സ്ഥിര നിക്ഷേപങ്ങളിൽ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ടോ? പലിശ നിരക്കുകളിൽ ഇനി വരും ദിവസങ്ങളിൽ മാറ്റം വരാൻ സാധ്യതയുണ്ട്. അതിനാൽ ഓരോ ബാങ്കുകളും അവരുടെ എഫ്.ഡി പലിശ നിരക്കിൽ ഉയർത്തുന്ന മാറ്റങ്ങളെ കുറിച്ച് തിരിച്ചറിയുക. കൊട്ടക് മഹീന്ദ്ര ബാങ്ക് അതിൻ്റെ എഫ്.ഡി പലിശ നിരക്കുകൾ പരിഷ്കരിച്ചു. ഇന്നലെ ഏപ്രിൽ 9 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്. നിങ്ങളുടെ എഫ്.ഡി ഏത് ബാങ്കിലാണ്?
കൊട്ടക് മഹീന്ദ്ര ബാങ്ക് താരതമ്യേന ഉയർന്ന പലിശ നിരക്കായിരുന്നു എഫ്ഡിക്ക് നൽകിക്കൊണ്ടിരുന്നത്. നിലവിൽ വിവിധ കാലാവധികളിലുള്ള എഫ്.ഡികളുടെ പലിശയിൽ 15 ബേസിസ് പോയിന്റ് വരെ കുറച്ചു. 2024 ജൂൺ 14 ന് ശേഷം ആദ്യമായാണ് കൊട്ടക് മഹീന്ദ്ര എഫ്.ഡി പലിശ നിരക്കുകൾ കുറക്കുന്നത്. ഇന്നലെ ആർബിഐ മോണിറ്ററി പോളിസി യോഗത്തിലൂടെ റിപ്പോ നിരക്ക് 25 ബേസിസ് കുറക്കാൻ തീരുമാനമായിട്ടുണ്ട്. അതിനാൽ മറ്റു പല ബാങ്കുകളുടെയും എഫ്.ഡി പലിശ നിരക്ക് കുറയാനും സാധ്യതയുണ്ട്.
കൊട്ടക് മഹീന്ദ്ര ബാങ്ക് എഫ്.ഡിയുടെ പുതിയ പരിഷ്കാരങ്ങൾ....
പുതുക്കിയ നിരക്കുകൾ പ്രകാരം, കൊട്ടക് മഹീന്ദ്ര ബാങ്ക് സ്ഥിര നിക്ഷേപത്തിൽ സാധാരണ പൗരന്മാർക്ക് 2.75% മുതൽ 7.30% വരെ പലിശ നൽകും. എന്നാൽ മുതിർന്ന പൗരന്മാർക്ക് 3.25% മുതൽ 7.80% വരെയാണ് പലിശ ഉറപ്പാക്കുന്നത്. ഇതുവരെ സാധാരണ നിക്ഷേപകർക്ക് 2.75% മുതൽ 7.40% വരെയും മുതിർന്ന പൗരന്മാർക്ക് 3.25% മുതൽ 7.90% വരെയുമായിരുന്നു എഫ്.ഡിക്ക് നൽകിയിരുന്ന പലിശ നിരക്കുകൾ.

കൊട്ടക് മഹീന്ദ്ര ബാങ്ക്: ഏതെല്ലാം കാലാവധിയുള്ള എഫ്ഡികൾക്കാണ് പലിശ നിരക്കുകൾ കുറച്ചത്?
390 ദിവസത്തെ കാലാവധിയുള്ള എഫ്‌ഡി പലിശ നിരക്ക്: അതായത് 12 മാസവും 25 ദിവസവുമാണ് കാലാവധി. ഈ എഫ്.ഡിക്ക് 15 ബേസിസ് പോയിന്റുകൾ കുറച്ച് 7.25% എന്ന പലിശ നിരക്കിലാക്കി. നേരത്തെ ഈ എഫ്.ഡിയുടെ പലിശ 7.40% ആയിരുന്നു.
391 ദിവസം മുതൽ 23 മാസത്തിൽ താഴെയുള്ള കാലാവധിയുള്ള എഫ്‌ഡി: ഈ സ്ഥിരനിക്ഷേപത്തിൻ്റെ പലിശ നിരക്ക് 10 ബേസിസ് പോയിന്റുകൾ കുറച്ചു. അതായത് നേരത്തെ 7.40% പലിശ നിരക്കിൽ നിന്ന് 7.30% എന്ന നിരക്കിലേക്ക് പലിശ കുറച്ചു.
23 മാസത്തെ കാലാവധിയുള്ള എഫ്‌ഡി പലിശ നിരക്ക്: ഈ നിക്ഷേപത്തിൻ്റെ നിരക്ക് 5 ബേസിസ് പോയിന്റുകൾ കുറച്ചു. നേരത്തെ 7.30% പലിശയുണ്ടായിരുന്ന ഈ എഫ്.ഡിക്ക് ഇപ്പോൾ 7.25% ആണ് പലിശ.
23 മാസവും 1 ദിവസവും മുതൽ 2 വർഷത്തിൽ താഴെയുള്ള കാലാവധിയുള്ള എഫ്‌ഡി പലിശ നിരക്ക് : ഈ നിക്ഷേപത്തിൻ്റെ പലിശയിൽ 15 ബേസിസ് പോയിന്റുകൾ കുറച്ചു. നിലവിൽ 7.15% പലിശയാണുള്ളത്. നേരത്തെ ഈ എഫ്‌ഡിയുടെ പലിശ നിരക്ക് 7.30% ആയിരുന്നു.
എഫ്‌ഡി കാലാവധി പൂർത്തിയാവുന്നതിനു മുന്നേ പിഴ ഈടാക്കും...
ആവശ്യമെങ്കിൽ നിക്ഷേപത്തിൻ്റെ കാലാവധി പൂർത്തിയാവുന്നതിനു മുന്നേ ഫണ്ട് പിൻവലിക്കാം. എന്നാൽ ബാങ്കിൻ്റെ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. അതായത് ബാങ്ക് പറയുന്നതനുസരിച്ച്, "ബാങ്കിന്റെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച്, അകാല പിൻവലിക്കലിനുള്ള ബാധകമായ പിഴ ഈടാക്കിയതിന് ശേഷം, നിക്ഷേപ തീയതിയിൽ നിലവിലുള്ള നിരക്കിൽ, നിക്ഷേപമോ പിൻവലിച്ച തുകയോ ബാങ്കിൽ തുടരുന്ന കാലയളവിലേക്കോ കരാർ ചെയ്ത നിരക്കിലോ പലിശ നൽകും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications