എന്താണ് കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍? ബാങ്ക് നിക്ഷേപങ്ങളെക്കാള്‍ ഇരട്ടി നേട്ടം ഇവ നല്‍കുമോ? അറിയാം

മുന്‍നിര ബാങ്കുകളുടെയെല്ലാം സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി താഴേക്ക് പതിച്ചുകൊണ്ടിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ സ്ഥിര നിക്ഷേപങ്ങളുടെ ആകര്‍ഷകത്വവും മങ്ങിത്തുടങ്ങി. പണപ്പെരുപ്പത്തെ മറി കടന്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുന്‍നിര ബാങ്കുകളുടെയെല്ലാം സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി താഴേക്ക് പതിച്ചുകൊണ്ടിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ സ്ഥിര നിക്ഷേപങ്ങളുടെ ആകര്‍ഷകത്വവും മങ്ങിത്തുടങ്ങി. പണപ്പെരുപ്പത്തെ മറി കടന്നുള്ള മികച്ച ആദായം സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുകയില്ല എന്ന് മനസ്സിലാക്കിയതോടെ ഉയര്‍ന്ന നികുതി സ്ലാബിലുള്ള വ്യക്തികളും മുതിര്‍ന്ന പൗരന്മാരും ഉള്‍പ്പെടെയുള്ളവര്‍ പതിയെ ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ കൈയ്യൊഴിയുകയാണ്.

Also Read : പിപിഎഫ് മുതല്‍ എന്‍പിഎസ് വരെ; ഈ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ മിനിമം ബാലന്‍സ് അറിയാംAlso Read : പിപിഎഫ് മുതല്‍ എന്‍പിഎസ് വരെ; ഈ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ മിനിമം ബാലന്‍സ് അറിയാം

ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാള്‍ ഉയര്‍ന്ന ആദായം

ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാള്‍ ഉയര്‍ന്ന ആദായം

ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാള്‍ ഉയര്‍ന്ന ആദായം ലഭിക്കുന്ന മറ്റ് നിക്ഷേപ രീതികള്‍ അന്വേഷിക്കുന്നര്‍ക്ക് മുമ്പില്‍ സാമ്പത്തീക ആസൂത്രണ വിദഗ്ധര്‍ നല്‍കുന്ന ഒരു നിര്‍ദേശമാണ് കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങളില്‍ നിങ്ങളുടെ സമ്പാദ്യം നിക്ഷേപം നടത്തൂ എന്ന്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യെക്കാളും രണ്ട് മടങ്ങ് ഉയര്‍ന്ന പലിശ നിരക്ക് കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങളിലൂടെ സ്വന്തമാക്കുവാന്‍ സാധിക്കും.

Also Read : വീട്ടില്‍ വെറുതേ ഇരുന്ന് മാസം 5,000 രൂപ നേടാന്‍ താത്പര്യമുണ്ടോ? ഈ പദ്ധതിയില്‍ നിക്ഷേപിക്കൂ!Also Read : വീട്ടില്‍ വെറുതേ ഇരുന്ന് മാസം 5,000 രൂപ നേടാന്‍ താത്പര്യമുണ്ടോ? ഈ പദ്ധതിയില്‍ നിക്ഷേപിക്കൂ!

കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍

കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍

എന്താണ് കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍ എന്നും അതില്‍ നിക്ഷേപിക്കുന്നത് വഴിയുള്ള നേട്ടങ്ങള്‍ എന്തൊക്കെയെന്നും നിക്ഷേപവുമായി ബന്ധപ്പെട്ടുള്ള റിസ്‌ക് സാധ്യതകള്‍ എന്തൊക്കെയാണെന്നും നമുക്കൊന്ന് പരിശോധിച്ചു നോക്കാം. കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍ എന്നത് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ രീതിയാണ്. കമ്പനികള്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ പണം കണ്ടെത്തേണ്ടതായി വന്നാല്‍ സ്ഥിര നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് അവര്‍ പണം സ്വരൂപിക്കും. ഏറെ ആകര്‍ഷകമായ പലിശ നിരക്കിലായിരിക്കും നിക്ഷേപകര്‍ക്ക് കമ്പനികള്‍ സ്ഥിര നിക്ഷേപം വാഗ്ദാനം ചെയ്യുന്നത്.

Also Read : ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ആശ്വാസം; പ്രതിസന്ധി ഘട്ടത്തില്‍ ലഭിക്കുന്നത് 5 ലക്ഷം രൂപAlso Read : ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ആശ്വാസം; പ്രതിസന്ധി ഘട്ടത്തില്‍ ലഭിക്കുന്നത് 5 ലക്ഷം രൂപ

കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങളില്‍ നിക്ഷേപം നടത്തുവാന്‍

കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങളില്‍ നിക്ഷേപം നടത്തുവാന്‍

നിശ്ചിത പലിശ നിരക്കിലുള്ള പല കാലയളവുകളിലേക്കുള്ള ഫിക്‌സഡ് ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റുകളാണ് കമ്പനി നിക്ഷേപകര്‍ക്ക് ഇഷ്യൂ ചെയ്യുന്നത്. കമ്പനികള്‍ക്ക് പണത്തിനായി ആവശ്യം വരുന്ന സമയങ്ങളില്‍ അത് കണ്ടെത്തുവാനാണ് ഇത്തരത്തില്‍ സ്ഥിര നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. 10 ശതമാനത്തിലേറെ ഉയര്‍ന്ന് പലിശ നിരക്ക് നിക്ഷേപകര്‍ക്ക് അവ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ അതേ സമയം നിക്ഷേപ വിദഗ്ധര്‍ കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങളില്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് വിവിധങ്ങളായ അഭിപ്രായങ്ങളാണ് നിലനില്‍ക്കുന്നത്. ഏറെ ശ്രദ്ധയോടെ വേണം ഏതൊരു വ്യക്തിയും കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങളില്‍ നിക്ഷേപം നടത്തുവാന്‍.

Also Read : ചെലവ് കുറഞ്ഞും എളുപ്പത്തിലും വ്യക്തിഗത വായ്പകള്‍ സ്വന്തമാക്കുവാന്‍ ഈ മാര്‍ഗങ്ങള്‍ അറിഞ്ഞിരിക്കാംAlso Read : ചെലവ് കുറഞ്ഞും എളുപ്പത്തിലും വ്യക്തിഗത വായ്പകള്‍ സ്വന്തമാക്കുവാന്‍ ഈ മാര്‍ഗങ്ങള്‍ അറിഞ്ഞിരിക്കാം

പലിശ നിരക്കുകള്‍

പലിശ നിരക്കുകള്‍

1 മുതല്‍ 5 വര്‍ഷം വരെയുള്ള വിവിധ നിക്ഷേപ കാലയളവുകളാണ് കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ളത്. പല കമ്പനികളും വ്യത്യസ്തങ്ങളായ പലിശ നിരക്കാണ് ഇത്തരം സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നതും. നിക്ഷേപ കാലാവധി എത്രയാണ് എന്നതിനെ അടിസ്ഥാനമാക്കി സാധാരണ ഗതിയില്‍ 8 ശതമാനം മുതല്‍ 10.75 ശതമാനം വരെയുള്ള പലിശ നിരക്കുകളാണ് കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങളിള്‍ കമ്പനികള്‍ നിക്ഷേപകര്‍ക്ക് നല്‍കി വരുന്നത്.

Also Read : പഴയ നാണയങ്ങളും കറന്‍സി നോട്ടുകളും വില്‍പ്പന നടത്താറുണ്ടോ? ആര്‍ബിഐയുടെ ഈ പ്രസ്താവന അറിഞ്ഞിരിക്കൂAlso Read : പഴയ നാണയങ്ങളും കറന്‍സി നോട്ടുകളും വില്‍പ്പന നടത്താറുണ്ടോ? ആര്‍ബിഐയുടെ ഈ പ്രസ്താവന അറിഞ്ഞിരിക്കൂ

എസ്ബിഐയേക്കാള്‍ ഇരട്ടിയിലേറെ ആദായം

എസ്ബിഐയേക്കാള്‍ ഇരട്ടിയിലേറെ ആദായം

കുറഞ്ഞ റേറ്റിംഗ് ഉള്ള കമ്പനികള്‍ ഹയര്‍ റേറ്റിംഗ് ഉള്ള കമ്പനികളേക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. കമ്പനിയിലെ റിസ്‌ക് സാധ്യത മുന്‍നിര്‍ത്തിയും നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണിത്. അതേ സമയം നേരത്തെ പറഞ്ഞതു പോലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് പരിശോധിച്ചാല്‍, 5 വര്‍ഷം വരെയുള്ള സാധാരണ സ്ഥിര നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത് 5.40 ശതമാനം പലിശ നിരക്കാണ്.

Also Read : പോസ്റ്റ് ഓഫീസ് ഇടപാട് നിയമങ്ങളില്‍ മാറ്റം; എത്ര തുക പിന്‍വലിക്കുവാന്‍ സാധിക്കുമെന്നറിയാംAlso Read : പോസ്റ്റ് ഓഫീസ് ഇടപാട് നിയമങ്ങളില്‍ മാറ്റം; എത്ര തുക പിന്‍വലിക്കുവാന്‍ സാധിക്കുമെന്നറിയാം

നിക്ഷേപം നടത്തുന്നത് സൂക്ഷ്മതയോടെ

നിക്ഷേപം നടത്തുന്നത് സൂക്ഷ്മതയോടെ

എന്നാല്‍ കോവിഡ് കാലം സൃഷ്ടിച്ച സാമ്പത്തീക ഞെരുക്കം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങളില്‍ നിക്ഷേപത്തിനായി തയ്യാറെടുക്കും മുമ്പ് ഏറെ ശ്രദ്ധ ആവശ്യമാണെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കമ്പനികളുടെ പ്രകടനത്തെ കോവിഡ് കാലം അതിരൂക്ഷമായി ബാധിച്ചിട്ടുണ്ട്. അതിനാല്‍ നിക്ഷേപം നടത്തുന്നത് എപ്പോഴും സൂക്ഷ്മതയോടെ വേണം.

Also Read : പോസ്റ്റ് ഓഫീസില്‍ സ്ഥിര നിക്ഷേപം ആരംഭിക്കൂ; ബാങ്കുകളേക്കാള്‍ ഉയര്‍ന്ന ആദായം 1 വര്‍ഷത്തില്‍ നേടാം!Also Read : പോസ്റ്റ് ഓഫീസില്‍ സ്ഥിര നിക്ഷേപം ആരംഭിക്കൂ; ബാങ്കുകളേക്കാള്‍ ഉയര്‍ന്ന ആദായം 1 വര്‍ഷത്തില്‍ നേടാം!

AAA റേറ്റിംഗ് ഉള്ള കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍

AAA റേറ്റിംഗ് ഉള്ള കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍

നിങ്ങളുടെ നിക്ഷേപ മൂലധനത്തിന് പരമാവധി സുരക്ഷിത്വം ഉറപ്പാക്കുന്നതിനായി AAA റേറ്റിംഗ് ഉള്ള കമ്പനികളുടെ കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങളില്‍ മാത്രമേ നിക്ഷേപം നടത്തുവാന്‍ പാടുള്ളൂവെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. നിലവില്‍ AAA റേറ്റിംഗ് ഉള്ള കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍ വിവധി നിക്ഷേപ കാലയളവുകളിലേക്കായി 6 മുതല്‍ 8 ശതമാനം വരെയുള്ള പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.

Also Read : 65 വയസ്സിന് ശേഷം എന്‍പിഎസ് ഉപയോക്താക്കളാകുന്ന വ്യക്തികള്‍ക്ക് ഫണ്ടിന്റെ 50% ഇക്വിറ്റികളില്‍ നിക്ഷേപിക്കാംAlso Read : 65 വയസ്സിന് ശേഷം എന്‍പിഎസ് ഉപയോക്താക്കളാകുന്ന വ്യക്തികള്‍ക്ക് ഫണ്ടിന്റെ 50% ഇക്വിറ്റികളില്‍ നിക്ഷേപിക്കാം

നിക്ഷേപ സുരക്ഷ

നിക്ഷേപ സുരക്ഷ

കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങളില്‍ നിക്ഷേപ സുരക്ഷ ഇല്ല എന്നതാണ് ഓര്‍മിക്കേണ്ടുന്ന ഒരു കാര്യം. ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ ഉറപ്പു നല്‍കുന്ന നിക്ഷേപ സുരക്ഷിതത്വം കോര്‍പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യുന്നില്ല. അതായത് കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങളില്‍ നിങ്ങളുടെ നിക്ഷേപ മൂലധനത്തിന്മേലോ, ലഭിക്കുന്ന പലിശ നിരക്കിന്മേലോ യാതൊരു ഉറപ്പും ഇല്ല എന്നുതന്നെ. കമ്പനി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തീക പ്രതിസന്ധിയില്‍ പെട്ടാല്‍ നിക്ഷേപകര്‍ക്ക് അവരുടെ തുക നഷ്ടമായേക്കാം.

Also Read : കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങാം! ഈ പദ്ധതിയെപ്പറ്റി അറിയൂAlso Read : കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങാം! ഈ പദ്ധതിയെപ്പറ്റി അറിയൂ

നികുതി

നികുതി

കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങളില്‍, നിക്ഷേപകര്‍ ഉള്‍പ്പെട്ടിരിക്കുന്ന നികുതി സ്ലാബിന് അനുസരിച്ചാണ് അവരില്‍ നിന്നും നികുതി ഈടാക്കുന്നത്. അതിനാല്‍ തന്നെ ഉയര്‍ന്ന ടാക്‌സ് ബ്രാക്കറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന നിക്ഷേപകര്‍ കൂടുതല്‍ നികുതി നല്‍കേണ്ടതായി വരും. ആദായ നികുതി നിയമം 1961 പ്രകാരം സാമ്പത്തീക വര്‍ഷത്തില്‍ 5,000 രൂപയെന്ന പരിധി പലിശ നിരക്ക് മറി കടന്നാല്‍ കമ്പനി നിക്ഷേപത്തില്‍ നിന്നും നേടുന്ന പലിശ നിരക്കില്‍ ടിഡിഎസ് ഈടാക്കുന്നതാണ്. എന്നാല്‍ ബാങ്കിലോ, ബാങ്കിതര ധനകാര്യ സ്ഥാപനത്തിലോ ഫോറം 15ജി (മുതിര്‍ന്ന പൗരന്മാര്‍ക്ക് ഫോറം 15 എച്ച്) സമര്‍പ്പിക്കുന്നത് വഴി നിങ്ങള്‍ക്ക് ടിഡിഎസ് ലാഭിക്കുവാന്‍ സാധിക്കും.

Also Read : ബാങ്ക് അക്കൗണ്ട് കാലിയാണോ? 10,000 രൂപ ഓവര്‍ഡ്രാഫ്റ്റായി ലഭിക്കുമല്ലോ!Also Read : ബാങ്ക് അക്കൗണ്ട് കാലിയാണോ? 10,000 രൂപ ഓവര്‍ഡ്രാഫ്റ്റായി ലഭിക്കുമല്ലോ!

കാലാവധി എത്താത്ത പിന്‍വലിക്കലുകള്‍

കാലാവധി എത്താത്ത പിന്‍വലിക്കലുകള്‍

ചില കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍ ആദ്യത്തെ 3 മുതല്‍ ആറ് മാസം വരെ കാലാവധി എത്താത്ത പിന്‍വലിക്കലുകള്‍ അനുവദിക്കാറില്ല. ഇനി അത്തരത്തില്‍ കാലാവധി എത്താത്ത പിന്‍വലിക്കല്‍ നടത്തിയാല്‍ നിക്ഷേപത്തിന്മേല്‍ പലിശയും നിക്ഷേപകര്‍ക്ക് ലഭിക്കുന്നതല്ല. ആറ് മാസം മുതല്‍ 12 മാസത്തിനുള്ളില്‍ വരെ നടത്തുന്ന കാലാവധി എത്താത്ത പിന്‍വലിക്കലുകള്‍ക്ക് ചില കമ്പനികള്‍ പലിശ നിരക്കില്‍ 2 മുതല്‍ 3 ശതമാനം വരെ കുറവ് വരുത്താറുണ്ട്.

Also Read : സ്ഥിര നിക്ഷേപം ഇനി വീട്ടിലിരുന്ന് ആരംഭിക്കാം; പുതിയ സേവനവുമായി ജിപേAlso Read : സ്ഥിര നിക്ഷേപം ഇനി വീട്ടിലിരുന്ന് ആരംഭിക്കാം; പുതിയ സേവനവുമായി ജിപേ

ലോക്ക് ഇന്‍ പിരീഡ്

ലോക്ക് ഇന്‍ പിരീഡ്

മിക്ക കമ്പനികളുടേയും കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3 മാസത്തെ ലോക്ക് ഇന്‍ പിരീഡ് ഉണ്ട്. ആ കാലയളവില്‍ നിക്ഷേപകര്‍ക്ക്് തുക പിന്‍വലിക്കുവാന്‍ സാധിക്കുകയില്ല. ലോക്ക് ഇന്‍ പീരീഡ് പൂര്‍ത്തിയായതിന് ശേഷം സ്ഥിര നിക്ഷേപം പൂര്‍ണമായും അവസാനിപ്പിക്കുന്നതിനേയാണ് കാലാവധി എത്താത്ത പിന്‍വലിക്കലുകള്‍ എന്ന് പറയുന്നത്.

Read more about: fixed deposit
English summary

know the benefits and the risks involved in Corporate Fixed Deposits; explained | എന്താണ് കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍? ബാങ്ക് നിക്ഷേപങ്ങളെക്കാള്‍ ഇരട്ടി നേട്ടം ഇവ നല്‍കുമോ? അറിയാം

know the benefits and the risks involved in Corporate Fixed Deposits; explained
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X