ഭവന വായ്പാ ഇഎംഐയുണ്ടോ? ചെലവ് ചുരുക്കാന്‍ ഈ വഴികള്‍ അറിഞ്ഞിരിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭവന വായ്പാ തിരിച്ചടവ് ചിലവേറിയ ഒരു ബാധ്യതയാണെന്ന് മാത്രമല്ല, അത് ജീവിതത്തില്‍ ഏറെ ഗൗരവകരമായ കാര്യം കൂടിയാണ്. സാധാരണ ഭവന വായ്പ ഉയര്‍ന്ന തുകകള്‍ ആകുന്നതിനാല്‍ തന്നെ തിരിച്ചടവ് പൂര്‍ത്തിയാകുമ്പോഴേക്കും വായ്പാ ബാധ്യത മൊത്തത്തില്‍ വലിയൊരു തുകയായി മാറുകയും ചെയ്യും. എന്നാല്‍ ഇതില്‍ യാതൊരു തരത്തിലും ചിലവ് ലാഭിക്കുവാന്‍ സാധിക്കുകയില്ല എന്ന് ഓര്‍ത്ത് നിങ്ങള്‍ നിരാശപ്പെടേണ്ടതില്ല.

 

Also Read : വീട്ടില്‍ വെറുതേ ഇരുന്ന് മാസം 5,000 രൂപ നേടാന്‍ താത്പര്യമുണ്ടോ? ഈ പദ്ധതിയില്‍ നിക്ഷേപിക്കൂ!

ഭവന വായ്പാ തിരിച്ചടവ്

ഭവന വായ്പാ തിരിച്ചടവ്

ഭവന വായ്പാ തിരിച്ചടവ് നമുക്കു ചുറ്റുമുള്ള വളരെയധികം പേരുടെ ലക്ഷ്യമാണ്. എന്തെന്നാല്‍ ആ ലക്ഷ്യം പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ അവരുടെ ജീവിതത്തില്‍ സാമ്പത്തീക സ്വാതന്ത്ര്യമെന്ന നിലയില്‍ ഒരു പ്രധാന ഘട്ടം പൂര്‍ത്തീകരിച്ചു എന്ന് പറയാം. ഒരു വ്യക്തി അയാളുടെ ജീവിത കാലയളവില്‍ എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചില വായ്പകളില്‍ ഒന്നാണ് ഭവന വായ്പ എന്നത്. ഭവന വായ്പാ തിരിച്ചടവ് എന്നത് ദീര്‍ഘ കാലയളവിലേക്കുള്ള പ്രക്രിയയാണ്.

Also Read : ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ആശ്വാസം; പ്രതിസന്ധി ഘട്ടത്തില്‍ ലഭിക്കുന്നത് 5 ലക്ഷം രൂപ

ഇഎംഐകള്‍

ഇഎംഐകള്‍

അത്തരത്തില്‍ ദീര്‍ഘകാല തിരിച്ചടിവിന് അനുയോജ്യമായ രീതിയിലാണ് ഇഎംഐകള്‍ തയ്യാറാക്കുന്നതും. സാധാരണ ഗതിയില്‍ പത്ത് വര്‍ഷത്തിനോ അതിന് മുകളിലോ ആയിരിക്കും ഭവന വായ്പകളുടെ കാലയളവ്. പലിശ നിരക്കുകളിലെ ചാഞ്ചാട്ടവും ബാങ്ക് പോളിസികളും കാരണം ഭവനാ വായ്പാ കാലയളവ് പൂര്‍ത്തിയാകുന്നതിന് മുമ്പ് വായ്പാ തിരിച്ചടവ് നടത്തുന്നതും ചിലവേറിയ കാര്യമാണ്. എന്നാല്‍ നിശ്ചിത സമയത്തിനും മുമ്പായി ഭവന വായ്പാ തിരിച്ചടവ് നടത്തുന്നതു വഴി ചില നേട്ടങ്ങള്‍ നമുക്ക് സ്വന്തമാക്കാം.

Also Read : ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയിലൂടെ നേടാം 5 വര്‍ഷം കൊണ്ട് 14 ലക്ഷം രൂപ

നേരത്തേ തിരിച്ചടവ്

നേരത്തേ തിരിച്ചടവ്

ഭവന വായപാ തുക നേരത്തേ തിരിച്ചടവ് നടത്തുന്നത് പലിശ ഇനത്തില്‍ നിങ്ങള്‍ക്ക് ചിലവ് വരുന്ന തുകയില്‍ ഗണ്യമായി കുറവ് വരുത്തുവാന്‍ നിങ്ങളെ സഹായിക്കും. എന്നാല്‍ കൃത്യമായ സാമ്പത്തീക അച്ചടക്കത്തിലൂടെ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോയാല്‍ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. അതേ സമയം ഭവന വായ്പ മുന്‍കൂറായി അവസിനിപ്പിക്കുവാന്‍ തയ്യാറെടുക്കും മുമ്പ് ബാങ്കിന്റെ തിരിച്ചടവ് ചാര്‍ജുകളെക്കുറിച്ചും മറ്റ് അനുബന്ധ ചാര്‍ജുകളെക്കുറിച്ചും നിങ്ങള്‍ക്ക് ബോധ്യമുണ്ടായിരിക്കണം.

Also Read : പോസ്റ്റ് ഓഫീസ് ഇടപാട് നിയമങ്ങളില്‍ മാറ്റം; എത്ര തുക പിന്‍വലിക്കുവാന്‍ സാധിക്കുമെന്നറിയാം

പലിശ നിരക്കില്‍ ഇളവ്

പലിശ നിരക്കില്‍ ഇളവ്

ബാങ്കുമായി ബന്ധപ്പെട്ട് പലിശ നിരക്കില്‍ ഇളവ് തരാന്‍ ആവശ്യപ്പെടാം. നിങ്ങള്‍ക്ക് ബാങ്കുമായി ദീര്‍ഘകാല ബന്ധം നിലനില്‍ക്കുന്നുണ്ട് എങ്കില്‍ പലിശ നിരക്ക് കുറയ്ക്കുവാനുള്ള അപേക്ഷ ബാങ്ക് പരിഗണിക്കുക തന്നെ ചെയ്യും. ഇതുവഴി പലിശ ഇനത്തില്‍ വലിയ തുക ലാഭിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.

Also Read : ചെലവ് കുറഞ്ഞും എളുപ്പത്തിലും വ്യക്തിഗത വായ്പകള്‍ സ്വന്തമാക്കുവാന്‍ ഈ മാര്‍ഗങ്ങള്‍ അറിഞ്ഞിരിക്കാം

മറ്റ് ചാര്‍ജുകളും ഫീസുകളും പരിശോധിക്കാം

മറ്റ് ചാര്‍ജുകളും ഫീസുകളും പരിശോധിക്കാം

ഏത് തരത്തിലുള്ള നിക്ഷേപം നടത്തുന്നതിനും മുമ്പായി മതിയായ ഗവേഷണം നടത്തേണ്ടതുണ്ട്. അതുപോലെ നിങ്ങള്‍ ഒരു ഭവന വായ്പയ്ക്കായി അപേക്ഷിക്കുവാന്‍ തയ്യാറെടുക്കുന്നതിന് മുമ്പായും ഇത്തരത്തില്‍ വളരെ ആഴത്തിലുള്ള അന്വേഷണവും പരിശോധനകളും നടത്തേണ്ടതുണ്ട്. ഒരേ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന വിവിധ ബാങ്കുകള്‍ ഉണ്ടെങ്കിലും അതില്‍ ഒന്ന് തെരഞ്ഞെടുക്കും മുമ്പായി ചില കാര്യങ്ങള്‍ കൂടി പരിശോധിക്കാം. ബാങ്കുകള്‍ ഈടാക്കുന്ന മറ്റ് ചാര്‍ജുകളും ഫീസുകളും കൂടി പരിഗണിക്കേണ്ടതുണ്ട്.

Also Read : പഴയ നാണയങ്ങളും കറന്‍സി നോട്ടുകളും വില്‍പ്പന നടത്താറുണ്ടോ? ആര്‍ബിഐയുടെ ഈ പ്രസ്താവന അറിഞ്ഞിരിക്കൂ

ഉയര്‍ന്ന തുക ഡൗണ്‍ പെയ്‌മെന്റ് തുക

ഉയര്‍ന്ന തുക ഡൗണ്‍ പെയ്‌മെന്റ് തുക

വായ്പയ്ക്ക് ഡൗണ്‍ പെയ്‌മെന്റായി നല്‍കുന്ന തുക വായ്പാ തുകയില്‍ കുറവ് വരുത്തും. വായ്പാ തുക കുറയുമ്പോള്‍ വായ്പയ്ക്ക് മേലുള്ള പലിശത്തുകയും കുറയും. അതിനാല്‍ നേരത്തേ തന്നെ ഏതെങ്കിലും നിക്ഷേപ പദ്ധതികളില്‍ നിക്ഷേപം നടത്തിക്കൊണ്ട് നിങ്ങളുടെ ഭവന വായ്പയ്ക്ക് ഉയര്‍ന്ന തുക ഡൗണ്‍ പെയ്‌മെന്റായി നല്‍കുവാന്‍ പരമാവധി ശ്രമിക്കാം. മികച്ച പല നിക്ഷേപങ്ങളെ ഇതിനായി ആശ്രയിക്കാവുന്നതാണ്. അതിലൂടെ ഇന്‍സ്റ്റാള്‍മെന്റ് തുകയും പലിശ ഇനത്തിലുള്ള ചിലവും കുറയ്ക്കാം.

Read more about: home loan
English summary

know some of the TOP TIPS to save money when you are paying your home loan | ഭവന വായ്പാ ഇഎംഐയുണ്ടോ? ചെലവ് ചുരുക്കാന്‍ ഈ വഴികള്‍ അറിഞ്ഞിരിക്കാം

know some of the TOP TIPS to save money when you are paying your home loan
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X