ആര്‍ക്കാണ് സ്വര്‍ണം ഇഷ്ടമല്ലാത്തത്? ഇപ്പോഴെന്നല്ല നൂറ്റാണ്ടുകളായി നമ്മുടെ നാട്ടില്‍ സ്വര്‍ണമെന്നത് സമ്പദ്സമൃദ്ധിയുടെ അടയാളമായാണ് കണക്കാക്കപ്പെടുന്നത്. ഭാവിയിലെ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം സൂക്ഷിച്ചു വയ്ക്കുന്നവര്‍ നിരവധി
ആര്‍ക്കാണ് സ്വര്‍ണം ഇഷ്ടമല്ലാത്തത്? ഇപ്പോഴെന്നല്ല നൂറ്റാണ്ടുകളായി നമ്മുടെ നാട്ടില്‍ സ്വര്‍ണമെന്നത് സമ്പദ്സമൃദ്ധിയുടെ അടയാളമായാണ് കണക്കാക്കപ്പെടുന്നത്. ഭാവിയിലെ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം സൂക്ഷിച്ചു വയ്ക്കുന്നവര്‍ നിരവധി പേരുണ്ട്. മാത്രവുമല്ല പാരമ്പര്യ സ്വത്തെന്ന നിലയില്‍ കുടുംബത്തിലെ തലമുറകള്‍ക്ക് ഈ സ്വര്‍ണം കാലങ്ങളായി കൈമാറ്റം ചെയ്യപ്പെടാറുമുണ്ട്. കാലങ്ങള്‍ മുന്നോട്ട് പോകും തോറും സ്വര്‍ണത്തിന്റെ ഈ പ്രാധാന്യം മാറ്റമില്ലാതെ തുടരുകയാണ്.
സ്വര്‍ണ നിക്ഷേപം
എന്നാല്‍ കാലം മുന്നോട്ട് കുതിക്കും തോറും സ്വര്‍ണ വിലയും വര്‍ധിക്കുന്നുണ്ട്. അത് പലപ്പോഴും സാധാരണക്കാര്‍ക്ക് സ്വര്‍ണം വാങ്ങിക്കുവാന്‍ പ്രയാസം സൃഷ്ടിക്കുന്നു. എങ്കിലും ഏറ്റവും സുരക്ഷിത നിക്ഷേപ മാര്‍ഗമായി സ്വര്‍ണത്തെ കാണുന്നവര്‍ അനേകമാണ്. ദീര്‍ഘ കാലാടിസ്ഥാനത്തില്‍ മികച്ച നേട്ടം തന്നെ സ്വര്‍ണ നിക്ഷേപത്തിലൂടെ നിക്ഷേപകര്‍ക്ക് സ്വന്തമാക്കുവാന്‍ സാധിക്കും. ഏതൊരു നിക്ഷേപകന്റെയും പോര്‍ട്ട് ഫോളിയോവില്‍ സ്വര്‍ണം ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും അഭികാമ്യമാണെന്ന് നിക്ഷേപ വിദഗ്ധരും അഭിപ്രായപ്പെടുന്നു. ഒരു നല്ല നിക്ഷേപകന്റെ പോര്‍ട്ട് ഫോളിയോവില്‍ 15 മുതല്‍ 20 ശതമാനം വരെ സ്വര്‍ണ നിക്ഷേപത്തിനായി മാറ്റിവച്ചിട്ടുണ്ടാകും.
പുതിയ കാല സ്വര്‍ണ നിക്ഷേപ മാര്‍ഗങ്ങള്‍
ഇപ്പോള്‍ ഭൗതിക സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിന് പകരം മറ്റ് സ്വര്‍ണ നിക്ഷേപ മാര്‍ഗങ്ങളിലേക്കാണ് നിക്ഷേപകര്‍ തിരിയുന്നത്. ഉയര്‍ന്ന തുകയില്‍ സ്വര്‍ണം വാങ്ങിക്കുവാനും പിന്നെ അതിന്റെ സൂക്ഷിപ്പിനായുള്ള അധിക ചിലവുകളും മറ്റും താങ്ങാന്‍ എല്ലാവര്ക്കും സാധിക്കുകയില്ല എന്നത് തന്നെ അതിന്റെ കാരണം. ഇത്തരം ബദല്‍ സ്വര്‍ണ നിക്ഷേപ മാര്‍ഗങ്ങള്‍ അവതരിപ്പിക്കപ്പെട്ടതോടു കൂടി സാധാരണക്കാരായ നിക്ഷേപകര്‍ക്കും സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കും എന്ന നിലയായി. ഗോള്‍ഡ് ബോണ്ടുകള്‍, ഗോള്‍ഡ് ഇടിഎഫുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിങ്ങനെ പുതിയ കാല സ്വര്‍ണ നിക്ഷേപ മാര്‍ഗങ്ങള്‍ പലതാണ്.
ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍
സുരക്ഷിതവും മികച്ച ആദായം ഉറപ്പാക്കാവുന്നവയുമാണ് ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍. ഇവിടെ നിക്ഷേപിക്കുന്നതിലൂടെ ഭൗതിക സ്വര്‍ണം വാങ്ങിക്കുന്നതിന്റെയും സൂക്ഷിക്കുന്നതിന്റെയുമൊക്കെ അധിക ചിലവുകളും ടെന്‍ഷനും നമുക്ക് ഒഴിവാക്കാം. സ്ഥിര നിക്ഷേപത്തേക്കാള്‍ ഉയര്‍ന്ന ആദായം നല്കുന്ന ധാരാളം മ്യൂച്വല്‍ ഗോള്‍ഡ് ഫണ്ടുകള്‍ നിലവിലുണ്ട്.
500 രൂപയ്ക്ക് പോലും സ്വര്‍ണം വാങ്ങിക്കാം
മ്യൂച്വല്‍ ഫണ്ടുകളിലൂടെ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതിന്റെ ഒരു പ്രധാന നേട്ടം 500 രൂപയ്ക്ക് പോലും നിങ്ങള്‍ക്ക് ഈ മാര്‍ഗത്തിലൂടെ സ്വര്‍ണം വാങ്ങിക്കാം എന്നതാണ്. എല്ലാ മാസത്തിലും എസ്ഐപി രീതിയിലൂടെ സ്വര്‍ണ നിക്ഷേപം നടത്തുവാന്‍ സാധിക്കും. മറ്റേതൊരു മ്യൂച്വല്‍ ഫണ്ട് പോലെയും ഇതില്‍ നിക്ഷേപം നടത്താം. മൂന്ന് വര്‍ഷ നിക്ഷേപ കാലയളവില്‍ 14 മുതല്‍ 15 ശതമാനം വരെ ആദായം നല്കുന്ന ഗോള്‍ഡ് ഫണ്ടുകളുണ്ട്.
ഗോള്‍ഡ് ഫണ്ടുകള്‍
ആക്സിസ് ഗോള്‍ഡ് ഫണ്ട്, കൊഡാക്ക് ഗോള്‍ഡ് ഫണ്ട്, എസ്ബിഐ ഗോള്‍ഡ് ഫണ്ട്, എച്ച്ഡിഎഫ്സി ഗോള്‍ഡ് ഫണ്ട് എന്നിവ മികച്ച ആദായം നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്ന ഗോള്‍ഡ് ഫണ്ടുകളില്‍ ചിലതാണ്. ഇവയില്‍ കൊഡാക്ക് വേള്‍ഡ് ഗോള്‍ഡ് ഫണ്ട് ഒരു ഇന്റര്‍ നാഷണല്‍ ഫണ്ടാണ്. അവ ഗോള്‍ഡ് മൈനിംഗ് കമ്പനികളിലും അത് മാര്‍ക്കറ്റ് ചെയ്യുന്ന സ്ഥാപനങ്ങളിലുമാണ് നിക്ഷേപം നടത്തുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
