ഇന്‍ഷ്വേര്‍ഡ് തുകയും കുറയ്ക്കാവുന്ന മറ്റൊരു തുകയും ചേര്‍ന്നതാണ് ടോപ്പ് അപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകള്‍.
ടോപ് അപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി എന്നത് ലളിതമായി പറഞ്ഞാല്‍ പ്രീമിയം തുകയില്‍ വലിയ വര്‍ധനവില്ലാതെ അനുബന്ധമായി മറ്റൊരു ഇന്‍ഷുറന്‍സ് പോളിസി കൂടി ചേരുന്നതിന് സമാനമാണ്. അതായത് ചെറിയ പ്രീമിയത്തില്‍ ഉയര്‍ന്ന കവറേജ്. ടോപ്പ് അപ്പ് പോളിസികളെക്കുറിച്ച് പറയുമ്പോള്‍ പ്രധാനമായും മനസ്സിലാക്കേണ്ടുന്ന രണ്ട് കാര്യങ്ങളുണ്ട്.

ഇന്‍ഷ്വേര്‍ഡ് തുകയും കുറയ്ക്കാവുന്ന മറ്റൊരു തുകയും ചേര്‍ന്നതാണ് ടോപ്പ് അപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകള്‍. കുറയ്ക്കാവുന്ന തുകയ്ക്ക് മുകളിലാണ് ക്ലെയിം തുക വരുന്നത് എങ്കില്‍ അധികമായി വരുന്ന ക്ലെയിം തുക ഇന്‍ഷുറന്‍സ് കമ്പനിയാണ് അടയ്ക്കുക.
ഉദാഹരണത്തിന് 5 ലക്ഷം രൂപ ഇന്‍ഷ്വേഡ് തുകയും 2 ലക്ഷം രൂപ കുറയ്ക്കാവുന്ന തുകയുമായി നിങ്ങള്‍ ഒരു ടോപ് അപ്പ് പ്ലാന്‍ വാങ്ങുന്നു എന്ന് കരുതുക. ക്ലെയിം 2 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍ അധിക തുക ടോപ്പ് അപ്പ് പോളിസി പ്രകാരം കമ്പനിയാണ് അടയ്ക്കുക.
നിലവിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിക്കൊപ്പമാണ് ടോപ് അപ്പ് പോളിസി ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുക. രണ്ട് തരത്തിലാണ് ടോപ്പ് അപ്പ് പോളിസികളുള്ളത്. ടോപ്പ് അപ്പ് പോളിസികളും സൂപ്പര്‍ ടോപ്പ് അപ്പ് പോളിസികളും.
ടോപ്പ് അപ്പ് പ്ലാനിന് കീഴില്‍ ഓരോ ക്ലെയിമും കുറയ്ക്കാവുന്ന തുകയുമായി ചേര്‍ക്കപ്പെട്ടിരിക്കുന്നു. കുറയ്ക്കാവുന്ന തുകയേക്കാള്‍ കൂടുതലാണ് ക്ലെയിം എങ്കില്‍ അധിക തുക കമ്പനി നല്‍കും.
സൂപ്പര്‍ ടോപ്പ് അപ്പ് പ്ലാനുകളില്‍ ഓരോ വര്‍ഷവുമുള്ള ക്ലെയിമുകളുടെ ആകെ തുകയാണ് കുറയ്ക്കാവുന്ന തുകയുമായി ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ആകെ ക്ലെയിം തുക കുറയ്ക്കാവുന്ന തുകയേക്കാള്‍ അധികമാണെങ്കില്‍ അധിക തുക കമ്പനി നല്‍കും.
എങ്ങനെ ഒരു മികച്ച ടോപ്പ് അപ്പ് പ്ലാന്‍ വാങ്ങിക്കാം
- നിലവിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനിലെ ഇന്‍ഷുവേഡ് തുക കുറയ്ക്കാവുന്ന തുകയുമായി താരതമ്യം ചെയ്യുക.
- മെച്ചപ്പെട്ട കവറേജ് തിരഞ്ഞെടുക്കുക
- കവറേജ് ഇന്‍ക്ലൂസീവ് ആണോ എന്ന് ഉറപ്പുവരുത്തുവാന്‍ കവറേജില്‍ വാഗ്ദാനം ചെയ്തിരിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കുക.
- നിലവിലുള്ള പ്ലാനിന്റെ വെയ്റ്റിംഗ് പിരീഡ് പരിശോധിച്ച് വേഗത്തിലുള്ള കവറേജിനായി കുറഞ്ഞ വെയ്റ്റിംഗ് പിരീഡുള്ള പ്ലാന്‍ തിരഞ്ഞെടുക്കുക.
- സേവനം ലഭ്യമാകുന്ന ആശുപത്രികളുടെ പട്ടിക പരിശോധിക്കുക. ഏറ്റവും കൂടുതല്‍ ആശുപത്രി ശൃംഖലകളുള്ള പ്ലാനുകള്‍ തിരഞ്ഞെടുക്കുക.
ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജ് കൂടുതല്‍ ലഭിക്കുവാനും എന്നാല്‍ അതിനായി അധികമായി പ്രീമിയം തുക മുടയ്ക്കുവാനും ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ പോളിസികളാണ് ടോപ്പ് അപ്പ് പോളിസികള്‍.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
