ഭവന വായ്പാ തിരിച്ചടവിന് ഈ മാര്‍ഗങ്ങളും സ്വീകരിക്കാം

സ്വന്തമായി ഒരു വീടെന്നത് ഏവരുടേയും ഏറ്റവും വലിയ സ്വപ്നമാണ്. എന്നാല്‍ ആ സ്വപ്നത്തിലേക്ക് എത്തണമെങ്കിലോ ഒരു ജീവിത കാലത്തിലുണ്ടാക്കുന്ന സമ്പാദ്യത്തിന്റെ വലിയൊരു വിഹിതം തന്നെ അതിനായി മാറ്റി വയ്ക്കേണ്ടതായും വരും. പെട്ടെന്ന് സ

സ്വന്തമായി ഒരു വീടെന്നത് ഏവരുടേയും ഏറ്റവും വലിയ സ്വപ്നമാണ്. എന്നാല്‍ ആ സ്വപ്നത്തിലേക്ക് എത്തണമെങ്കിലോ ഒരു ജീവിത കാലത്തിലുണ്ടാക്കുന്ന സമ്പാദ്യത്തിന്റെ വലിയൊരു വിഹിതം തന്നെ അതിനായി മാറ്റി വയ്ക്കേണ്ടതായും വരും. പെട്ടെന്ന് സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള വഴിയാണ് ഭവന വായ്പകള്‍, തന്റെ സമ്പാദ്യത്തോടൊപ്പം ഭവന വായ്പയുടെ സഹായവും കൂടെ ചേര്‍ത്താണ് പലരും വീടെന്ന സ്വപ്നത്തിലേക്ക് എത്തുന്നത്. ഭവന വായ്പകള്‍ എടുക്കുമ്പോള്‍ പ്രതിമാസ വായ്പാ ഇഎംഐ തിരിച്ചടവിനെ കുറിച്ചും നാം ഓര്‍ക്കേണ്ടതുണ്ട്.

ഇഎംഐ തിരിച്ചടവുകള്‍

ഇഎംഐ തിരിച്ചടവുകള്‍

കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധികളാല്‍ പലര്‍ക്കും ബിസിനസുകള്‍ അവസാനിപ്പിക്കുകയോ വലിയ നഷ്ടം നേരിടേണ്ടി വരികയോ ഉണ്ടായിട്ടുണ്ട്. പലരുടെയും വേതനത്തില്‍ കുറവുണ്ടായി. ഇത്തരം വരുമാന കുറവുകളെല്ലാം വായ്പാ ഇഎംഐ തിരിച്ചടവ് ബാധ്യത ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇത്തരം അടിയന്തിര സാഹചര്യങ്ങളില്‍ ഇഎംഐ തിരിച്ചടവുകള്‍ക്ക് സ്വീകരിക്കാവുന്ന ചില മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന്് നമുക്ക് നോക്കാം.

മ്യൂച്വല്‍ ഫണ്ടും പിഎഫും

മ്യൂച്വല്‍ ഫണ്ടും പിഎഫും

മ്യൂച്വല്‍ ഫണ്ട് : മ്യൂച്വല്‍ ഫണ്ട് ഉള്ള വ്യക്തികള്‍ക്ക് അവ ഭവന വായ്പാ ഇഎംഐ തിരിച്ചടവിനായി ഉപയോഗിക്കാം. അതുവഴി ക്രെഡിറ്റ് സ്‌കോര്‍ താഴാതെ സൂക്ഷിക്കുവാനും സാധിക്കും. നിങ്ങളുടെ കൈയ്യിലുള്ള ഓഹരി വില ഉയര്‍ന്നിരിക്കുകയാണോ എന്ന് പരിശോധിക്കാം. ഉയര്‍ന്നിരിക്കുകയാണെങ്കില്‍ അത് റെഡീം ചെയ്്ത് പണമാക്കി മാറ്റാം.

പിഎഫ് വായ്പ ; ഭവന വായ്പാ തിരിച്ചടവുകള്‍ മുടങ്ങാതിരിക്കുവാനുള്ള മറ്റൊരു മാര്‍ഗമാണ് എംപ്ലോയീസ് പ്രൊവിഡ്ന്റ് ഫണ്ടില്‍ നിന്നും വായ്പ എടുക്കുന്നത്. പ്രൊവിഡന്റ് ഫണ്ട് സേവിംഗ്സിന്റെ 75 ശതമാനം വരെ വായ്പായി ലഭിക്കും.

മറ്റ് മാര്‍ഗങ്ങള്‍

മറ്റ് മാര്‍ഗങ്ങള്‍

കമ്പനിയില്‍ നിന്നുള്ള സിവിയറന്‍സ് പേ; ഒരു കമ്പനി ജീവനക്കാരെ പിരിച്ചു വിടുമ്പോള്‍ സിവിയറന്‍സ് പേ നല്‍കാറുണ്ട്. നോട്ടീസ് പിരീയഡ് കാലത്തെ വേതനത്തിന് സമാനമായിരിക്കും ആ തുക. ജോലി നഷ്ടപ്പെട്ട വ്യക്തികള്‍ക്ക് ഭവന വായ്പാ ഇഎംഐ തുക അടയ്ക്കുവാന്‍ സിവിയറന്‍സ് പേ ഉപയോഗപ്പെടുത്താം.

ലിക്വിഡ് സേവിംഗ്സുകളും സ്ഥിര നിക്ഷേപങ്ങളും: വരുമാനം നേടിത്തുടങ്ങിയ സമയത്ത് തന്നെ ഒരു വ്യക്തി നിര്‍ബന്ധമായും ആരംഭിക്കേണ്ട കാര്യമാണ് സേവിംഗ്സ് അഥവാ സമ്പാദ്യം എന്നത്. അത്തരം സമ്പാദ്യമുണ്ടെങ്കില്‍ അതിലൊരു ഭാഗവും മറ്റ് വഴികളില്ലെങ്കില്‍ സ്ഥിര നിക്ഷേപം ഉപയോഗിച്ചും ഭവന വായ്പാ ഇഎംഐ തിരിച്ചടവ് നടത്താം.

ഭവന വായ്പയ്ക്കായി അപേക്ഷിക്കുവാന്‍

ഭവന വായ്പയ്ക്കായി അപേക്ഷിക്കുവാന്‍

ഒരു വീടോ ഫ്ളാറ്റോ വാങ്ങിക്കുവാനുള്ള തയ്യാറെടുപ്പില്‍ ഭവന വായ്പയ്ക്കായി അപേക്ഷിക്കുവാന്‍ പോവുകയാണോ നിങ്ങള്‍? എങ്കില്‍ നിര്‍ബന്ധമായും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഏതൊരു വ്യക്തിയും ഭവന വായ്പയാക്കായി അപേക്ഷിക്കും മുമ്പ് ചില ഹോം വര്‍ക്കുകള്‍ ചെയ്യേണ്ടതുണ്ട്. വായ്പ എടുക്കുന്നതിന് മുമ്പായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ഭാവിയില്‍ നിങ്ങള്‍ക്ക് പ്രയാസങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോകുവാന്‍ സാധിക്കും.

അതോടൊപ്പം നിങ്ങളുടെ പ്രതിമാസ ബഡ്ജറ്റ് താളം തെറ്റാതെ തന്നെ വായ്പാ തിരിച്ചടവും നടത്താം.നിങ്ങള്‍ വലിയൊരു തുകയാണ് ഭവന വായ്പയ്ക്കായി അപേക്ഷിക്കുന്നത് എങ്കില്‍ ബാങ്ക് നിങ്ങളുടെ വായ്പാ അപേക്ഷ അംഗീകരിക്കുവാനുള്ള സാധ്യത കുറവാണ്. ആദ്യമായി നിങ്ങള്‍ക്ക് എത്ര തുക വായ്പയായി ലഭിക്കുവാന്‍ അര്‍ഹതയുണ്ട് എന്ന് കണ്ടെത്താം. അത് നിങ്ങളുടെ വരുമാനവും നിലവിലെ മറ്റ് ബാധ്യതകളും അടിസ്ഥാനമാക്കിയാണിരിക്കുന്നത്.

വേഗത്തില്‍ വായ്പ ലഭ്യമാകുവാന്‍

വേഗത്തില്‍ വായ്പ ലഭ്യമാകുവാന്‍

നിങ്ങള്‍ വാങ്ങിക്കുവാനിരിക്കുന്ന വീടോസ ഫ്ളാറ്റോ ഉള്‍ക്കൊള്ളുന്ന പ്രൊജക്ട് മറ്റ് നിയമ നടപടികളെല്ലാം പാലിച്ചിട്ടുള്ളവയാണെന്ന് ഉറപ്പാക്കുക. ബാങ്ക് പുറത്തുവിട്ടിരിക്കുന്ന പട്ടിക പരിശോധിച്ച് നിങ്ങളുടെ പ്രൊജക്ട് ലിസ്റ്റ് ചെയ്യപ്പെട്ടതാണോ അല്ലയോ എന്ന് മനസ്സിലാക്കി വയ്ക്കാം. ഇത് വേഗത്തില്‍ ഭവന വായ്പ അനുവദിച്ചു ലഭിക്കുവാന്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് നിലവില്‍ സേവിംഗ്സ് അക്കൗണ്ടോ, സാലറി അക്കൗണ്ടോ ഉള്ള ബാങ്കില്‍ തന്നെ ഭവന വായ്പയ്ക്കായി അപേക്ഷിക്കുന്നതാണ് അഭികാമ്യം. ബാങ്കിന് നേരത്തേ തന്നെ നിങ്ങളുടെ വായ്പാ ചരിത്രവും, ജോലി ചെയ്യുന്ന സ്ഥാപനം, വരുമാനം തുടങ്ങിയ വ്യക്തിഗത കാര്യങ്ങളും അറിയാമെങ്കില്‍ കെവൈസി പ്രക്രിയ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാം. ഏറെ നാള്‍ കാത്തിരിക്കാതെ വേഗത്തില്‍ വായ്പ ലഭ്യമാകുവാന്‍ ഇത് നിങ്ങള്‍ക്ക് സഹായകമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X