സാമ്പത്തിക ആസൂത്രണത്തിൽ നികുതി ഇളവുകൾ കണ്ടെത്തുന്നതും പ്രയോജനപ്പെടുത്തുന്നതും ഒരു നിർണായക ഘടകമാണ്. മികച്ച നികുതി ആസൂത്രണ സമീപനം ആളുകളെ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാൻ സഹായിക്കും. നികുതി ബാധ്യത കുറയ്ക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. വിരമിക്കലിന് ശേഷവും സാമ്പത്തിക സുരക്ഷിതത്തവും സ്ഥിരതയും ഉറപ്പാക്കാൻ കൃത്യമായി സാമ്പത്തിക അച്ചടക്കവും വ്യക്തമായ സാമ്പത്തിക ആസൂത്രണവും അനിവാര്യമാണ്. സമ്പത്തിന്റെ വളർച്ചയിൽ നികുതി ആസൂത്രണവും മാറ്റിനിർത്താൻ സാധിക്കുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ മുതിർന്ന പൗരന്മാർ അപകട സാധ്യതകൾ കുറവുള്ളതും നികുതി ഇളവുകൾ ലഭിക്കുന്നതും മികച്ച റിട്ടേൺസ് ഉറപ്പുനൽകുന്നതുമായ നിക്ഷേപ മാർഗങ്ങൾ വേണം തിരഞ്ഞെടുക്കാനെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. വിരമിക്കലിന് ശേഷവും നികുതി അടയ്ക്കുന്നത് തുടർന്നുകൊണ്ട് തന്നെ പരമാവധി റിട്ടേൺസ് സ്വന്തമാക്കാൻ സാധിക്കുന്ന നിരവധി നിക്ഷേപ രീതികളാണ് വിപണിയിലുള്ളത്.
മുതിർന്ന പൗരന്മാർക്ക് അവരുടെ നികുതി ബാധ്യത കുറയ്ക്കുന്നതിനുള്ള ചില വഴികളാണ് ലേഖനത്തിൽ തുടർന്ന് പരാമർശിക്കുന്നത്. ഒരു കാര്യം ശ്രദ്ധിക്കുക പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവർക്ക് മാത്രമേ ഈ നികുതി ആനുകൂല്യങ്ങൾ ലഭ്യമാകൂ. പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്ന മുതിർന്ന പൗരന്മാർക്ക് ഇത് ബാധകമായിരിക്കില്ല. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം, ഇത്തരത്തിലുള്ള സ്ഥിര നിക്ഷേപത്തിൽ നടത്തിയ നിക്ഷേപങ്ങൾ നിങ്ങൾക്ക് കുറയ്ക്കാവുന്നതാണ്. ഇത്തരം നികുതി ബാധ്യതകളില്ലാത്ത നിക്ഷേപങ്ങൾ വഴി മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 1.5 ലക്ഷം രൂപ വരെ ലാഭിക്കാനും സാധിക്കുന്നു.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്: പിപിഎഫ് എഥവ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ഏറ്റവും ജനപ്രിയമായ നിക്ഷേപ രീതികളിലൊന്നാണ്. മുതിർന്ന പൗരന്മാർക്ക് ഇതിൽ നിക്ഷേപം നടത്തുന്നതിലൂടെ വലിയൊരു തുക ലാഭിക്കാൻ സാധിക്കുന്നു. കേന്ദ്ര സർക്കാരാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അവതരിപ്പിച്ചിരിക്കുന്നത് എന്നതിനാൽ ഉറപ്പായ റിട്ടേൺസ് ലഭിക്കുന്ന നിക്ഷേപ ഓപ്ഷനെന്ന നിലയിലാണ് പിപിഎഫ് ജനപ്രിയമാകുന്നത്. പിപിഎഫിൽ നിക്ഷേപിക്കുന്നതുവഴി പ്രതിവർഷം ഒന്നര ലക്ഷം രൂപ വരെ ലാഭിക്കാൻ നിങ്ങൾക്ക് സാധിച്ചേക്കും. ഒരു പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി പതിനഞ്ച് വർഷമാണ്, അഞ്ച് വർഷത്തെ ഇടവേളകളിൽ അനിശ്ചിതമായി പുതുക്കാവുന്നതാണ്.
നികുതി രഹിത ബോണ്ടുകൾ: നികുതി രഹിത ബോണ്ടുകളിൽ ബോണ്ട് ഹോൾഡർമാർക്ക് നൽകുന്ന പലിശ ആദായനികുതി പരിധിയിൽ വരുന്നതല്ല. ഇത് ഒരുതരം സ്ഥിര വരുമാന നിക്ഷേപമാക്കി മാറ്റുന്നു. പൊതുമേഖലാ സംരംഭങ്ങൾ, സർക്കാർ കോർപ്പറേഷനുകൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ, മറ്റ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപനങ്ങൾ എന്നിവയാണ് സർക്കാരിന് വേണ്ടി ഈ ബോണ്ടുകൾ നൽകുന്ന സ്ഥാപനങ്ങൾ. ഓരോ വർഷവും മുൻകൂട്ടി നിശ്ചയിച്ച പലിശ നേടാനുള്ള അവസരം നിക്ഷേപകർക്ക് നൽകുന്ന ന്യായമായ സുരക്ഷിത നിക്ഷേപ രീതിയാണിത്. കൂടാതെ, നിക്ഷേപകർക്ക് കൂടുതൽ പണം ലാഭിക്കാം, കാരണം അവർ നേടുന്ന പലിശ നികുതി രഹിതമാണ്. കാലാവധി പൂർത്തിയാകുമ്പോൾ, മറ്റ് ബോണ്ടുകൾ പോലെ തന്നെ നിക്ഷേപിക്കുന്ന തുകയും തിരികെ നൽകും.
ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകൾ: മികച്ച റിട്ടേൺസും അതിശയകരമായ നികുതി ആനുകൂല്യങ്ങളുമാണ് നിങ്ങൾ ലക്ഷ്യംവെക്കുന്നതെങ്കിൽ ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകൾ അഥവ ഇഎൽഎസ്എസ് ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും. ഇഎൽഎസ്എസ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന്റെ ലക്ഷ്യം തന്നെ അസ്ഥിരമായവയ്ക്ക് വിപരീതമായി സ്ഥിരമായ വരുമാനം സൃഷ്ടിക്കുക എന്നതാണ്. ഇക്കാരണത്താൽ സമതുലിതമായ വലിയ മൂലധന നിക്ഷേപങ്ങൾക്കിടയിൽ നിങ്ങളുടെ നിക്ഷേപവുമുണ്ടാകും. അപകട സാധ്യത കുറഞ്ഞ എന്നാൽ വലിയ സാമ്പത്തിക ലാഭം നേടാൻ ഇത് മുതിർന്ന പൗരന്മാരെ സഹായിക്കുന്നു. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 1.5 ലക്ഷം രൂപ വരെ ലാഭിക്കാൻ ഈ നിക്ഷേപത്തിലൂടെ സാധിക്കുന്നു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications