ദീര്‍ഘകാല നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ മറ്റ് നിക്ഷേപ പദ്ധതികളെക്കാള്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിനോടും (പിപിഎഫ്), നാഷണല്‍ പെന്ഷന് സിസ്റ്റം അഥവാ എന്പിഎസിനോടുമാണ് ആണ് മിക്കവരും കൂടുതല്‍ താത്പര്യം കാണിക്കാറ്. എന്നാല
ദീര്‍ഘകാല നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ മറ്റ് നിക്ഷേപ പദ്ധതികളെക്കാള്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിനോടും (പിപിഎഫ്), നാഷണല്‍ പെന്ഷന് സിസ്റ്റം അഥവാ എന്പിഎസിനോടുമാണ് ആണ് മിക്കവരും കൂടുതല്‍ താത്പര്യം കാണിക്കാറ്. എന്നാല്‍ ഈ രണ്ട് നിക്ഷേപ പദ്ധതികളുടേയും നിക്ഷേപ ലക്ഷ്യങ്ങള്‍ വ്യത്യസ്തമാണ് എന്ന കാര്യം ഓര്‍ക്കുന്നവര്‍ വളരെ കുറവാണ്.
എന്‍പിഎസും പിപിഎഫും
എന്‍പിഎസ് എന്നത് പൂര്‍ണമായും ഒരു റിട്ടയര്‍മെന്റ് സാമ്പാദ്യ പദ്ധതിയാണ്. എന്നാല്‍ അതേ സമയം പിപിഎഫ് എന്ന് മെച്യൂരിറ്റി കാലയളവിന് ശേഷവും സക്രിയമായി നിലനിര്‍ത്തേണ്ടതുണ്ട്. ഈ രണ്ട് നിക്ഷേപ പദ്ധതികളുടേയും നേട്ടങ്ങളും സവിശേഷതകളും നമുക്കൊന്ന് പ്രത്യേകം പ്രത്യേകമായി പരിശോധിച്ചു നോക്കാം.
റിട്ടയര്‍മെന്റ് പദ്ധതി
എന്‍പിഎസ് എന്നത് ഒരു റിട്ടയര്‍മെന്റ് പദ്ധതി ആയതിനാല്‍ തന്നെ 60 വയസ്സിന് ശേഷം നിക്ഷേപകര്‍ക്ക് പെന്ഷന് ലഭിക്കുകയാണ് ഈ നിക്ഷേപ തുകയിലൂടെ ചെയ്യുക. എന്നാല്‍ പിപിഎഫ് മുഖേന നിങ്ങള്‍ക്ക് പെന്ഷന് ലഭിക്കണമെങ്കില്‍ മെച്യൂരിറ്റി കാലത്തിന് ശേഷവും പിപിഎഫ് നിക്ഷേപം സക്രിയമായി നിലനിര്‍ത്തേണം.
ഡെബ്റ്റും ഇക്വിറ്റിയും
പിപിഎഫ് 100 ശതമാനവും ഒരു ഡെബ്റ്റ് ഇന്‍സ്ട്രുമെന്റ് ആണ്. അതായത് പിപിഎഫിലെ മുഴുവന്‍ തുകയും നിക്ഷേപിക്കപ്പെടുന്നത് ബോണ്ടുകള്‍ തുടങ്ങിയവയിലാണ്. എന്‍പിഎസില്‍ ഡെബ്റ്റിന്റെയും ഇക്വിറ്റിയുടേയും മിശ്രണമാണുള്ളത്. നിക്ഷേപ തുകയില്‍ 75 ശതമാനം വരെ ഇക്വിറ്റി വിഹിതമായി മാറ്റി വയ്ക്കുവാന്‍ എന്‍പിഎസ് നിക്ഷേപകന് സാധിക്കും.
പലിശ നിരക്ക്
ഇനി റിസ്ക് എടുക്കുവാന്‍ വളരെ താത്പര്യപ്പെടുന്ന വ്യക്തിയാണ് എന്‍പിഎസ് നിക്ഷേപകനെങ്കില്‍ 50:50 അനുപാതത്തില്‍ ഡെബ്റ്റ്-ഇക്വിറ്റി നിക്ഷേപം തെരഞ്ഞെടുക്കാം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ രീതിയില്‍ നിക്ഷേപം നടത്തിയാല്‍ 10 ശതമാനം വരെ ആദായം സ്വന്തമാക്കാന്‍ നിക്ഷേപകര്‍ക്ക് സാധിക്കും. പിപിഎഫില്‍ നിന്ന് ലഭിക്കുന്ന പലിശ നിരക്ക് 7.1 ശതമാനമാണ്. ഇതിനേക്കാള്‍ 3 ശതമാനം ഉയര്‍ന്ന ആദായം എന്‍പിഎസ് നിക്ഷേപത്തിലൂടെ സ്വന്തമാക്കുവാന്‍ സാധിക്കുമെന്നര്‍ഥം.
എന്‍പിഎസിലെ ആന്വുറ്റി തുക
എന്നാല്‍ മെച്യൂരിറ്റി സമയത്ത് എന്‍പിഎസില്‍ നിന്നും മുഴുവന്‍ തുകയും പിന്‍വലിക്കുവാന്‍ നിക്ഷേപകന് സാധിക്കുകയില്ല. അതില്‍ നിന്നും ചുരുങ്ങിയത് 40 ശതമാനമെങ്കിലും ആന്വുറ്റി വാങ്ങിക്കുന്നതിനായി നിര്‍ബന്ധമായും മാറ്റി വയ്ക്കേണ്ടതുണ്ട്. റിട്ടയര്‍മെന്റിന് ശേഷം പ്രതിമാസ പെന്ഷന് നല്‍കുന്നതിനാണ് ഈ തുക ഉപയോഗപ്പെടുത്തുന്നത്.
നിക്ഷേപ കാലയളവ്
ഇരു പദ്ധതികളിലും നിക്ഷേപം നടത്തുന്നത് വഴി നികുതി ഇളവുകളും നിക്ഷേപകര്‍ക്ക് ലഭിക്കും. സാമ്പത്തീക വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് നികുതി ഇളവ് ലഭിക്കുക. എന്‍പിഎസില്‍ നിശ്ചിത മെച്യൂരിറ്റി കാലയളവ് ഇല്ല. എന്നാല്‍ പിപിഎഫ് മെച്യൂരിറ്റി കാലയളവ് 15 വര്‍ഷമാണ്. 15 വര്‍ഷ നിക്ഷേപ കാലാവധി പൂര്‍ത്തിയായതിന് ശേഷം വീണ്ടും നിക്ഷേപം തുടരുവാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് 5 വര്‍ഷത്തേക്ക് വീതം നിക്ഷേപ കാലയളവ് ദീര്‍ഘിപ്പിക്കുവാനുള്ള സൗകര്യവും പിപിഎഫിലുണ്ട്. പിപിഎഫില്‍ നിന്നുള്ള പലിശ നേട്ടം പരമാവധി ലഭിക്കുന്നതിനായി 30-35 വര്‍ഷത്തേക്ക് പിപിഎഫ് നിക്ഷേപം നിലനിര്‍ത്തുന്നതാണ് അഭികാമ്യമെന്ന് നിക്ഷേപ വിദഗ്ധരും അഭിപ്രായപ്പെടുന്നു.
കൂടുതല്‍ നേട്ടം നല്‍കുക പിപിഎഫോ അതോ എന്‍പിഎസോ
പിപിഎഫോ അതോ എന്‍പിഎസോ ഏത് നിക്ഷേപ പദ്ധതിയാണ് റിട്ടയര്‍മെന്റ് സമയത്ത് നിങ്ങള്‍ക്ക് കൂടുതല്‍ നേട്ടം നല്‍കുക എന്ന് നമുക്ക് പരിശോധിക്കാം. നിങ്ങള്‍ക്ക് ഇപ്പോള്‍ 30 വയസ്സ് പ്രായമുണ്ടെന്ന് കരുതുക. അടുത്ത 30 വര്‍ഷത്തേക്ക് നിക്ഷേപം നടത്തുവാനുള്ള തീരുമാനം നിങ്ങളെടുക്കുകയാണെങ്കില് 60 വയസ്സ് പൂര്‍ത്തിയാകുന്ന സമയത്ത് വളരെ ഉയര്‍ന്നൊരു തുക തന്നെ നിങ്ങളുടെ കൈകളില്‍ ഉണ്ടാകും.
പിപിഎഫില്‍ മാസം 3,000 വീതം നിക്ഷേപിച്ചാല്‍
മുപ്പതാം വയസ്സിലാണ് നിങ്ങള്‍ പിപിഎഫ് നിക്ഷേപം ആരംഭിക്കുന്നത് എന്നിരിക്കട്ടെ. റിട്ടയര്‍മെന്റ് പ്രായം വരെ നിക്ഷേപം തുടര്‍ന്നാല്‍ ആകെ നിക്ഷേപ കാലയളവ് 30 വര്‍ഷമാണ്. ഓരോ മാസവും നിക്ഷേപം നടത്തുന്ന തുക 3,000 രൂപാ വീതവും. 30 വര്‍ഷത്തില്‍ ആകെ നിക്ഷേപം നടത്തുന്ന തുക 10.80 ലക്ഷം രൂപയായിരിക്കും.
പിപിഎഫ് നിക്ഷേപത്തില്‍
പിപിഎഫ് നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന 7.1 ശതമാനം പലിശ നിരക്കില്‍ മെച്യൂരിറ്റി കാലയളവില്‍ നിക്ഷേപകന് ലഭിക്കുന്ന ആകെ തുക 37.08 ലക്ഷം രൂപയാണ്. അതായത് പിപിഎഫ് നിക്ഷേപ പദ്ധതിയില്‍ നിങ്ങള്‍ പ്രതിമാസം 3,000 രൂപാ വീതം (വര്‍ഷത്തില്‍ 36,000 രൂപ) 30 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍, നിലവിലെ പലിശ നിരക്കായ 7.1 ശതമാനം പ്രകാരം 30 വര്‍ഷത്തിന് ശേഷം നിങ്ങള്‍ക്ക് ലഭിക്കുന്നത് 37,08,219 രൂപയായിരിക്കും.
എന്‍പിഎസില്‍ മാസം 3,000 രൂപാ വീതം നിക്ഷേപിച്ചാല്‍
മുകളില്‍ പറഞ്ഞത് പോലെ തന്നെ നിങ്ങള്‍ക്ക് ഇപ്പോള്‍ 30 വയസ്സാണ് പ്രായം എന്നിരിക്കട്ടെ. 60 വയസ്സു വരെ, അടുത്ത 30 വര്‍ഷത്തേക്ക് നിക്ഷേപം നടത്തുവാനാണ് തീരുമാനം. ഓരോ മാസവും നിക്ഷേപിക്കുന്ന തുക 3,000 രൂപാ വീതമാണ്. ആകെ നിക്ഷേപിക്കുന്ന തുക 10.80 ലക്ഷം രൂപയായിരിക്കും. 8.0 ശതമാനമാണ് എന്‍പിഎസില്‍ നിന്നുള്ള പ്രതീക്ഷിത ആദായം. എങ്കില്‍ മെച്യൂരിറ്റി സയമത്ത് നിങ്ങള്‍ക്ക് ലഭിക്കുന്ന തുക 44.52 ലക്ഷം രൂപയായിരിക്കും.
പ്രതിമാസ പെന്‍ഷനും
ഈ മെച്യൂരിറ്റി തുകയില്‍ നിന്നും 40 ശതമാനം ആന്വുറ്റിയ്ക്കായി മാറ്റി വയ്ക്കുന്നു. അതായത് 17.81 ലക്ഷം രൂപ. അപ്പോള്‍ നിങ്ങളുടെ കൈയ്യിലെത്തുന്ന ആകെ തുക 26.71 ലക്ഷം രൂപയും പ്രതിമാസ പെന്ഷന് തുക 11,874 രൂപയുമായിക്കും. ആന്വുറ്റിയില് നിന്ന് 8 ശതമാനമാണ് പ്രതീക്ഷിത ആദായമായി കണക്കാക്കിയിരിക്കുന്നത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications