റിസര്‍സ് ബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 9 ദിവസങ്ങളാണ് ഏപ്രില്‍ മാസത്തില്‍ ബാങ്കുകള്‍ക്ക് അവധിയുള്ളത്. ഇത് ഓരോ സംസ്ഥാനങ്ങള്‍ക്കും ഓരോ ബാങ്കുകള്‍ക്കും ചിലപ്പോള്‍ വ്യത്യാസപ്പെട്ടിരിക്കുമെന്ന് ശ്രദ്ധിക്കേണം.
പെട്ടെന്ന് എന്തെങ്കിലും അടിയന്തിര ആവശ്യത്തിന് ഓടിപ്പിടിച്ച് ബാങ്കിന് മുന്നിലെത്തുമ്പോഴായിരിക്കും ബോധം വരിക, അയ്യോ ഇന്ന് ബാങ്ക് അവധിയാണല്ലോ എന്ന്. ഈ ഒരനുഭവത്തിലൂടെ കടന്ന് പോകാത്തവര്‍ ചുരുക്കമായിരിക്കും.
ഓരോ മാസവും നേരത്തെ തന്നെ ബാങ്ക് അവധിയുള്ള ദിവസങ്ങള്‍ മനസ്സിലാക്കി വച്ച് നമ്മുടെ സാമ്പത്തിക ഇടപാടുകള്‍ അതിനനുസരിച്ച് ആസൂത്രണം ചെയ്യുന്ന ശീലമാണ് നല്ലത്. ഏതായാലും പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസമായ ഈ ഏപ്രില്‍ മാസത്തെ ബാങ്ക് അവധി ദിവങ്ങള്‍ ഏതൊക്കയാണെന്ന് നമുക്ക് നോക്കാം.

റിസര്‍സ് ബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 9 ദിവസങ്ങളാണ് ഏപ്രില്‍ മാസത്തില്‍ ബാങ്കുകള്‍ക്ക് അവധിയുള്ളത്. ഇത് ഓരോ സംസ്ഥാനങ്ങള്‍ക്കും ഓരോ ബാങ്കുകള്‍ക്കും ചിലപ്പോള്‍ വ്യത്യാസപ്പെട്ടിരിക്കുമെന്ന് ശ്രദ്ധിക്കേണം. ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേക ആഘോഷ ദിവസങ്ങള്‍ പരിഗണിച്ചാണ് റിസര്‍വ് ബാങ്ക് അവധി ദിവസങ്ങള്‍ പ്രഖ്യാപിക്കുക.
ധാരാളം ബാങ്ക് അവധി ദിവസങ്ങളുള്ള മാസമാണ് ഏപ്രില്‍. ആദ്യത്തെ അവധി ദിനമായ ഏപ്രില്‍ 1ന് ബാങ്കുകള്‍ അവരുടെ വാര്‍ഷിക അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നതിനായുള്ള പ്രവര്‍ത്തനങ്ങളിലായിരിക്കും.
2021 ഏപ്രില്‍ മാസത്തെ രാജ്യത്തെ ബാങ്ക് അവധി ദിവസങ്ങള്‍ ഇവയൊക്കെയാണ്.
1. ഏപ്രില്‍ 1 വാര്‍ഷിക അക്കൗണ്ടുകള്‍ ബാങ്കുകള്‍ ക്ലോസ് ചെയ്യുന്ന ദിനം
2. ഏപ്രില്‍ രണ്ട് - ദുഖവെള്ളി
3. ഏപ്രില്‍ 5 - ബാബു ജഗ്ജീവന് റാം ജന്മദിവം
4. ഏപ്രില്‍ 6 -പൊതു തിരഞ്ഞെടുപ്പ്
5. ഏപ്രില്‍ 13 -ഗുഡി പഡ്വ
6. ഏപ്രില്‍ 14- വിഷു
7. ഏപ്രില്‍ 15 - ഹിമാചല്‍ ദിനം, ബംഗാളി പുതുവര്‍ഷം
8. ഏപ്രില്‍ 16- ബൊഹാഗ് ബിഹു
9. ഏപ്രില്‍ 21 - ശ്രീരാമ നവമി
നെഗോഷ്യബിള്‍ ഇന്ഷ്ട്രുമെന്റ്സ് ആക്ട്, നെഗോഷ്യബിള്‍ ഇന്ഷ്ട്രുമെന്റ് ആക്ട് ആന്റ് റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് അവധി എന്നിങ്ങനെ രണ്ട് തരത്തിലാണ് റിസേര്‍വ് ബാങ്ക് ബാങ്ക് അവധി ദിനങ്ങള്‍ പ്രഖ്യാപിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications