ഉപഭോഗ ആവശ്യം പുനരുജ്ജീവിപ്പിക്കാനുള്ള റിസർവ് ബാങ്കിന്റെ (ആർബിഐ) ശ്രമങ്ങളുടെ ഭാഗമായി നടക്കുന്ന ഉത്സവ സീസൺ ഓഫറുകളിൽ, ഭവന വായ്പയെടുക്കാൻ പദ്ധതിയിടുന്നവരെ ആകർഷിക്കുന്നതിനായി ബാങ്കുകൾ ഭവനവായ്പ പലിശ നിരക്കിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. കൊട്ടക് മഹീന്ദ്ര ബാങ്ക് ഇപ്പോൾ ഭവന വായ്പയ്ക്ക് വെറും 6.75 ശതമാനം പലിശ നിരക്കാണ് ഈടാക്കുന്നത്. വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ പരിശോധിക്കാം.
കൊട്ടക് മഹീന്ദ്ര ബാങ്ക്
പലിശ നിരക്ക് കുറച്ചതിൽ മുന്നിട്ടുനിൽക്കുന്നത് കൊട്ടക് മഹീന്ദ്ര ബാങ്കാണ്, പ്രതിവർഷം 6.75 ശതമാനം ഭവന വായ്പാ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് അവരുടെ വായ്പ അക്കൌണ്ട് കൊട്ടക് ബാങ്കിലേയ്ക്ക് മാറ്റുന്നതിലൂടെ 20 ലക്ഷം രൂപ വരെ ലാഭിക്കാൻ ബാങ്ക് ഉപഭോക്താക്കളെ അനുവദിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
6.90 ശതമാനം പലിശ നിരക്കിൽ 30 ലക്ഷം രൂപ വരെ എസ്ബിഐ ഭവനവായ്പ അനുവദിക്കും. 30 ലക്ഷത്തിൽ കൂടുതലുള്ള വായ്പ തുകയ്ക്ക് പലിശ നിരക്ക് 7 ശതമാനമാണ്. സിബിൽ സ്കോർ അടിസ്ഥാനമാക്കി 75 ലക്ഷത്തിന് മുകളിലുള്ള വായ്പ തുകയ്ക്ക് 25 ബിപിഎസ് അധിക ഇളവ് ലഭിക്കും.
ആക്സിസ് ബാങ്ക്
സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കും ഭവന വായ്പകൾക്ക് പ്രതിവർഷം 6.9 ശതമാനം പലിശ നിരക്കിലാണ് വായ്പ വാഗ്ദാനം ചെയ്യുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്ക് ഭവനവായ്പയുടെ പലിശ നിരക്ക് പ്രതിവർഷം 6.9 ശതമാനമായി കുറച്ചിട്ടുണ്ട്. എന്നാൽ ഈ സ്വകാര്യ ബാങ്ക് വായ്പ തുകയുടെ 0.5 ശതമാനം പ്രോസസ്സിംഗ് ഫീസായി ഈടാക്കുകയും പരമാവധി 3,000 രൂപ നിരക്കിൽ ഫീസ് അടയ്ക്കുകയും ചെയ്യും.
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡ ഭവന വായ്പയുടെ പലിശ നിരക്ക് പ്രതിവർഷം 6.85 ശതമാനമായി കുറച്ചു. ഭവന വായ്പകൾക്കുള്ള റിപോ-ലിങ്ക്ഡ് വായ്പാ നിരക്ക് 15 ബേസിസ് പോയിൻറ് കുറയ്ക്കുമെന്ന് ബാങ്ക് ഓഫ് ബറോഡ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
More From GoodReturns

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications