പരമ്പരാഗത നിക്ഷേപകര്‍ക്ക് ഏറെ സ്വീകാര്യമായ നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍. വിപണിയുമായി ബന്ധപ്പെട്ടുള്ള റിസ്കുകള്‍ ഏറ്റെടുക്കുവാന്‍ താത്പര്യമില്ലാത്തവരും, സുരക്ഷിതമായ നിക്ഷേപം ആഗ്രഹിക്കുന്നവരുമായ വ
പരമ്പരാഗത നിക്ഷേപകര്‍ക്ക് ഏറെ സ്വീകാര്യമായ നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍. വിപണിയുമായി ബന്ധപ്പെട്ടുള്ള റിസ്കുകള്‍ ഏറ്റെടുക്കുവാന്‍ താത്പര്യമില്ലാത്തവരും, സുരക്ഷിതമായ നിക്ഷേപം ആഗ്രഹിക്കുന്നവരുമായ വ്യക്തികള്‍ക്ക് രണ്ടാമതൊരു ആലോചന ആവശ്യമില്ലാതെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ കണ്ണും പൂട്ടി തെരഞ്ഞെടുക്കാവുന്നതാണ്.

ഒമ്പത് തരത്തിലുള്ള പോസ്റ്റ് ഓഫീസ് സ്മോള്‍ സേവിംഗ്സ് നിക്ഷേപങ്ങള്‍ ഉപയോക്താക്കള്‍ക്കായി ലഭ്യമാണ്.
1. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് (എസ്ബി)
2. നാഷണല്‍ സേവിംഗ്സ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് (ആര്‍ഡി)
3.നാഷണല്‍ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് (ടിഡി)
4. നാഷണല്‍ സേവിംഗ്സ് മന്ത്ലി ഇന്‍കം അക്കൗണ്ട് (എംഐഎസ്)
5. സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീം അക്കൗണ്ട് (എസ്സിഎസ്എസ്)
6. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് (പിപിഎഫ്)
7. സുകന്യ സമൃദ്ധി അക്കൗണ്ട് (എസ്എസ്എ)
8. നാഷണല്‍ സേവിഗംസ് സെര്‍ട്ടിഫിക്കറ്റ്സ് (എന്എസ്സി)
9. കിസ്സാന്‍ വികാസ് പത്ര (കെവിപി)
എന്നിവയാണവ. ഇതില്‍ ചില നിക്ഷേപ പദ്ധതികളില്‍ പരമാവധി ബാലന്‍സ് തുകയുടെ കാര്യത്തില്‍ പരിധി നിശ്ചയിച്ചിട്ടില്ല എങ്കിലും ലതിലും നിര്‍ബന്ധമായും ഒരു ചുരുങ്ങിയ തുക മിനിമം ബാലന്‍സായി നിക്ഷേപകന് അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ടതുണ്ട്. വിവിധ പോസ്റ്റ് ഓഫീസ് സ്മോള്‍ സേവിംഗ്സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് തുക എത്രയാണെന്ന് നമുക്ക് പരിശോധിക്കാം.
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് - 500 രൂപ
നാഷണല്‍ സേവിംഗസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് - 100 രൂപ
മന്ത്ലി ഇന്‍കം സ്കീം - 1000 രൂപ
ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് - 1000 രൂപ
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് - 500 രൂപ
സുകന്യ സമൃദ്ധി അക്കൗണ്ട് - 250 രൂപ
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം - 1000 രൂപ
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് - 1000 രൂപ
കിസ്സാന്‍ വികാസ് പത്ര - 1000 രൂപ
പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളില്‍ നിന്ന് അക്കൗണ്ട് ഉടമയ്ക്ക് പിന്‍വലിക്കുവാന്‍ സാധിക്കുന്ന തുകയുടെ പരിധിയിലും പോസ്റ്റ് ഓഫീസ് വര്‍ധനവ് വരുത്തിയിട്ടുണ്ട്.
ഇപ്പോള്‍ അക്കൗണ്ട് ഉടമകള്‍ക്ക് ഗ്രാമീണ്‍ ഡാക് സേവ ശാഖയില്‍ നിന്നും ഒരു ദിവസം 20,000 രൂപ വരെ പിന്‍വലിക്കുവാന്‍ സാധിക്കും. നേരത്തേ ഈ പിന്‍വലിക്കല്‍ പരിധി ദിവസം 5,000 രൂപ എന്നതായിരുന്നു. ഇതിന് പുറമേ, ഒരു ശാഖാ പോസ്റ്റ് മാസ്റ്ററും (ബിപിഎം) ഒരു ദിവസം അക്കൗണ്ടില്‍ 50,000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപ ഇടപാടുകള്‍ സ്വീകരിക്കുകയില്ല എന്നും പുതിയ നിയമ പ്രകാരം വ്യക്തമാക്കുന്നു. അതായത് ഒരു അക്കൗണ്ടില്‍ ഒരു ദിവസം 50,000 രൂപയ്ക്ക് മുകളിലുള്ള പണ ഇടപാടുകള്‍ സാധ്യമല്ല എന്നര്‍ഥം.
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് 4.0 ശതമാനം. 1 വര്‍ഷത്തെ ടിഡി അക്കൗണ്ട് 5.5 ശതമാനം, 2 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ് 5.5 ശതമാനം, 5 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ് 6.7 ശതമാനം, 5 വര്‍ഷ റെക്കറിംഗ്് നിക്ഷേപങ്ങള്‍ 5.8 ശതമാനം, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം 7.4 ശതമാനം, പിപിഎഫ് നിക്ഷേപം 7.1 ശതമാനം, കിസ്സാന്‍ വികാസ് പത്ര - 6.9 ശതമാനം, സുകന്യ സമൃദ്ധി അക്കൗണ്ട് 7.6 ശതമാനം
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളില്‍ ഉപയോക്താക്കള്‍ക്ക് തട്ടിപ്പുകളോ നഷ്ടമോ സംഭവിച്ചാല്‍ പരാതി സമര്‍പ്പിക്കേണ്ടത് സംബന്ധിച്ചുള്ള പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ തപാല്‍ വകുപ്പ് പുറത്തിറക്കി. പണനഷ്ടമോ തട്ടിപ്പോ നടന്നാല്‍ ഉപയോക്താവ് അക്കൗണ്ട് ആരംഭിച്ചിരിക്കുന്ന പോസ്റ്റ് ഓഫീസ് ശാഖയില്‍ നേരിട്ട് ചെന്നോ അല്ലെങ്കില്‍ ഇമെയില്‍, സ്പീഡ് പോസ്റ്റ്, രജിസ്ട്രേഡ് പോസ്റ്റ് എന്നിവ വഴിയോ ഉപയോക്താവിന് പരാതി നല്‍കാവുന്നതാണ്.
തപാല്‍ വകുപ്പ് ഇഷ്യൂ ചെയ്യുന്ന ക്ലെയിം അപ്ലിക്കേഷന്‍ മുഖേന വേണം പരാതി സമര്‍പ്പിക്കുവാന്‍. ഇത് പൂര്‍ണമായും വ്യക്തതയോടെ പൂരിപ്പിച്ച് മറ്റ് രേഖകകള്ക്കൊപ്പം നല്‍കേണ്ടത് അപേക്ഷകന്റെ ഉത്തരവാദിത്വമാണ്. അപേക്ഷകന്റെ പക്കല്‍ സാധുതയുള്ള ഫോട്ടോ ഐഡി, വിലാസം തെളിയിക്കുന്ന രേഖ എന്നിവ വേണം. ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെടുന്നതാണ്. ഇതിനായി പാന്‍, ആധാര്‍, പാസ്്പോര്‍ട്ട്, വോട്ടര്‍ ഐഡി തുടങ്ങിയ ഏതെങ്കിലും രേഖകള്‍ ഉപയോഗിക്കാം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications