അധിക വരുമാനമെന്നത് വലിയ അനിവാര്യതയായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് നിക്ഷേപത്തിലൂടെ കൂടുതൽ സമ്പാദിക്കാൻ സാധിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ? പ്രതിമാസ ചെലവുകൾക്കിടയിൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ ഇത്തരത്തിൽ അധിക വരുമാനമാകും പ്രയോജനപ്പെടുക. റിസ്ക്കൊന്നുമില്ലാതെ തന്നെ ഇങ്ങനെ വരുമാനമുണ്ടാക്കാൻ സാധിക്കും. കേന്ദ്ര സർക്കാർ പിന്തുണയോടെ പോസ്റ്റ് ഓഫീസിന്റെ മന്ത്ലി ഇൻകം സ്കീമാണ് ഇതിന് അവസരമൊരുക്കുന്നത്. ഒറ്റത്തവണ നിക്ഷേപത്തിലൂടെയും പിന്നീട് അത് ഉയർത്തുന്നതിലൂടെയും പ്രതിമാസം വരുമാനം ഉറപ്പാക്കാം.
പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ പ്രതിമാസ വരുമാനമാണ് ഈ പദ്ധതിയിലൂടെ ഉപഭോക്താവിന് ലഭിക്കുന്നത്. പണം നഷ്ടമാകാനുള്ള സാധ്യത പൂർണമായും ഇല്ലയെന്നതാണ് ഈ സ്കീമിന്റെ പ്രധാന സവിശേഷത. അഞ്ച് വർഷത്തേക്ക് ഒറ്റത്തവണ നിക്ഷേപിക്കുകയും ഇതിന്റെ പലിശ പ്രതിമാസ വരുമാനമായി ലഭിക്കുകയും ചെയ്യുന്നു. ഓരോ പാദത്തിലും പലിശ നിരക്ക് സർക്കാർ പുതുക്കുകയും ചെയ്യും. ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള പാദത്തിൽ 7.4 ശതമാനമാണ് പലിശ നിരക്ക്. ഏറ്റവും കുറഞ്ഞത് 1000 രൂപ മുതൽ ഇത്തരത്തിൽ നിക്ഷേപിക്കാവുന്നതാണ്. സിംഗിൾ അക്കൗണ്ടാണെങ്കിൽ പരമാവധി 9 ലക്ഷവും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ വരെയും ഇത്തരത്തിൽ നിക്ഷേപിക്കാൻ സാധിക്കും.

രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസ് മുഖേനയും എംഐഎസ് അഥവ മന്ത്ലി ഇൻകം സ്കീമിൽ രജീസ്റ്റർ ചെയ്യാം. ഇതിനായി നിങ്ങൾക്ക് സിഐഎഫ് നമ്പരുള്ള ഒരു പോസ്റ്റ് ഓഫീസ് ഓപ്പൺ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുമുണ്ടായിരിക്കണം. ഈ അക്കൗണ്ടിലേക്കായിരിക്കും പ്രതിമാസ പലിശ എത്തുന്നത്. പ്രായ പരിധിയില്ലാതെ തന്നെ നിക്ഷേപകരാകമെന്നതും പദ്ധതിയുടെ സ്വീകര്യത വർധിപ്പിക്കുന്നു. പത്ത് വയസ് പൂർത്തിയായവർക്കും സ്വന്തം പേരിലും പ്രായപൂർത്തിയാകത്തവർക്ക് രക്ഷിതാക്കൾ വഴിയും അക്കൗണ്ടെടുക്കാനും നിക്ഷേപം നടത്തി പ്രതിമാസ വരുമാനം ഉറപ്പാക്കാനും സാധിക്കുന്നു. പ്രായപൂർത്തിയായവർക്ക് ജോയിന്റ് അക്കൗണ്ട് ആരംഭിക്കാൻ സാധിക്കും. ഇത്തരത്തിലുള്ള അക്കൗണ്ടിലെ നിക്ഷേപത്തിൽ ഉടമകൾക്ക് തുല്യ പങ്കാളിത്തമായിരിക്കും. അപേക്ഷ ഫോമിനൊപ്പം ഫൊട്ടോ, ആധാർ കാർഡ്, പാൻ കാർഡ് എന്നീ രേഖകളും സമർപ്പിച്ച് അക്കൗണ്ടെടുക്കാവുന്നതാണ്.
വ്യക്തിഗത അക്കൗണ്ടിൽ 9 ലക്ഷം രൂപ നിക്ഷേപിക്കുന്ന അക്കൗണ്ട് ഉടമയ്ക്ക് പലിശയിനത്തിൽ പ്രതിമാസം 5,500 രൂപയാണ് നേടാൻ സാധിക്കുന്നത്. ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപ പരിധി 15 ലക്ഷം രൂപയായതിനാൽ പ്രതിമാസം പലിശയിനത്തിൽ 9250 രൂപ ലഭിക്കും. അക്കൗണ്ട് ആരംഭിച്ച് ഒരു മാസം പൂർത്തിയാകുമ്പോൾ മുതൽ പലിശ നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിലേക്ക് വന്ന് തുടങ്ങും. പ്രതിമാസം പലിശ പിൻവലിക്കാതിരുന്നാൽ അധിക പലിശയ്ക്ക് വകുപ്പില്ല.
നിക്ഷേപം ആരംഭിച്ച് കുറഞ്ഞത് ഒരു വർഷത്തേക്ക് അക്കൗണ്ട് പിൻവലിക്കാൻ സാധിക്കില്ല. ഒരു വർഷം പൂർത്തിയാവുകയും മൂന്ന് വർഷത്തിനുള്ളിൽ പിൻവലിക്കുകയും ചെയ്യുകയാണെങ്കിൽ നിക്ഷേപ തുകയുടെ രണ്ട് ശതമാനം പോസ്റ്റ് ഓഫീസ് പിടിക്കും. മൂന്ന് വർഷത്തിന് ശേഷവും അഞ്ച് വർഷത്തിനുമുൻപുമാണ് പിൻവലിക്കുന്നതെങ്കിൽ ഒരു ശതമാനം തുക കുറച്ചതിന് ശേഷം ബാക്കിയുള്ളതാകും അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
