കെ.എസ്.എഫ്.ഇ എന്ന പേര് ഇത്രയും ജനപ്രിയമായതിനു പിന്നിൽ ചിട്ടിയാണ്. കെ.എസ്.എഫ്.ഇയുടെ ചിട്ടികൾ മറ്റേതൊരു നിക്ഷേപത്തേക്കാളും മികച്ച നേട്ടം ഉറപ്പാക്കുന്നു. സാമ്പത്തിക ആവശ്യം വരുമ്പോൾ ആളുകളെല്ലാം വായ്പകളേയാണ് അശ്രയിക്കുന്നത്. എന്നാൽ വായ്പയേക്കാൾ ലളിതമായ രീതിയിൽ ചിട്ടിയിലൂടെ പണം ഉറപ്പാക്കാം. എന്നാൽ ചിട്ടി വിളിച്ചെടുക്കാനും അവയിലൂടെ ലാഭം നേടുന്നതുമെല്ലാം നിങ്ങളുടെ പണത്തിൻ്റെ ആവശ്യത്തിന് അനുസരിച്ചായിരിക്കും.
കെ.എസ്.എഫ്.ഇ ഒട്ടനവധി ചിട്ടി ഓപ്ഷനുകൾ നൽകുന്നു. കാലാവധി മാറുന്നതിന് അനുസരിച്ച് പ്രതിമാസ തവണകളും സലയും മാറുന്നു. എത്ര രൂപയാണ് ആവശ്യം എന്ന് ഉറപ്പിക്കുക. ഉടൻ തന്നെ ആവശ്യമായി വരുന്നതാണെങ്കിൽ ഹ്രസ്വകാല ചിട്ടികളെ ആശ്രയിക്കുന്നതാവും നല്ലത്. എന്നാൽ വലിയൊരു സാമ്പത്തിക ലക്ഷ്യത്തിനു വേണ്ടി കാത്തിരിക്കുന്നവർക്ക് ദീർഘകാല നിക്ഷേപങ്ങളാണ് ഏറ്റവും ഉചിതം. ഇവിടെ അത്തരത്തിൽ ഒരു ദീർഘകാല നിക്ഷേപത്തിനുള്ള ചിട്ടിയെ കുറിച്ച് പഠിക്കാം.
1 കോടിയുടെ ചിട്ടി..
കെ.എസ്.എഫ്.ഇയിൽ നിങ്ങൾക്ക് 1 കോടിയുടെ ചിട്ടി ലഭിക്കും. 1 കോടിയുടെ മൾട്ടി ഡിവിഷനും കെ.എസ്.എഫ്.ഇ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവിടെ സാധാരണ ചിട്ടിയെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. 100 മാസത്തെ കാലാവധിയിൽ 1 ലക്ഷം പ്രതിമാസ തവണയിൽ ചേരാവുന്ന വമ്പൻ ചിട്ടിയാണ് 1 കോടിയുടേത്. ചിട്ടിയിൽ ചേർന്ന ആദ്യ മാസം 1 ലക്ഷം അടക്കേണ്ടി വരും. എന്നാൽ രണ്ടാം മാസം മുതൽ 30 ശതമാനം കിഴിവിൽ ലേലം വിളിക്കുന്നതിനാൽ തിരിച്ചടവ് തുക 75,000 രൂപയായിരിക്കും. അതായത് ലാഭവിഹിതം 25,000 രൂപയായിരിക്കും.
ചിട്ടിയിൽ ചേർന്ന് ആദ്യത്തെ ലേലത്തിൽ തന്നെ നിങ്ങൾക്ക് ഈ ചിട്ടി വിളിച്ചാൽ 70 ലക്ഷമായിരിക്കും ലഭിക്കുന്നത്. ഇതിൽ നിന്നും ജിഎസ്ടിയും ഡോക്യുമെൻ്ററി ചാർജും നൽകിയാൽ 69,097,64 രൂപയായിരിക്കും ചിട്ടിത്തുക. ഈ തുക പിൻവലിക്കണമെങ്കിൽ ബാക്കിയുള്ള മാസങ്ങൾക്ക് തതുല്യമായ ഒരു ജാമ്യം നൽകേണ്ടി വരും. എന്നാൽ പെട്ടെന്ന് സാമ്പത്തിക ആവശ്യമില്ലെങ്കിൽ ഈ തുക കെ.എസ്.എഫ്.ഇയിൽ തന്നെ നിക്ഷേപിക്കുന്നതാണ് നല്ലത്.

നിക്ഷേപിച്ചാൽ ലാഭം എത്ര?
ഈ തുക കെ.എസ്.എഫ്.ഇയിൽ നിക്ഷേപിച്ചാൽ പ്രതിവർഷം 8.5% പലിശയും നിങ്ങൾക്ക് ഉറപ്പാക്കാം. അതായത് 69,097,64 ലക്ഷം കെ.എസ്.എഫ്.ഇയിൽ നിക്ഷേപിച്ചാൽ ഒരു വർഷം കൊണ്ട് പലിശയിനത്തിൽ 5,87,329 ലക്ഷം രൂപയാണ് ലഭിക്കുന്നത്. ഓരോ മാസവും പലിശ മാത്രം 48,944 രൂപയും ഉറപ്പാക്കാം. അതായത് 50,000 രൂപയ്ക്കടുത്താണ് പ്രതിമാസ പലിശ ലഭിക്കുന്നത്. ആദ്യത്തെ ലേലത്തിലെ പണം അതിനു തൊട്ടടുത്ത മാസമാണ് ലഭിക്കുക. ആ തുക അതേ മാസം നിക്ഷേപിച്ചാൽ മൂന്നാമത്തെ ഇൻസ്റ്റാൾമെൻ്റിൽ പലിശ ഉറപ്പാണ്.
അതായത് മൂന്നാമത്തെ ഇൻസ്റ്റാൾമെൻ്റ് മുതൽ പ്രതിമാസ തവണയായി വെറും 26,056 രൂപ മാത്രം അടച്ചാൽ മതി. 25,000 രൂപ ഡിവിഡൻ്റും 48,944 രൂപ പലിശയായും ലഭിക്കുന്നു. ഇവിടെ പലിശയിനത്തിൽ ഓരോ മാസവും 48,944 രൂപ ലഭിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ മൊത്തം ചിട്ടിക്കാലാവധിയിൽ നിങ്ങൾക്ക് ലഭിക്കുന്ന പലിശ മാത്രം ഏകദേശം 4,937,534 ലക്ഷം ആയിരിക്കും. ഇതിനൊപ്പം ലക്ഷങ്ങൾ ഡിവിഡൻ്റും ലഭിക്കുന്നുണ്ട്.
നിക്ഷേപം നിങ്ങളുടെ താത്പര്യം...
നിക്ഷേപത്തിലൂടെ പണം വളർത്താൻ ആഗ്രഹിക്കുന്നവർ മാത്രം ചിട്ടിത്തുക നിക്ഷേപിക്കുക. ഇല്ലെങ്കിൽ തുല്യമായ ഈട് സമർപ്പിച്ച് പണം പിൻവലിക്കാവുന്നതാണ്. ദീർഘകാല നിക്ഷേപം എന്ന നിലയിൽ പെട്ടെന്ന് ഈ ചിട്ടികളിൽ സാമ്പത്തിക ആവശ്യം വരുന്നവർ വളരെ വിരളമായിരിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
