ഭവന വായ്പയെടുക്കുന്നത് വനിതകളാണെങ്കില്‍ പലിശ നിരക്കിലെ ഇളവ് ഉള്‍പ്പെടെ അധിക നേട്ടങ്ങളാണ് അവരെ കാത്തിരിക്കുന്നത്. സ്വന്തമായി വീട് നിര്‍മിക്കുന്നതിനായാലും നിക്ഷേപ തരത്തിലായാലും ഭവന വായ്പയിലെ ഈ ആനുകൂല്യങ്ങള്‍ വനിതാ വായ്പാ അ
ഭവന വായ്പയെടുക്കുന്നത് വനിതകളാണെങ്കില്‍ പലിശ നിരക്കിലെ ഇളവ് ഉള്‍പ്പെടെ അധിക നേട്ടങ്ങളാണ് അവരെ കാത്തിരിക്കുന്നത്. സ്വന്തമായി വീട് നിര്‍മിക്കുന്നതിനായാലും നിക്ഷേപ തരത്തിലായാലും ഭവന വായ്പയിലെ ഈ ആനുകൂല്യങ്ങള്‍ വനിതാ വായ്പാ അപേക്ഷകര്‍ക്ക് ലഭിക്കും. ഭവന വായ്പയ്ക്ക് താരതമ്യേന കുറഞ്ഞ പലിശ നിരക്കാണ് നിലവില്‍ ഈടാക്കിക്കൊണ്ടിരിക്കുന്നത്. അതിനൊപ്പം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ ഭവന വായ്പകള്‍ക്ക് മേല്‍ അധിക പ്രത്യേക ഓഫറുകളും ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

എല്ലാ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും വനിതകള്‍ക്ക് സാധാരണ പലിശ നിരക്കിനേക്കാള്‍ ചുരുങ്ങിയത് 5 ബേസിസ് പോയിന്റുകളെങ്കിലും കുറഞ്ഞ നിരക്കിലാണ് ഭവന വായ്പ വാഗ്ദാനം ചെയ്യുന്നത്. ഒറ്റ നോട്ടത്തില്‍ നേരിയ കുറവ് മാത്രമേ നമുക്ക് തോന്നുകയുള്ളീ എങ്കിലും ഭവന വായ്പകള്‍ ദീര്‍ഘ കാല വായ്പകളായതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയൊരു തുക തന്നെ ലാഭിക്കുവാന്‍ പലിസ നിരക്കില്‍ ലഭിക്കുന്ന ഈ ചെറിയ കിഴിവിലൂടെ സാധിക്കും. 10 ബേസിസ് പോയിന്റുകള്‍ വനിതാ അപേക്ഷകരുടെ വായ്പാ പലിശ നിരക്കില്‍ ഇളവ് നല്‍കുന്ന ബാങ്കുകളുണ്ട്. പലിശ ഇനത്തില്‍ വലിയൊരു തുകയുടെ നേട്ടം ഇത് വായ്പ എടുത്തിരിക്കുന്ന വ്യക്തിയ്ക്ക് നല്‍കും.
Also Read : ഐപിഒകളില്‍ നിക്ഷേപം നടത്തും മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം
വരുമാനവും മറ്റ് ആദായ ശ്രോതസ്സുകളും വിലയിരുത്തിക്കൊണ്ട് ഉയര്‍ന്ന തുക ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വനിതാ ഭവന വായ്പാ അപേക്ഷകര്‍ക്ക് വാഗാദാനം ചെയ്യാറുണ്ട്. ഭവന വായ്പയ്ക്കായി അപേക്ഷിക്കുന്നത് സ്ത്രീ ആണെങ്കില്‍ തിരിച്ചടവ് കാലാവധിയിലും ബാങ്കുകള്‍ ഇളവ് നല്‍കാറുണ്ട്.
Also Read :ഭവന വായ്പയിലും സേവിംഗ്‌സ് നേട്ടങ്ങളോ! പിഎന്‍ബിയുടെ മാക്‌സ് സേവര്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം
ഭവന വായ്പ എടുത്ത വ്യക്തിയ്ക്ക് നികുതി ഇളവിനും അര്‍ഹതയുണ്ട്. ഭവന വായ്പ എടുത്തിരിക്കുന്ന സ്്ത്രീയാണെങ്കില്‍ ആ നികുതി ഇളവ് സ്ത്രീയ്ക്കും ലഭിക്കും. ആദായ നികുതി നിയമ പ്രകാരം ഭവന വായ്പയിലെ മുതല്‍ തുക തിരിച്ചടവില്‍ വകുപ്പ് 80സി യ്ക്ക് കീഴില്‍ 1.5 ലക്ഷം രൂപ വരെയും പലിശ ഇനത്തില്‍ 2 ലക്ഷം രൂപ വരെയും നികുതി ഇളവ് ലഭിക്കും.
Also Read : പണപ്പെരുപ്പത്തെ മറി കടന്ന് മികച്ച ആദായം നേടുവാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായിതാ 3 നിക്ഷേപ രീതികള്‍
ഇനി പങ്കാളികള്‍ ചേര്‍ന്ന് സംയുക്ത ഭവന വായ്പയാണ് എടുത്തിരിക്കുന്നത് എങ്കില്‍ വായ്പാ പങ്കാളികളായ ഇരുവരും ഈ നികുതി ഇളവുകള്‍ക്ക് അര്‍ഹരാണ്. അതായത് സംയുക്ത ഭവന വായ്പയാണെങ്കില്‍ പങ്കാളികള്‍ക്ക് ഇരുവര്‍ക്കും കൂടി മുതല്‍ തുകയില്‍ 3 ലക്ഷം രൂപയും പലിശ തുകയില്‍ 4 ലക്ഷം രൂപയും ആദായ നികുതി ഇനത്തില്‍ ഇളവ് ലഭിക്കും.
Also Read: 1.80 രൂപ ദിവസവും മാറ്റി വയ്ക്കാം 36,000 രൂപ വരെ പെന്‍ഷനായി നേടാം; അറിയാം സര്‍ക്കാറിന്റെ ഈ പെന്‍ഷന്‍ പദ്ധതിയെ
വസ്തുവിന്റെ സ്റ്റാമ്പ് ഡ്യൂട്ടി തുക നിശ്ചയിക്കുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്. വീട്, ഫ്‌ളാറ്റ്, സ്ഥലം തുടങ്ങിയ ആസ്്തികള്‍ വാങ്ങിക്കുന്നത് സ്ത്രീകളുടെ പേരിലാണെങ്കില്‍ പല സംസ്ഥാനങ്ങളും സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ് നല്‍കി വരുന്നതായി കാണാറുണ്ട്. ആസ്തിയുടെ ആകെ മൂല്യത്തിന്റെ 1 മുതല്‍ 2 ശതമാനം വരെ ഇത്തരത്തില്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ വനിതകള്‍ക്ക് ഇളവ് നല്‍കാറുണ്ട്. അതായത് നിങ്ങള്‍ ഒരു വനിതയാണെങ്കില്‍ നിങ്ങളുടെ പേരില്‍ 50 ലക്ഷം രൂപയുടെ ആസ്തി വാങ്ങിച്ചാല്‍ അതില്‍ 1 ലക്ഷം രൂപ വരെ ഇത്തരത്തില്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ ഇളവ് ലഭിക്കും.


Click it and Unblock the Notifications