മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയായിട്ടും സ്ഥിരനിക്ഷേപത്തിന്മേല്‍ ക്ലെയിം ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും?

സാമ്പത്തീകമായ കാര്യങ്ങളെ സംബന്ധിച്ച് പൂര്‍ണമായ കാര്യങ്ങള്‍ ബന്ധുക്കളോടോ അടുത്ത സുഹൃത്തുക്കളോടോ പോലും പൂര്‍ണമായും വെളിപ്പെടുത്താത്ത പലരുമുണ്ടാകും. ചിലപ്പോള്‍ നമ്മളും അങ്ങനെ ഒരാള്‍ ആയിരിക്കും.

സാമ്പത്തീകമായ കാര്യങ്ങളെ സംബന്ധിച്ച് പൂര്‍ണമായ കാര്യങ്ങള്‍ ബന്ധുക്കളോടോ അടുത്ത സുഹൃത്തുക്കളോടോ പോലും പൂര്‍ണമായും വെളിപ്പെടുത്താത്ത പലരുമുണ്ടാകും. ചിലപ്പോള്‍ നമ്മളും അങ്ങനെ ഒരാള്‍ ആയിരിക്കും. എന്നാല്‍ അങ്ങനെയുള്ള ഒരു വ്യക്തി പെട്ടെന്ന് മരണമടഞ്ഞാല്‍ അയാളെ ആശ്രയിച്ച് ജീവിച്ചിരുന്ന കുടുംബാംഗങ്ങള്‍ക്ക് പോലും അയാളുടെ സാമ്പത്തീക കാര്യങ്ങള്‍ അറിയുവാന്‍ സാധിക്കുകയില്ല എന്നതാണ് ഇതുകൊണ്ട് സംഭവിക്കാവുന്ന വലിയൊരു പ്രശ്‌നം.

ക്ലെയിം ചെയ്യപ്പെടാത്ത അക്കൗണ്ടുകളിലെ തുകകള്‍

ക്ലെയിം ചെയ്യപ്പെടാത്ത അക്കൗണ്ടുകളിലെ തുകകള്‍

ഇനി അടിക്കടി ജോലിയും താമസിക്കുന്ന നഗരവും മാറിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ അപ്പോഴും പല ബാങ്കുകളിലായുള്ള അക്കൗണ്ടുകളെപ്പറ്റിയും സ്ഥിര നിക്ഷേപങ്ങളെപ്പറ്റിയുമുള്ള എല്ലാ വിവരങ്ങളും കൃത്യമായി ഓര്‍മയിലുണ്ടാകണമെന്നുമില്ല. അത്തരത്തില്‍ പല കാരണങ്ങള്‍ കൊണ്ടും ക്ലെയിം ചെയ്യപ്പെടാത്ത അക്കൗണ്ടുകളിലെ തുകകള്‍ ഡെപ്പോസിറ്റേഴ്‌സ് എഡുക്കേഷന്‍ ആന്റ് ്ആവേര്‍നെസ്സ് ഫണ്ട് അഥവാ ഡിഇഎഫ്-ലേക്ക് മാറ്റുകയാണ് ചെയ്യുക. 2014-ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) രൂപീകരിച്ചതാണ് ഡിഇഎഫ്. ബാങ്കുകളിലെ ക്ലെയിം ചെയ്യപ്പെടാത്ത തുകകളെല്ലാം മാറ്റപ്പെടുന്നത് ഈ ഫണ്ടിലേക്കാണ്.

ക്ലെയിം ചെയ്യപ്പെടാതെ 82,000 കോടി രൂപ

ക്ലെയിം ചെയ്യപ്പെടാതെ 82,000 കോടി രൂപ

നിലവില്‍ ഇത്തരത്തില്‍ അവകാശികളില്ലാത്ത വലിയ അളവ് തുകയാണ് അത്തരം അക്കൗണ്ടുകളില്‍ കിടക്കുന്നത്. നിലവിലെ കണക്കുകള്‍ അനുസരിച്ച് 82,000 കോടി രൂപയാണ് ക്ലെയിം ചെയ്യപ്പെടാതെയുള്ളത്. ഇത്തരം ക്ലെയിം ചെയ്യപ്പെടാത്ത തുകകള്‍ക്ക് തുടര്‍ന്നും പലിശ നിരക്ക് ലഭിക്കും എന്നാല്‍ അത് നിക്ഷേപകന്‍ നിക്ഷേപം നടത്തിയ നിരക്കില്‍ ആയിരിക്കില്ല. ആര്‍ബിഐയുടെ നയ പ്രകാരമുള്ള പലിശ നിരക്കാണ് ഈ തുകകള്‍ക്ക് ലഭിയ്ക്കുക. അതിനെ കോണ്‍ട്രാക്ടഡ് റേറ്റുകള്‍ എന്നാണ് പറയുക.

ക്ലെയിം ചെയ്യപ്പെടാത്ത സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ ലഭിക്കുമോ?

ക്ലെയിം ചെയ്യപ്പെടാത്ത സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ ലഭിക്കുമോ?

മെച്യൂരിറ്റി കാലയളവിന് ശേവും ക്ലെയിം ചെയ്യപ്പെടാത്ത സ്ഥിര നിക്ഷേപങ്ങള്‍ക്ക് സേവിംഗ്‌സ് അക്കൗണ്ടുകളിലെ പലിശ നിരക്കോ കോണ്‍ട്രാക്ടഡ് റേറ്റോ ഏതാണ് താഴ്ന്ന നിരക്ക് അതാണ് ലഭിക്കുക എന്നാണ് ആര്‍ബിഐയുടെ പുതിയ നയം. നേരത്തേ ക്ലെയിം ചെയ്യപ്പെടാത്ത അക്കൗണ്ടുകള്‍ക്ക് സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്കാണ് നല്‍കിക്കൊണ്ടിരുന്നത്. സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് കുറഞ്ഞ വരുന്നതിനാല്‍ എപ്പോഴും കോണ്‍ട്രാക്ട് റേറ്റിനെക്കാള്‍ താഴ്ന്ന നിരക്ക് സേവിംഗ്‌സ് അക്കൗണ്ടില്‍ തന്നെയാകും. അതിനാല്‍ ആര്‍ബിഐയുടെ പുതിയ നയം ക്ലെയിം ചെയ്യപ്പെടാത്ത അക്കൗണ്ടുകള്‍ക്ക് ലഭിക്കുന്ന പലിശ നിരക്കില്‍ വലിയ മാറ്റം ഉണ്ടാക്കില്ല. ഓരോ വര്‍ഷവും ബാങ്കുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ക്ലെയിം ചെയ്യപ്പെടാത്ത അക്കൗണ്ടുകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് കണക്കിലെടുത്താണ് ആര്‍ബിഐ ഈ മാറ്റം നടപ്പിലാക്കിയത്.

ഇക്കാര്യങ്ങള്‍ മറക്കാതിരിക്കാം

ഇക്കാര്യങ്ങള്‍ മറക്കാതിരിക്കാം

ഇനി നിങ്ങളുടെ അക്കൗണ്ടിന്റെ മെച്യൂരിറ്റി കാലാവധി മറന്ന് തുക ക്ലെയിം ചെയ്യപ്പെടാതിരിക്കുന്ന അവസ്ഥയുണ്ടാകാതിരിക്കാന്‍ എന്ത് ചെയ്യാമെന്ന് ഓര്‍ത്തിട്ടുണ്ടോ? നിങ്ങളുടെ മുഴുവന്‍ സ്ഥിര നിക്ഷേപങ്ങളുടെയും വിവരങ്ങള്‍ കൃത്യമായി എഴുതി വയ്ക്കുകയും കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കുകയും വേണം. നോമിനിയുടെ വിവരങ്ങളും വ്യക്തമാക്കുവാനും മറക്കരുത്. നിങ്ങളുടെ മേല്‍വിലാസം മാറുകയാണെങ്കില്‍ അതും കൃത്യസമയത്ത് ബാങ്കിനെ അറിയിക്കണം. നിങ്ങള്‍ സ്ഥിരം നിക്ഷേപം ആരംഭിച്ചിരിക്കുന്ന ്അതേ ബാങ്കില്‍ നിങ്ങളുടെ പേരില്‍ ഒരു സേവിംഗ്‌സ് അക്കൗണ്ട് കൂടി നിലവിലുണ്ടെങ്കില്‍ നിങ്ങളുടെ സ്ഥിര നിക്ഷേപ കാലാവധി പൂര്‍ത്തിയാല്‍ തുക സേവിംഗ്‌സ് അക്കൗണ്ടിലേക്ക് മാറുന്നതാണ്. എന്നാല്‍ സേവിംഗ്‌സ് അക്കൗണ്ട് ഇല്ല എങ്കില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഓട്ടോ റിന്യുവല്‍ സേവനം ഉപയോഗപ്പെടുത്താം. എങ്കില്‍ നേരത്തെയുണ്ടായിരുന്ന പലിശ നിരക്കില്‍ നിങ്ങളുടെ സ്ഥിര നിക്ഷേപം തുടരും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X