മകളുടെ ഭാവി സുരക്ഷിതമാക്കാന്‍ ഈ എല്‍ഐസി പോളിസി തെരഞ്ഞെടുക്കാം

കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കകളില്ലാത്ത മാതാപിതാക്കളുണ്ടാവില്ല. എല്ലാ മാതാപിതാക്കള്‍ക്കും തങ്ങളുടെ കുട്ടികള്‍ സുരക്ഷിതമായിരിക്കണമെന്ന് തന്നെയാണ് ആഗ്രഹം. അപ്രതീക്ഷിതമായി എന്തെങ്കിലും ജീവിതത്തില്‍ സംഭവിച്ചാല്‍ അത് തങ്

കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കകളില്ലാത്ത മാതാപിതാക്കളുണ്ടാവില്ല. എല്ലാ മാതാപിതാക്കള്‍ക്കും തങ്ങളുടെ കുട്ടികള്‍ സുരക്ഷിതമായിരിക്കണമെന്ന് തന്നെയാണ് ആഗ്രഹം. അപ്രതീക്ഷിതമായി എന്തെങ്കിലും ജീവിതത്തില്‍ സംഭവിച്ചാല്‍ അത് തങ്ങളുടെ മക്കളെ എങ്ങനെ ബാധിക്കും എന്നോര്‍ത്ത് ഭയം തോന്നാത്ത മാതാ പിതാക്കള്‍ ഉണ്ടാവുകയില്ല. അവരെ ആര് വളര്‍ത്തും? അവരുടെ പഠന കാര്യങ്ങള്‍ എങ്ങനെ മുന്നോട്ട് പോകും? അവരുടെ വിവാഹമോ? ഇങ്ങനെ നിരവധി ചോദ്യങ്ങളായിരിക്കും ഓരോ അച്ഛന്റെയും അമ്മയുടേയും മനസ്സിലുണ്ടാവുക.

എല്‍ഐസി ജീവന്‍ ലക്ഷ്യ

എല്‍ഐസി ജീവന്‍ ലക്ഷ്യ

എന്നാല്‍ നിങ്ങളുടെ ഈ ആശങ്കകളെല്ലാം ഇനി ഒഴിവാക്കാം, എല്‍ഐസിയുടെ ഈ പോളിസിയിലൂടെ. ജീവന്‍ ലക്ഷ്യ എന്ന് പേരിട്ടിരിക്കുന്ന ഈ എല്‍ഐസി പോളിസിയുടെ ടേബിള്‍ നമ്പര്‍ 933 ആണ്. മൂലധന സുരക്ഷയോടൊപ്പം സ്ഥിരമായ ആദായവും ലഭിക്കും എന്നതാണ് എല്‍ഐസി ജീവന്‍ ലക്ഷ്യ പോളിസിയൂടെ പ്രധാന സവിശേഷത. ഓരോ ദിവസവും നിങ്ങള്‍ വെറും 125 രൂപ വീതം എല്‍ഐസി ജീവന്‍ ലക്ഷ്യ പോളിസിയില്‍ നിക്ഷേപിക്കുവാനായി മാറ്റി വച്ചാല്‍ നിങ്ങളുടെ കൈകളിലെത്തുക 27 ലക്ഷം രൂപയാണ്.

എല്‍ഐസി ജീവന്‍ ലക്ഷ്യ പോളിസിയുടെ പ്രത്യേകതകള്‍

എല്‍ഐസി ജീവന്‍ ലക്ഷ്യ പോളിസിയുടെ പ്രത്യേകതകള്‍

25 വര്‍ഷമാണ് പ്ലാനിന്റെ കാലാവധി. എന്നാല്‍ 22 വര്‍ഷത്തേക്ക് മാത്രം പ്രീമിയം നല്‍കിയാല്‍ മതി എന്നതും എല്‍ഐസി ജീവന്‍ ലക്ഷ്യ പോളിസിയുടെ പ്രത്യേകതയാണ്. 13 വര്‍ഷം മുതല്‍ 25 വര്‍ഷം വരെയാണ് ഈ പദ്ധതിയിലെ പോളിസി കാലയളവ്. എല്‍ഐസി ജീവന്‍ ലക്ഷ്യ പദ്ധതിയ്്ക്ക് കീഴില്‍ പോളിസി ആരംഭിച്ചാല്‍ ഒരു സാഹചര്യത്തിലും പോളിസിയുടെ ലക്ഷ്യം അവസാനിക്കുന്നില്ല. അതിനാലാണ് ഇന്‍ഷുര്‍ ചെയ്യപ്പെട്ട വ്യക്തി മരണപ്പെട്ടാല്‍ പിന്നീട് പ്രീമിയം അടയ്ക്കേണ്ടതില്ല എന്ന് പറയുന്നത്. അതേ സമയം മകള്‍ക്ക് അവളുടെ വിഹിതം പോളിസി കാലയളവില്‍ ഓരോ വര്‍ഷവും ലഭിച്ചു കൊണ്ടിരിക്കും. മാസത്തിലോ, പാദ വാര്‍ഷികമായോ, അര്‍ധ വാര്‍ഷികമായോ, വാര്‍ഷികമായോ പ്രീമിയം തുക നിക്ഷേപിക്കാം.

പ്രായ പരിധി

പ്രായ പരിധി

പോളിസി വാങ്ങിക്കുവാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സാണ്. ഉയര്‍ന്ന പ്രായം 50 വയസ്സും. പരമാവധി മെച്യുരിറ്റി പ്രായം 65 വയസ്സാണ്. പോളിസി കാലയളില്‍ നി്ന്നും മൂന്ന് വര്‍ഷം കുറഞ്ഞതാണ് പ്രീമിയം അടയ്ക്കേണ്ടുന്ന കാലയളവ്. രണ്ട് വര്‍ഷം പൂര്‍ത്തിയായ പോളിസിയിന്മേല്‍ വായ്പാ സേവനവും ലഭിക്കും. ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരമുള്ള നികുതി ഇളവിനും എല്‍ഐസി ജീവന്‍ ലക്ഷ്യ പോളിസി നിക്ഷേപങ്ങള്‍ അര്‍ഹമാണ്. വകുപ്പ് 10 ഡി പ്രകാരം മെച്യൂരിറ്റി തുകയ്ക്ക് മേലും നികുതി ഇളവ് ലഭിക്കും.

അഷ്വേര്‍ഡ് തുക

അഷ്വേര്‍ഡ് തുക

10 ലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ അഷ്വേര്‍ഡ് തുക. 30 വയസ്സില്‍ നിക്ഷേപം ആരംഭിച്ചാല്‍ ഓരോ മാസവും നിങ്ങള്‍ നിക്ഷേപിക്കേണ്ട തുക 3800 രൂപയോളം വരും. അതായത് ഓരോ ദിവസവും 125 രൂപ വീതം മാറ്റി വച്ചാല്‍ മതിയാകും. ഓരോ മാസവും 3800 രൂപാ നിങ്ങള്‍ നിക്ഷേപിച്ചാല്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്ക് 27 ലക്ഷം രൂപ ലഭിക്കും. ഈ പോളിസി വാങ്ങിക്കുന്നതിനായി ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഏതെങ്കിലുമൊരു തിരിച്ചറിയല്‍ രേഖ, വിലാസം തെളിയിക്കുന്ന രേഖ, ജനന സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ വേണം.

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ

ആകര്‍ഷകമായ ആദായവും മൂലധനത്തിന് പരിപൂര്‍ണ സുരക്ഷയും ഉറപ്പു നല്‍കുന്ന പല തരത്തിലുള്ള നിക്ഷേപ പദ്ധതികള്‍ എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) വാഗ്ദാനം ചെയ്തു വരുന്നുണ്ട്. ഏറ്റവും സുരക്ഷയുള്ളതും ഉറപ്പുള്ള ആദായം നല്‍കുന്നതുമായ നിക്ഷേപ പദ്ധതികളാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. സാധാരണക്കാരില്‍ വളരെ ഏറെപ്പേര്‍ അവരുടെ സമ്പാദ്യം എല്‍ഐസിയുടെ സ്‌കീമുകളില്‍ നിക്ഷേപിക്കുകയും അവരുടേയും കുടുംബത്തിന്റെയും ഭാവി അതിലൂടെ സുരക്ഷിതമാക്കുകയും ചെയ്യുന്നു.

എല്‍ഐസി ആധാര്‍ശില സ്‌കീം

എല്‍ഐസി ആധാര്‍ശില സ്‌കീം

രാജ്യത്തെ സ്ത്രീകളെ സാമ്പത്തീക സ്വയം പര്യാപ്തത കൈവരിക്കുവാന്‍ സഹായിക്കുന്ന ഒരു പദ്ധതിയാണ് എല്‍ഐസി ആധാര്‍ശില സ്‌കീം. 8 വയസ്സ് മുതല്‍ 55 വയസ്സ് വരെ പ്രായമുള്ള സ്ത്രീകള്‍ക്ക് പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കാം. തങ്ങളുടെ കൈവശമുള്ള ചുരുങ്ങിയ തുക ഉപയോഗിച്ച് വനിതകള്‍ക്ക് നിക്ഷേപം നടത്തി ഉയര്‍ന്ന നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുമെന്നതാണ് എല്‍ഐസി ആധാര്‍ശില പദ്ധതിയുടെ പ്രത്യേകത. നിക്ഷേപത്തില്‍ നിന്നുള്ള ഉറപ്പുള്ള ആദായത്തിന് പുറമേ പരിരക്ഷയും ഈ പ്ലാനില്‍ നിക്ഷേപകര്‍ക്ക് ലഭിക്കും. ഉദാഹരണത്തിന് മെച്യൂരിറ്റി കാലയളവിന് മുമ്പ് നിക്ഷേപക മരണപ്പെട്ടാല്‍ കമ്പനി കുടുംബത്തിന് സാമ്പത്തീക സഹായം നല്‍കും. എല്‍ഐസി ആധാര്‍ശില സ്‌കീം പ്രകാരം അഷ്വര്‍ ചെയ്യുന്ന ഏറ്റവും ചരുങ്ങിയ തുക 75,000 രൂപയും പരമാവധി തുക 3,00,000 രൂപയുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X