റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് എന്നതിന്റെ ചുരുക്കപ്പേരാണ് ആര്‍ടിജിഎസ് എന്നത്. തത്സമയം പണം കൈമാറ്റം ചെയ്യാനുപയോഗിക്കുന്ന ഉപാധിയാണിത്.
റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് എന്നതിന്റെ ചുരുക്കപ്പേരാണ് ആര്‍ടിജിഎസ് എന്നത്. തത്സമയം പണം കൈമാറ്റം ചെയ്യാനുപയോഗിക്കുന്ന ഉപാധിയാണിത്.
ആര്‍ടിജിഎസിന്റെ പ്രവര്‍ത്തനം നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്സ്ഫ(നെഫ്റ്റ്)റില്‍ നിന്നും വ്യത്യസ്തമാണ്. നെഫ്റ്റില്‍ ഒരു സമയത്ത് ഇടപാട് സ്വീകരിക്കുകയും പിന്നീടത് ഘട്ടം ഘട്ടമായി പൂര്‍ത്തീകരിക്കുകയുമാണ് ചെയ്യുക. എന്നാല്‍ ആര്‍ടിജിഎസില്‍ തുടര്‍ച്ചയായി ഇടപാട് പ്രക്രിയകള്‍ നടക്കും. 2020 ഡിസംബര്‍ 14 മുതല്‍ ആര്‍ടിജിഎസ് സേവനം 24 മണിക്കൂറും ലഭ്യമാക്കിയിട്ടുണ്ട്.

ആര്‍ടിജിഎസ് ഇടപാടുകള്‍ക്കായി ഈടാക്കിയിരുന്ന പ്രവര്‍ത്തന ചാര്‍ജ് റിസര്‍വ് ബാങ്ക് നിര്‍ത്തലാക്കിയിരുന്നു. ബാങ്കുകള്‍ ആര്‍ടിജിഎസ് ഇടപാടുകള്‍ക്കായി ചാര്‍ജുകള്‍ ഈടാക്കുന്നുണ്ട്. ഇന്‍വാര്‍ഡ് ഇടപാടുകള്‍ സൗജന്യമാണ്. അവയ്ക്കായി യാതൊരു തരത്തിലുള്ള ചാര്‍ജുകളും ഈടാക്കുന്നില്ല. ഔട്ട്വേര്‍ഡ് ഇടപാടുകളില്‍ 2 മുതല്‍ 5 ലക്ഷം വരെയുള്ളവയ്ക്ക് 24.5 (നികുതി ഒഴികെ) രൂപയും 5 ലക്ഷത്തില്‍ കൂടുതലുള്ള ഇടപാടുകള്‍ക്ക് 49.5 രൂപയും (നികുതി ഒഴികെ) ഈടാക്കുന്നു. എന്നിരുന്നാലും ബാങ്കുകള്‍ക്ക് ഈ തുകയില്‍ കുറഞ്ഞ തുകയും ചാര്‍ജായി ഈടാക്കാം. എന്നാല്‍ ആര്‍ബിഐ നിശ്ചയിച്ചിരിക്കുന്ന തുകയ്ക്ക് മുകളിലുള്ള തുക ചാര്‍ജായി ഈടാക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കില്ല.
ആര്‍ടിജിഎസ് ഇടപാടുകള്‍ നടത്തുന്നതിനായി ഉപഭോക്താവ് ബാങ്കില്‍ ചില വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അടയ്ക്കുന്ന തുക, അയക്കുന്ന അക്കൗണ്ട് നമ്പര്‍, ബെനഫിഷ്യറി ബാങ്ക് ബ്രാഞ്ച്, ഐഎഫ്എസ് സി കോഡ് തുടങ്ങിയ വിവരങ്ങള്‍ അതില്‍ ഉള്‍പ്പെടും.
ആര്‍ടിജിഎസ് ഉപയോഗിക്കുന്നത് മറ്റ് ഇടപാട് മാര്ഗങ്ങളെക്കാള് കൂടുതല്‍ പ്രയോജപ്രദം. പരമാവധി തുകയുടെ പരിധിയില്ലാതെ സുരക്ഷിതമായ പണ വിനിമയത്തിന് ഇതു വഴി നിങ്ങള്‍ക്ക് സാധിക്കും. മാത്രമല്ല എല്ലാ ദിവസവും 24x7 ഈ സേവനം ലഭിക്കുകയും ചെയ്യും.
ഓണ്‍ലൈനായി ഇന്റര്‍നെറ്റ് ബാങ്ക് മുഖേനയും നിങ്ങള്‍ക്ക് പണമയക്കാന്‍ സാധിക്കും. അതിന് നിങ്ങള്‍ക്ക് ചെക്കോ, ഡിമാന്‍ഡ് ഡ്രാഫ്റ്റോ പോലുള്ളവയുടെ ആവശ്യം വരുന്നില്ല. പണം സ്വീകരിക്കാന്‍ ബെനഫിഷ്യറിക്ക് ബാങ്കില്‍ നേരിട്ട് പോകേണ്ട ആവശ്യവും വരുന്നില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications