രാജ്യത്തെ ഗ്രാമീണ മേഖലകളില്‍ ജീവിക്കുന്ന സാധാരണക്കാരായ ജനതയ്ക്ക് സാമ്പത്തിക സുരക്ഷയും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പുവരുത്തുന്നതിനായുള്ള തപാല്‍ വകുപ്പിന്റെ പദ്ധതിയാണ് ഗ്രാമീണ തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ് (ആര്‍പിഎല്‍ഐ).
രാജ്യത്തെ ഗ്രാമീണ മേഖലകളില്‍ ജീവിക്കുന്ന സാധാരണക്കാരായ ജനതയ്ക്ക് സാമ്പത്തിക സുരക്ഷയും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പുവരുത്തുന്നതിനായുള്ള തപാല്‍ വകുപ്പിന്റെ പദ്ധതിയാണ് ഗ്രാമീണ തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ് (ആര്‍പിഎല്‍ഐ). ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ഭദ്രതയും ജീവിതസുരക്ഷയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്രാമ സുരക്ഷ, ഗ്രാമ സന്തോഷ്, ഗ്രാമ സുവിധ, ഗ്രാമ പ്രിയ, ഗ്രാമ സുമംഗല്, ബാല്‍ ജീവന് ബിമ എന്നിങ്ങനെ ആറ് വ്യത്യസ്ത ഇന്‍ഷുറന്‍സ് പദ്ധതികളാണ് ഇതിലൂടെ തപാല്‍ വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്. 1995ലാണ് പദ്ധതി ആരംഭിച്ചത്.
ഗ്രാമ സുരക്ഷ
ആജീവനാന്ത ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഗ്രാമ സുരക്ഷ. 19 വയസ് മുതല്‍ 55 വയസ് വരെയുള്ളവര്‍ക്ക് പോളിസിയില്‍ ചേരാം. 80 വയസ് തികയുമ്പോ അക്കൗണ്ട് ഉടമയ്ക്ക് പണം പിന്‍വലിക്കാന്‍ സാധിക്കും. പോളിസി ഹോള്‍ഡര്‍ മരണപ്പെട്ടാല്‍ നോമിനിയ്ക്കോ നിയമപരമായ പ്രതിനിധികള്‍ക്കോ ഇന്‍ഷുറന്‍സ് തുക ലഭിക്കും. പദ്ധതിയില്‍ ചേര്‍ന്ന് നാല് വര്‍ഷത്തിന് ശേഷം പോളിസി ഉടമയ്ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം. മൂന്ന് വര്‍ഷത്തിന് ശേഷം പോളിസി പിന്‍വലിക്കാം. 10000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. 1000 രൂപയ്ക്ക് 65 രൂപയാണ് ബോണസായി ലഭിക്കുക.
ഗ്രാമ സുവിധ
ഗ്രാമ സുവിധ പോളിസി എടുത്ത് അഞ്ച് വര്‍ഷത്തിന് ശേഷം എന്‍ഡോവ്മെന്റ് അഷ്വറന്‍സ് പോളിസിയിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള സംവിധാനമാണ് ഇതിലൂടെ ഉപയോക്താവിന് ലഭിക്കുന്നത്. 19 വയസ് മുതല്‍ 55 വയസ് വരെയുള്ളവര്‍ക്ക് പോളിസിയില്‍ ചേരാം. പോളിസി ഉടമ മരണപ്പെട്ടാല്‍ അസൈന്സി, നോമിനി അല്ലെങ്കില്‍ നിയമപരമായ അവകാശിയ്ക്ക് ബോണസ് തുകയും അഷ്വര്‍ഡ് തുക മുഴുവനായും ലഭിക്കും. 4 വര്‍ഷത്തിനുശേഷം വായ്പാ സൗകര്യം നേടാനും മൂന്ന് വര്‍ഷത്തിന് ശേഷം പോളിസി പിന്‍വലിക്കാനും സാധിക്കും. 10000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. 1000 രൂപയ്ക്ക് 65 രൂപയാണ് ബോണസായി ലഭിക്കുക.
ഗ്രാമ സുമംഗല്
പരമാവധി 10 ലക്ഷം രൂപയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. പോളിസിയില്‍ ചേരുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 19 വയസ് ആണ്.പോളിസി ഹോള്‍ഡറിന്റെ മരണശേഷം നോമിനിയ്ക്കാണ് അഷ്വേര്‍ഡ് തുകയും ബോണസ് തുകയും ലഭിക്കുക. സുമംഗല് പദ്ധതി 15, 20 എന്നിങ്ങനെ രണ്ട് കാലയളവുകളില്‍ ലഭ്യമാണ്. 20 വര്‍ഷത്തെ ടേം പോളിസിക്ക് 40 വയസും 15 വര്‍ഷത്തെ ടേം പോളിസിക്ക് 45 വര്‍ഷവുമാണ് പ്രായപരിധി. 1000 രൂപയ്ക്ക് 47 രൂപയാണ് ബോണസായി ലഭിക്കുക.
ബാല്‍ ജീവന് ബിമ
പോളിസി ഉടമകളുടെ കുട്ടികള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്കുന്ന പദ്ധതിയാണ് ബാല്‍ ജീവന് ബിമ. പരമാവധി രണ്ട് കുട്ടികള്‍ക്കാണ് പദ്ധതി ആനുകൂല്യം ലഭിക്കുക. അഞ്ച് മുതല്‍ 20 വയസുവരെയാണ് പ്രായപരിധി. പരമാവധി തുക 3 ലക്ഷം രൂപ അല്ലെങ്കില്‍ രക്ഷകര്‍ത്താവിന്റെ അഷ്വേര്‍ഡ് തുകയ്ക്ക് തുല്യമായ തുകയാണ് ലഭിക്കുക. പദ്ധതിയില്‍ ചേരുന്ന പോളിസി ഹോള്‍ഡര്‍ക്ക് /രക്ഷകര്‍ത്താവിന് 45 വയസ് കവിയാന്‍ പാടില്ല. പോളിസി ഉടമ മരണപ്പെട്ടാല്‍ പിന്നെ പോളിസി പ്രീമിയം അടയ്ക്കേണ്ടതില്ല. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സമ്പൂര്‍ണ്ണ അഷ്വേര്‍ഡും ബോണസും കുട്ടികള്‍ക്ക് ലഭിക്കും. പോളിസിയില്‍ ചേരുന്നതിന് കുട്ടികളുടെ വൈദ്യപരിശോധന ആവശ്യമില്ല. എന്നാല്‍ കുട്ടി ആരോഗ്യവാനായിരിക്കണം. 1000 രൂപയ്ക്ക് 50 രൂപയാണ് പ്രതിവര്‍ഷം നല്കുന്ന ബോണസ് നിരക്ക്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications