രാകേഷ് ജുന്‍ജുന്‍വാലയുടെ നിക്ഷേപ പോര്‍ട്ട് ഫോളിയോ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. സ്മോള്‍ ക്യാപ് കമ്പനിയായ രാഘവ് പ്രൊഡക്ടിവിറ്റി എന്ഹാന്സേഴ്സിന്റെ റെഗുലേറ്ററി ഫയലിംഗിന് ശേഷമാണിത്. ഇന്ത്യന്‍ വാറന്‍
രാകേഷ് ജുന്‍ജുന്‍വാലയുടെ നിക്ഷേപ പോര്‍ട്ട് ഫോളിയോ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. സ്മോള്‍ ക്യാപ് കമ്പനിയായ രാഘവ് പ്രൊഡക്ടിവിറ്റി എന്ഹാന്സേഴ്സിന്റെ റെഗുലേറ്ററി ഫയലിംഗിന് ശേഷമാണിത്. ഇന്ത്യന്‍ വാറന്‍ ബഫറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാല രാഘവ് പ്രൊഡക്ടിവിറ്റി എന്ഹാന്സേഴ്സിന്റെ 6 ലക്ഷം അണ്‍സെക്യുവേര്‍ഡ് കമ്പല്‍സറി കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകളാണ് വാങ്ങിക്കുവാന്‍ തയ്യാറെടുക്കുന്നത്. 30.9 കോടി രൂപയുടെ നിക്ഷേപമാണിത്.
രാഘവ് പ്രൊഡക്ടിവിറ്റി എന്‍ഹാന്‍സേഴ്സ്
ആഗസ്ത് മാസം തുടക്കത്തിലാണ് കമ്പനി ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ഇതൊരു സുവര്‍ണാവസരമായി മാറുകയും ചെയ്്തു. വാര്‍ത്ത പുറത്തു വന്നത് മുതല്‍ ഇതിനോടകം തന്നെ കമ്പനിയുടെ സ്മോള്‍ ക്യാപ് ഓഹരികളുടെ വില 27 ശതമാനത്തിലേറെ കുതിച്ചു ചാട്ടം നടത്തിയിരിക്കുകയാണ്. 2016 ഏപ്രില്‍ 13നാണ് ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ രാഘവ് പ്രൊഡക്ടിവിറ്റി എന്ഹാന്സേഴ്സിന്റെ ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്. 39 രൂപയായിരുന്നു ഐപിഒയുടെ ഇഷ്യു വില. 2016 ഏപ്രിലില്‍ ലിസ്റ്റ് ചെയ്ത കമ്പനി ഓഹരികള്‍ ഇക്കഴിഞ്ഞ ദിവസം ഒരു ഓഹരിക്ക് 1008.50 രൂപ വരെ എത്തിയിരുന്നു.
ആറ് മാസത്തില്‍ 273 ശതമാനം ഉയര്‍ന്ന ആദായം
കഴിഞ്ഞ മാസത്തില്‍ രാഘവ് പ്രൊഡക്ടിവിറ്റി എന്‍ഹാന്‍സേഴ്സ് 80 ശതമാനം ആദായമാണ് നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്. 504.85 രൂപയില്‍ നിന്നും 912.50 രൂപയിലേക്ക് ഇക്വിറ്റി ഓഹരികളുടെ വില ഈ ഒരു മാസ കാലയളവില്‍ വളര്‍ന്നു. കഴിഞ്ഞ 6 മാസത്തെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ രാഘവ് പ്രൊഡക്ടിവിറ്റി എന്‍ഹാന്‍സേഴ്സ് 273 ശതമാനം ഉയര്‍ന്ന ആദായമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. 244.45 രൂപയില്‍ നിന്നും 912.50 രൂപയിലേക്ക് ആറ് മാസത്തില്‍ രാഘവ് പ്രൊഡക്ടിവിറ്റി എന്ഹാന്സേഴ്സിന്റെ ഓഹരി വില ഉയര്‍ന്നു.
ഒരു വര്‍ഷത്തില്‍ 735 ശതമാനം ആദായം
109.25 രൂപയില്‍ നിന്നും 912.50 രൂപയായാണ് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ രാഘവ് പ്രൊഡക്ടിവിറ്റി എന്ഹാന്സേഴ്സിന്റെ ഓഹരി വിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. അതായത് ഒരു വര്‍ഷത്തില്‍ 735 ശതമാനം ആദായം. ഇനി കഴിഞ്ഞ 5 വര്‍ഷത്തെ കമ്പനിയുടെ പ്രകടനം പരിശോധിക്കുകയാണെങ്കില്‍ കമ്പനി സ്വന്തമാക്കിയിരിക്കുന്നത് ആകെ 2,032.50 ശതമാനത്തിന്റെ വളര്‍ച്ചയാണ്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് 42.79 രൂപയായിരുന്നു രാഘവ് പ്രൊഡക്ടിവിറ്റി എന്ഹാന്സേഴ്സിന്റെ ഓഹരി വില. 5 വര്‍ഷം പിന്നിട്ട് 2021 ആഗസ്ത് മാസം ആദ്യ വാരത്തില്‍ കമ്പനിയുടെ ഓഹരി വില 912.50 രൂപയിലാണ് എത്തി നില്‍ക്കുന്നത്.
1 ലക്ഷം 21.32 ലക്ഷം രൂപയായി വളര്‍ന്നു
അതായത് നിങ്ങള്‍ 1 ലക്ഷം രൂപ 5 വര്‍ഷങ്ങള്‍ക്ക് മുമ്പ് രാഘവ് പ്രൊഡക്ടിവിറ്റി എന്ഹാന്സേഴ്സിന്റെ ഓഹരികളില്‍ നിക്ഷേപിച്ചിരുന്നുവെങ്കില്‍, ഇപ്പോഴും ആ നിക്ഷേപം നിലനിര്‍ത്തുകയാണ് എങ്കില്‍ നിങ്ങളുടെ ആ 1 ലക്ഷം രൂപ ഇന്ന് 21.32 ലക്ഷം രൂപയായി വളര്‍ന്നിരിക്കും. കഴിഞ്ഞ കാലങ്ങളിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ഏറ്റവും മികച്ച ആദായം തന്നെ ഓഹരി ഉടമകള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന ഒരു കമ്പനിയിലാണ് രാകേഷ് ജുന്‍ജുന്‍ വാല ഇപ്പോള്‍ നിക്ഷേപത്തിന് തയ്യാറെടുക്കുന്നത് എന്ന് നമുക്ക് നിസ്സംശ്ശയം പറയാം.
More From GoodReturns

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

റെയിൽവേ ഓഹരികളിൽ വൻ മുന്നേറ്റം: RVNL, RITES ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട നിർണായക വിവരങ്ങൾ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?



Click it and Unblock the Notifications