ഈ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ മാസം 2200 രൂപ നിക്ഷേപിക്കൂ, മെച്യൂരിറ്റിയില്‍ നേടാം 29 ലക്ഷം

ഇന്നത്തെ നമ്മുടെ ജീവിത സാഹചര്യത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് എന്നത് ഏവര്‍ക്കും അനുവാര്യമായ ഒരു കാര്യമായി മാറിയിരിക്കുകയാണ്. ചെറിയ പ്രീമിയം തുകയില്‍ ഉയര്‍ന്ന ആദായവും ജീവിതത്തില്‍ പ്രതികൂലമായ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നത്തെ നമ്മുടെ ജീവിത സാഹചര്യത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് എന്നത് ഏവര്‍ക്കും അനിവാര്യമായ ഒരു കാര്യമായി മാറിയിരിക്കുകയാണ്. ചെറിയ പ്രീമിയം തുകയില്‍ ഉയര്‍ന്ന ആദായവും, ജീവിതത്തില്‍ എന്തെങ്കിലും പ്രതികൂലമായി സംഭവിക്കുകയാണെങ്കില്‍ അത്തരം സമയങ്ങളില്‍ നോമിനിയ്ക്ക് ലഭിക്കുന്ന മൊത്ത തുകയും ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളെ ആകര്‍ഷകമാക്കുന്നു.

Also Read : 200 രൂപ ദിവസ നിക്ഷേപത്തില്‍ നേടാം 28 ലക്ഷം! എല്‍ഐസിയുടെ ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാംAlso Read : 200 രൂപ ദിവസ നിക്ഷേപത്തില്‍ നേടാം 28 ലക്ഷം! എല്‍ഐസിയുടെ ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം

പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സുകള്‍

പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സുകള്‍

രാജ്യത്ത് പൊതുമേഖലാ, സ്വകാര്യ കമ്പനികള്‍ പല തരത്തിലുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്ത് നടപ്പിലാക്കി വരുന്നുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പോസ്റ്റ് ഓഫീസ്, എല്‍ഐസി സ്ഥാപനങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു.കുറഞ്ഞ പ്രീമിയം തുകയില്‍ ഉയര്‍ന്ന ആദായമാണ് നിങ്ങള്‍ ലക്ഷ്യമിടുന്നത് എങ്കില്‍ ഏറ്റവും അനുയോജ്യമായ തെരഞ്ഞെടുപ്പ് പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സുകളായിരിക്കും. നമ്മുടെ നിക്ഷേപത്തിന് സര്‍ക്കാറിന്റെ സുരക്ഷിതത്വമുണ്ടാകുമെന്നതും പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനുകളെ സവിശേഷമാക്കുന്നു.

Also Read : ഈ ബാങ്ക് ശാഖകളില്‍ ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു; ഉപയോക്താക്കള്‍ അറിയണം ഇക്കാര്യംAlso Read : ഈ ബാങ്ക് ശാഖകളില്‍ ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു; ഉപയോക്താക്കള്‍ അറിയണം ഇക്കാര്യം

ചുരുങ്ങിയ പ്രീമിയം തുക

ചുരുങ്ങിയ പ്രീമിയം തുക

പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നമുക്ക് ഇനി വിശദമായി മനസ്സിലാക്കാം. നേരത്തേ പറഞ്ഞതുപോലെ ചുരുങ്ങിയ പ്രീമിയം തുകയില്‍ ലഭിക്കുന്ന ഉയര്‍ന്ന ആദായവും മെച്യൂരിറ്റി തുകയില്‍ സര്‍ക്കാറിന്റെ സുരക്ഷിതത്വവുമാണ് പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രധാന പ്രത്യേകതകള്‍.

Also Read : വ്യക്തിഗത വായ്പകളെക്കുറിച്ചുള്ള 5 കെട്ടുകഥകള്‍; അറിയാം തിരുത്താംAlso Read : വ്യക്തിഗത വായ്പകളെക്കുറിച്ചുള്ള 5 കെട്ടുകഥകള്‍; അറിയാം തിരുത്താം

6 തരം പോളിസികള്‍

6 തരം പോളിസികള്‍

പോസ്റ്റ് ഓഫീസ് മുഖേന കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണിത്. 6 തരത്തിലുള്ള പോളിസികളാണ് പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സിന് കീഴില്‍ വാഗ്ദാനം ചെയ്യുന്നത്. സുരക്ഷ, സന്തോഷ്, സുവിധ, സുമംഗള്‍, കപ്പിള്‍ സുരക്ഷ, ചൈല്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയാണവ. നേരത്തേ സര്‍ക്കാര്‍ ജീവനക്കാരായ വ്യക്തികള്‍ക്ക് മാത്രമാണ് ഈ പോളിസിയ്ക്കായി അപേക്ഷിക്കുവാന്‍ സാധിച്ചിരുന്നത്. എന്നാലിപ്പോള്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും പ്രൊഫഷണലുകള്‍ക്കും പോളിസി വാങ്ങിക്കുവാന്‍ സാധിക്കും.

Also Read : ചെക്കുകള്‍ മടങ്ങുന്നത് നിങ്ങളുടെ സാമ്പത്തീകാരോഗ്യത്തിന് തിരിച്ചടിയാകും; എങ്ങനെ ഒഴിവാക്കാമെന്നറിയാംAlso Read : ചെക്കുകള്‍ മടങ്ങുന്നത് നിങ്ങളുടെ സാമ്പത്തീകാരോഗ്യത്തിന് തിരിച്ചടിയാകും; എങ്ങനെ ഒഴിവാക്കാമെന്നറിയാം

ജീവിത കാലം മുഴുവന്‍ പരിരക്ഷ

ജീവിത കാലം മുഴുവന്‍ പരിരക്ഷ

ജീവിത കാലം മുഴുവന്‍ പരിരക്ഷ നല്‍കുന്ന വോള്‍ ലൈഫ് അഷ്വറന്‍സ് പോളിസിയേപ്പറ്റി നമുക്ക് നോക്കാം. 80 വര്‍ഷത്തിലാണ് പോളിസി മെച്വേര്‍ഡ് ആവുക. അതായത് പോളിസി ഉടമയ്ക്ക് 80 വയസ്സ് പപൂര്‍ത്തിയാകുമ്പോള്‍ പോളിസിയും മെച്വുര്‍ ആകും. 55 വയസ്സ്, 58 വയസ്സ്, 60 വയസ്സ് എന്നീ വയസ്സു വരെ പ്രീമിയം അടയ്ക്കാം. 19 വയസ്സ് മുതല്‍ 55 വയസ്സുവരെയുള്ള വ്യക്തികള്‍ക്കാണ് പോളിസി വാങ്ങിക്കുവാന്‍ സാധിക്കുക.

Also Read : എസ്ബിഐയില്‍ ഓഫറുകളുടെ പെരുമഴ!സ്വര്‍ണ വായ്പയില്‍ 0.75% ഇളവ്Also Read : എസ്ബിഐയില്‍ ഓഫറുകളുടെ പെരുമഴ!സ്വര്‍ണ വായ്പയില്‍ 0.75% ഇളവ്

അഷ്വേര്‍ഡ് തുക

അഷ്വേര്‍ഡ് തുക

ഏറ്റവും ചുരുങ്ങിയ അഷ്വേര്‍ഡ് തുക 20,000 രൂപയും പരമാവധി അഷ്വേര്‍ഡ് തുക 50 ലക്ഷം രൂപയുമാണ്. പോളിസി ആരംഭിച്ച് 4 വര്‍ഷം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വായ്പാ സൗകര്യവും ഉപയോക്താവിന് ലഭിക്കും. ഇനി 3 വര്‍ഷത്തിന് ശേഷമാണെങ്കില്‍ നിങ്ങള്‍ക്ക് പോളിസി സറണ്ടര്‍ ചെയ്യാം. പോളിസിയ്ക്ക് മേല്‍ ബോണസും ലഭിക്കും. 1000 രൂപയ്ക്ക് 76 രൂപ എന്ന നിരക്കിലാണ് ബോണസ് ലഭിക്കുക.

Also Read : 12 വര്‍ഷത്തില്‍ 1 കോടി രൂപ നേടുവാന്‍ എത്ര തുക നിക്ഷേപിക്കണം?Also Read : 12 വര്‍ഷത്തില്‍ 1 കോടി രൂപ നേടുവാന്‍ എത്ര തുക നിക്ഷേപിക്കണം?

സുരക്ഷാ പോളിസി വാങ്ങിച്ചാല്‍

സുരക്ഷാ പോളിസി വാങ്ങിച്ചാല്‍

ഒരു ഉദാഹരണത്തോടെ നമുക്കിത് കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാം. അതായത് 30 വയസ്സുള്ള ഒരു വ്യക്തി ഒരു സുരക്ഷാ പോളിസി വാങ്ങിക്കുന്നു എന്ന് കരുതുക. അഷ്വേര്‍ഡ് തുകയായി അയാള്‍ തെരഞ്ഞെടുത്തിരിക്കുന്നത് 10 ലക്ഷം രൂപയാണ്. 55 വയസ്സു വരെ പ്രീമിയം നല്‍കുവാനും അയാള്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ അയാളുടെ പ്രായം 30 വയസ്സായതിനാല്‍ അടുത്ത 25 വര്‍ഷത്തേക്കാണ് അയാള്‍ പ്രീമിയം നല്‍കേണ്ടതായി വരിക.

Also Read : പ്രധാന്‍ മന്ത്രി വയ വന്ദന്‍ യോജനയോ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമോ? കൂടുതല്‍ നേട്ടം ഏതില്‍ നിന്നും?Also Read : പ്രധാന്‍ മന്ത്രി വയ വന്ദന്‍ യോജനയോ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമോ? കൂടുതല്‍ നേട്ടം ഏതില്‍ നിന്നും?

ലഭിക്കുന്നത് 29 ലക്ഷം രൂപ

ലഭിക്കുന്നത് 29 ലക്ഷം രൂപ

ഇതിനായി ഓരോ മാസവും 2200 രൂപ അയാള്‍ അടയ്ക്കണം. 80 വയസ്സാകുമ്പോഴാണ് പോളിസി മെച്യൂരിറ്റിയാവുക. ആ പ്രായത്തില്‍ അയാള്‍ക്ക് പോളിസി പ്രകാരം ലഭിക്കുന്നത് 29 ലക്ഷം രൂപയായിരിക്കും. അതായത് 10 ലക്ഷം രൂപയുടെ പോളിസിയില്‍ അയാള്‍ക്ക് ലഭിക്കുന്നത് 29 ലക്ഷം രൂപ. ഈ തുക പൂര്‍ണമായും നികുതി മുക്തവുമാണ്.

Also Read : ഈ പദ്ധതികളില്‍ മാസം 3,000 രൂപ മാറ്റി വച്ച് 44 ലക്ഷം രൂപയായി വളര്‍ത്താം! എങ്ങനെ?Also Read : ഈ പദ്ധതികളില്‍ മാസം 3,000 രൂപ മാറ്റി വച്ച് 44 ലക്ഷം രൂപയായി വളര്‍ത്താം! എങ്ങനെ?

സന്തോഷ് പോളിസി

സന്തോഷ് പോളിസി

ഇനി സന്തോഷ് പോളിസിയെക്കുറിച്ച് നമുക്ക് നോക്കാം. 19 വയസ്സ് മുതല്‍ 55 വയസ്സ് വരെ പ്രായമുള്ള വ്യക്തികള്‍ക്ക് ഈ പോളിസി വാങ്ങിക്കാം. 35 വയസ്സ്, 40 വയസ്സ്, 50 വയസ്സ്, 58 വയസ്സ്, 60 വയസ്സ് എന്നിങ്ങനെയാണ് പോളിസിയുടെ മെച്യുരിറ്റി കാലയളവ് നിശ്ചയിച്ചിരിക്കുന്നത്. ചുരുങ്ങിയ അഷ്വേര്‍ഡ് തുക 20,000 രൂപയും പരമാവധി അഷ്വേര്‍ഡ് തുക 50 ലക്ഷം രൂപയുമാണ്. പോളിസി ആരംഭിച്ച് 3 വര്‍ഷം പൂര്‍ത്തിയായാല്‍ വായ്പാ സൗകര്യവും ലഭിക്കും. ഓരോ 1000 രൂപയ്ക്കും 52 രൂപ വീതമാണ് ബോണസ് ലഭിക്കുക.

Also Read : എസ്ബിഐയുടെ പ്രത്യേക നിക്ഷേപ പദ്ധതി; പലിശ നിരക്കും മറ്റ് നേട്ടങ്ങളും അറിയാംAlso Read : എസ്ബിഐയുടെ പ്രത്യേക നിക്ഷേപ പദ്ധതി; പലിശ നിരക്കും മറ്റ് നേട്ടങ്ങളും അറിയാം

സന്തോഷ് പോളിസി വാങ്ങിച്ചാല്‍

സന്തോഷ് പോളിസി വാങ്ങിച്ചാല്‍

30 വയസ്സ് പ്രായമുള്ള ഒരു വ്യക്തി 10 ലക്ഷം രൂപ അഷ്വേര്‍ഡ് തുകയായ ഒരു സന്തോഷ് പോളിസി വാങ്ങിച്ചു എന്നിരിക്കട്ടെ. അയാള്‍ പോളിസിയുടെ മെച്യുരിറ്റി പ്രായമായി നിശ്ചയിച്ചിരിക്കുന്നത് 50 വയസ്സാണ്. ഇതിനായി ഓരോ മാസവും 4000 രൂപ വീതം പ്രീമിയം തുക 50 വയസ്സ് പൂര്‍ത്തിയാകുന്നത് വരെ അടയ്ക്കണം. അതായത് ആകെ 20 വര്‍ഷത്തേക്ക് അയാള്‍ പ്രീമിയം അടയ്‌ക്കേണ്ടതായി വരും.

Also Read : മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും മികച്ച നേട്ടം സ്വന്തമാക്കാനിതാ ചില മാര്‍ഗങ്ങള്‍!Also Read : മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും മികച്ച നേട്ടം സ്വന്തമാക്കാനിതാ ചില മാര്‍ഗങ്ങള്‍!

മെച്യൂരിറ്റി തുക നികുതി വിമുക്തം

മെച്യൂരിറ്റി തുക നികുതി വിമുക്തം

20 വര്‍ഷത്തിന് ശേഷം പോളിസി മെച്യുവേര്‍ഡ് ആകുമ്പോള്‍ അയാള്‍ക്ക് ലഭിക്കുന്ന തുക 20,40,000 രൂപയായിരിക്കും. ഈ തുക പൂര്‍ണമായും നികുതി മുക്തമാണ്. പോളിസി കാലയളവില്‍ പോളിസി ഉടമ മരണപ്പെട്ടാല്‍ ഡെത്ത് ബെനഫിറ്റ് ആയി ലഭിക്കുന്ന തുകയക്ക് നോമിനിയ്ക്കാണ് അര്‍ഹത.

Read more about: post office
English summary

know the Postal Life Insurance plans; Get 29 lakhs at maturity by paying Rs 2200 every month | ഈ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ മാസം 2200 രൂപ നിക്ഷേപിക്കൂ, മെച്യൂരിറ്റിയില്‍ നേടാം 29 ലക്ഷം

know the Postal Life Insurance plans; Get 29 lakhs at maturity by paying Rs 2200 every month
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X