പണം കൈകാര്യം ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൂടുതൽ പണം കയ്യിലുള്ളപ്പോൾ അനാവശ്യമായി ചിലവഴിക്കുക എന്നത് എല്ലാവരുടെയും ഒരു പൊതുസ്വഭാവമാണ്. ഓഫറുകളുടെ പിറകെ പോകുന്നതും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. അതുകൊണ്ടുതന്നെ കയ്യിലുള്ള പണം കൃത്യമായി ഉപയോഗിക്കുക എന്നത് ഏറ്റവും അനിവാര്യമായ ഒരു കാര്യമാണ്. പണം അനാവശ്യമായി ചിലവഴിക്കുന്നതിനു പകരം അത് സമർത്ഥമായി ഉപയോഗിക്കാൻ പഠിക്കുക. ഒരു വ്യക്തി ഏതു രീതിയിലാണ് പണം അനാവശ്യമായി ചിലവഴിക്കുന്നത് എന്ന് പരിശോധിക്കാം.
1. അമിത ചെലവ്
അമിതമായ ചിലവ് അല്ലെങ്കിൽ അനാവശ്യ ചിലവുകൾ ഒഴിവാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. പണം ചിലവാക്കുന്നതിൽ അച്ചടക്കമില്ലാത്തവർ ആദ്യം ചെയ്യേണ്ടത് പ്രതിമാസ ബജറ്റ് തയ്യാറാക്കുക എന്നതാണ്. അതു വഴി പ്രതിമാസ വരുമാനവും ചിലവും കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. സാമ്പത്തിക ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി അനാവശ്യ ചെലവുകൾ വെട്ടിക്കുറയ്ക്കുകയും മുൻഗണന നൽകേണ്ടവയ്ക്ക് അത് നൽകാനും ബജറ്റ് സഹായിക്കും. അത്യാവശ്യമല്ലാത്ത ഇനങ്ങളിൽ ചെലവുകൾ പരിമിതപ്പെടുത്തുമ്പോൾ ആവശ്യമായ ചെലവുകൾ, കടം തിരിച്ചടവ്, സമ്പാദ്യം എന്നിവയ്ക്കായി കൂടുതൽ പണം അനുവദിക്കാം. അതുവഴി സാമ്പത്തിക അച്ചടക്കം കൈവരിക്കാനും സാധിക്കും

2. എമർജൻസി ഫണ്ടിന്റെ അഭാവം
പണത്തിന്റെ അത്യാവശ്യം എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. ആശുപത്രി ബിൽ, വീട് പുതുക്കിപ്പണിയുക, വാഹന റിപ്പയറിംഗ് തുടങ്ങിയ ചിലവുകൾ അപ്രതീക്ഷിമായി സംഭവിക്കുന്നതാണ്. അത് മനസ്സിലാക്കി അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി ഒരു എമർജൻസി ഫണ്ട് ഉണ്ടാക്കുന്നത് നല്ലതാണ്. അപ്രതീക്ഷിത ചെലവുകൾ നികത്താൻ ക്രെഡിറ്റ് കാർഡുകൾ, വായ്പകൾ, അല്ലെങ്കിൽ മറ്റ് ഉയർന്ന പലിശയുള്ള ക്രെഡിറ്റ് മാർഗങ്ങൾ എന്നിവയെ ആശ്രയിക്കാൻ ആശ്രയിച്ചാൽ ഭാവിയിൽ അത് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകും.
3. ഇൻഷുറൻസിന്റെ അഭാവം
അപ്രതീക്ഷിതമായ സാമ്പത്തിക നഷ്ടങ്ങളിൽ നിന്ന് വ്യക്തികൾക്കും ആസ്തികളെയും സംരക്ഷിക്കുന്നതിനാണ് ഇൻഷുറൻസ്. അതുകൊണ്ടുതന്നെ ഇൻഷുറൻസ് ഒഴിവാക്കിയാൽ മെഡിക്കൽ അത്യാഹിതങ്ങൾ, അപകടങ്ങൾ അല്ലെങ്കിൽ മരണം പോലുള്ള പ്രവചനാതീതമായ സംഭവങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും. കുടുംബത്തിന്റെ ആരോഗ്യ ആവശ്യങ്ങൾ വിലയിരുത്തി ആരോഗ്യ ഇൻഷുറൻസിൽ ചേരുന്നത് നല്ലതാണ്.
4. റിട്ടയർമെന്റ് ആസൂത്രണം ചെയ്യുന്നില്ല
വിരമിക്കൽ എന്നത് ജീവിതത്തിലെ അനിവാര്യമായ ഒരു ഘട്ടമാണ്. അതുകൊണ്ടുതന്നെ റിട്ടയർമെന്റ് ആസൂത്രണം എത്ര നേരത്തെ ആരംഭിക്കുന്നുവോ അത്രയും കൂടുതൽ സാമ്പത്തിക അടിത്തറ നേടാൻ സഹായിക്കും. വ്യത്യസ്ത തരത്തിലുള്ള നിക്ഷേപ പദ്ധതികളിൽ ചേരുന്നത് റിട്ടയർമെന്റ് നു ശേഷമുള്ള ജീവിതം കൂടുതൽ സുഗമമാക്കാൻ സഹായിക്കും.
5. ക്രെഡിറ്റ് കാർഡ് നിരുത്തരവാദപരമായി ഉപയോഗിക്കുന്നു
പുതിയ ലോകം ക്രെഡിറ്റ് കാർഡുകളുടെത് കൂടിയാണ്. എന്നാൽ ക്രെഡിറ്റ് കാർഡുകൾ കൃത്യമായി ഉപയോഗിച്ചില്ലെങ്കിൽ അത് ഭാവിയിൽ വലിയ സാമ്പത്തിക നഷ്ടങ്ങൾക്ക് കാരണമാകും. ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കാതിരിക്കുക, കുടിശ്ശികയുള്ള ബില്ലിനെതിരെ ഏറ്റവും കുറഞ്ഞ പേയ്‌മെന്റുകൾ മാത്രം നടത്തുക, മുഴുവൻ ക്രെഡിറ്റ് ലിമിറ്റും ഉപയോഗിക്കുന്നത് തുടങ്ങിയവ നിരുത്തരവാദപരമായ ക്രെഡിറ്റ് ഉപയോഗത്തിന്റെ ചില ഉദാഹരണങ്ങളാണ്. ഈ ശീലങ്ങൾ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും. ക്രെഡിറ്റ് സ്കോർ കുറയുന്നത് വായ്പകൾക്കും തിരിച്ചടിയാണ്. അതുകൊണ്ട് ഈ കാര്യങ്ങൾ മനസ്സിലാക്കി ഉത്തരവാദിത്തത്തോട് കൂടി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുക.
സാമ്പത്തിക സുരക്ഷിതത്വം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അനാവശ്യ ചിലവുകൾ ഒഴിവാക്കിയാൽ എല്ലാവർക്കും സാമ്പത്തിക സുരക്ഷിതത്വം എളുപ്പത്തിൽ കൈവരിക്കാം. അതായത് വരവിന് അനുസരിച്ച് ചിലവഴിക്കുക എന്നതാണ് സാമ്പത്തിക ഭദ്രതയുടെ സൂത്രവാക്യം.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications