ഡിജിറ്റല്‍ ഗോള്‍ഡ് നിക്ഷേപത്തെക്കുറിച്ച് നിങ്ങള്‍ അറിയേണ്ടതെല്ലാം

കാലങ്ങളായി ജനങ്ങള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നുണ്ട്. കൂടാതെ രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള ആസ്തികളില്‍ ഒന്നുകൂടിയാണ് ഈ മഞ്ഞ ലോഹം. ഭൗതിക സ്വര്‍ണത്തില്‍ അല്ലാതെ മഞ്ഞ ലോഹത്തില്‍ നിക്ഷേപം നടത്തുവാന്‍ നിക്ഷേപകര്‍ക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലങ്ങളായി ജനങ്ങള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നുണ്ട്. കൂടാതെ രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള ആസ്തികളില്‍ ഒന്നുകൂടിയാണ് ഈ മഞ്ഞ ലോഹം. ഭൗതിക സ്വര്‍ണത്തില്‍ അല്ലാതെ മഞ്ഞ ലോഹത്തില്‍ നിക്ഷേപം നടത്തുവാന്‍ നിക്ഷേപകര്‍ക്ക് മറ്റ് മാര്‍ഗങ്ങള്‍ കൂടിയുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായുണ്ടായിരിക്കുന്ന ഡിജിറ്റല്‍ മേഖലയിലെ വിപ്ലകരമായ വളര്‍ച്ച സ്വര്‍ണ വിപണിയുടെ മുന്നേറ്റത്തിനും കാരണമായി. കൂടാതെ ആ മാറ്റം പുതിയൊരു നിക്ഷേപ രീതിയ്ക്ക് കൂടി തുടക്കമിട്ടു. അതാണ് ഡിജിറ്റല്‍ ഗോള്‍ഡ്. ഒരു ആശയമെന്ന രീതിയില്‍ ഡിജിറ്റല്‍ ഗോള്‍ഡ് എന്നത് നമ്മുടെ രാജ്യത്ത് പുതിയതാണ്.

 

എന്താണ് ഡിജിറ്റല്‍ ഗോള്‍ഡ്

എന്താണ് ഡിജിറ്റല്‍ ഗോള്‍ഡ്

ലളിതമായി പറഞ്ഞാല്‍ ഡിജിറ്റല്‍ ഗോള്‍ഡ് എന്നത് ഭൗതിക സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുവാനുള്ള ഒരു മാര്‍ഗമാണ്. സാധാരണ സ്വര്‍ണം പോലെ തന്നെയാണ് ഇതിന്റെയും ഇടപാട് പ്രക്രിയകള്‍. ഓണ്‍ലൈനായി വാങ്ങിച്ച് ഇന്‍ഷുവേര്‍ഡ് ചെയ്തിരിക്കുന്ന വാലറ്റുകളില്‍ ഉപയോക്താവിന് വേണ്ടി സെല്ലര്‍ അത് സൂക്ഷിക്കുകയാണ് ചെയ്യുക. 1 രൂപ മുതല്‍ മൂല്യത്തില്‍ നിങ്ങള്‍ക്ക് 24 കാരറ്റ് ഹാള്‍മാര്‍ക്ക് സ്വര്‍ണം വാങ്ങിക്കുവാനും വില്‍ക്കുവാനും ഇതിലൂടെ നിങ്ങള്‍ക്ക് സാധിക്കും.

സ്വര്‍ണ നിക്ഷേപം

സ്വര്‍ണ നിക്ഷേപം

ആഭരണങ്ങളായാണ് പലപ്പോഴും ഫിസിക്കല്‍ രീതിയില്‍ നമ്മള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താറ്. എന്നാല്‍ അതൊരു സ്മാര്‍ട് നിക്ഷേപമായി കണക്കാക്കുവാന്‍ ആകില്ല എന്നതാണ് നിക്ഷേപ വിദഗ്ധരുടെ അഭിപ്രായം. പണിക്കൂലി, സൂക്ഷിക്കുവാനുള്ള ചിലവ് തുടങ്ങി പല തരത്തിലുള്ള ഫീകള്‍ നിക്ഷേപകന്റെ മേല്‍ അവിടെ അധിക ബാധ്യതയായി വരും. പലപ്പോഴും ഒരു ആസ്തിയെന്ന നിലയില്‍ നിന്ന് മാറി ഒരു ബാധ്യതയാകുവനാണ് ഇവിടെ സാധ്യത. അതിനൊക്കെ പുറമേ ഭൗതിക രീതിയില്‍ വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കുന്നതില്‍ മോഷണ സാധ്യതകള്‍ പോലുള്ള വലിയ റിസ്‌കുകളും അടങ്ങിയിരിക്കുന്നു.

ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കാം

ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കാം

കോവിഡ് കാലത്ത് ഡിജിറ്റല്‍ രീതിയിലുള്ള ഇടപാടുകള്‍ക്ക് സ്വീകാര്യത വര്‍ധിച്ചതോടെ ഡിജിറ്റല്‍ ഗോള്‍ഡ് നിക്ഷേപത്തിനും ആവശ്യക്കാരേറി. സ്വര്‍ണത്തില്‍ നിക്ഷേപിക്കുവാനുള്ള സ്മാര്‍ട് രീതിയാണ് ഡിജിറ്റല്‍ ഗോള്‍ഡ്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ വിപണികളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യന്‍ ജനതയുടെ ജീവിതത്തിന്റെ എല്ലാ സുപ്രധാന ഘട്ടങ്ങളിലും അവിഭാജ്യ ഘടകമായി സ്വര്‍ണമുണ്ട്. അതുകൊണ്ടു തന്നെ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുവാന്‍ ഏറ്റവും എളുപ്പവും അനുയോജ്യവുമായ രീതിയാണ് ഡിജിറ്റല്‍ ഗോള്‍ഡ്.

എങ്ങനെ വാങ്ങിക്കാം?

എങ്ങനെ വാങ്ങിക്കാം?

പരമ്പരാഗത രീതിയില്‍ സ്വര്‍ണം വാങ്ങിക്കുന്നതിനേക്കാള്‍ സുരക്ഷ ഡിജിറ്റല്‍ ഗോള്‍ഡ് നിക്ഷേപത്തിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഫോണ്‍ പേ, ബജാജ് ഫിന്‍സെര്‍വ്, മോബിക്‌വിക് തുടങ്ങിയ മൊബൈല്‍ വാലറ്റുകളിലൂടെയും, യുപിഐ ആപ്പുകളിലുടെ എളുപ്പത്തില്‍ ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങിക്കാം. കൂടാതെ വിപണി നിരക്കില്‍ തന്നെ ബാങ്ക് അക്കൗണ്ട് മുഖേന സ്വര്‍ണം വില്‍പ്പന നടത്തി പണമാക്കി മാറ്റുകയും ചെയ്യാം.

നികുതി

നികുതി

നികുതിയുടെ കാര്യം വരുമ്പോള്‍ സ്വര്‍ണം നേരിട്ട് കൈവശം വെയ്ക്കുന്നതും ഡിജിറ്റല്‍ രൂപത്തില്‍ അക്കൗണ്ടില്‍ സൂക്ഷിക്കുന്നതും തമ്മില്‍ വ്യത്യാസമില്ല. രണ്ടവസരത്തിലും സ്വര്‍ണം കൈവശമുള്ള കാലാവധി അടിസ്ഥാനപ്പെടുത്തി നികുതി അടയ്ക്കാന്‍ നിക്ഷേപകന്‍ ബാധ്യസ്തനാണ്. 36 മാസത്തില്‍ താഴെയാണ് ഡിജിറ്റല്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നതെങ്കില്‍ മൂലധന നേട്ടം ഹ്രസ്വകാലത്തേക്കായി കണക്കാക്കപ്പെടും. ഇവിടെ ഡിജിറ്റല്‍ സ്വര്‍ണത്തില്‍ നിന്നുള്ള നേട്ടങ്ങള്‍ വാര്‍ഷികാടിസ്ഥാനത്തിലുള്ള വരുമാനത്തിനൊപ്പമാണ് കൂട്ടുക. ഇനി നിക്ഷേപം നടത്തി 36 മാസത്തിന് ശേഷമാണ് ഡിജിറ്റല്‍ സ്വര്‍ണം വില്‍ക്കുന്നതെങ്കില്‍ ദീര്‍ഘകാലം അടിസ്ഥാനപ്പെടുത്തിയാണ് മൂലധന നേട്ടം കണക്കാക്കുക. ഈ അവസരത്തില്‍ സ്വര്‍ണത്തില്‍ ലഭിച്ച നേട്ടത്തിന്റെ 20 ശതമാനം നികുതിയൊടുക്കണം. ഒപ്പം 4 ശതമാനം അധിക സെസും നല്‍കണം

Read more about: gold
English summary

know the benefits, advantages, safety and everything you need to know about digital gold

know the benefits, advantages, safety and everything you need to know about digital gold
Story first published: Monday, October 11, 2021, 10:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X