A Oneindia Venture

ഈ ഗവണ്‍മെന്റ് പദ്ധതികളില്‍ മാസം 1,000 രൂപാ വീതം നിക്ഷേപിക്കൂ, ലക്ഷങ്ങള്‍ തിരികെ നേടാം!

ഓരോ മാസവും 1,000 രൂപാ വീതം നിക്ഷേപത്തിനായി മാറ്റി വയ്ക്കുന്നത് നിങ്ങളുടെ ഭാവി സാമ്പത്തീക ഭദ്രതയുള്ളതാക്കി മാറ്റും എന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? എല്ലാ മാസത്തിലും ലഭിക്കുന്ന വരുമാനത്തില്‍ നിന്നും ഇത്തരത്തില്‍ 1000 രൂപാ

ഓരോ മാസവും 1,000 രൂപാ വീതം നിക്ഷേപത്തിനായി മാറ്റി വയ്ക്കുന്നത് നിങ്ങളുടെ ഭാവി സാമ്പത്തീക ഭദ്രതയുള്ളതാക്കി മാറ്റും എന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? എല്ലാ മാസത്തിലും ലഭിക്കുന്ന വരുമാനത്തില്‍ നിന്നും ഇത്തരത്തില്‍ 1000 രൂപാ വീതം നിക്ഷേപം നടത്തുകയാണെങ്കില്‍ അതിലൂടെ നിങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപ സ്വന്തമാക്കുവാന്‍ സാധിക്കും. ഏതെങ്കിലും ഒരു നിക്ഷേപ പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കുന്നത് ഏറ്റവും നല്ല സാമ്പത്തീക ശീലങ്ങളിലൈാന്നാണ്.

മാസം വെറും 1,000 രൂപ മാറ്റി വച്ച് നേടാം ലക്ഷങ്ങള്‍

മാസം വെറും 1,000 രൂപ മാറ്റി വച്ച് നേടാം ലക്ഷങ്ങള്‍

എന്നാല്‍ ശരിയായ സ്ഥലത്ത്, ശരിയായ സമയത്തുള്ള നിക്ഷേപം മാത്രമേ നമുക്ക് ഉയര്‍ന്ന ആദായം നേടിത്തരുകയുള്ളൂ എന്നതാണ് നിക്ഷേപത്തിലെ ഏറ്റവും സുപ്രധാനമായ പാഠം. എവിടെ നിക്ഷേപം നടത്തിയാലാണ് നിങ്ങളുടെ പണം ഇരട്ടിയായി മാറുക, അത്തരം നിക്ഷേപ പദ്ധതികള്‍ തെരഞ്ഞെടുത്ത് നിക്ഷേപം നടത്തുന്നതാണ് ശരിയായ നിക്ഷേപ രീതി എന്ന് സാമ്പത്തീക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

അതായത് നിക്ഷേപത്തില്‍ നിന്നും കൂടുതല്‍ ആദായം സ്വന്തമാക്കുന്നമ്പോള്‍ തന്നെ കൂടുതല്‍ നികുതി നേട്ടങ്ങള്‍ ലഭിക്കുന്നതിനും ശ്രദ്ധ നല്‍കേണ്ടതുണ്ട്. അത്തരത്തില്‍ ഉയര്‍ന്ന ആദായവും ഒപ്പം നികുതി നേട്ടവും നിക്ഷേപകന് വാഗ്ദാനം ചെയ്യുന്ന ചില നിക്ഷേപ പദ്ധതികളെക്കുറിച്ചാണ് ഇനി പറയുവാന്‍ പോകുന്നത്. മാസം വെറും 1,000 രൂപ മാറ്റി വച്ചു കൊണ്ട് ഈ നിക്ഷേപങ്ങളിലൂടെ നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ ആദായമായി നേടാം.

കമ്പനികളുടെ ഓഹരികളില്‍

കമ്പനികളുടെ ഓഹരികളില്‍

ഓഹരി വിപണിയിലെ വിവേക പൂര്‍വ്വമായ നിക്ഷേപം നിങ്ങള്‍ക്ക് ഏറെ ആദായം നേടിത്തരുമെന്ന് ഉറപ്പാണ്. ഓഹരി വിപണിയിലെ വിവിധ കമ്പനികളുടെ ഓഹരികളില്‍ ഓരോ മാസവും 1,000 രൂപാ വീതം നിക്ഷേപം നടത്തിക്കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോ കൂടുതല്‍ മെച്ചപ്പെടുത്താം. എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഇത്ര ചെറിയൊരു തുക മാറ്റി വച്ചു കൊണ്ട് വലിയ കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം നടത്തുവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല എന്നതാണ്.

അതേ സമയം ഓഹരി വില 1000 രൂപയില്‍ താഴെയുള്ള വളര്‍ന്നു കൊണ്ടിരിക്കുന്നതും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതുമായ നിരവധി കമ്പനികളുണ്ട്. അത തെരഞ്ഞെടുത്ത് നമുക്ക് നിക്ഷേപം നടത്താവുന്നതാണ്. അത്തരം കമ്പനികളില്‍ നിക്ഷേപിക്കുന്നത് വഴി വലിയ ലാഭവും നിങ്ങള്‍ക്ക് സ്വന്തമാക്കുവാന്‍ സാധിക്കും. എന്നാല്‍ എപ്പോഴും ഏതൊരു കമ്പനിയുടെ ഓഹരികള്‍ വാങ്ങിക്കുമ്പോഴും കൃത്യമായ പഠനങ്ങള്‍ നടത്തിയതിന് ശേഷം മാത്രം അന്തിമ തീരുമാനം കൈക്കൊള്ളുക.

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം

മ്യൂച്വല്‍ ഫണ്ടുകളില്‍ ഒരു മാസം ഏറ്റവും കുറഞ്ഞത് 500 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കുവാന്‍ സാധിക്കും. നിക്ഷേപകന്റെ സാമ്പത്തീക ലക്ഷ്യങ്ങള്‍ എന്താണോ അതിന് അനുസരിച്ചാണ് മ്യൂച്വല്‍ ഫണ്ട് സകീമുകള്‍ തെരഞ്ഞെടുക്കേണ്ടത്. മ്യൂച്വല്‍ ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകളില്‍ നിക്ഷേപിക്കുന്നത് വഴി കമ്മീഷന്‍ നല്‍കേണ്ടി വരുന്നില്ല എന്നതും നിക്ഷേപകന് ഒരു നേട്ടമാണ്. ദീര്‍ഘകാല നിക്ഷേപത്തിലൂടെ വിലയൊരു തുക തന്നെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലൂടെ നിങ്ങള്‍ക്ക് സ്വന്തമാക്കാം. എസ്‌ഐപി രീതിയിലോ, ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ വഴിയോ, ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളിലൂടെയോ അല്ലെങ്കില്‍ ഹൈബ്രിഡ് മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ മുഖേനയോ നിങ്ങള്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കും.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

റിസ്‌ക് ഏറ്റെടുക്കുവാന്‍ താത്പര്യമില്ലാത്ത നിക്ഷേപകര്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതിയാണിത്. നിക്ഷേപകന്റെ പണം നഷ്ടപ്പെടുന്ന യാതൊരു റിസ്‌ക് സാധ്യതകളും പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫില്‍ ഇല്ല. നിലവില്‍ പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 7.1 ശതമാനമാണ്. കൂടാതെ ആദായ നികുതി നിയമത്തിന്റെ വകുപ്പ് 80സി പ്രകാരം ഒരു സാമ്പത്തീക വര്‍ഷത്തില്‍ നടത്തുന്ന നിക്ഷേപത്തിന് 1.5 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും.

പിപിഎഫ് നിക്ഷേപത്തിന് 15 വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡ് ഉണ്ട്. ഈ 15 വര്‍ഷക്കാലയളവില്‍ ഓരോ മാസവും 1,000 രൂപാ വീതം നിങ്ങള്‍ പിപിഎഫില്‍ നിക്ഷേപിച്ചാല്‍ നിങ്ങള്‍ ആകെ നിക്ഷേപം നടത്തുന്ന തുക 1,80,000 രൂപയാണ്. എന്നാല്‍ പലിശ സഹിതം നിങ്ങള്‍ക്ക് ലഭിക്കുന്ന തുക 3,25,457 രൂപയായിരിക്കും.

റെക്കറിംഗ് ടേം ഡെപ്പോസിറ്റ്

റെക്കറിംഗ് ടേം ഡെപ്പോസിറ്റ്

സമ്പാദ്യം ഒരു സ്ഥിര ശീലമാക്കി വളര്‍ത്തുവാന്‍ സാധിക്കുന്ന നിക്ഷേപോപാധിയാണ് റെക്കറിംഗ് ഡെപ്പോസിറ്റുകള്‍. ഓരോ മാസവും 100 രൂപ മുതല്‍ റെക്കറിംഗ് നിക്ഷേപങ്ങളില്‍ നിക്ഷേപം നടത്താവുന്നതാണ്. 10 വര്‍ഷമാണ് പരമാവധി നിക്ഷേപ കാലാവധി. 3 ശതമാനം മുതല്‍ 9 ശതമാനം വരെയുള്ള പലിശാദായം റെക്കറിംഗ് നിക്ഷേപങ്ങളിലൂടെ നിക്ഷേപകന് സ്വന്തമാക്കുവാന്‍ സാധിക്കും.

നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്

നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്

സര്‍ക്കാറിന്റെ ചെറുകിട നിക്ഷേപ സമ്പാദ്യ പദ്ധതികളിലൊന്നാണ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് അഥവാ എന്‍എസ്‌സി. 100 മുതല്‍ എത്ര രൂപയും നിങ്ങള്‍ക്ക് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപിക്കുവാന്‍ സാധിക്കും. നിലവില്‍ 6.8 ശതമാനമാണ് എന്‍എസ്‌സിയില്‍ നിന്നും നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്. നിങ്ങളുടെ സമീപത്തുളള പോസ്റ്റ് ഓഫീസില്‍ നിന്നോ ഏതെങ്കിലും ബാങ്ക് ശാഖകളില്‍ നിന്നോ നിങ്ങള്‍ക്ക് എന്‍എസ്‌സി നിക്ഷേപം നടത്താം.

ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം സാമ്പത്തീക വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ വീതം നികുതി ഇളവും നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കും. ഓരോ മാസവും 1000 രൂപാ വീതം 5 വര്‍ഷത്തേക്ക് നിങ്ങള്‍ എന്‍എസ്‌സിയില്‍ നിക്ഷേപം നടത്തിയാല്‍ ഓരോ വര്‍ഷവും നിക്ഷേപം നടത്തുന്ന തുക 12,000 രൂപയായിരിക്കും. എന്നാല്‍ 5 വര്‍ഷത്തിന് ശേഷം അതേ തുക 16,674 രൂപയായി വര്‍ധിക്കും.

മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും രചയിതാവും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X