സമ്പദിച്ച് തുടങ്ങുന്ന കാലത്ത് ചെലവാക്കാനുള്ള പ്രവണത ഓരോരുത്തർക്കും കൂടുതലാണ്. അതിന് വൈകാരികവും ഭൗതികവുമായ നിരവധി കാരണങ്ങളുണ്ട്. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ അന്നേരത്തെ സന്തോഷത്തിൽ വിശ്വസിക്കുന്നതും അതിനായി പ്രവർത്തിക്കുന്നതുമാണ് പ്രധാന കാരണം. അതുവരെയുണ്ടായിരുന്ന ആഗ്രഹങ്ങൾ സാധിക്കുന്നതോടൊപ്പം കൂടുതൽ വലിയ സ്വപ്നങ്ങളുണ്ടാവുകയും അതിനായി കൂടുതൽ പണം ചെലവാക്കുകയും ചെയ്യുന്നു. ഇതിനെ ചോദ്യം ചെയ്യുന്നിടത്ത് മറുപടിയായ നിരവധി ന്യായങ്ങളുമുണ്ടാകും.
സാമ്പത്തിക സുരക്ഷിതത്വം അനിവാര്യമാണെന്ന് നിങ്ങൾ എത്ര വേഗം തിരിച്ചറിയുന്നോ അത്രയും നല്ലത്. സ്ഥിരവും സുസ്ഥിരവുമായ നിക്ഷേപ പദ്ധതി പിന്തുടരുന്നതിലൂടെ സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക് സഞ്ചരിക്കാൻ നമുക്ക് സാധിക്കും. അതുവഴി സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനും ജീവിത യാത്രയിലുടനീളം ശക്തമായ ഒരു സാമ്പത്തിക അടിത്തറ നിലനിർത്താനും പ്രാപ്തരാവുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പൊള്ളയും അവസരവാദപരവുമായ ന്യായീകരണങ്ങൾ ഒഴിവാക്കി വേഗം നിക്ഷേപം തുടങ്ങാം. നിക്ഷേപ പദ്ധതികൾ തുടങ്ങുന്നത് മാറ്റിവയ്ക്കാൻ പൊതുവായി ആളുകൾ പറയുന്ന ചില ഒഴിവുകഴിവുകൾ എന്തൊക്കെയെന്ന് നോക്കാം.

നിക്ഷേപിക്കാനും മാത്രമുള്ള വരുമാനമില്ല!: പൊതുവായി ബഹുഭൂരിപക്ഷം ആളുകളും പറയുന്ന പ്രധാന കാരണങ്ങളിലൊന്നാണിത്. മുന്നിൽ വരുന്നതിനെല്ലാം പണം ചെലവാക്കുമ്പോൾ മാസവസാനത്തേക്ക് ഒന്നും ബാക്കിയുണ്ടാവുകയില്ല. അത് നിങ്ങളെ കടത്തിലേക്കും കടത്തിന് മേൽ കടത്തിലേക്കും നയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരം ഒരു സാഹചര്യത്തിൽ കൃത്യമായ സാമ്പത്തിക ആസൂത്രണം നടത്തുക. അങ്ങനെ ബാക്കി വരുന്നതെന്തും നിക്ഷേപമാക്കാനും സാധിക്കും. നിങ്ങളുടെ ഭാവിയിലേക്ക് നിങ്ങൾ തന്നെ നൽകുന്ന തുകയാണ് നിക്ഷേപം. പ്രതിമാസ നിക്ഷേപം ശീലമാക്കുക. ചെറുതെങ്കിലും സാധ്യമായ അത്രയും തുക നിക്ഷേപത്തിനായി മാറ്റിവെക്കുക.
എവിടെ തുടങ്ങണമെന്നറിയില്ല!: അറിവില്ലായ്മയാണ് നിക്ഷേപം നടത്താതിരിക്കാനുള്ള മറ്റൊരു കാരണമായി പലരും ചൂണ്ടി കാണിക്കുന്നത്. നിരവധി നിക്ഷേപ അവസരങ്ങളാണ് നിലവിലുള്ളത്. എന്നാൽ അത് വളരെ സങ്കീർണമായി തോന്നപ്പെടുന്നു. സാങ്കേതിക പദപ്രയോഗങ്ങളുടെയും സങ്കീർണ്ണമായ സാമ്പത്തിക കാര്യങ്ങളുടെയും മുന്നിൽ ഒന്നുമറിയാത്തതായി പോകുന്നതാണ് പലപ്പോഴും. എന്നാൽ ഒന്ന് മനസിലാക്കാൻ ശ്രമിച്ചാൽ, അതിന് മുന്നിലുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തിയാൽ എളുപ്പത്തിൽ നിക്ഷേപ യാത്രയാരംഭിക്കാൻ സാധിക്കും. അവിടെ തുടക്കക്കാരുടെ പരിഭ്രമം ഉണ്ടായേക്കാം. എന്നാൽ കൂടുതൽ അറിയാൻ ശ്രമിക്കുക.
പണം നഷ്ടമാകുമോയെന്ന ഭയം!: എല്ലാവരും അവരുടെ പണം നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നു, പ്രത്യേകിച്ച് ആദ്യമായി നിക്ഷേപിക്കുന്നവർക്ക്. എന്നാൽ വിവേകത്തോടെ നിക്ഷേപിക്കുന്നടുത്ത് ആ ഭയം ഒഴിവാക്കാം. ഏത് തരം നിക്ഷേപമാണെങ്കിലും ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ നഷ്ടമുണ്ടാവുകയില്ലയെന്ന് മാത്രമല്ല നേട്ടമുണ്ടാക്കാൻ സാധിക്കുകയും ചെയ്യും. നിങ്ങളുടെ പണം നഷ്‌ടപ്പെടാനിടയുള്ളതിനാൽ നിക്ഷേപിക്കാൻ മടിക്കരുത്. സ്ഥിരമായി നിക്ഷേപിക്കുകയും പിടിച്ചുനിൽക്കുകയും ചെയ്യുക.
സമയം അതിക്രമിച്ചു!: നിക്ഷേപമൊക്കെ തുടങ്ങേണ്ട സമയം കഴിഞ്ഞു, ഇനിയിപ്പോൾ എന്തിനാണ് എന്ന് ചിന്തിക്കുന്നവരുടെ കൂട്ടത്തിലാണോ നിങ്ങൾ? നിങ്ങളുടെ കടങ്ങൾ തീർക്കുകയും നിങ്ങളുടെ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുകയും ചെയ്യുന്നത് ഇതുവരെ നിക്ഷേപിക്കുന്നതിൽ നിന്ന് നിങ്ങളെ തടഞ്ഞിട്ടുണ്ടാവാം. എന്നാൽ ഇനിയും നിക്ഷേപിച്ച് തുടങ്ങാൻ വൈകിയിട്ടില്ലയെന്ന് തിരിച്ചറിയുക. എത്രയും വേഗം ആദ്യ നിക്ഷേപം നടത്തുക, അത് തുടർന്നുകൊണ്ടെയിരിക്കുക. എത്രയും വേഗം നിക്ഷേപിച്ചു തുടങ്ങുക അത്രയും നല്ലത്. എന്നുകരുതി നിക്ഷേപിക്കാതിരിക്കേണ്ടതില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
