പണപ്പെരുപ്പത്തെ മറി കടന്ന് മികച്ച ആദായം നേടുവാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായിതാ 3 നിക്ഷേപ രീതികള്‍

ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് തയ്യാറെടുക്കുന്ന വ്യക്തികള്‍ ഏവരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് പണപ്പെരുപ്പം എന്നത്. നിക്ഷേപം ഏത് വേണമെന്ന് തെരഞ്ഞെടുക്കുന്ന സമയത്ത് തന്നെ പണപ്പെരുപ്പവും കണക്കാക്കി അതിനെ മറി കടക്ക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് തയ്യാറെടുക്കുന്ന വ്യക്തികള്‍ ഏവരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് പണപ്പെരുപ്പം എന്നത്. നിക്ഷേപം ഏത് വേണമെന്ന് തെരഞ്ഞെടുക്കുന്ന സമയത്ത് തന്നെ പണപ്പെരുപ്പവും കണക്കാക്കി അതിനെ മറി കടക്കുന്ന ആദായം നല്‍കുന്ന നിക്ഷേപ രീതികള്‍ വേണം തെരഞ്ഞെടുക്കുവാന്‍. അല്ലാത്ത പക്ഷം ഇത്രയും കാലമെടുത്ത് നിങ്ങള്‍ സമ്പാദിച്ച തുക നിങ്ങളുടെ സാമ്പത്തീക ലക്ഷ്യങ്ങള്‍ നിറവേറ്റുവാന്‍ മതിയാകാതെ വരും.

Also Read: ബിസിനസ് വളര്‍ത്താം സോഷ്യല്‍ മീഡിയയിലൂടെ!Also Read: ബിസിനസ് വളര്‍ത്താം സോഷ്യല്‍ മീഡിയയിലൂടെ!

പണപ്പെരുപ്പം

പണപ്പെരുപ്പം

നിക്ഷേപകര്‍ നേരിടേണ്ടി വരുന്ന വലിയൊരു വില്ലന്‍ തന്നെയാണ് പണപ്പെരുപ്പം. പണപ്പെരുപ്പത്തെ ജയിക്കുവാന്‍ സാധിച്ചാലേ നിക്ഷേപ നേട്ടം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നമുക്ക് ലഭിക്കുകയുള്ളൂ. എന്താണ് ഈ പണപ്പെരുപ്പം എന്ന് നമുക്കെല്ലാം അറിയാം? ലളിതമായി പറഞ്ഞാല്‍ സമ്പദ് വ്യവസ്ഥയില്‍ പണത്തിന്റെ മൂല്യം കുറയുന്ന അവസ്ഥയാണ് പണപ്പെരുപ്പം എന്ന് പറയാം.

Also Read: ഈ കര്‍ഷകര്‍ക്ക് പിഎം കിസ്സാന്‍ പദ്ധതിയുടെ 9ാം ഗഡു ലഭിക്കുകയില്ല; കാരണമറിയാംAlso Read: ഈ കര്‍ഷകര്‍ക്ക് പിഎം കിസ്സാന്‍ പദ്ധതിയുടെ 9ാം ഗഡു ലഭിക്കുകയില്ല; കാരണമറിയാം

പണത്തിന്റെ വാങ്ങല്‍ ശേഷി കുറയ്ക്കുന്നു

പണത്തിന്റെ വാങ്ങല്‍ ശേഷി കുറയ്ക്കുന്നു

അതായത് കൃത്യമായി പറഞ്ഞാല്‍ പണപ്പെരുപ്പം പണത്തിന്റെ വാങ്ങല്‍ ശേഷി (പര്‍ച്ചേസിംഗ് പവര്‍) കുറയ്ക്കുകയാണ് ചെയ്യുന്നത്. കൂടുതല്‍ വ്യക്തമാകുവാന്‍ ഒരു ഉദാഹരണം ഇവിടെ സൂചിപ്പിക്കാം. ഇന്ന് എന്തെങ്കിലും ഒരു സാധനം നിങ്ങള്‍ 100 രൂപ നല്‍കിക്കൊണ്ട് വാങ്ങിച്ചു എന്ന് കരുതുക. നമ്മുടെ സമ്പദ് വ്യവസ്ഥയിലെ പണപ്പെരുപ്പ നിരക്ക് 6 ശതമാനമാണെങ്കില്‍, ഇതേ ഉത്പ്പന്നം ഈ വര്‍ഷത്തിന്റെ അവസാനം വാങ്ങിക്കുവാന്‍ നിങ്ങള്‍ 106 രൂപ നല്‍കേണ്ടി വരും.

Also Read: 1.80 രൂപ ദിവസവും മാറ്റി വയ്ക്കാം 36,000 രൂപ വരെ പെന്‍ഷനായി നേടാം; അറിയാം സര്‍ക്കാറിന്റെ ഈ പെന്‍ഷന്‍ പദ്ധതിയെAlso Read: 1.80 രൂപ ദിവസവും മാറ്റി വയ്ക്കാം 36,000 രൂപ വരെ പെന്‍ഷനായി നേടാം; അറിയാം സര്‍ക്കാറിന്റെ ഈ പെന്‍ഷന്‍ പദ്ധതിയെ

പണപ്പെരുപ്പം നിക്ഷേപങ്ങള്‍ക്ക് വില്ലനാകുമ്പോള്‍

പണപ്പെരുപ്പം നിക്ഷേപങ്ങള്‍ക്ക് വില്ലനാകുമ്പോള്‍

ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്ന നിക്ഷേപകര്‍ക്ക്, പ്രത്യേകിച്ച് റിട്ടയര്‍മെന്റ് കാല സമ്പാദ്യത്തിനായി നിക്ഷേപം നടത്തുന്നവര്‍ക്ക് ഈ പണപ്പെരുപ്പം ഒരു തലവേദനയാണ്. അവരുടെ നിക്ഷേപത്തിന്റെ സിംഹഭാഗവും തിന്ന് തീര്‍ക്കുക ഈ പണപ്പെരുപ്പമായിരിക്കും. അതിനാല്‍ നിക്ഷേപത്തിന് തയ്യാറെടുക്കും മുമ്പ് തന്നെ തെരഞ്ഞെടുക്കുന്ന നിക്ഷേപ രീതി പണപ്പെരുപ്പത്തെ മറികടക്കുവാന്‍ സാധിക്കുന്നതാണോ എന്ന് വിലയിരുത്തേണ്ടതുണ്ട്.

എന്‍പിഎസ് ഉത്പന്നങ്ങള്‍ ഇനി ഇന്‍ഷുറന്‍സ് കമ്പനികളിലൂടെയുംഎന്‍പിഎസ് ഉത്പന്നങ്ങള്‍ ഇനി ഇന്‍ഷുറന്‍സ് കമ്പനികളിലൂടെയും

പണപ്പെരുപ്പത്തെ മറി കടക്കുവാന്‍

പണപ്പെരുപ്പത്തെ മറി കടക്കുവാന്‍

റിട്ടയര്‍മെന്റ് പ്രായമെത്തിക്കഴിഞ്ഞാല്‍ മിക്കവരും സ്ഥിരമായ ആദായം ഉറപ്പു നല്‍കുന്ന പരമ്പരാഗത നിക്ഷേപ പദ്ധതികളെ ആശ്രയിക്കുവാനാണ് കൂടുതല്‍ താത്പര്യം കാണിക്കാറ്. ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍, പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് പദ്ധതികള്‍ തുടങ്ങിയ നിക്ഷേപ രീതികളാണ് അത്തരം നിക്ഷേപകര്‍ തെരഞ്ഞെടുക്കുക. എന്നാല്‍ സ്ഥിരമായ ആദായം ഉറപ്പു നല്‍കുന്ന ഇത്തരം പരമ്പരാഗത നിക്ഷേപ രീതികളില്‍ നിങ്ങളുടെ പണം നിക്ഷേപിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പണപ്പെരുപ്പത്തെ മറി കടക്കുവാന്‍ പ്രയാസമായിരിക്കും എന്നതാണ് യാഥാര്‍ത്ഥ്യം.

Also Read : കേന്ദ്ര സര്‍ക്കാറിന്റെ കുടുംബ പെന്‍ഷന്‍ പദ്ധതി; ഈ പെന്‍ഷന്‍ ആനുകൂല്യത്തിന് അര്‍ഹര്‍ ആരൊക്കെ?Also Read : കേന്ദ്ര സര്‍ക്കാറിന്റെ കുടുംബ പെന്‍ഷന്‍ പദ്ധതി; ഈ പെന്‍ഷന്‍ ആനുകൂല്യത്തിന് അര്‍ഹര്‍ ആരൊക്കെ?

ഇക്വിറ്റി നിക്ഷേപങ്ങള്‍

ഇക്വിറ്റി നിക്ഷേപങ്ങള്‍

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 1 വര്‍ഷത്തെ ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് നിലവില്‍ ഇപ്പോള്‍ നല്‍കി വരുന്നത് 5 ശതമാനം പലിശ നിരക്കാണ്. എന്നാല്‍ ജൂണ്‍ മാസത്തില്‍ രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 6 ശതമാനത്തിന് മുകളിലായതിനാല്‍ സ്ഥിര നിക്ഷേപത്തില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്ന ആദായം നെഗറ്റീവ് ആയിരിക്കും.

അതിനാല്‍ മുതിര്‍ന്ന പൗരന്മാരായ റിട്ടയര്‍ ചെയ്ത ഇത്തരം വ്യക്തികള്‍ക്ക് ഉയര്‍ന്ന പണപ്പെരുപ്പ നിരക്കും, താഴ്ന്ന പലിശ നിരക്കും ഇരുതല മൂര്‍ച്ചയുള്ള വാളായാണ് പരിണമിക്കുക. ഇതിനുള്ള ഏക പരിഹാരം ഇക്വിറ്റി നിക്ഷേപങ്ങളാണ്. റിസ്‌ക് എടുക്കുവാന്‍ താത്പര്യമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇക്വിറ്റി നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാം.

Also Read : അടല്‍ പെന്‍ഷന്‍ യോജന; വര്‍ഷം 60,000 രൂപ വീതം നേടാം! എങ്ങനെയെന്ന് അറിയേണ്ടേ?Also Read : അടല്‍ പെന്‍ഷന്‍ യോജന; വര്‍ഷം 60,000 രൂപ വീതം നേടാം! എങ്ങനെയെന്ന് അറിയേണ്ടേ?

ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡെക്‌സ്ഡ് ബോണ്ടുകള്‍

ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡെക്‌സ്ഡ് ബോണ്ടുകള്‍

നിങ്ങളുടെ നിക്ഷേപ പോര്‍ട്ട് ഫോളിയോവില്‍ പണപ്പെരുപ്പത്തെ മറി കടന്നുള്ള ആദായം വാഗ്ദാനം ചെയ്യുന്ന നിക്ഷേപോപാധികള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. 2013 ലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡെക്‌സ്ഡ് ബോണ്ടുകള്‍ (ഐഐബി-കള്‍) അവതരിപ്പിക്കുന്നത്. എന്നാല്‍ ഉപഭോക്തൃ സൗഹൃദമല്ലാത്ത ഉത്പന്നത്തിന്റെ ഘടന കാരണം കൂടുതല്‍ പേരിലേക്ക് എത്തുവാന്‍ ഈ ബോണ്ടുകള്‍ക്ക് സാധിച്ചിരുന്നില്ല. 2013ന് കേന്ദ്ര ബാങ്ക് ഐഐബികള്‍ പുറത്തിറക്കിയിട്ടുമില്ല. എന്നാല്‍ ചില ധനകാര്യ വിദഗ്ദര്‍ ഈ ബോണ്ടുകള്‍ വീണ്ടും അവതരിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കണമെന്ന് അഭിപ്രായമുണ്ട്.

Also Read : 10 വര്‍ഷത്തില്‍ നേടാം 2.5 കോടി ; എസ്‌ഐപിയില്‍ ഈ തുക നിക്ഷേപിക്കൂAlso Read : 10 വര്‍ഷത്തില്‍ നേടാം 2.5 കോടി ; എസ്‌ഐപിയില്‍ ഈ തുക നിക്ഷേപിക്കൂ

പണപ്പെരുപ്പത്തെ മറി കടക്കുവാന്‍ സാധിക്കുന്ന നിക്ഷേപങ്ങള്‍

പണപ്പെരുപ്പത്തെ മറി കടക്കുവാന്‍ സാധിക്കുന്ന നിക്ഷേപങ്ങള്‍

രാജ്യാന്തര തലത്തില്‍ പണപ്പെരുപ്പത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രധാന ഉപാധിയായി ഐഐബികളെ ഉപയോഗിക്കുന്നുണ്ട്. നിക്ഷേപകര്‍ക്ക് പണപ്പെരുപ്പത്തെ മറികടക്കുവാന്‍ സാധിക്കുന്ന ആദായം ഐഐബികളിലൂടെ സ്വന്തമാക്കുവാന്‍ സാധിക്കുന്നു. ഉയര്‍ന്ന അനിശ്ചിതത്വം നിലനില്‍ക്കുന്ന നിലനില്‍ക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജ്യത്ത് ഐഐബികള്‍ തിരികെ കൊണ്ടുവരണമെന്നാണ് അഭിപ്രായപ്പെടുന്നത്. നിലവില്‍ പണപ്പെരുപ്പത്തെ മറി കടക്കുവാന്‍ സാധിക്കുന്ന ആദായം വാഗ്ദാനം ചെയ്യുന്ന ഡെബ്റ്റ് ഓപ്ഷനുകള്‍ താഴെ പറയുന്നവയാണ്.

Also Read: ബിറ്റ്‌കോയിന്‍ വിലയില്‍ ഒരാഴ്ചയില്‍ 32 ശതമാനം വര്‍ധന ; ഇപ്പോള്‍ നിക്ഷേപിക്കുന്നത് അനുയോജ്യമോ? അറിയാംAlso Read: ബിറ്റ്‌കോയിന്‍ വിലയില്‍ ഒരാഴ്ചയില്‍ 32 ശതമാനം വര്‍ധന ; ഇപ്പോള്‍ നിക്ഷേപിക്കുന്നത് അനുയോജ്യമോ? അറിയാം

ഫ്‌ളോട്ടിംഗ് റേറ്റ് ആര്‍ബിഐ ബോണ്ടുകള്‍

ഫ്‌ളോട്ടിംഗ് റേറ്റ് ആര്‍ബിഐ ബോണ്ടുകള്‍

ആര്‍ബിഐ പുറത്തിറക്കുന്ന ഈ ബോണ്ടുകളുടെ പലിശ നിരക്ക് 35 ബേസിസ് പോയിന്റ് അധികമായി ചേര്‍ത്ത് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റുമായി (എന്‍എസ്‌സി) ബന്ധിപ്പിച്ചിരിക്കുകയാണ്. ശതമാനത്തിന്റെ നൂറിലൊന്നാണ് ഒരു ബേസിസ് പോയിന്റ്. അര്‍ധ വാര്‍ഷികമായാണ് ബോണ്ടുകളുടെ പലിശ നിരക്ക് വിതരണം ചെയ്യുക. ജനുവരി 1നും, ജൂലൈ 1നുമാണ് ഓരോ വര്‍ഷവും പലിശ നിരക്ക് നല്‍കുന്നത്.

Also Read: ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കൂ; മാസം 3300 രൂപ വീതം പെന്‍ഷന്‍ നേടാംAlso Read: ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കൂ; മാസം 3300 രൂപ വീതം പെന്‍ഷന്‍ നേടാം

2021 വര്‍ഷത്തിലെ ആദ്യ പാതിയിലെ പലിശ നിരക്ക് 7.15 ശതമാനമായിരുന്നു. ഓരോ ആറ് മാസത്തിലും അടുത്ത കാലയളവിലേക്കുള്ള പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുകയാണ് ചെയ്യുക. ഒന്നിച്ച് പലിശ നല്‍കുന്നില്ല സംവിധാനമില്ല. 7 വര്‍ഷമാണ് ഇത്തരം ബോണ്ടുകളുടെ കാലയളവ്. ഇവയില്‍ നിന്നും ലഭിക്കുന്ന പലിശ പൂര്‍ണമായും ആദായ നികുതി ബാധ്യതയുള്ളവയാണ്.

സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം (എസ്‌സിഎസ്എസ്)

സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം (എസ്‌സിഎസ്എസ്)

മുതിര്‍ന്ന പൗരന്മാര്‍ക്ക് നിക്ഷേപത്തിനായി തെരഞ്ഞടുക്കുന്ന മികച്ച ഒരു തെരഞ്ഞെടുപ്പാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം. 7.4 ശതമാനമാണ് നിലവില്‍ എസ്‌സിഎസ്എസ് പദ്ധതിയില്‍ നിന്നും നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്. ഓരോ പാദത്തിലും ഈ പലിശ നിരക്ക് വിലയിരുത്തി പുതുക്കി നിശ്ചയിക്കും. ഒരു വ്യക്തിയ്ക്ക് എസ്‌സിഎസ്എസ് പദ്ധതിയില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന പരമാവധി തുക 15 ലക്ഷം രൂപയാണ്. പാദ വാര്‍ഷികമായാണ് പലിശ നല്‍കുക. ഈ തുക പൂര്‍ണമായും നികുതി ബാധ്യതയുളളവയാണ്. ഓരോ വര്‍ഷവും നിക്ഷേപം 50,000 രൂപയ്ക്ക് മുകളിലാണെങ്കില്‍ ടിഡിഎസും (ടാക്‌സ് ഡിഡക്ടഡ് അറ്റ് സോഴ്‌സ്) ബാധകമാണ്.

Also Read: മാസം ഈ തുക എസ്‌ഐപി നിക്ഷേപം നടത്തിയാല്‍ 25 വര്‍ഷത്തില്‍ നേടാം 10 കോടി രൂപAlso Read: മാസം ഈ തുക എസ്‌ഐപി നിക്ഷേപം നടത്തിയാല്‍ 25 വര്‍ഷത്തില്‍ നേടാം 10 കോടി രൂപ

ക്രെഡിറ്റ് റിസ്‌ക് ഫണ്ടുകള്‍

ക്രെഡിറ്റ് റിസ്‌ക് ഫണ്ടുകള്‍

മുകളില്‍ പറഞ്ഞ രണ്ട് നിക്ഷേപങ്ങളിലും മുതല്‍ തുക നഷ്ടപ്പെടുമെന്ന ആശങ്ക നിക്ഷേപകര്‍ക്ക് ആവശ്യമില്ല. എന്നാല്‍ നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന പലിശാദായം പൂര്‍ണമായും നികുതി ബാധ്യത ഉള്ളവയായതിനാല്‍ ആദായ നികുതി റിട്ടേണിന് ശേഷമുള്ള ആദായം അത്ര ആകര്‍ഷണീയമായിരിക്കണം എന്നില്ല. അതിന് പകരമായി ഉയര്‍ന്ന നേട്ടം സ്വന്തമാക്കുന്നതിനായി ക്രെഡിറ്റ് റിസ്‌ക് പോലുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്താം. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഈ ഫണ്ടുകള്‍ 8.12 ശതമാനം ആദായമാണ് നിക്ഷേപകര്‍ക്ക നല്‍കിയിരിക്കുന്നത്. ഇവയില്‍ മൂന്ന് വര്‍ഷത്തിന് മുകളിലേക്കുള്ള നിക്ഷേപങ്ങളെ ദീര്‍ഘകാല നിക്ഷേപങ്ങളായി കണക്കാക്കുന്നതിനാല്‍ നികുതി ബാധ്യതയും ഗണ്യമായി കുറയുമെന്നതും സവിശേഷതയാണ്.

Read more about: smart investment
English summary

know the best investment instruments that gives inflation-beating returns to park retirement funds for senior citizens | പണപ്പെരുപ്പത്തെ മറി കടന്ന് മികച്ച ആദായം നേടുവാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായിതാ 3 നിക്ഷേപ രീതികള്‍

ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് തയ്യാറെടുക്കുന്ന വ്യക്തികള്‍ ഏവരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് പണപ്പെരുപ്പം എന്നത്. നിക്ഷേപം ഏത് വേണമെന്ന് തെരഞ്ഞെടുക്കുന്ന സമയത്ത് തന്നെ പണപ്പെരുപ്പവും കണക്കാക്കി അതിനെ മറി കടക്കുന്ന ആദായം നല്‍കുന്ന നിക്ഷേപ രീതികള്‍ വേണം തെരഞ്ഞെടുക്കുവാന്‍. അല്ലാത്ത പക്ഷം ഇത്രയും കാലമെടുത്ത് നിങ്ങള്‍ സമ്പാദിച്ച തുക നിങ്ങളുടെ സാമ്പത്തീക ലക്ഷ്യങ്ങള്‍ നിറവേറ്റുവാന്‍ മതിയാകാതെ വരും.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X