നിലവിലെ സാമ്പദ് വ്യവസ്ഥയിൽ വായ്പകൾക്ക് വലിയ പ്രാധാന്യമാണുള്ളത്. എന്നാൽ വായ്പയെടുക്കുക അത്ര എളുപ്പമല്ല. ഏത് തരത്തിലുള്ള ലോൺ ആണെങ്കിലും ബാങ്കുകളും വായപ വാഗ്ദാനം ചെയ്യുന്ന മറ്റ് ധനകാര്യ സ്ഥാപനങ്ങളും ആദ്യം പരിഗണിക്കുന്നത് ക്രെഡിറ്റ് സ്കോറാണ്. ലളിതമായി പറഞ്ഞാൽ വായ്പയെടുത്താൽ തിരിച്ചടയ്ക്കാൻ സാധിക്കുന്നയാളാണോ നിങ്ങളെന്ന് മനസിലാക്കുന്നതിന് ഇത് ഉപയോഗിക്കുന്നത്.
ക്രെഡിറ്റ് യോഗ്യത, തിരിച്ചടവുശേഷി, ക്രെഡിറ്റിനോട് മനോഭാവം എന്നിവ ക്രെഡിറ്റ് സ്കോറിലൂടെ അളക്കപ്പെടുന്നു. 300നും 900നും ഇടയിലാണ് ക്രെഡിറ്റ് സ്കോർ നൽകി വരുന്നത്. രാജ്യത്തെ ബാങ്കുകളിൽ വായ്പ അനുവദിക്കുന്നതിനുള്ള മാനദണ്ഡമായി കുറഞ്ഞ ക്രെഡിറ്റ് സ്കോർ 750 പരിഗണിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ മികച്ച ക്രെഡിറ്റ് സ്കോർ നിലനിർത്തേണ്ടത് ലോണുകൾ ലഭിക്കുന്നതിൽ പ്രധാനമാണ്. ക്രെഡിറ്റ് സ്കോർ കുറയുന്നതിന് പല കാരണങ്ങളുണ്ടാകാം. എപ്പോഴും അത് സാമ്പത്തിക പിഴവുകൊണ്ടാകണമെന്നില്ല.

ക്രെഡിറ്റ് കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധയും വിവേകത്തോടെയല്ലാതെ ക്രെഡിറ്റ് ഉപയോഗിക്കുന്നതുമെല്ലാം ക്രെഡിറ്റ് സ്കോർ കുറയാൻ കാരണമാകും. അതുകൊണ്ട് തന്നെ തെറ്റായ സാമ്പത്തിക ശീലങ്ങൾ കണ്ടെത്തി അവ തിരുത്തുന്നത് ക്രെഡിറ്റ് സ്കോർ നിലനിർത്താനും മെച്ചപ്പെടുത്താനും സഹായിക്കും. മോശം ക്രെഡിറ്റ് സ്‌കോറുകളിലേക്ക് നയിക്കുന്ന ഈ മോശം രീതികൾ എന്തൊക്കെയാണെന്ന് നോക്കാം.
കൃത്യസമയത്ത് ബിൽ അടയ്ക്കാതിരിക്കുക: നിങ്ങൾക്ക് കൃത്യസമയത്ത് തിരിച്ചടവ് നടത്താൻ സാധിക്കുമെന്നും അതിനുള്ള ശേഷിയുണ്ടെന്നും തെളിയിക്കാൻ നിങ്ങളുടെ ലോൺ തുല്യമായ പ്രതിമാസ തവണകളും (ഇഎംഐ) ക്രെഡിറ്റ് കാർഡ് ബില്ലുകളും കൃത്യസമയത്ത് അടയ്ക്കേണ്ടതുണ്ട്. കൃത്യസമയത്ത് പേമെന്റ് നടത്താതിരിക്കുന്നത് പിഴയിടാക്കുന്നതിന് മാത്രമല്ല കാരണമാകുന്നത് ക്രെഡിറ്റ് സ്കോറിനെയും ബാധിക്കും. ഈ ശീലം മാറ്റുന്നതിന് അക്കൗണ്ടിൽ മതിയായ പണം നിലനിർത്തിക്കൊണ്ട് സ്റ്റാൻഡിംഗ് ഇൻസ്ട്രക്ഷൻ (SI) അല്ലെങ്കിൽ നിങ്ങളുടെ ബാങ്കുമായി സ്വയമേവ പണമടയ്ക്കാനുള്ള സൗകര്യം സജ്ജീകരിക്കാവുന്നതാണ്. ഒന്നിലധികം നിശ്ചിത തീയതികൾക്കായി ഓർമ്മപ്പെടുത്തലുകൾ സജ്ജീകരിക്കുന്നതും സഹായകമാകും.
ചുരുങ്ങിയ സമയത്തിൽ ഒന്നിലധികം വായ്പകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും അപേക്ഷിക്കുന്നത്: ലോൺ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് അപേക്ഷകൾ ക്രെഡിറ്റ് ബ്യൂറോകൾ ഹാർഡ് അന്വേഷണങ്ങളായി കണക്കാക്കുന്നു, ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിൽ താൽക്കാലിക ഇടിവിന് കാരണമാകുന്നു. നിങ്ങൾ ഒന്നിലധികം ലോണുകൾക്കോ ക്രെഡിറ്റ് കാർഡുകൾക്കോ ഹ്രസ്വകാലത്തേക്ക് അല്ലെങ്കിൽ ഒരേസമയം അപേക്ഷിക്കുമ്പോൾ, അത് സ്‌കോറിൽ ഗണ്യമായ ഇടിവുണ്ടാക്കുകയും 'ക്രെഡിറ്റ് ഹംഗറി' ആയി കണക്കാക്കുകയും ചെയ്യും. അതിനാൽ കൃത്യമായി പഠിച്ച ശേഷം ഒരു സമയം ഒരു വായ്പയ്ക്കായി അപേക്ഷിക്കുക. ഒരു ലോൺ അവസാനിച്ച ശേഷം മൂന്ന് മുതൽ ആറ് മാസം വരെ ഇടവേളയെടുത്ത ശേഷം അടുത്ത വായ്പ പരിഗണിക്കുന്നതാണ് ഉചുതം.
പഴയ ക്രെഡിറ്റ് അക്കൗണ്ട് അവസാനിപ്പിക്കുന്നത്: പഴയ ക്രെഡിറ്റ് അക്കൗണ്ടുകൾ ക്രെഡിറ്റ് കൈകാര്യം ചെയ്യുന്നതിലെ നിങ്ങളുടെ അനുഭവത്തെ സൂചിപ്പിക്കുന്നു. പഴയ അക്കൗണ്ട്, നിങ്ങളുടെ ദൈർഘ്യമേറിയ ക്രെഡിറ്റ് ചരിത്രം കൂടീയാണ്. നിങ്ങൾ ഒരു പഴയ ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോൾ നിങ്ങളുടെ ക്രെഡിറ്റ് ചരിത്രത്തിന്റെ ശരാശരി പ്രായം കുറയ്ക്കും, ഇത് നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈലിനെ ബാധിച്ചേക്കാം. അതിനാൽ, ഒരു പഴയ ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനുപകരം, ഉദാഹരണത്തിന്, നിങ്ങളുടെ ചെലവ് മുൻഗണനകളുമായി നന്നായി പൊരുത്തപ്പെടുന്ന ഒരു കാർഡിലേക്ക് അപ്ഗ്രേഡ് ചെയ്യാവുന്നതാണ്.
നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് നിരീക്ഷിക്കാതിരിക്കുന്നത്: ബാങ്കുകൾ,മറ്റ് ധനകാര്യ സ്ഥാപനങ്ങൾ ക്രെഡിറ്റ് കാർഡ് കമ്പനികൾ എന്നിവയുൾപ്പെടെ വായ്പ നൽകുന്നവർക് നിങ്ങളുടെ ക്രെഡിറ്റ് യോഗ്യതയും തിരിച്ചടവ് ശേഷിയും വിലയിരുത്താൻ ക്രെഡിറ്റ് റിപ്പോർട്ട് സഹായിക്കുന്നു. അതിനാൽ, ഒരു നല്ല ക്രെഡിറ്റ് സ്കോർ നിലനിർത്താൻ, നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് പിശകുകളില്ലാത്തതാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ചെറുതോ വലുതോ ആയ ഏതെങ്കിലും പിശക്, ദീർഘകാലത്തേക്ക് ശ്രദ്ധയിൽപ്പെട്ടില്ലെങ്കിൽ, നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഗണ്യമായി കുറയ്ക്കാം. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിലെ ഇടിവ് ഒഴിവാക്കാൻ, ക്രമക്കേടുകൾക്കായി നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് പതിവായി പരിശോധിക്കുകയും ബന്ധപ്പെട്ട ക്രെഡിറ്റ് ബ്യൂറോയുമായി ഒരു ഓൺലൈൻ തർക്കം ഉന്നയിച്ച് അവ എത്രയും വേഗം പരിഹരിക്കുകയും വേണം.
ലോൺ സഹ-അപേക്ഷകനോ ജാമ്യക്കാരനോ ആകുക: ഒരു ലോണിനായി സഹ-അപേക്ഷകനാകുന്നതിന് മുമ്പ് അല്ലെങ്കിൽ ഒരു ഗ്യാരന്ററായി നിലകൊള്ളുന്നതിന് മുമ്പ്, ലോണുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും വ്യവസ്ഥകളും വായിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. കാരണം, വായ്പാ അപേക്ഷകൻ കുടിശ്ശികയുള്ള തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ, സഹ-അപേക്ഷകനോ ജാമ്യക്കാരനോ ബാക്കിയുള്ള ലോൺ തുക തിരിച്ചടയ്ക്കണം. ഇത് സംഭവിക്കുകയാണെങ്കിൽ, നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വലിയ ഇടിവുണ്ടാക്കും, അത് വീണ്ടെടുക്കാൻ മാസങ്ങൾ എടുത്തേക്കാം. ഒരു ഗ്യാരന്റർ ആകാൻ തിരഞ്ഞെടുക്കുന്നതിന് മുമ്പ്, നിങ്ങൾ ഒരു ഗ്യാരന്ററായി മാറുന്ന വ്യക്തി ഉത്തരവാദിത്തമുള്ള കടം വാങ്ങുന്നയാളാണെന്ന് ഉറപ്പാക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications