റിസ്‌കില്ലാതെ സുരക്ഷിതമായി നിക്ഷേപം നടത്തണോ? ഈ പദ്ധതികള്‍ അറിഞ്ഞിരിക്കൂ

റിസ്‌ക് കുറഞ്ഞതോ അല്ലെങ്കില്‍ റിസ്‌ക് സാധ്യതകള്‍ തീരെ ഇല്ലാത്തതോ ആയ നിക്ഷേപങ്ങളെ ആശ്രയിക്കുവാനാണ് സാമ്പത്തിക അനിശ്ചിതത്വം നില നില്‍ക്കുന്ന ഈ കാലത്ത് വലിയൊരു ഭാഗം നിക്ഷേപകരും ആഗ്രഹിക്കുന്നത്. വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടം

റിസ്‌ക് കുറഞ്ഞതോ അല്ലെങ്കില്‍ റിസ്‌ക് സാധ്യതകള്‍ തീരെ ഇല്ലാത്തതോ ആയ നിക്ഷേപങ്ങളെ ആശ്രയിക്കുവാനാണ് സാമ്പത്തിക അനിശ്ചിതത്വം നില നില്‍ക്കുന്ന ഈ കാലത്ത് വലിയൊരു ഭാഗം നിക്ഷേപകരും ആഗ്രഹിക്കുന്നത്. വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടം കാരണം നിങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം ഒഴിവാക്കുന്നതിനായി ഈ പ്രത്യേക സാഹചര്യത്തില്‍ ഇത്തരമൊരു തീരുമാനത്തിലൂടെ സാധിക്കും. ഒപ്പം നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് തടസ്സങ്ങളില്ലാതെ നടന്നടുക്കുവാനും അത് നിങ്ങളെ സഹായിക്കും.

റിസ്‌ക് ഇല്ലാതെ ആകര്‍ഷകമായ ആദായം

റിസ്‌ക് ഇല്ലാതെ ആകര്‍ഷകമായ ആദായം

എന്നിരുന്നാലും നിങ്ങള്‍ റിസ്‌ക് എടുക്കുന്നതില്‍ നിന്നും പിന്തിരിയുകയാണെങ്കില്‍ നിങ്ങളുടെ ആദായത്തിലും ആനുപാതികമായ കുറവ് സംഭവിക്കുമെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. എന്നാല്‍ സൂക്ഷ്മതയോടെ ശരിയായ കുറഞ്ഞ റിസ്‌ക് സാധ്യതകളുള്ള നിക്ഷേപങ്ങള്‍ പോര്‍ട്ട്ഫോളിയോവില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരേ സമയം റിസ്‌ക് കുറയുന്നതിനൊപ്പം മെച്ചപ്പെട്ട ആദായം നേടുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. റിസ്‌ക് പാടേ ഒഴിവാക്കിക്കൊണ്ട് ആകര്‍ഷകമായ ആദായം നിങ്ങള്‍ക്ക് നേടാന്‍ സാധിക്കുന്ന ചില നിക്ഷേപ പദ്ധതികളെക്കുറിച്ച് നമുക്ക് നോക്കാം.

ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍

ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍

ഉറപ്പുള്ള ആദായവും ഉയര്‍ന്ന ലിക്വിഡിറ്റിയുമാണ് രാജ്യത്തെ ഏറ്റവും ജനകീയമായ നിക്ഷേപ പദ്ധതികളില്‍ ഒന്നായി ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളെ മാറ്റിയത്. എന്നാല്‍ റിപ്പോ നിരക്ക് 4 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുവാനുള്ള ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)യുടെ തീരുമാനം ബാങ്കുകള്‍ അവരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരുന്ന പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിന് കാരണമായി. എന്നാല്‍ ഇപ്പോഴും ചില സ്വകാര്യ ബാങ്കുകളും സ്മോള്‍ ഫിനാന്‍സ് ബാങ്കുകളും ശരാശരിക്കും മുകളിലുള്ള പലിശ നിരക്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കി വരുന്നുണ്ട്.

പരമാവധി 5 ലക്ഷം രൂപ

പരമാവധി 5 ലക്ഷം രൂപ

നിക്ഷേപകര്‍ക്ക് അവരുടെ പക്കലുള്ള തുകയില്‍ ഒരു ഭാഗം ഇത്തരം ഏതെങ്കിലും ബാങ്കുകളിലെ സ്ഥിര നിക്ഷേപ പദ്ധതികളില്‍ റിസ്‌ക് സാധ്യതകള്‍ വിലയിരുത്തിയതിന് ശേഷം നിക്ഷേപിക്കാവുന്നതാണ്. നിക്ഷേപകന്റെ ആദായ പ്രതീക്ഷകള്‍ക്ക് അനുസൃതമായിരിക്കണം നിക്ഷേപം നടത്തേണ്ടത്. രാജ്യത്ത് പൂര്‍ണമായും ഒരു ബാങ്ക് പരാജയപ്പെടാനുള്ള സാധ്യകതള്‍ നമുക്ക് പറയാന്‍ സാധിക്കില്ല എങ്കിലും ബാങ്കുകളിലെ സ്ഥിര നിക്ഷേപം പരമാവധി 5 ലക്ഷം രൂപയില്‍ ഒതുക്കുന്നതാണ് നല്ലത്. ബാങ്കുകള്‍ പരാജയപ്പെട്ടാല്‍ ആര്‍ബിഐയുടെ ഉപഘടകമായ ഡിഐസിജിസിയുടെ 5 ലക്ഷം രൂപ വരെയുള്ള പരിരക്ഷയും നിക്ഷേപത്തിന് ലഭിക്കും. അതുവഴി നിക്ഷേപ തുകയിന്മേലുള്ള റിസ്‌ക് നമുക്ക് ഒഴിവാക്കാം.

പലിശ നിരക്കുകള്‍

പലിശ നിരക്കുകള്‍

കുടുംബത്തിലെ മുതിര്‍ന്ന വ്യക്തികളുടെ പേരിലും നിങ്ങള്‍ക്ക് സ്ഥിര നിക്ഷേപം നടത്താവുന്നതാണ്. മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് സാധാരണ പലിശ നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് ബാങ്കുകള്‍ വാദ്ഗാനം ചെയ്യുന്നത്. നിലവില്‍ മുന്‍നിര ബാങ്കുകള്‍ 3 വര്‍ഷ സ്ഥിര നിക്ഷേപങ്ങള്‍ക്ക്് 5.5 മുതല്‍ 6 ശതമാനം വരെ പലിശ നിരക്കാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്നത്. എന്നാല്‍ ചില സ്വകാര്യ ബാങ്കുകളും സ്മോള്‍ ഫിനാന്‍സ് ബാങ്കുകളും ഇതേ കാലയളവിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്നത് 6.5 ശതമാനം മുതല്‍ 7.5 ശതമാനം വരെയുള്ള പലിശ നിരക്കുകളാണ്.

ഹ്രസ്വകാല ബോണ്ട് ഫണ്ടുകള്‍

ഹ്രസ്വകാല ബോണ്ട് ഫണ്ടുകള്‍

സ്ഥിര നിക്ഷേപങ്ങളില്‍ നിക്ഷേപം നടത്തുവാന്‍ താത്പര്യമില്ലാത്ത നിക്ഷേപകര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഒന്നാണ് ഡെബ്റ്റ് ഫണ്ടുകള്‍. സ്ഥിര നിക്ഷേപത്തേക്കാള്‍ നികുതി ഇളവ് ഡെബ്റ്റ് ഫണ്ടുകളില്‍ ലഭിക്കും. ഒപ്പം ഉയര്‍ന്ന ആദായ സാധ്യതകളും നിക്ഷേപകന് ലഭിക്കും. ഭാവിയില്‍ പലിശ നിരക്ക് ഉയരുവാനുള്ള സാധ്യതകള്‍ ഉള്ളതിനാല്‍ ഹ്രസ്വകാല ബോണ്ട് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാണ് അഭികാമ്യം. ദീര്‍ഘകാല മെച്യൂരിറ്റികള്‍ ഉള്ള ബോണ്ടുകള്‍ക്ക് പലിശ നിരക്കുമായി ബന്ധപ്പെട്ട റിസ്‌കുകള്‍ ബാധകമാണ്. കൊമേര്‍ഷ്യല്‍ പേപ്പറുകള്‍, ഗവ.സെക്യൂരിറ്റികള്‍ തുടങ്ങി 5 വര്‍ഷമോ അതില്‍ താഴെയോ മെച്യൂരിറ്റി കാലാവധിയുള്ള ബോണ്ടുകളില്‍ നിക്ഷേപിക്കുന്നതിനാല്‍ റിസ്‌കും കുറയും. അതിനാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് റിസ്‌ക് കുറഞ്ഞ നിക്ഷേപ പദ്ധതികളാണെങ്കില്‍ ഹ്രസ്വകാല ബോണ്ടുകള്‍ ധൈര്യമായി പോര്‍ട്ട്ഫോളിയോവില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ഉയര്‍ന്ന പലിശ നിരക്കുള്ള സേവിംഗ്സ് അക്കൗണ്ടുകള്‍

ഉയര്‍ന്ന പലിശ നിരക്കുള്ള സേവിംഗ്സ് അക്കൗണ്ടുകള്‍

സേവിംഗ്സ് അക്കൗണ്ടുകളില്‍ ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകളുണ്ട്. നന്നായി വിലയിരുത്തിയതിന് ശേഷം നിക്ഷേപകന്റെ കൈയ്യിലുള്ള തുകയുടെ ഒരു ഭാഗം ബാങ്കിലെ സേവിംഗ്സ് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്. അത്തരം ഉയര്‍ന്ന പലിശ ലഭിക്കുന്ന സേവിംഗ്സ് അക്കൗണ്ടുകളില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ എമര്‍ജന്‍സി ഫണ്ടും സൂക്ഷിക്കാവുന്നതാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ പണം പിന്‍വലിക്കുവാനും അതുവഴി സാധിക്കും.

ലിക്വിഡ് ഫണ്ടുകള്‍ ഇക്വിറ്റി ഫണ്ടുകളിലേക്ക് നിക്ഷേപിക്കാം

ലിക്വിഡ് ഫണ്ടുകള്‍ ഇക്വിറ്റി ഫണ്ടുകളിലേക്ക് നിക്ഷേപിക്കാം

കോവിഡ് തിരിച്ചടികളില്‍ നിന്നും കരകയറിയിട്ടില്ലാത്ത ഈ ഒരു പ്രത്യേക സാഹചര്യത്തില്‍ വിപണിയുടെ ചാഞ്ചാട്ടം പരിഗണിച്ച് നിങ്ങള്‍ക്ക് ഇക്വിറ്റികളില്‍ നിക്ഷേപിക്കുന്നത് ഒഴിവാക്കാം. എന്നിരുന്നാലും വിപണിയിലെ ഉയര്‍ന്ന ആദായം ലഭിക്കുന്നതിനുള്ള അവസരങ്ങള്‍ നിങ്ങള്‍ തള്ളിക്കളയേണ്ടതില്ല. മൂലധന നഷ്ടം സംഭവിക്കുന്നത് ഒഴിവാക്കുന്നതിനായി ഉയര്‍ന്ന ഒരു ലിക്വിഡ് ഫണ്ടിലേക്ക് എംഐപി(മിനിമം ഇന്‍കം പ്ലാന്‍) രീതിയില്‍ നിക്ഷേപിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X