സ്വര്‍ണത്തിലും എസ്‌ഐപി നിക്ഷേപം

കൃത്യമായ ഇടവേളകളില്‍ ഒരു നിശ്ചിത തുക ഏതെങ്കിലും ഫണ്ടുകളിലേക്ക് നിക്ഷേപിക്കുന്ന സംവിധാനത്തിനെയാണ് സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്ഐപി എന്ന് പറയുന്നത്. ഈ നിക്ഷേപിക്കുന്ന തുക വളരെ ഉയര്‍ന്ന ഒരു തുകയായിരിക്ക

കൃത്യമായ ഇടവേളകളില്‍ ഒരു നിശ്ചിത തുക ഏതെങ്കിലും ഫണ്ടുകളിലേക്ക് നിക്ഷേപിക്കുന്ന സംവിധാനത്തിനെയാണ് സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്ഐപി എന്ന് പറയുന്നത്. ഈ നിക്ഷേപിക്കുന്ന തുക വളരെ ഉയര്‍ന്ന ഒരു തുകയായിരിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല എന്നതും നിക്ഷേപകരെ ആകര്‍ഷിക്കുന്ന കാര്യങ്ങളില്‍ ഒന്നാണ്. ഏറ്റവും ചുരുങ്ങിയത് 500 രൂപ മുതല്‍ നിക്ഷേപിച്ചു കൊണ്ട് എസ്ഐപി നിക്ഷേപം ആരംഭിക്കുവാന്‍ സാധിക്കും. നിക്ഷേപകന്റെ സൗകര്യമനുസരിച്ച് ആഴ്ചയിലോ, മാസത്തിലോ, വര്‍ഷത്തിലോ, അര്‍ധ വാര്‍ഷികമോ ആയി നിക്ഷേപ സമയവും തെരഞ്ഞെടുക്കാം.

സ്വര്‍ണത്തില്‍ നിക്ഷേപം

സ്വര്‍ണത്തില്‍ നിക്ഷേപം

സാധാരണക്കാര്‍ക്ക് ഉള്‍പ്പെടെ ഏറെ പ്രിയപ്പെട്ട നിക്ഷേപമാണ് സ്വര്‍ണം. മുന്‍കാലങ്ങളില്‍ സ്വര്‍ണാഭരണങ്ങളും സ്വര്‍ണ നാണയങ്ങളും വാങ്ങിച്ചാണ് ആള്‍ക്കാര്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയിരുന്നത്. എന്നാലിപ്പോള്‍ അത്തരത്തില്‍ സ്വര്‍ണം വാങ്ങിക്കേണ്ടതിന്റേയോ അത് സൂക്ഷിക്കേണ്ടതിന്റെയോ നൂലാമാലകളില്ലാതെ ഡിജിറ്റലായി സ്വര്‍ണത്തില്‍ നിക്ഷേപം നടത്താം. ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകളിലൂടെയും ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) വഴിയും ഇത്തരത്തില്‍ നിക്ഷേപം സാധ്യമാണ്.

ഏറ്റവും സുരക്ഷിതമായ നിക്ഷേപം

ഏറ്റവും സുരക്ഷിതമായ നിക്ഷേപം

സ്വര്‍ണം എന്നത് ഏറ്റവും സുരക്ഷിതമായ ഒരു നിക്ഷേപമാണ്. അത് നിങ്ങളെ പണപ്പെരുപ്പത്തെ ചെറുത്തുനില്‍ക്കുവാനും സഹായിക്കും. അതായത് പണപ്പെരുപ്പത്തെ തോല്‍പ്പിക്കുവാന്‍ സഹായിക്കുന്ന നിക്ഷേപമായാണ് സ്വര്‍ണം വിലയിരുത്തപ്പെടുന്നത്. വിപണി വലിയ ചാഞ്ചാട്ടത്തില്‍ ആണെങ്കിലും സ്വര്‍ണ വിലയില്‍ സാധാരണ വലിയ ഇടിവ് സംഭവിക്കാറില്ല. എന്നാല്‍ സ്വര്‍ണ വില ഒരിക്കലും താഴില്ല എന്നല്ല ഇവിടെ പറയുന്നത്. സ്വര്‍ണ വിലയിലും ഇടിവ് സംഭവിക്കാറുണ്ട്. അതേ സമയം ആ ഘട്ടം അധികകാലം നീണ്ടു നില്‍ക്കാറില്ല.

ഡിജിറ്റല്‍ രീതിയില്‍ സ്വര്‍ണം വാങ്ങിക്കുവാന്‍

ഡിജിറ്റല്‍ രീതിയില്‍ സ്വര്‍ണം വാങ്ങിക്കുവാന്‍

ഡിജിറ്റല്‍ രീതിയില്‍ സ്വര്‍ണം വാങ്ങിക്കുവാന്‍ രണ്ട് മാര്‍ഗങ്ങളാണുള്ളത്. ഗോള്‍ഡ് ഇടിഎഫുകളും ഗോള്‍ഡ് ഫണ്ടുകളും. ഡീമാറ്റ് അക്കൗണ്ട് വഴി ഡിജിറ്റലായി സ്വര്‍ണം വാങ്ങിക്കുന്നതിനെയാണ് ഗോള്‍ഡ് ഇടിഎഫ് എന്ന് പറയുന്നത്. ഫിസിക്കല്‍ സ്വര്‍ണത്തിന് സമാനമാണിതെന്ന് പറയാം. എന്നാല്‍ ഗോള്‍ഡ് ഫണ്ടുകളില്‍ നിങ്ങള്‍ സ്വര്‍ണ ഖനനം നടത്തുന്ന കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം നടത്തുകയാണ് ചെയ്യുന്നത്. വെള്ളി, പ്ലാറ്റിനം തുടങ്ങിയ മറ്റ് ലോഹങ്ങളും ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകളില്‍ ഉള്‍പ്പെടുന്നു. ഒരു മ്യൂച്വല്‍ ഫണ്ട് മാനേജറായിരിക്കും ഗോള്‍ഡ് ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്.

സ്വര്‍ണത്തിലെ എസ്ഐപി നിക്ഷേപം

സ്വര്‍ണത്തിലെ എസ്ഐപി നിക്ഷേപം

സ്വര്‍ണത്തിലെ എസ്ഐപി നിക്ഷേപമെന്നാല്‍ ഒരു നിശ്ചിത തുക കൃത്യമായ ഇടവേളകളില്‍ ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കുകയാണ് ചെയ്യുക. ഡീമാറ്റ് അക്കൗണ്ട് അക്കൗണ്ട് ഇല്ലാത്ത നിക്ഷേപകര്‍ക്ക് ഇത് എസ്ഐപി നിക്ഷേപ രീതി തെരഞ്ഞെടുക്കാം. ബഡ്ജറ്റിന് അനുയോജ്യമായ ചെറിയ തുക നിക്ഷേപിച്ചു കൊണ്ട് നിക്ഷേപം നടത്താം എന്നതിനാല്‍ തന്നെ എസ്ഐപി സ്വര്‍ണ നിക്ഷേപം കൂടുതല്‍ സൗകര്യപ്രദവുമാണ്. ദീര്‍ഘകാല നിക്ഷേപം ആസൂത്രണം ചെയ്യുന്ന നിക്ഷേപകര്‍ക്ക് മൊത്ത നിക്ഷേപം നടത്തുന്നതിനേക്കാള്‍ ഗോള്‍ഡ് എസ്ഐപി നിക്ഷേപ രീതി തെരരഞ്ഞെടുക്കാവുന്നതാണ്.

പണപ്പെരുപ്പത്തെ മറി കടക്കുവാന്‍

പണപ്പെരുപ്പത്തെ മറി കടക്കുവാന്‍

പണപ്പെരുപ്പത്തെ മറി കടക്കുവാന്‍ സാധിക്കുന്ന കരുതലായാണ് സ്വര്‍ണം വിലയിരുത്തപ്പെടുന്നത്. എന്നിരുന്നാലും സ്വര്‍ണം എന്നത് താരതമ്യേന അസ്ഥിരമായ ഒരു ആസ്തിയാണ്. ഇനി നിങ്ങളൊരു എമര്‍ജന്‍സി ഫണ്ട് തയ്യാറാക്കുമ്പോള്‍ നിങ്ങളുടെ പോര്‍ട്ട്ഫോളിയോവില്‍ സ്വര്‍ണം ഉള്‍പ്പെടുത്തേണ്ടതുണ്ടോ? നമുക്ക് നോക്കാം. എമര്‍ജന്‍സി ഫണ്ട് എന്നത് ഏറെ ലിക്വിഡിറ്റി ആവശ്യമായ ഒന്നാണ്. അതിനാല്‍ തന്നെ പെട്ടെന്ന് പണമായി ലഭിക്കുന്നതോ, എളുപ്പത്തില്‍ പണമാക്കി മാറ്റുവാന്‍ സാധിക്കുന്നതോ ആയ നിക്ഷേപ സംവിധാനങ്ങളില്‍ എമര്‍ജന്‍സി ഫണ്ട് സൂക്ഷിക്കാറില്ല. അതേസമയം മൂലധനത്തില്‍ നഷ്ട സാധ്യതയുണ്ടാകുന്ന നിക്ഷേപോപാധികളിലും എമര്‍ജന്‍സി ഫണ്ട് നിക്ഷേപിക്കാറില്ല.

എമര്‍ജന്‍സി ഫണ്ട് പോര്‍ട്ട്ഫോളിയോവില്‍

എമര്‍ജന്‍സി ഫണ്ട് പോര്‍ട്ട്ഫോളിയോവില്‍

ബാങ്ക് അക്കൗണ്ടിലോ, സ്ഥിര നിക്ഷേപങ്ങളിലോ ലിക്വിഡ് ഫണ്ടുകളിലോ മൂലധനത്തില്‍ നഷ്ടം സംഭവിക്കുവാനുള്ള സാധ്യതകള്‍ വളരെ അപൂര്‍വമാണ്. കാലങ്ങളായി ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തിയാല്‍ പണപ്പെരുപ്പത്തെ മറി കടന്നുള്ള ആദായം സ്വര്‍ണത്തില്‍ നിന്ന് ലഭിച്ചു വരുന്നുണ്ട്. ഇത് പണപ്പെരുത്തെ മറികടക്കുവാന്‍ എമര്‍ജന്‍സി ഫണ്ടിനെ പര്യാപ്തമാക്കും. ഇത് ബാങ്ക് നിക്ഷേപങ്ങളിലോ ലിക്വിഡ് ഫണ്ടുകളിലും സംഭവിക്കണമെന്നില്ല. സ്വര്‍ണത്തിന്റെ ഈ പ്രത്യേകത എമര്‍ജന്‍സി ഫണ്ട് പോര്‍ട്ട്ഫോളിയോവില്‍ സ്വര്‍ണത്തിന് ഒരിടം വാഗ്ദാനം ചെയ്യുന്നുണ്ട്.

ആദായം കുറഞ്ഞേക്കാം

ആദായം കുറഞ്ഞേക്കാം

എന്നാല്‍ പണത്തിനായി ആവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ അവ പെട്ടെന്ന് പണമാക്കി മാറ്റാന്‍ നമുക്ക് എളുപ്പം സാധിച്ചുവെന്ന് വരില്ല. എന്തെന്നാല്‍ വിപണിയിലെ സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ചാണ് സാധാരണയായി നാം സ്വര്‍ണം വാങ്ങിക്കുകയും വില്‍ക്കുകയും ചെയ്യുന്നത്. തെറ്റായ സമയത്താണ് സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നത് എങ്കില്‍ കുറഞ്ഞ ആദായമോ നെഗറ്റീവ് ആദായോ നിക്ഷേപകന് ലഭിക്കുവാനും കാരണമാകും. അതിനാല്‍ തന്നെ എമര്‍ജന്‍സി ഫണ്ടിന്റെ ഭാഗമായി സ്വര്‍ണം പരിഗണിക്കാതിരിക്കുന്നത് തന്നെയാണ് ശരിയായ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X