പുതിയ കാലത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്തവർ വളരെ വിരളമായിരിക്കും. ഓരോ ദിവസം കഴിയുംതോറും ക്രെഡിറ്റ് കാർഡ് എടുക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വ്യത്യസ്ത ആവശ്യങ്ങൾക്കായി വ്യത്യസ്ത ക്രെഡിറ്റ് കാർഡുകളും ഇന്ന് നിലവിലുണ്ട്. കൃത്യമായി ഉപയോഗിച്ചാൽ വലിയ രീതിയിലുള്ള സാമ്പത്തിക ലാഭം ക്രെഡിറ്റ് കാർഡിലൂടെ നേടിയെടുക്കാൻ സാധിക്കും. കാരണം വിപണിയിലെ മത്സരം കാരണം പല ക്രെഡിറ്റ് കാർഡ് കമ്പനികളും നിരവധി ഓഫറുകളും കിഴിവുകളും ആണ് ഉപഭോക്താക്കൾക്ക് നൽകുന്നത്.
മൊബൈൽ റീചാർജ് ഡിടിഎച്ച് റീചാർജ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ നിശ്ചിത ക്യാഷ്ബാക്ക് നേടാൻ വഴിയുണ്ട്. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യുമ്പോഴും ബിൽ പേയ്‌മെന്റുകളിലും നിങ്ങൾക്ക് 2 ശതമാനം മുതൽ 10 ശതമാനം വരെ ഉറപ്പായ ക്യാഷ്ബാക്ക് ലഭിക്കും. ബിൽ പേയ്‌മെന്റുകൾക്കും മൊബൈൽ റീചാർജ് ചെയ്യുന്നതിനും ക്യാഷ്ബാക്കിനും മറ്റ് റിവാർഡുകൾക്കുമായി ആളുകൾ പലപ്പോഴും യുപിഐ പേയ്‌മെന്റ് ആപ്പുകളെ ആശ്രയിക്കുമ്പോൾ, ചില ക്രെഡിറ്റ് കാർഡുകളും ഈ സൗകര്യം പ്രദാനം ചെയ്യുന്നു. ഡിടിഎച്ച് ബിൽ പേയ്‌മെന്റുകളിലോ മൊബൈൽ റീചാർജ് ഇടപാടുകളിലോ ക്യാഷ്ബാക്ക് ഉള്ള മൂന്ന് ക്രെഡിറ്റ് കാർഡുകൾ പരിചയപ്പെടാം.

ആക്സിസ് ബാങ്ക് എയ്സ് ക്രെഡിറ്റ് കാർഡ്
1. എയ്സ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യുപിഐ പേയ്‌മെന്റ് ആപ്പായ ഗൂഗിൾ പേ വഴി മൊബൈൽ റീചാർജ്, ഡിടിഎച്ച് റീചാർജ്, ബിൽ പേയ്‌മെന്റുകൾ (ബ്രോഡ്‌ബാൻഡ്, എൽപിജി, വൈദ്യുതി, ഗ്യാസ്, വെള്ളം) എന്നിവ ചെയ്യുമ്പോൾ 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.
2. സിഗ്ഗി, സൊമാറ്റോ, ഓല എന്നിവയിൽ നടത്തുന്ന പേയ്‌മെന്റുകൾക്ക് 4 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.
3. സിഗ്ഗി, സൊമാറ്റോ, ഓല എന്നിവയിലെ പേയ്‌മെന്റുകളും മറ്റ് റീചാർജുകളും സംയോജിപ്പിച്ച് പ്രതിമാസം പരമാവധി 500 രൂപ ക്യാഷ്ബാക്ക് നേടാം
4. നിബന്ധനകൾക്ക് വിധേയമായി ഓൺലൈൻ, ഓഫ്‌ലൈൻ ഇടപാടുകൾക്കും 2 ശതമാനം ക്യാഷ്ബാക്ക് നേടാനാകും.
എയർടെൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്
1. എയർടെൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് എയർടെൽ താങ്ക്സ് ആപ്പ് ഉപയോഗിച്ച് വൈദ്യുതി, ഗ്യാസ് അല്ലെങ്കിൽ വെള്ളം എന്നിവയ്ക്കുള്ള ബിൽ പേയ്മെന്റിന് 10 ശതമാനം ക്യാഷ്ബാക്ക് (പ്രതിമാസം 300 രൂപ വരെ) ലഭിക്കും.
2. എയർടെൽ താങ്ക്സ് ആപ്പ് വഴി എയർടെൽ മൊബൈൽ/ഡിടിഎച്ച് റീചാർജ്, ബ്രോഡ്ബാൻഡ്, വൈഫൈ പേയ്‌മെന്റുകൾ എന്നിവയിൽ 25 ശതമാനം ക്യാഷ്ബാക്ക് (പ്രതിമാസം 300 രൂപ വരെ) ലഭിക്കും.
ആക്സിസ് ബാങ്ക് ഫ്രീചാർജ് ക്രെഡിറ്റ് കാർഡ്
1. മൊബൈൽ റീചാർജ്, ഡിടിഎച്ച് റീചാർജ്, ബിൽ പേയ്‌മെന്റുകൾ തുടങ്ങിയവയ്‌ക്കായി ഫ്രീചാർജ് ആപ്പിൽ ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാം. ഇടപാടുകൾക്ക് 5 ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക് ലഭിക്കും.
2. ഓല, ഊബർ, ഷട്ടിൽ എന്നിവയിൽ 2 ശതമാനം ക്യാഷ്ബാക്ക്
3. നിബന്ധനകൾക്ക് വിധേയമായി 1 ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക്
മൊബൈൽ റീചാർജ് അല്ലെങ്കിൽ ഡിടിഎച്ച് ബിൽ പേയ്‌മെന്റുകൾക്ക് മാത്രമല്ല മറ്റ് ഇടപാടുകൾക്കും ക്രെഡിറ്റ് കാർഡുകൾ ക്യാഷ്ബാക്ക് നൽകുന്നുണ്ട്. ഇത് ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം താൽക്കാലിക സാമ്പത്തിക നേട്ടത്തിന് നല്ലതാണ്. അതേ സമയം തന്നെ ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യമായി തിരിച്ചടക്കാനും ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അത് ഭാവിയിൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications