കെ.എസ്.എഫ്.ഇയുടെ ഈ ചിട്ടിയിൽ ചേർന്നാൽ എല്ലാ മാസവും 50,000 രൂപ വെറുതേ കിട്ടും, എങ്ങനെ?

നിരവധി സമ്പാദ്യ പദ്ധതികൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ എവിടെ നിക്ഷേപിക്കണമെന്നും എങ്ങനെ സമ്പാദിക്കണമെന്നും പലർക്കും ധാരണ ഉണ്ടാവില്ല. നിക്ഷേപങ്ങളിൽ കൺഫ്യൂഷൻ ഉള്ളവർക്ക് ഏറ്റവും ഉചിതമായ മാർ​ഗം കെ.എസ്.എഫ്.ഇ ചിട്ടികളാണ്. ഇതും ഒരു തരം നിക്ഷേപ മാർ​ഗം തന്നെയാണ്. ദീർഘകാലത്തേക്കുള്ള സാമ്പത്തിക ആവശ്യത്തിനായി പണം സ്വരൂപിക്കാൻ പ്ലാനുണ്ടെങ്കിൽ കെ.എസ്.എഫ്.ഇയുടെ ചിട്ടിയെ ആശ്രയിക്കാം. നിശ്ചിത മാസത്തേക്ക് നിക്ഷേപിച്ചാൽ വലിയ തുക ലഭിക്കും.

ചിട്ടി വിളിച്ചെടുക്കുന്നത് അത്ര നിസ്സാരമല്ല, എത്ര തുകയിൽ ചിട്ടി വിളിക്കുന്നു എന്നത് പ്രധാനമാണ്. ചിട്ടി ആരംഭിച്ച് ആദ്യത്തെ കുറേ മാസത്തേക്ക് 30 ശതമാനം ഡിവിഡന്റിലാണ് ലേലം വിളിക്കുന്നത്. പിന്നീട് കാലാവധി അവസാനിക്കാറാവുമ്പോൾ ഡിവിഡന്റ് കുറഞ്ഞ് വരും. അവസാന മാസങ്ങളിൽ ഡിവിഡൻ്റ് ഇല്ലാതെയാവും ചിട്ടി മുന്നോട്ട് പോകുന്നത്. പെട്ടെന്ന് പണം ആവശ്യം ഉള്ളവർക്ക് 30 ശതമാനം ഡിവഡന്റിൽ തന്നെ ചിട്ടി വിളിച്ചെടുക്കാം. എന്നാൽ പരമാവധി തുക വേണമെന്ന് ആ​ഗ്രഹിക്കുന്നവർക്ക് അവസാന കാലാവധി വരെ നിക്ഷേപിച്ച് മുന്നോട്ട് പോവാം.

ചിട്ടി വിളിച്ചെടുത്താൽ 50,000 രൂപയോളം അധിക തുക വെറുതേ കിട്ടിയാൽ നിങ്ങൾ എന്തു ചെയ്യും? അത്തരത്തിൽ വെറുതേ പണം ലഭിക്കുമോ? കൃത്യമായ രീതിയിൽ നിക്ഷേപിച്ചാൽ ഇത് സാധ്യമാണ്. അതിന് 100 മാസത്തെ കാലാവധിയിൽ പ്രതിമാസം 1 ലക്ഷം അടക്കേണ്ട 1 കോടി രൂപയുടെ ചിട്ടിയെ കുറിച്ച് പഠിക്കാം.

1 കോടിയുടെ ചിട്ടി..

സാധാരണയായി ബിസിനസുകാർ അല്ലെങ്കിൽ സാമ്പത്തികമായി വലിയ നേട്ടം ആ​ഗ്രഹിക്കുന്നവർക്ക് ഈ 1 കോടിയുടെ ചിട്ടിയിൽ ചേരാം. പ്രതിമാസ തുക 1 ലക്ഷം ആണെങ്കിലും രണ്ടാമത്തെ മാസം മുതൽ അതിൽ കുറവ് തുകയായിരിക്കും അടക്കേണ്ടി വരുന്നത്. ഈ ചിട്ടിയിൽ ചേർന്നതിനു ശേഷം ആദ്യത്തെ ലേലത്തിൽ തന്നെ നിങ്ങൾക്ക് ചിട്ടി കിട്ടിയാൽ 30 ശതമാനം ഡിവിഡന്റിൽ 70 ലക്ഷമായിരിക്കും ലഭിക്കുന്നത്. ഈ തുക കെ.എസ്.എഫ്.ഇയിൽ തന്നെ നിക്ഷേപിക്കാം.

കെ.എസ്.എഫ്.ഇയുടെ ഈ ചിട്ടിയിൽ ചേർന്നാൽ എല്ലാ മാസവും 50,000 രൂപ വെറുതേ കിട്ടും, എങ്ങനെ?

ഈ 70 ലക്ഷത്തിൽ നിന്ന് ജി.എസ്.ടിയും ഡോക്യൂമെന്റേഷൻ ചാർജും ഈടാക്കിയാൽ നിങ്ങൾക്ക് ലഭിക്കുന്നത് 69,097,64 ലക്ഷം രൂപയായിരിക്കും. ഈ തുക കെ.എസ്.എഫ്.ഇയിൽ തന്നെ നിക്ഷേപിച്ചാൽ പ്രതിവർഷം 8.75% പലിശ നിരക്കിൽ നിങ്ങൾക്ക് വരുമാനം ലഭിക്കും.

വെറുതേ 50,000 രൂപ കിട്ടും, എങ്ങനെ?

69,097,64 ലക്ഷം കെ.എസ്.എഫ്.ഇയിൽ നിക്ഷേപിച്ചാൽ ഒരു വർഷത്തേക്ക് നിങ്ങൾക്ക് ലഭിക്കുന്ന പലിശ 6,046,04 ലക്ഷം രൂപയാണ്. അതായത് ഓരോ മാസത്തേക്കും പലിശ മാത്രം 50,383 രൂപ ലഭിക്കുന്നു. ഇവിടെ നിങ്ങൾ അടക്കാത്ത തുകയ്ക്കാണ് 50,000 രൂപയോളം പലിശ ലഭിക്കുന്നത്.

ആദ്യത്തെ ലേലത്തിൽ ചിട്ടി ലഭിച്ചാൽ ആ തുക നിങ്ങൾക്ക് ലഭിക്കുന്ന രണ്ടാമത്തെ മാസത്തിൽ ആയിരിക്കും. ഈ തുക കെ.എസ്.എഫ്.ഇയിൽ നിക്ഷേപിച്ചാൽ മൂന്നാമത്തെ മാസം മുതലാണ് പലിശ ലഭിച്ചു തുടങ്ങുന്നത്. ആദ്യത്തെ മാസം 1 ലക്ഷം അടച്ചെങ്കിൽ രണ്ടാമത്തെ മാസം ഏകദേശം 75,000 രൂപയായിരിക്കും നിങ്ങൾക്കേണ്ടി വരുന്നത്. അതായത് മൊത്തം 1,750,00 രൂപ അടച്ചതിനു ശേഷം മൂന്നാമത്തെ മാസം മുതൽ വെറുതേ 50,000 രൂപ പലിശയായി നിങ്ങൾക്ക് ലഭിക്കും.

മൊത്തം പലിശ എത്ര കിട്ടും...?

ഇവിടെ കണക്ക് പ്രകാരം ഓരോ മാസവും പലിശ മാത്രം 50,383 രൂപയാണ് ലഭിക്കുന്നത്. ആദ്യത്തെ രണ്ട് മാസത്തിനു ശേഷം ബാക്കിയുള്ള 98 മാസത്തേക്ക് പലിശ നോക്കിയാൽ അത് ഏകദേശം 4,937,534 ലക്ഷം ലഭിക്കും. ഇവിടെ 100 മാസത്തെ കാലാവധി പൂർത്തിയാവുമ്പോൾ ഈ പലിശയും ലഭിച്ച ചിട്ടിത്തുകയും പരിശോധിച്ചാൽ നിങ്ങൾക്ക് മൊത്തം ലഭിക്കുന്ന തുക 1,18,472,98 കോടി രൂപയാണ്. 18,47,298 ലക്ഷം രൂപ ഈ ചിട്ടിത്തുകയേക്കാളും അധികമായി നിങ്ങൾ സമ്പാദിക്കുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X