റിട്ടയര്‍മെന്റ് നിക്ഷേപം പ്ലാന്‍ ചെയ്യുമ്പോള്‍ പണപ്പെരുപ്പത്തിന്റെ ആഘാതം പരിഗണിക്കേണ്ടത് നിര്‍ണ്ണായകമാണ്. കാലക്രമേണ സാധനങ്ങളുടെയും സേവനങ്ങളുടെയും വില ക്രമാനുഗതമായി വര്‍ധിക്കുന്നതിനെയാണ് പണപ്പെരുപ്പം സൂചിപ്പിക്കുന്നത്. വില കൂടുന്നതിനനുസരിച്ച് നിങ്ങളുടെ പണത്തിന്റെ വാങ്ങല്‍ ശേഷി കുറയുന്നു എന്നാണ് ഇതിനര്‍ത്ഥം. തല്‍ഫലമായി ഭാവിയില്‍ സമാന ജീവിത നിലവാരം നിലനിര്‍ത്തുന്നതിനും സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും നിങ്ങളുടെ പക്കല്‍ വലിയൊരു തുക ഉണ്ടായിരിക്കേണ്ടതായി വരും.
പണപ്പെരുപ്പം നിങ്ങളുടെ റിട്ടയര്‍മെന്റ് സേവിങ്സിനെ എങ്ങനെ ബാധിക്കുന്നു?
പല മുതിര്‍ന്ന വ്യക്തികളും അവരുടെ പെന്‍ഷനെയും റിട്ടര്‍മെന്റ് ഫണ്ടിനെയും ആശ്രയിച്ചാണ് ജീവിക്കുന്നത്. വിരമിക്കല്‍ സമയത്തെ പണപ്പെരുപ്പം നിങ്ങളുടെ റിട്ടയര്‍മെന്റ് ഫണ്ടിന്റെ യഥാര്‍ത്ഥ മൂല്യത്തില്‍ കുറവുണ്ടാക്കാം. ഇന്ത്യയിലെ പണപ്പെരുപ്പ നിരക്കിലെ ഏറ്റക്കുറച്ചിലുകള്‍ സാധാരണക്കാരെയും ശമ്പളമുള്ള ജീവനക്കാരെയും പെന്ഷന് വാങ്ങുന്നവരെയുമെല്ലാം ബാധിക്കുന്നതാണ്.

ഇതിനൊരു ലളിതമായ ഉദാഹരണം നോക്കാം: ഇപ്പോള്‍ നിങ്ങള്‍ക്ക് 5,000 രൂപയുടെ ചെലവ് ഉണ്ടെന്നു വിചാരിക്കുക, 6% പണപ്പെരുപ്പം കണക്കാക്കിയാല്‍ ഇതേ കാര്യത്തിന് 5300 രൂപ ചെലവാക്കേണ്ടി വരും. അടുത്ത 30 വര്‍ഷത്തേക്ക് ഈ പണപ്പെരുപ്പ നിരക്ക് തുടര്‍ന്നാല്‍ ഈ 5000 രൂപയുടെ സ്ഥാനത്ത് 28,700 രൂപ ചെലവാക്കേണ്ടി വരും. ഇതുപോലെ തന്നെയാണ് നിങ്ങളുടെ റിട്ടയര്‍മെന്റ് തുകയുടെ കാര്യവും. ഇന്ന് മികച്ചതെന്ന് തോന്നുന്ന സമ്പാദ്യം പണപ്പെരുപ്പം കാരണം 20 അല്ലെങ്കില്‍ 30 വര്‍ഷത്തിന് ശേഷം മതിയായ ഒരു സമ്പാദ്യമാകണമെന്നില്ല. അതിനാല്‍ വ്യക്തമായ റിട്ടയര്‍മെന്റ് പ്ലാന്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. ഇത് നിങ്ങളെ പണപ്പെരുപ്പം ബാധിക്കാതെ നിങ്ങളുടെ സമ്പാദ്യം മികച്ച രീതിയില്‍ വളരുന്നതിന് സഹായിക്കുന്നു.
റിട്ടയര്‍മെന്റ് കോര്‍പ്പസിനെ പണപ്പെരുപ്പത്തില്‍ നിന്ന് എങ്ങനെ സംരക്ഷിക്കാം?
ഓഹരികളില്‍ നിക്ഷേപിക്കുക:
ഓഹരികളില്‍ നിക്ഷേപിക്കുന്നതു വഴി പണപ്പെരുപ്പം കൈകാര്യം ചെയ്യാനും നല്ല വരുമാനം നേടാനും സാധിക്കും. ഇത് ഹ്രസ്വകാല നിക്ഷേപകര്‍ക്ക് അപകടസാധ്യതയുള്ളതിനാല്‍ ഒരു വിദഗ്ദന്റെ അഭിപ്രായം തേടിയതിനു ശേഷം മാത്രം നിങ്ങള്‍ക്ക് യോജിച്ച ഇക്വിറ്റി എക്സ്പോഷര്‍ ഏതെന്ന് തീരുമാനിക്കുക.
പോര്‍ട്ട്ഫോളിയോ വൈവിധ്യവല്‍ക്കരിക്കുക
അപകടസാധ്യതകള്‍ കുറച്ചുകൊണ്ട് നിങ്ങളുടെ നിക്ഷേപങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെങ്കില്‍ വിവിധ അസറ്റുകള്‍ നിങ്ങളുടെ പോര്‍ട്ട്ഫോളിയോയില്‍ ഉണ്ടായിരിക്കുന്നതാണ് അനുയോജ്യം. നിങ്ങളുടെ നിക്ഷേപത്തിന്റെ 30% സ്റ്റോക്കുകളിലും 30% ബോണ്ടുകളിലും 30% റിയല്‍ എസ്റ്റേറ്റിലും ബാക്കി 10% പണമായോ സ്വര്‍ണ്ണമായോ വ്യാപിപ്പിക്കുവാനാണ് വിദഗ്ദര്‍ ശുപാര്‍ശ ചെയ്യുന്നത്. ഈ സമീപനം പണപ്പെരുപ്പ സമയത്ത് അപകടസാധ്യതകള്‍ കുറയ്ക്കാനും നല്ല വരുമാനം നേടാനും സഹായിക്കുന്നതാണ്.
ഫ്ളോട്ടിങ് റേറ്റ് ബോണ്ട് ഫണ്ടുകളില്‍ നിക്ഷേപിക്കുക
പണപ്പെരുപ്പ സമയത്ത് കുറഞ്ഞ സമയത്തിനുള്ളില്‍ മികച്ച റിട്ടേണ്‍ ലഭിക്കുന്നതിന് ഈ ഫണ്ടുകള്‍ സഹായിക്കുന്നതാണ്. സാധാരണഗതിയില്‍ പണപ്പരുപ്പം ഉയരുന്നതിനനുസരിച്ച് പലിശ നിരക്കും ഉയരുന്നതാണ്. ഡിമാൻഡ് നിയന്ത്രിക്കാൻ റിസർവ് ബാങ്ക് പോലെയുള്ള സെൻട്രൽ ബാങ്കുകള്‍ ഹ്രസ്വകാല നിരക്കുകൾ ഉയർത്തുന്നു. പലിശ നിരക്ക് ബെഞ്ച്മാര്‍ക്ക് റേറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ബോണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് ഫ്ളോട്ടിങ് റേറ്റ് ഫണ്ടുകള്‍ സഹായിക്കുന്നു. അതിനാൽ, പണപ്പെരുപ്പ സമയത്ത്, ഈ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് ഹ്രസ്വകാലത്തേക്ക് അധിക വരുമാനം നേടാനുള്ള മികച്ച മാർഗമാണ്.
ഭാവിക്കായി തയ്യാറായിരിക്കുക
വിലകള്‍ ഉയരുന്നത് നിങ്ങളുടെ ദിവസേനയുള്ള ചെലവുകളെ ബാധിച്ചേക്കാം, അതിനനുസരിച്ച് നിങ്ങളുടെ പ്രതിമാസ ബജറ്റ് ക്രമീകരിക്കേണ്ടതായും വരാം. ശരിയായ നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് ഇതെല്ലാം പരിഹരിക്കാവുന്നതാണ്. നിങ്ങള്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാവുന്നതാണ്. പണം ശരിയായ രീതിയില്‍ വര്‍ധിപ്പിക്കുന്നതിനും ഭാവി ആസൂത്രണം ചെയ്യുന്നതിനുമുള്ള മികച്ച മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ട്
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications