നിക്ഷേപങ്ങൾക്ക് കൂടുതൽ വരുമാനവും പലിശയും നേടാം... ഈ തെറ്റുകൾ ഒഴിവാക്കൂ, കൂടുതലറിയാം

മ്യൂച്വൽ ഫണ്ടുകൾ ഏറ്റവും സുരക്ഷിതമായ ഒരു നിക്ഷേപമാണ്. ബാങ്കുകളുടെ സ്ഥിര നിക്ഷേപത്തേക്കാളും കൂടുതൽ പണം തിരികെ ലഭിക്കുന്നവയാണ് മ്യൂച്വൽ ഫണ്ടുകൾ. ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും നികുതി ഇളവുകൾ നേടാനുമുള്ള ഏറ്റവും അനുയോജ്യമായ മാർഗമായി തന്നെയാണ് മ്യൂച്വൽ ഫണ്ടുകൾ വിലയിരുത്തുന്നത്. ചെറിയ തുകകള്‍ നിക്ഷേപിക്കാം, എല്ലാ തരത്തിലുള്ള നിക്ഷേപകര്‍ക്കും ഫണ്ടുകള്‍ ലഭ്യം, വൈവിധ്യവൽക്കരണം, എസ്ഐപി വഴിയോ ലംപ്‌സം തുകകള്‍ വഴിയോ നിക്ഷേപിക്കാം തുടങ്ങിയവയാണ് മ്യൂച്വൽ ഫണ്ടുകളുടെ ഗുണങ്ങൾ.

ചില നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം അത്ര സുഖകരമായ അനുഭവമല്ല നൽകാറുള്ളത്. സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാകും. എന്നാൽ ആ നഷ്ടങ്ങൾക്ക് കാരണം ഫണ്ടുകളുടെ മോശം പ്രകടനമല്ല, മറിച്ച് നിക്ഷേപകരുടെ തെറ്റായ ഇടപെടലാണ്. അതുകൊണ്ടു തന്നെ മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് ഉയർന്ന വരുമാനം ലഭിക്കാൻ എന്തൊക്കെ തെറ്റുകൾ ഒഴിവാക്കണമെന്ന് പരിശോധിക്കാം

നിക്ഷേപങ്ങൾക്ക് കൂടുതൽ വരുമാനവും പലിശയും നേടാം... ഈ തെറ്റുകൾ ഒഴിവാക്കൂ, കൂടുതലറിയാം

1. ഹസ്വകാല നിക്ഷേപം

ഹ്രസ്വകാല നേട്ടങ്ങൾക്കായി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് ഒഴിവാക്കുക. കുറഞ്ഞത് ഏഴ് വർഷമെങ്കിലും നിക്ഷേപ കാലാവധി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. മ്യൂച്വൽ ഫണ്ടുകളിലെ മുന്നേറ്റത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും. അതുകൊണ്ടു തന്നെ കുറഞ്ഞ കാലയളവിൽ ഒരു പക്ഷെ ലാഭം കിട്ടണമെന്നില്ല. കൂടാതെ, പ്രത്യേക ലക്ഷ്യങ്ങളില്ലാതെ നിക്ഷേപിക്കുന്നത് വിപണിയിലെ ഏറ്റക്കുറച്ചിലുകളുടെ സമയത്ത് അച്ചടക്കമില്ലാത്തതും അസ്ഥിരവുമായ തീരുമാനങ്ങൾ എടുക്കുന്നതിലേക്ക് നയിക്കും. അത് വലിയ സാമ്പത്തിക നഷ്ടങ്ങൾക്കും കാരണമാകും. അത് കൊണ്ടു തന്നെ വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടായാൽ കുറഞ്ഞ പണത്തിന് നിക്ഷേപം നടത്താനും സാമ്പത്ത് വളർത്താനും സാധിക്കും.

2. അപര്യാപ്തമായ നിക്ഷേപം

എന്താണോ സാമ്പത്തിക ലക്ഷ്യം, അതിന് ആനുപാതികമായ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തേണ്ടത് ആവശ്യമാണ്. ഉദാഹരണത്തിന്, അടുത്ത 20 വർഷത്തിനുള്ളിൽ 1 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമെങ്കിൽ പ്രതിമാസം 1000 രൂപയോ ഒറ്റത്തവണയായി ഒരു ലക്ഷം രൂപയോ നിക്ഷേപിക്കുന്നത് പ്രായോഗികമാണ്. അത് മനസിലാക്കാതെ നിക്ഷേപം നടത്തരുത്. 20 വർഷത്തിനുള്ളിൽ 1 കോടി രൂപ കണ്ടെത്തണമെങ്കിൽ പ്രതിമാസ നിക്ഷേപം 7,550 രൂപയോ ഒറ്റത്തവണയായി 6.1 ലക്ഷം രൂപയോ അത്യാവശ്യമാണ്. അതായത് സാമ്പത്തിക ലക്ഷ്യം മനസിലാക്കി അതിന് അനുസരിച്ചുള്ള നിക്ഷേപം നടത്തുക.

3. എസ്.ഐ.പി നിർത്തലാക്കലും നേരത്തെയുള്ള പിൻവലിക്കലും

മ്യൂച്വല്‍ ഫണ്ടില്‍ സൗകര്യത്തിനനുസരിച്ച് നിശ്ചിത തുക വ്യത്യസ്ത തവണകളായി നിക്ഷേപിക്കുന്നാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്‍റ് പ്ലാനുകൾ (എസ്‌ഐ‌പി). അത് കൊണ്ടു തന്നെ എസ്‌ഐ‌പി നിർത്തുന്നത് നിക്ഷേപങ്ങളുടെ സ്ഥിരതയെ തടസപ്പെടുത്തും. എസ്‌ഐ‌പികൾ പെട്ടെന്ന് നിർത്തുന്നതിന് പകരം, ഇസി‌എസ് പാലിക്കുന്നതിൽ ബുദ്ധിമുട്ടുള്ള സമയങ്ങളിൽ താൽക്കാലികമായി നിർത്തുന്നതാണ് നല്ലത്. അതുപോലെ, ഇടയ്ക്കിടെയുള്ള പിൻവലിക്കലുകൾ സാമ്പത്തിക നഷ്ടത്തിന് കാരണമാകും.

4. വിപണിയിലെ ചാഞ്ചാട്ടം

വിപണിയിലെ മാന്ദ്യം ദീർഘകാല സമ്പത്തിക ലാഭത്തിന് സഹായകരമാണ്. എന്നാൽ പല നിക്ഷേപകരും മാന്ദ്യസമയത്ത് നിക്ഷേപങ്ങൾ നഷ്ടത്തിലോ കുറഞ്ഞ ലാഭത്തിലോ പിൻവലിക്കുകയാണ് ചെയ്യുന്നത്. അതായത് വിപണിയിലെ ചാഞ്ചാട്ടത്തിന് അനുസരിച്ച് സാമ്പത്തിക ലക്ഷ്യങ്ങളിൽ നിന്നും പിൻമാറരുത്.

5. മികച്ച പ്രകടനം നടത്തുന്ന ഫണ്ടുകൾ പിന്തുടരുന്നു

അടുത്ത കാലത്ത് മികച്ച പ്രകടനം കാഴ്ച വച്ച ഫണ്ടുകളിൽ കൂടുതൽ നിക്ഷേപം നടത്താനുള്ള പ്രവണത നിക്ഷേപകർ കാണിക്കാറുണ്ട്. എന്നാൽ അത് ശരിയായ രീതിയല്ല. കാരണം മുൻകാല പ്രകടനം ഭാവിയിൽ ആവർത്തിക്കണമെന്നില്ല. അത് കൊണ്ടു തന്നെ തുടർച്ചയായി വ്യത്യസ്ഥ പദ്ധതികളിൽ നിക്ഷേപിക്കുന്നതിന് പകരം ഒരു പദ്ധതിയിൽ തന്നെ 2-3 വർഷം തുടരുന്നതാണ് നല്ലത്.

മുകളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ച് നിക്ഷേപം നടത്തുന്നത് വരുമാനം വർദ്ധിപ്പിക്കുന്നതിനും നിക്ഷേപ വൈവിധ്യത്തിനും സഹായകരമാകും.

അറിയിപ്പ് : സ്റ്റോക്ക്മാർക്കറ്റ് മ്യൂച്വൽ ഫണ്ട് വാർത്തകൾക്ക് താഴെ അറിയിപ്പ് നൽകണം. മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. ഈ രീതിയിലുള്ളത് ഉപയോഗിക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X