രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍, ജിയോ, വോഡവോണ്‍ ഐഡിയ എന്നിവ ആകര്‍ഷകങ്ങളായ പല പുതിയ പ്ലാനുകളും തങ്ങളുടെ വരിക്കാര്‍ക്കായി അവതരിപ്പിച്ചുവരുന്നുണ്ട്. കുറഞ്ഞ ചിലവില്‍ മികച്ച നേട്ടങ്ങള്‍ തന്നെ ഇവയില
രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍, ജിയോ, വോഡവോണ്‍ ഐഡിയ എന്നിവ ആകര്‍ഷകങ്ങളായ പല പുതിയ പ്ലാനുകളും തങ്ങളുടെ വരിക്കാര്‍ക്കായി അവതരിപ്പിച്ചുവരുന്നുണ്ട്. കുറഞ്ഞ ചിലവില്‍ മികച്ച നേട്ടങ്ങള്‍ തന്നെ ഇവയിലൂടെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നു. 56 ദിവസ വാലിഡിറ്റിയില്‍ ഈ കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന കിടിലന്‍ പ്ലാനുകള്‍ നമുക്കൊന്ന് പരിശോധിക്കാം.
എയര്‍ടെലിന്റെ 56 ദിവസ പ്ലാനുകള്‍
339 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍
56 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ദിവസം 1.5 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, ദിവസം 100 എസ്എംഎസുകള്‍ എന്നിവ ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. സൗജന്യ ഹലോ ട്യൂണുകള്‍, എയര്‍ടെല്‍ എക്സ്ട്രീം പ്രീമിയം സൗജന്യ സബ്സ്ക്രിപ്ഷന്, വിങ്ക് മ്യൂസിക്, ഫാസ്ടാഗില് 100 രൂപ ക്യാഷ് ബാക്ക് എന്നീ നേട്ടങ്ങളും ഈ പ്ലാനിലൂടെ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
449 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍
56 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ ദിവസേന 2 ജിബി ഡാറ്റയാണ് ലഭിക്കുക. ഒപ്പം അണ് ലിമിറ്റഡ് കോളിംഗ്, ദിവസേന 100 എസ്എംഎസ് എന്നിവയും ലഭിക്കും. എയര്‍ടെല്‍ എക്സ്ട്രീം പ്രീമിയം സൗജന്യ സബ്സ്ക്രിപ്ഷന്, വിങ്ക് മ്യൂസിക്, ഫാസ്ടാഗില് 100 രൂപ ക്യാഷ് ബാക്ക് എന്നീ നേട്ടങ്ങളും ഈ പ്ലാനിലൂടെ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
558 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍
56 ദിവസ വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ ദിവസേന 3 ജിബി ഡാറ്റയാണ് ഉപയോക്താവിന് ലഭിക്കുക. ഒപ്പം പരിധിയില്ലാത്ത കോളിംഗും 100 എസ്എംഎസുകളും ലഭിക്കും. മൊബൈല്‍ ആന്റിവൈറസ്, എയര്‍ടെല്‍ എക്സ്ട്രീം പ്രീമിയം സൗജന്യ സബ്സ്ക്രിപ്ഷന്, വിങ്ക് മ്യൂസിക്, ഫാസ്ടാഗില് 100 രൂപ ക്യാഷ് ബാക്ക് എന്നീ നേട്ടങ്ങളും ഈ പ്ലാനിലൂടെ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന
56 ദിവസ വാലിഡിറ്റിയുള്ള ജിയോ പ്രീപെയ്ഡ് പ്ലാനുകള്‍
399 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍
ദിവസേന 1.5 ജിബി ഡാറ്റ, 100 എസ്എംഎസുകള്‍, ഏത് നെറ്റുവര്‍ക്കിലേക്കും പരിധിയില്ലാത്ത വോയിസ് കോളിംഗ് എന്നിവയാണ് ഈ പ്ലാനില്‍ ജിയോ വാഗ്ദാനം ചെയ്യുന്നത്. ജിയോ മ്യൂസിക്, ജിയോ ക്ലൗഡ്, ജിയോ ടിവി തുടങ്ങിയ എല്ലാ ജിയോ ആപ്പുകളിലേക്കും സൗജന്യ സബ്സ്ക്രിപ്ഷനും ലഭിക്കും.
444 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍
ദിവസേന 2 ജിബി ഡാറ്റയാണ് 56 ദിവസ വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. 100 എസ്എംഎസുകള്‍, ഏത് നെറ്റുവര്‍ക്കിലേക്കും പരിധിയില്ലാത്ത വോയിസ് കോളിംഗ് എന്നീ സേവനങ്ങളും ലഭിക്കും. കൂടാതെ ജിയോ മ്യൂസിക്, ജിയോ ക്ലൗഡ്, ജിയോ ടിവി തുടങ്ങിയ എല്ലാ ജിയോ ആപ്പുകളിലേക്കും സൗജന്യ സബ്സ്ക്രിപ്ഷനും ലഭിക്കും.
വിയുടെ 56 ദിവസ പ്ലാന്‍
339 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍
ദിവസേന 1.5 ജിബി ഡാറ്റയാണ് 56 ദിവസ വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. 100 എസ്എംഎസുകള്‍, ഏത് നെറ്റുവര്‍ക്കിലേക്കും പരിധിയില്ലാത്ത വോയിസ് കോളിംഗ് എന്നീ സേവനങ്ങളും ലഭിക്കും. വീക്കെന്‍ഡ് ഡാറ്റാ റോള്‍ ഓവര്‍, വി മൂവീസ് സൗജന്യ സബ്സ്ക്രിപ്ഷന് എന്നിവയും ഉപയോക്താവിന് ലഭിക്കും.
449 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍
ദിവസേന 4 ജിബി ഡാറ്റയാണ് 56 ദിവസ വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. 100 എസ്എംഎസുകള്‍, ഏത് നെറ്റുവര്‍ക്കിലേക്കും പരിധിയില്ലാത്ത വോയിസ് കോളിംഗ് എന്നീ സേവനങ്ങളും ലഭിക്കും. വീക്കെന്‍ഡ് ഡാറ്റാ റോള്‍ ഓവര്‍, വി മൂവീസ് സൗജന്യ സബ്സ്ക്രിപ്ഷന് എന്നിവയും ഉപയോക്താവിന് ലഭിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications