ഇന്‍കംടാക്‌സ് നോട്ടീസ് ലഭിച്ചോ? എന്ത് ചെയ്യാമെന്നറിയൂ

ഡിജിറ്റല്‍ രീതിയിലായാലും നേരിട്ടുള്ള പണ കൈമാറ്റങ്ങളായാലും നമ്മുടെ എല്ലാ ചിലവുകളും പണ ഇടപാടുകളും ആദായ നികുതി വകുപ്പ് പരിശോധിച്ചുകൊണ്ടിരിക്കുന്നുണ്ട്. നികുതി ദായകര്‍ ഫയല്‍ ചെയ്യുന്ന ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) അവരുടെ പ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിജിറ്റല്‍ രീതിയിലായാലും നേരിട്ടുള്ള പണ കൈമാറ്റങ്ങളായാലും നമ്മുടെ എല്ലാ ചിലവുകളും പണ ഇടപാടുകളും ആദായ നികുതി വകുപ്പ് പരിശോധിച്ചുകൊണ്ടിരിക്കുന്നുണ്ട്. നികുതി ദായകര്‍ ഫയല്‍ ചെയ്യുന്ന ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) അവരുടെ പണവിനിയോഗത്തിന്റെ അളവും തമ്മില്‍ എന്തെങ്കിലും പൊരുത്തക്കേട് കാണുകയാണെങ്കില്‍ ആദായ നികുതി വകുപ്പ് നോട്ടീസ് അവരെത്തേടിയെത്തും.

ഇന്‍കംടാക്‌സ് നോട്ടീസ് ലഭിച്ചോ? എന്ത് ചെയ്യാമെന്നറിയൂ

എന്നാല്‍ ആദായ നികുതി വകുപ്പിന്റെ ഇത്തരം ഒരു നോട്ടീസ് നിങ്ങളെ തേടിയെത്തിയാലും പരിഭ്രമിക്കാനൊന്നുമില്ലയെന്നാണ് വിദഗ്ധര്‍ പറയുന്നത്. നോട്ടീസില്‍ പറയുന്ന കാര്യങ്ങളെ പ്രതിരോധിക്കുവാനുള്ള മതിയായ സമയം ആദായ നികുതി വകുപ്പ് നികുതി ദായകന് നല്‍കുന്നുണ്ട്.

നേരിട്ട് പണമായി നല്‍കിയാലും ഡിജിറ്റല്‍ രീതിയില്‍ കൈമാറിയാലും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചേക്കാം. എന്നാല്‍ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കൈപ്പറ്റിയാല്‍ ഉടന്‍ എന്തിനാണ് തന്റെ പേരില്‍ നോട്ടീസ് വന്നത് എന്നതിന്റെ കാരണമാണ് ആദ്യം കണ്ടെത്തേണ്ടത്. ആ കാരണം കണ്ടെത്തുന്നതിനായി ആദായ നികുതി വകുപ്പിന്റെ പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്ത് ഫോറം 26എഎസ് പരിശോധിച്ചാല്‍ മതി. അതില്‍ എന്തിനാണ് നിങ്ങള്‍ക്ക് നോട്ടീസ് വന്നത് എന്നതിന്റെ കാരണം വ്യക്തമാക്കിയിട്ടുണ്ടാകും. കാരണമെന്തെന്ന് മനസ്സിലാക്കിയാല്‍ ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റിലൂടെ പരാതി രേഖപ്പെടുത്തിക്കൊണ്ട് നോട്ടീസിനെ പ്രതിരോധിക്കേണ്ടതാണ്.

പണമായി നടത്തുന്ന ഇടപാടുകളില്‍ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കൈപ്പറ്റേണ്ടി വന്നാല്‍ എന്താണ് ചെയ്യാന്‍ സാധിക്കുക? നികുതിദായകര്‍ക്ക് നടത്താവുന്ന പണ ഇടപാടുകള്‍ക്ക് പല നിബന്ധനകളുമുണ്ട്. ഇതില്‍ ഏതെങ്കിലും നികുതിദാതാവ് ലംഘിച്ചതായി കണ്ടെത്തിയാല്‍ ആദായ നികുതി വകുപ്പ് നോട്ടീസ് അയക്കും. സാധാരണഗതിയില്‍ ഓണ്‍ലൈനായാണ് ഇത് ചെയ്യുന്നത്. മ്യൂച്വല്‍ ഫണ്ടുകള്‍, ബാങ്കുകള്‍, രജിസ്ട്രാര്‍ ഓഫ് പ്രോപ്പര്‍ട്ടീസ് തുടങ്ങിയവര്‍ ഫയല്‍ ചെയ്യുന്ന ആന്വുല്‍ ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടില്‍ (എഐആര്‍) നിന്നും ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ റവന്യൂ വകുപ്പ് ശേഖരിക്കും.

ഈ വിവരങ്ങള്‍ ആദായ നികുതി റിട്ടേണുമായി പരിശോധിക്കുകയും ചെയ്യും. ശേഷം ഇവ രണ്ടും തമ്മില്‍ എന്തെങ്കിലും വ്യത്യാസം കണ്ടെത്തിയാല്‍ അത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആദായ നികുതി വകുപ്പ് നികുതി ദായകന് നോട്ടീസ് നല്‍കുക. ഇത് എസ്എംഎസ് വഴിയോ ഇ മെയില്‍ വഴിയോ ആകാം. ഇത്തരം നോട്ടീസുകള്‍ കൈപ്പറ്റിയാല്‍ താഴെ പറയും പ്രകാരം നമുക്ക് പരാതി സമര്‍പ്പിക്കാം. ആദ്യമായി https//incometaxindiaefiling.gov.in എന്ന ആദായ നികുതി വകുപ്പിന്റെ പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്യുക. ഹൈ വാല്യു ട്രാന്‍സാക്ഷന്‍ എന്ന ഇ ക്യാംപയിനിലേക്ക് പ്രവേശിക്കുക. മൈ അക്കൗണ്ട്സിലൂടെയാണ് പ്രവേശനം സാധിക്കുക.

പരാതി സമര്‍പ്പിക്കുന്നത് എങ്ങനെ? സാമ്പത്തിക വര്‍ഷം തെരഞ്ഞെടുത്ത് ok ക്ലിക്ക് ചെയ്യുക. ഇതിന് ശേഷം താഴെ പറയുന്ന കാര്യങ്ങളില്‍ ഒന്ന് നികുതി ദായകന്‍ തിരഞ്ഞെടുക്കേണ്ടതാണ്.
വിവരം ശരിയാണ്
വിവരം പൂര്‍ണമായും ശരിയല്ല
വിവരം മറ്റൊരു വ്യക്തിയുമായി / മറ്റൊരു സാമ്പത്തിക വര്‍ഷവുമായി ബന്ധപ്പെട്ടതാണ്.
വിവരം വ്യാജമാണ്
വിവരം തള്ളിക്കളഞ്ഞതാണ്.
ഇതില്‍ ഒന്ന് തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പ്രസ്തുത ഇടാപാടിന്റെ ഉറവിടവും മറ്റ് വിവരങ്ങളും നികുതി ദാതാവ് സമര്‍പ്പിക്കേണ്ടതുണ്ട്. മൂന്നാമത്തെതാണ് തിരഞ്ഞെടുക്കുന്നത് എങ്കില്‍ പരമാര്‍ശിച്ചിരിക്കുന്ന വ്യക്തിയുടെ പേര്, പാന്‍ നമ്പര്‍, അവരുമായുള്ള ബന്ധം എന്നിവയും നല്‍കേണ്ടതുണ്ട്. നിങ്ങള്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇ ക്യാംപയിന്‍ ടാബില്‍ തന്നെ പരിശോധനയ്ക്ക് ലഭ്യമാണ്.

വലിയ തുകകള്‍ കൈമാറ്റം ചെയ്യുമ്പോള്‍ ഏതൊരു വ്യക്തിയും വലിയ തുകകള്‍ കൈമാറ്റം ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധാലുവാകേണ്ടതുണ്ട്. ആദായ നികുതി വകുപ്പ് നിങ്ങളുടെ പണ ഇടപാടുകളെല്ലാം എപ്പോഴും നിരീക്ഷിക്കുന്നുണ്ട് എന്ന ഓര്‍മ എപ്പോഴുമുണ്ടായിരിക്കണം. ഉയര്‍ന്ന തുക കൈമാറ്റം നടത്തിയാല്‍ അത് കണ്ടെത്തുവാനുള്ള പല തരത്തിലുള്ള മാര്‍ഗങ്ങള്‍ ഇന്ന് ആദായ നികുതി വകുപ്പിനുണ്ട്.

ഉദാഹരണത്തിന് പണം ഉപയോഗിച്ച് ഡിമാന്‍ഡ് ഡ്രാഫ്റ്റ് വഴി ഒരു വ്യക്തി ഓഹരി വിപണിയില്‍ നിക്ഷേപം നടത്തിയാല്‍ ബ്രോക്കറുടെ ബാലന്‍സ് ഷീറ്റില്‍ അത് രേഖപ്പെടുത്തും. അതിനാല്‍ തന്നെ ഒരു വ്യക്തി ചെയ്യാന്‍ സാധിക്കുന്ന പണ ഇടപാടുകളുടെ പരിധി അറിഞ്ഞിരിക്കുകയും അതിനകത്ത് നിന്ന് ഇടപാടുകള്‍ നടത്തുകയുമാണ് അഭികാമ്യം. എങ്കില്‍ ആദായ നികുതി നോട്ടീസുകള്‍ സ്വീകരിക്കേണ്ടുന്ന അവസ്ഥ ഒഴിവാക്കാം. ആദായ നികുതി വകുപ്പിന്റെ നോട്ടീസിനെ വിളിച്ചു വരുത്തുന്ന 5 ഇടപാടുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

Read more about: tax
English summary

know what things to do if you received income tax notice; step by step guide in Malayalam

know what things to do if you received income tax notice; step by step guide in Malayalam
Story first published: Monday, November 1, 2021, 14:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X