പണപ്പെരുപ്പത്തെ ജയിക്കുവാന്‍ സാധിക്കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ ഏതൊക്കെയാണന്ന് അറിയാമോ?

ഒരാളുടെ നിക്ഷേപം അയാള്‍ക്ക് ലാഭകരമാകണമെങ്കില്‍, അല്ലെങ്കില്‍ നിക്ഷേപത്തില്‍ നിന്നും അയാള്‍ക്ക് മതിയായ നേട്ടം ലഭിക്കണമെങ്കില്‍ അയാളുടെ നിക്ഷേപം ദീര്‍ഘകാലത്തേക്ക് പണപ്പെരുപ്പത്തെ മറികടക്കുവാന്‍ സാധിക്കുന്നതായിരിക്കണം. നിലവ

ഒരാളുടെ നിക്ഷേപം അയാള്‍ക്ക് ലാഭകരമാകണമെങ്കില്‍, അല്ലെങ്കില്‍ നിക്ഷേപത്തില്‍ നിന്നും അയാള്‍ക്ക് മതിയായ നേട്ടം ലഭിക്കണമെങ്കില്‍ അയാളുടെ നിക്ഷേപം ദീര്‍ഘകാലത്തേക്ക് പണപ്പെരുപ്പത്തെ മറികടക്കുവാന്‍ സാധിക്കുന്നതായിരിക്കണം. നിലവില്‍ പണപ്പെരുപ്പ് നിരക്ക് 5 മുതല്‍ 6 ശതമാനം വരെയായിരിക്കും. ലളിതമായി നിക്ഷേപകന്റെ യഥാര്‍ഥ ആദായം എങ്ങനെയാണ് കണക്കാക്കുക എന്ന് നോക്കാം. യഥാര്‍ഥ ആദായം = ആദായം - പണപ്പെരുപ്പ നിരക്ക് ; പോസിറ്റീവ് നിരക്കില്‍ ആയിരിക്കണം.

യഥാര്‍ഥ വാര്‍ഷിക ആദായം

യഥാര്‍ഥ വാര്‍ഷിക ആദായം

ഇത് കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുന്നതിനായി നമുക്കൊരു ഉദാഹരണം നോക്കാം. നിലവില്‍ സ്ഥിര നിക്ഷേപത്തിന്മേല്‍ നിങ്ങള്‍ക്ക് പരമാവധി 5.5 ശതമാനം നിരക്കില്‍ പലിശ ലഭിക്കുന്നു. ഒപ്പം പണപ്പെരുപ്പ നിരക്ക് 5 മുതല്‍ 6 ശതമാനം വരെയാണെ്. ഈ സാഹചര്യത്തില്‍ നിങ്ങളുടെ യഥാര്‍ഥ വാര്‍ഷിക ആദായം പൂജ്യമാണ്.

പണപ്പെരുപ്പത്തെ മറികടന്ന് ഉയര്‍ന്ന ആദായം

പണപ്പെരുപ്പത്തെ മറികടന്ന് ഉയര്‍ന്ന ആദായം

മിക്ക നിക്ഷേപ പദ്ധതികളിലെയും പലിശ കുറഞ്ഞ സാഹചര്യത്തിലാണ് നാം ഇപ്പോഴുള്ളത്. വരുന്ന പാദങ്ങളില്‍ പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്‌കീമുകളിലെയും പലിശ നിരക്കുകള്‍ കുറച്ചേക്കാം. എന്നാല്‍ ഇപ്പോഴും പണപ്പെരുപ്പത്തെ മറികടന്ന് ഉയര്‍ന്ന ആദായം നിക്ഷേപകന് നല്‍കുവാന്‍ സാധിക്കുന്ന നിക്ഷേപ പദ്ധതികളുണ്ട്.

ഓഹരി അധിഷ്ഠിത നിക്ഷേപങ്ങള്‍

ഓഹരി അധിഷ്ഠിത നിക്ഷേപങ്ങള്‍

കൂടുതല്‍ റിസ്‌ക് ഏറ്റെടുക്കാതെ ഓഹരി വിപണിയില്‍ നിന്നും നേട്ടമുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ ഇന്‍ഡക്സ് ഫണ്ടുകളിലെ എസ്ഐപി (സിസ്റ്റമറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍) ആരംഭിക്കാം. റിസ്‌ക് എടുക്കുവാന്‍ താത്പര്യമില്ലാത്ത, ദീര്‍ഘകാല നിക്ഷേപങ്ങളിലൂടെ നേട്ടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് അനുയോജ്യമായതാണ് ഇന്‍ഡക്സ് ഫണ്ടുകള്‍. ചാഞ്ചാട്ടം കുറഞ്ഞ ഇന്‍ഡക്സ് ഫണ്ടുകളില്‍ നിന്നും നിക്ഷേപകന് കൂടുതല്‍ ആദായം ലഭിക്കും. 2021 ഏപ്രില്‍ വരെ കഴിഞ്ഞ 30 വര്‍ഷങ്ങളിലായി ശരാശരി 10 ശതമാനം ആദായം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും ലഭിച്ചുവരുന്നു.

ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്‌കീമുകള്‍

ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്‌കീമുകള്‍

ഓഹരിയിലും ബന്ധപ്പെട്ട ഇന്‍സ്ട്രുമെന്റുകളിലും വലിയ വിഹിതം നിക്ഷേപം നടത്തുന്നതാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്‌കീമുകള്‍. 3 വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡ് ഈ സ്‌കീമുകള്‍ക്കുണ്ട്. വകുപ്പ് 80സി പ്രകാരം ഒരു സാമ്പത്തിക വര്‍ഷം 1,50,000 ലക്ഷം രൂപ വരെ നികുതിയളവ് നേടുവാന്‍ സാധിക്കും. ഒരു നിശ്ചിത കാലത്തേക്ക് നിക്ഷേപം തുടര്‍ന്നാല്‍ 15 ശതമാനം വരെയുള്ള ഉയര്‍ന്ന പലിശ നിരക്ക് നിക്ഷേപകന് നേടാന്‍ സാധിക്കും.

വിപിഎഫ്

വിപിഎഫ്

വിപിഎഫ് അഥവാ വളണ്ടറി പ്രൊവിഡന്റ് സ്‌കീം എന്നത് ഇപിഎഫ് (എംപ്ലോയീ പ്രൊവിഡന്റ് ഫണ്ട്)മായി ബന്ധിപ്പിച്ചിട്ടുള്ള നിക്ഷേപ പദ്ധതിയാണ്. പണപ്പെരുപ്പത്തെ മറികടന്ന് ഉയര്‍ന്ന ആദായം നേടുവാന്‍ ഇതിലൂടെ നിക്ഷേപകന് സാധിക്കുന്നു. ഇപിഎഫിന് സമാനമായ നിരക്കാണ് വിപിഎഫിലും ലഭിക്കുന്നത്. നിലവില്‍ അത് 8.5 ശതമാനമാണ്. ഈ വര്‍ഷം മുതല്‍ 2.5 ലക്ഷം വരെയുള്ള പ്രതിവര്‍ഷ വിപിഎഫ് നിക്ഷേപങ്ങള്‍ നികുതിമുക്തമാണ്.

നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കേറ്റ്

നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കേറ്റ്

പോസ്റ്റ് ഓഫീസ് സേവിംഗ്സ് പദ്ധതിയായ എന്‍എസ്സിയുടെ പലിശ നിരക്ക് കണക്കാക്കുന്നത് റിപ്പോ നിരക്കിന്റെ അടിസ്ഥാനത്തിലാണ്. നിലിവില്‍ റിപ്പോ നിരക്ക് 4 ശതമാനം മാത്രമാണ്. ( ആര്‍ബിഐ വാണിജ്യ ബാങ്കുകള്‍ക്ക് പണം നല്‍കുമ്പോള്‍ ഈടാക്കുന്ന നിരക്കാണ് റിപ്പോ നിരക്ക് എന്ന് പറയുന്നത്)സമീപഭാവിയില്‍ റിപ്പോ നിരക്കും അതിനൊപ്പം തന്നെ എന്‍എസ്സിയുടെ പലിശ നിരക്കും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 6.8 ശതമാനമാണ എന്‍എസ്സിയുടെ പലിശ നിരക്ക്

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സേവിംഗ്സ് സ്‌കീമുകള്‍

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സേവിംഗ്സ് സ്‌കീമുകള്‍

60 വയസ്സിന് പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് രണ്ട് തെരഞ്ഞെടുപ്പുകളാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഒന്ന് പിഎംവിവിവൈ അഥവാ പ്രധാന്‍ മന്ത്രി വയ വന്ദന യോജന. എല്‍ഐസിയുടെ കീഴിലുള്ള ഈ പദ്ധതിയില്‍ 7.4 ശതമാനമാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. രണ്ടാമത്തേത് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സകീം (എസ്സിഎസ്എസ്). അതിലും 7.4 ശതമാനം തന്നെയാണ് പലിശ നിരക്ക്. നിക്ഷേപത്തിലൂടെ ലഭിക്കുന്ന ആദായം നികുതി മുക്തമാണ്. പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ ഒന്നാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X