മ്യൂച്വല്‍ഫണ്ട് നിക്ഷേപങ്ങളില്‍ ഈ പിഴവുകള്‍ ഒഴിവാക്കാം

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി സിസ്റ്റമെറ്റിക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) രീതിയിലുള്ള ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വര്‍ധിച്ചു വരികയാണ്. 2021 ആഗസ്ത് മാസത്തില്‍ ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 9,92

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി സിസ്റ്റമെറ്റിക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) രീതിയിലുള്ള ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വര്‍ധിച്ചു വരികയാണ്. 2021 ആഗസ്ത് മാസത്തില്‍ ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 9,923.15 കോടിയിലേക്ക് എത്തുകയും ചെയ്തിരുന്നു. എസ്‌ഐപി നിക്ഷേപത്തിന്റെ നേട്ടങ്ങള്‍ കാലക്രമേണ റീട്ടെയില്‍ നിക്ഷേപകര്‍ മനസ്സിലാക്കി വരികയാണ് എന്നും ഒപ്പം ഭാവിയിലെ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ആ നിക്ഷേപ രീതി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

മ്യൂച്വല്‍ഫണ്ട് എസ്‌ഐപി നിക്ഷേപം

മ്യൂച്വല്‍ഫണ്ട് എസ്‌ഐപി നിക്ഷേപം

അതേ സമയം തന്നെ നിരവധി നിക്ഷേപകര്‍ക്ക് എസ്‌ഐപി നിക്ഷേപത്തില്‍ നിന്നും തിരിച്ചടികളും സംഭവിക്കുന്നുണ്ട്. നിക്ഷേപത്തില്‍ വരുത്തുന്ന ചില പൊതുവായ പിഴവുകള്‍ കാരണമാണത്. എസ്‌ഐപി നിക്ഷേപത്തില്‍ നിന്നുള്ള ആദായം പരമാവധി ഉയര്‍ത്തുവാനും സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടുവാനും ഈ പിഴവുകള്‍ മനസ്സിലാക്കി റീട്ടെയില്‍ നിക്ഷേപകര്‍ തിരുത്തേണ്ടതുണ്ട്. എന്തൊക്കെയാണ് എസ്‌ഐപി നിക്ഷേപങ്ങളില്‍ സംഭവിക്കുന്ന പൊതുവായ ചില പിഴവുകള്‍ എന്ന് നമുക്കിനി പരിശോധിക്കാം.

തെറ്റായ സ്‌കീം തെരഞ്ഞെടുക്കുക

തെറ്റായ സ്‌കീം തെരഞ്ഞെടുക്കുക

സാധാരണയായി ഭാവിയിലെ ഏതെങ്കിലും പ്രധാനപ്പെട്ട സാമ്പത്തിക ലക്ഷ്യം മുന്‍നിര്‍ത്തിയായിരിക്കും ഏതൊരു നിക്ഷേപകനും എസ്‌ഐപി ആരംഭിക്കുന്നത്. അത് അടുത്ത വര്‍ഷം ഒരു വെക്കേഷന് വേണ്ടിയുള്ള ഫണ്ട് സമ്പാദിക്കുന്നതിനാവാം, 5 വര്‍ഷത്തിന് ശേഷം ഒരു വീട് വാങ്ങിക്കുന്നതിനാവാം, കുട്ടികളുടെ ഉപരി പഠനത്തിനോ അവരുടെ വിവാഹത്തിനോ വേണ്ടിയുള്ള തുകയ്ക്കാകാം. അങ്ങനെ ഏതെങ്കിലും ഒരു ലക്ഷ്യം എല്ലാ എസ്‌ഐപി നിക്ഷേപത്തിന് പുറകിലുമുണ്ടാകും. ആ ലക്ഷ്യം പൂര്‍ത്തിയാക്കുവാന്‍ നമുക്ക് മുന്നിലുള്ള കാലയളവിന്റെ അടിസ്ഥാനത്തില്‍ വേണം മ്യൂച്വല്‍ ഫണ്ട് സ്‌കീം തെരഞ്ഞെടുക്കുവാന്‍. തെറ്റായ സ്‌കീം തെരഞ്ഞെടുക്കുന്നതിലൂടെ മിക്ക നിക്ഷേപകരും പിഴവുകള്‍ വരുത്തിവയ്ക്കാറുണ്ട്.

ഏത് സ്‌കീമില്‍ നിക്ഷേപിക്കാം?

ഏത് സ്‌കീമില്‍ നിക്ഷേപിക്കാം?

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിലേക്കുള്ള കാലയളന് ഒരു വര്‍ഷമാണെങ്കില്‍ ഒരു ഇക്വിറ്റി സ്‌കീമില്‍ എസ്‌ഐപി നിക്ഷേപം നടത്തുന്നത് അര്‍ഥശൂന്യമാണ്. എന്തെന്നാല്‍ നിങ്ങളുടെ നിക്ഷേപ കാലയളവില്‍ വിപണിയില്‍ തിരുത്തല്‍ സംഭവിച്ചാല്‍ നിങ്ങളുടെ മെച്വൂരിറ്റി തുക നിക്ഷേപ തുകയേക്കാള്‍ കുറവായേക്കാം. അതുപോലെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം 10 വര്‍ഷം മുന്നിലാണെങ്കില്‍ വലിയ തുക ആദായമായി ലഭിക്കണമെങ്കില്‍ ഒരു ഡൈവേഴ്‌സിഫൈഡ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് സ്‌കീമിലാണ് നിങ്ങള്‍ നിക്ഷേപം നടത്തേണ്ടത്.

കുറഞ്ഞ കാലയളവില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലെ എസ്‌ഐപി

കുറഞ്ഞ കാലയളവില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലെ എസ്‌ഐപി

എസ്‌ഐപി നിക്ഷേപത്തിനായി നിങ്ങളൊരു ഇക്വിറ്റി ഫണ്ട് തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ നിങ്ങളുടെ നിക്ഷേപ കാലയളവ് ഏറ്റവും ചുരുങ്ങിയത് 5 വര്‍ഷമെങ്കിലും ആയിരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് വിപണിയുടെ ഓരോ ലെവലുകളിലും യൂണിറ്റുകള്‍ വാങ്ങിക്കുവാനും റൂപ്പി കോസ്റ്റ് ആവറേജിംഗിന്റെ നേട്ടം സ്വന്തമാക്കുവാനും സാധിക്കുകയുള്ളൂ. ഒരു വര്‍ഷമാണ് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിലേക്കുള്ള കാലയളവ് എങ്കില്‍ നിക്ഷേപത്തിനായി ഒരു ഹ്രസ്വകാലയ ഡെബ്റ്റ് ഫണ്ടോ ലിക്വിഡ് ഫണ്ടോ തെരഞ്ഞെടുക്കാം. ഈ ഫണ്ടുകള്‍ ചാഞ്ചാട്ടം കുറവുള്ളത് സുസ്ഥിരമായ ആദായം വാഗ്ദാനം ചെയ്യുന്നവുമാണ്.

അപ്രായോഗികമായ സാമ്പത്തിക ലക്ഷ്യങ്ങള്‍

അപ്രായോഗികമായ സാമ്പത്തിക ലക്ഷ്യങ്ങള്‍

ധാരാളം റീട്ടെയില്‍ നിക്ഷേപകര്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ എസ്‌ഐപി നിക്ഷേപം നടത്തുന്നത് 15 മുതല്‍ 20 ശതമാനം വരെ സിഎജിആര്‍ ആദായം പ്രതീക്ഷിച്ചുകൊണ്ടാണ്. ഇവിടെ ഓര്‍മിക്കേണ്ട പ്രധാനപ്പെട്ട കാര്യം മ്യൂച്വല്‍ ഫണ്ടുകളിലെ ആദായം പല ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണിരിക്കുന്നത്. സമ്പദ് വ്യവസ്ഥയുടെ പ്രകടനം, പണപ്പെരുപ്പം തുടങ്ങിയ ഘടകങ്ങളെല്ലാം അതില്‍ ഉള്‍പ്പെടും. വിപണിയിലെ കാളക്കൂറ്റന്റെ പ്രകടനത്തിന് തൊട്ടുപിന്നാലെ കരടിയെത്തുമെന്ന് എപ്പോഴും അറിഞ്ഞിരിക്കണം.

യാഥാര്‍ത്ഥ്യബോധത്തോടെ ചിന്തിക്കുക

യാഥാര്‍ത്ഥ്യബോധത്തോടെ ചിന്തിക്കുക

അതിനാല്‍ തന്നെ മാര്‍ക്കറ്റ് റാലി സമയത്ത് ലഭിച്ചേക്കാവുന്ന 20 ശതമാനം ആദായം 15-20 വര്‍ഷക്കാലയളവിലെ നിക്ഷേപത്തില്‍ സ്ഥിരമായി പ്രതീക്ഷിക്കുവാന്‍ സാധിക്കുകയില്ല. ദീര്‍ഘകാല നിക്ഷേപങ്ങളില്‍ ശരാശരി 12 ശതമാനം ആദായമാണ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് പ്രതീക്ഷിക്കാവുന്നത്. ഏറ്റവും ശുഭാപ്തിവിശ്വാസം ഉള്ളവര്‍ക്ക് 15 ശതമാനം വരെ പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍ അതിന് മുകളിലുള്ള ആദായം പ്രതീക്ഷിച്ചു കൊണ്ട് സാമ്പത്തിക ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത് അപ്രായോഗികമായ കാര്യമാണ്.

ഉയര്‍ന്ന എസ്‌ഐപി തുക

ഉയര്‍ന്ന എസ്‌ഐപി തുക

എസ്‌ഐപി നിക്ഷേപം ആരംഭിക്കുന്നതില്‍ പരമാവധി നിക്ഷേപ തുകയ്ക്ക് പരിധിയില്ല. നിങ്ങള്‍ക്ക് എത്ര തുകയില്‍ ആരംഭിക്കണമോ അത്രയും തുകയില്‍ തന്നെ നിക്ഷേപം ആരംഭിക്കാം. എന്നാല്‍ നിങ്ങള്‍ എത്ര തുകയാണോ എസ്‌ഐപിയായി തെരഞ്ഞെടുക്കുന്നത് ആ തുക എസ്‌ഐപി നിക്ഷേപ കാലയളവിലുടനീളം നല്‍കുവാന്‍ നിങ്ങള്‍ക്ക് ശേഷിയുണ്ടായിരിക്കണം. നിങ്ങള്‍ക്ക് താങ്ങാനാകുന്ന തുക മാത്രമേ എസ്‌ഐപി തുകയായി മാറ്റി വയ്ക്കാന്‍ പാടുള്ളൂ. നിങ്ങളുടെ ലക്ഷ്യത്തിനായി എത്ര തുക എസ്‌ഐപി നിക്ഷേപം വേണമെന്ന് കണ്ടെത്തുവാന്‍ എസ്‌ഐപി കാല്‍ക്കുലേറ്ററിന്റെ സഹായം തേടാം. ഉയര്‍ന്ന തുകയുടെ എസ്‌ഐപി നിക്ഷേപം ആരംഭിക്കുകയും പാതിയില്‍ അത് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ അവസാനിപ്പിക്കുകയും ചെയ്താല്‍ നിക്ഷേപം അര്‍ത്ഥശൂന്യമാകും.

വിപണിയിലെ തിരുത്തല്‍ സമയത്ത് എസ്‌ഐപി അവസാനിപ്പിക്കുന്നത്

വിപണിയിലെ തിരുത്തല്‍ സമയത്ത് എസ്‌ഐപി അവസാനിപ്പിക്കുന്നത്

സാധാരണയായി റീട്ടെയില്‍ നിക്ഷേപ ദീര്‍ഘ കാലയളവിലേക്ക് എസ്‌ഐപി നിക്ഷേപം ആരംഭിക്കാറ്. എന്നാല്‍ വിപണിയില്‍ തിരുത്തല്‍ സംഭവിക്കുമ്പോള്‍ പലരും പരിഭ്രമിച്ച് എസ്‌ഐപി നിക്ഷേപം അവസാനിപ്പിക്കാറുണ്ട്. എന്നാല്‍ വിപണിയില്‍ കാളക്കുറ്റന്‍ മേയുമ്പോഴും, കരടി വിളയാടുമ്പോഴും എസ്‌ഐപി നിക്ഷേപം നിലനിര്‍ത്തുകയാണ് ചെയ്യേണ്ടത്. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് വിപണിയുടെ ഓരോ ലെവലുകളിലും യൂണിറ്റുകള്‍ വാങ്ങിക്കുവാനും റൂപ്പി കോസ്റ്റ് ആവറേജിംഗിന്റെ നേട്ടം സ്വന്തമാക്കുവാനും സാധിക്കുകയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X