വാർദ്ധക്യകാല ജീവിതം എല്ലാവരുടേയും ആശങ്കയാണ്. ജോലിയിൽ നിന്നും വിരമിച്ചതോടെ എല്ലാ മാസവും ലഭിക്കുന്ന ശമ്പളം ലഭിക്കാതെയാകും. ആരോഗ്യ കാര്യങ്ങൾക്കും മറ്റാവശ്യങ്ങൾക്കുമുള്ള പണം എങ്ങനെ കണ്ടെത്തുമെന്നതാണ് ആശങ്ക. എന്നാൽ കൃത്യമായ പെൻഷൻ പദ്ധതികൾ ആസൂത്രണം ചെയ്യുകയും അതിനനുസരിച്ച് നിക്ഷേപം നടത്തുകയും ചെയ്താൽ വാദ്ധക്യകാല ജീവിതം സുഗമമവും ആനന്ദകരവുമാക്കാം.
പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്‍റ് അതോറിറ്റിയാണ് റിട്ടയർമെന്‍റ് ആനുകൂല്യങ്ങൾക്കായുള്ള നിക്ഷേപ പദ്ധതികളെ നിയന്ത്രിക്കുന്നത്. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള ജീവനക്കാർക്ക് നിക്ഷേപ പദ്ധതികളിൽ ചേരാം. 18 നും 70നും ഇടയിൽ പ്രായമുള്ളവർക്കാണ് ദേശീയ പെൻഷൻ പദ്ധതി (എൻപിഎസ്) യിൽ അംഗങ്ങളാവാൻ സാധിക്കുക. നിക്ഷേപത്തിന്‍റെ കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപകർക്ക് നിക്ഷേപത്തിന്‍റെ ഒരു ഭാഗം ഒറ്റത്തവണയായി പിൻവലിക്കുകയും ബാക്കി തുക പ്രതിമാസ പെൻഷൻ ലഭിക്കാൻ ഉപയോഗിക്കുകയും ചെയ്യാം.

നിക്ഷേപത്തിന്റെ കാലാവധി വർദ്ധിക്കുന്നതിനുസരിച്ച് പരമാവധി പെൻഷൻ ഉറപ്പാക്കാൻ സഹായിക്കും. ദേശീയ പെൻഷൻ പദ്ധതിയിൽ ചേരുന്നതു കൊണ്ടുള്ള ഗുണവും പ്രതിമാസം 2 ലക്ഷം രൂപ വരെ പെൻഷൻ എങ്ങനെ നേടാമെന്നും നോക്കാം.
ദേശീയ പെൻഷൻ പദ്ധതി (എൻ പി എസ് )
പെന്‍ഷന്‍ മേഖലയിലെ പരിഷ്‌കാരങ്ങളുടെ ഭാഗമായി 2004ലാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ പെൻഷൻ പദ്ധതി അവതരിപ്പിച്ചത്. ഗവണ്‍മെന്റ് ബോണ്ടുകള്‍, കോര്‍പ്പറേറ്റ് കടപ്പത്രങ്ങള്‍, പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി നിയന്ത്രിക്കുന്ന പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍മാരുടെ ഇക്വിറ്റികള്‍ എന്നിവയിലാണ് ഇതുവഴി ഒരു ഉപഭോക്താവിന് നിക്ഷേപം നടത്താൻസാധിക്കുന്നത്. 18നും 70-നും ഇടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും എന്‍.ആര്‍.ഐകൾക്കും എന്‍പിഎസില്‍ അക്കൗണ്ട് തുറക്കാന്‍ അര്‍ഹതയുണ്ട്.
ദേശീയ പെൻഷൻ പദ്ധതിയുടെ (എൻ പി എസ് ) പ്രയോജനങ്ങൾ
വരുമാനം: മറ്റ് നിരവധി പെൻഷൻ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ ദേശീയ പെൻഷൻ പദ്ധതി ഉയർന്ന ലാഭം നൽകുന്നു. വാർഷിക വരുമാനത്തിന്റെ 9 മുതൽ 12 ശതമാനം വരെയാണ് ലാഭം നൽകുക.
ഫ്ലെക്സിബിലിറ്റി: എൻപിഎസിൽ ഏത് സമയത്ത് വേണമെങ്കിലും നിക്ഷേപം ആരംഭിക്കാം. അതോടൊപ്പം നിക്ഷേപ തുകയിൽ മാറ്റം വരുത്താനും സാധിക്കും.
നികുതി ആനുകൂല്യങ്ങൾ: എൻപി എസിൽ നിക്ഷേപമുള്ളവർക്ക് വർഷം 2 ലക്ഷം രൂപ വരെ നികുതിയിളവിന് യോഗ്യതയുണ്ട്.
1 ലക്ഷം രൂപ പെൻഷൻ നേടാം
എൻപിഎസ് നിക്ഷേപത്തിലൂടെ 1 ലക്ഷം രൂപ പെൻഷൻ എങ്ങനെ നേടാമെന്ന് ഉദാഹരണത്തിലൂടെ നോക്കാം.
ഒരു നിക്ഷേപകൻ 40 വയസ്സിൽ എൻപിഎസ് സ്കീമിലേക്ക് സംഭാവന ചെയ്യാൻ തുടങ്ങിയാൽ, നിക്ഷേപ കാലാവധി 20 വർഷമായിരിക്കും (60 വയസ്സ് വരെ വിരമിക്കൽ പ്രായം വരെ). ഒരു ലക്ഷം രൂപ പ്രതിമാസ പെൻഷൻ ലഭിക്കുന്നതിന് 20 വർഷത്തേക്ക് എല്ലാ മാസവും 66,000 രൂപ നിക്ഷേപിക്കണം. അങ്ങനെ നിക്ഷേപിച്ചാൽ ആകെ നിക്ഷേപ തുക 1.58 കോടി രൂപ. 10 ശതമാനം ലാഭം പ്രതീക്ഷിച്ചാൽ ആകെ നിക്ഷേപം 3.46 കോടി രൂപ. ആകെ കോർപ്പസ് ഫണ്ട് 5.05 കോടി .
നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ കോർപ്പസ് ഫണ്ടിന്റെ 60 ശതമാനം ഒറ്റത്തവണയായി പിൻവലിക്കാം. അതായത് 3.03 കോടി രൂപ പിൻവലിക്കാം. ബാക്കി 40 ശതമാനം, 2.02 കോടി രൂപ അവശേഷിക്കും. 6 ശതമാനം വാർഷിക നിരക്ക് കണക്കിലെടുക്കുമ്പോൾ പ്രതിമാസം 1.01 ലക്ഷം രൂപ പെൻഷൻ ലഭിക്കും.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, 40ആം വയസ്സിൽ എൻപിഎസിൽ ചേരുന്നതുകൊണ്ടാണ് പ്രതിമാസ നിക്ഷേപ തുക ഉയരുന്നത്. കുറഞ്ഞ പ്രായത്തിൽ എൻപിഎസിൽ ചേരുമ്പോൾ പ്രതിമാസ നിക്ഷേപ തുകയും കുറയും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
