സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് അറിയേണ്ടേ?

സേവിംഗ്സ് അക്കൗണ്ടുകളെക്കാളും ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍ പലതാണ്. മറ്റ് നിക്ഷേപ പദ്ധതികളെക്കാളും സുരക്ഷയേറിയതും റിസ്‌ക് കുറഞ്ഞതുമായ നിക്ഷേപോപാധിയാണ് സ്ഥിര നിക്ഷേപങ്ങള്‍ എന്നതാണ് ഇതിന്റെ ഒരു കാരണം

സേവിംഗ്സ് അക്കൗണ്ടുകളെക്കാളും ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍ പലതാണ്. മറ്റ് നിക്ഷേപ പദ്ധതികളെക്കാളും സുരക്ഷയേറിയതും റിസ്‌ക് കുറഞ്ഞതുമായ നിക്ഷേപോപാധിയാണ് സ്ഥിര നിക്ഷേപങ്ങള്‍ എന്നതാണ് ഇതിന്റെ ഒരു കാരണം. ഹ്രസ്വ കാലത്തേക്കോ, ദീര്‍ഘകാലത്തേക്കോ സ്ഥിര നിക്ഷേപം ആരംഭിക്കാവുന്നതാണ്.

പലിശ നിരക്കുകള്‍ പരിശോധിക്കാം

പലിശ നിരക്കുകള്‍ പരിശോധിക്കാം

ഏത് ബാങ്കിലും സ്ഥിര നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പായി നിങ്ങളുടെ സമീപത്തുള്ള ബാങ്കിന്റെ ശാഖയില്‍ ചെന്ന് നിക്ഷേപത്തെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിക്കേണ്ടതുണ്ട്. ഓരോ ബാങ്കുകളിലും ഓരോ തരത്തിലുള്ള പലിശ നിരക്കും വ്യത്യസ്ത നിക്ഷേപ കാലയളവുകളും വ്യത്യസ്ത നയ നിബന്ധനകളുമാണ്.

പലിശ നിരക്ക്

പലിശ നിരക്ക്

നിങ്ങള്‍ നിക്ഷേപം നടത്തുന്ന തുകയ്ക്കും നിക്ഷേപം നടത്തുവാന്‍ ഉദ്ദേശിക്കുന്ന കാലയളവിനും അനുസരിച്ച് പലിശ നിരക്ക് വ്യത്യാസപ്പെട്ടിരിക്കും. അതിനാല്‍ നിക്ഷേപത്തിനായി മുമ്പായി ബാങ്കില്‍ നേരിട്ട് ചെന്ന് എല്ലാ വിവരങ്ങളും മനസ്സിലാക്കിയതിന് ശേഷം നിക്ഷേപ തീരുമാനം കൈക്കൊള്ളുന്നത് ആയിരിക്കും അഭികാമ്യം. സാധാരണക്കാരായ പരമ്പരാഗത നിക്ഷേപ രീതികള്‍ തെരഞ്ഞെടുക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികളുടെ ഇഷ്ട സമ്പാദ്യ പദ്ധതിയാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍. നിലവില്‍ 6.5 ശതമാനം വരെ പലിശ നിരക്കാണ് വിവിധ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

ആക്‌സിസ് ബാങ്കില്‍

ആക്‌സിസ് ബാങ്കില്‍

ആക്‌സിസ് ബാങ്കില്‍ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 4.40 ശതമാനം പലിശ ലഭിക്കും. 1 മുതല്‍ 2 വര്‍ഷം വരെയുള്ള വയ്ക്ക് 5.10 മുതല്‍ 5.25 ശതമാനം പലിശയും 2 മുതല്‍ 3 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.50 ശതമാനം പലിശയും ആക്സിസ് ബാങ്ക് നല്‍കുന്നു. 3 മുതല്‍ 5 വര്‍ഷം വരെയുള്ളവയ്ക്ക് 5.40 ശതമാനമാണ് പലിശ. അതിനു മുകളിലേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനം പലിശ നിരക്കും ലഭിക്കും.

യെസ് ബാങ്കില്‍

യെസ് ബാങ്കില്‍

യെസ് ബാങ്കില്‍ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5 മുതല്‍ 5.25 ശതമാനം വരെ പലിശ ലഭിക്കും. 1 മുതല്‍ 2 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനം മുതല്‍ 6.00 ശതമാനം വരെയാണ് പലിശ. 2 മുതല്‍ 3 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6 ശതമാനവും 3 മുതല്‍ 5 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.25 ശതമാനം പലിശയുമാണ് ബാങ്ക് നല്‍കുന്നത്. അതിനു മുകളിലേക്കുള്ളവയ്ക്ക് 6.50 ശതമാനം പലിശയാണ് യെസ് ബാങ്ക് നല്‍കുക.

ഫെഡറല്‍ ബാങ്കില്‍

ഫെഡറല്‍ ബാങ്കില്‍

ഫെഡറല്‍ ബാങ്കില്‍ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.75 ശതമാനം മുതല്‍ 4.40 ശതമാനം പലിശയാണ് ലഭിക്കുക. 1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെയുള്ളവയ്ക്ക് 5.10 മുതല്‍ 5.35 ശതമാനം പലിശയും ഫെഡറല്‍ ബാങ്ക് നല്‍കും. 2 മുതല്‍ 3 വര്‍ഷം വരെയും, 3 മുതല്‍ 5 വര്‍ഷം വരെയുള്ളതുമായ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.35 ശതമാനം പലിശയും നല്‍കുന്നു. അതിനു മുകളിലേക്ക് 5.60 ശതമാനമാണ് പലിശ നിരക്ക്.

യൂണിയന്‍ ബാങ്ക്

യൂണിയന്‍ ബാങ്ക്

ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 4.30-4.40 ശതമാനം പലിശയാണ് യൂണിയന്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 1 മുതല്‍ 2 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.00- 5.20 ശതമാനം പലിശയും 2 മുതല്‍ 3 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.20-5.40 ശതമാനം പലിശയും ലഭിക്കും. 3 മുതല്‍ 5 വര്‍ഷം വരെയുള്ളവയ്ക്ക് യൂണിയന്‍ ബാങ്ക് നല്‍കുന്നത് 5.40 മുതല്‍ 5.50 ശതമാനം പലിശ നിരക്കാണ്. അതിനു മുകളിലേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 5.50 ശതമാനം മുതല്‍ 5.60 ശതമാനവും പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

എസ്ബിഐ

എസ്ബിഐ

എസ്ബിഐ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് സാധാരണ നിക്ഷേപകര്‍ക്ക് 4.40 ശതമാനം പലിശയും 1 മുതല്‍ 2 വര്‍ഷം വരെയുള്ളവയ്ക്ക് 5 ശതമാനം പലിശയും 2 മുതല്‍ 3 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.10 ശതമാനം പലിശ വരെയും നല്‍കുന്നു. 3 മുതല്‍-5 വര്‍ഷം വരെയുള്ളവയ്ക്ക് ബാങ്ക് നല്‍കുന്നത് 5.30 ശതമാനമാണ്. അതിനുമുകളിലേക്ക് 5.40 ശതമാനവും വാഗ്ദാനം ചെയ്യുന്നു. സീനിയര്‍ സിറ്റിസന്‍ എഫ്ഡി സ്‌കീമില്‍ ഇത് 6.20 ശതമാനം വരെയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X