്‍ ബാങ്ക് 10 വര്‍ഷവും നല്കുന്നു. എന്നാല്‍ ബാങ്ക് ഓഫ് ബറോഡ പോലുള്ള ചില ബാങ്കുകള്‍ വായ്പ്പാത്തുകയുടെ കാലാവധി നിശ്ചയിക്കുന്നത് കടക്കാരന്റെ പ്രായം അടിസ്ഥാനമാക്കിയാണ്.
3. ടോപ്പ് അപ്പ് ഭവന വായ്പ്പകളുടെ പലിശ നിരക്ക് ഭവന വായ്പ്പാ പലിശ നിരക്കിനേക്കാളും അല്‍പ്പം കൂടുതലായിരിക്കും. പലിശ നിരക്ക് കടക്കാരന്റെ പ്രൊഫൈല്‍ ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഉദാഹരണത്തിന് ആക്സിസ് ബാങ്കിന്റെ ടോപ്പ് അപ്പ് ഭവനവായ്പ്പാ പലിശ നിരക്ക് 8.65 ശതമാനത്തിലാണ് ആരംഭിക്കുന്നത്. എസ്ബിഐയുടേത് 7.50 ശതമാനത്തിനും 9.80 ശതമാനത്തിനുമിടയിലാണ്.
4. ബാങ്കുകള്‍ ടോപ്പ് അപ്പായി അനുവദിക്കുന്ന പരമാവധി തുകയും ബാങ്കുകള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. എസ്ബിഐ അനുവദിക്കുന്ന പരമാവധി തുകയ്ക്ക് പരിധിയില്ല. ഇന്‍ഡ്യന്‍ ബാങ്കിന്റേത് 60 ലക്ഷവും ആക്സിസ് ബാങ്കിന്റെത് 50 ലക്ഷവുമാണ് പരമാവധി ടോപ്പ് അപ്പ് പരിധി.
ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്തെന്നാല്‍ വീടിന്റെ അറ്റകുറ്റപ്പണി നടത്തുവാനോ, പുതുക്കിപ്പണിയുവാനോ ഒരു ടോപ്പ് അപ്പ് ഭവന വായ്പ എടുക്കുകയാണെങ്കില്‍ അതുവഴി നികുതി ഇളവും ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications