ഒരു വീടെന്ന സ്വപ്നം എല്ലാവർക്കുമുണ്ട്. ഭവന നിർമ്മാണത്തിനും, വീട് വാങ്ങുന്നതിനുമെല്ലാം ആളുകൾ പലപ്പോഴും ബാങ്ക് വായ്പകളെ പരിഗണിക്കുന്നു. എന്നാൽ ഉയർന്ന പലിശ നിരക്കും ഉയർന്ന കാലാവധിയും സാധാരണക്കാർക്ക് താങ്ങാവുന്നതിലും ഉയർന്ന കടബാധ്യത ഇത്തരം ബാങ്ക് വായ്പകൾ സമ്മാനിക്കാറുണ്ട്. അത്തരം സാഹചര്യത്തിൽ കെഎസ്എഫ്ഇയുടെ ചിട്ടികൾ ഉപയോഗിക്കുന്നതാണ് കൂടുതൽ ഉചിതം.
ഒരു സാധാരണ ഭവന വായ്പയുടെ കാലാവധി 30 വർഷം വരെയാണ്. എന്നാൽ കെഎസ്എഫ്ഇ ചിട്ടി എടുത്താൽ ഇത്രയും കാലം ആവശ്യമില്ല എന്നതാണ് പ്രത്യേകത. മാത്രമല്ല കെഎസ്എഫ്ഇ ചിട്ടികൾക്ക് ബാങ്ക് വായ്പ പോലെ പലിശ അടക്കേണ്ടി വരുന്നില്ല എന്ന കാരണത്താൽ അമിതമായ പണം നിങ്ങളുടെ പോക്കറ്റിൽ നിന്നും നഷ്ടമാവുന്നില്ല. ഒരു വീട് വാങ്ങാൻ ആണെങ്കിൽ പോലും നിങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞ് അതിന് അനുസരിച്ചുള്ള ചിട്ടി തിരഞ്ഞെടുക്കുക.
ഇവിടെ 100 മാസക്കാലാവധിയിൽ 50 ലക്ഷത്തിൻ്റെ ചിട്ടിയിൽ ചേരുന്നതിനെ കുറിച്ച് പരിശോധിക്കാം; 100 മാസം എന്നാൽ വെറും 8 വർഷമാണ് കാലാവധി. പക്ഷേ പ്രതിമാസ തിരിച്ചടവ് തുക 50,000 രൂപ കണക്കാക്കേണ്ടി വരും. എന്നിരുന്നാലും ബാങ്ക് വായ്പയേക്കാൾ ഈ ചിട്ടി എളുപ്പമാവും.
50 ലക്ഷത്തിൻ്റെ കെഎസ്എഫ്ഇ ചിട്ടി
100 മാസത്തെ കാലാവധിയുള്ള ഈ മികച്ച ചിട്ടിയിൽ പ്രതിമാസം 50,000 രൂപ അടക്കേണ്ടി വരും. ആദ്യത്തെ ചിട്ടി വിളിച്ചെടുത്താൽ 30% താഴ്ത്തി വിളിച്ചാൽ 35 ലക്ഷം ലഭിക്കും. എന്നാൽ ഈ തുകയിൽ നിന്നും ജിഎസ്ടിയും ഡോക്യൂമെൻ്റേഷൻ ചാർജും ഈടാക്കിയാൽ 32,04,800 രൂപയാണ് നിങ്ങൾക്ക് ലഭിക്കുന്നത്. എന്നാൽ ഈ ചിട്ടിയിൽ നിന്നും പരമാവധി 47.50 ലക്ഷം ഉറപ്പാക്കാം...

ഒരു പക്ഷേ നിങ്ങൾ ആദ്യ ലേലത്തിൽ തന്നെ 30 ശതമാനം താഴ്ത്തി വിളിച്ചെടുത്താൽ അത്യാവശ്യമില്ലെങ്കിൽ ആ തുക കെഎസ്എഫ്ഇയിൽ തന്നെ നിക്ഷേപിക്കാം. നിലവിൽ കെഎസ്എഫ്ഇ സിഎസ്ഡിടി 9 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. അതിനാൽ 32,04,800 രൂപ നിക്ഷേപിച്ചാൽ ബാക്കി 98 മാസത്തേക്കാണ് ചിട്ടിത്തുകയുടെ നിക്ഷേപ കാലാവധി കണക്കാക്കുന്നത്. ആദ്യ ലേലത്തിൽ ചിട്ടി വിളിച്ചാൽ പണം ലഭിക്കുന്നത് രണ്ടാം മാസമാണ്. അതേ മാസം തന്നെ കെഎസ്എഫ്ഇയിൽ നിക്ഷേപിച്ചാൽ മൂന്നാമത്തെ മാസം മുതലാണ് പലിശ ലഭിക്കുന്നത്.
98 മാസത്തെ പലിശ വരുമാനം....
ഇവിടെ 32,04,800 രൂപ നിക്ഷേപിച്ചാൽ 9 ശതമാനം പലിശ അടിസ്ഥാനത്തിൽ ഓരോ വർഷവും ലഭിക്കുന്ന പലിശ തുക 2,88,432 രൂപയാണ്. അതായത് ഓരോ മാസവും ലഭിക്കുന്ന പലിശ വരുമാനം 24,036 രൂപയാണ്. ഈ കണക്കിൻ്റെ അടിസ്ഥാനത്തിൽ മൊത്തം കാലാവധിയിൽ ലഭിക്കുന്ന പലിശ മാത്രം 23,55,528 രൂപയായിരിക്കും. അതായത് നിങ്ങൾ ഈ വരുമാനം പിൻവലിക്കാതെ അക്കൗണ്ടിൽ സൂക്ഷിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മൊത്തം മെച്യൂരിറ്റി തുക 55,60,328 രൂപയാണ്. അതായത് ചിട്ടിയുടെ സലയേക്കാൾ ഉയർന്ന നേട്ടം ലഭിക്കും എന്നർത്ഥം. ഇതുപോലെ ചെയ്താൽ നിങ്ങൾ 50 ലക്ഷത്തിൻ്റെ ഒരു കിടിലൻ വീട് സ്വന്തമാക്കാൻ സാധിക്കും.
ഭവന വായ്പ എടുത്താൽ എത്ര രൂപ അടക്കേണ്ടി വരും?
നിങ്ങൾ 50 ലക്ഷത്തിൻ്റെ ഭവന വായ്പ എടുത്താൽ പലിശ നിരക്കിനെയും കാലാവധിയേയും ആശ്രയിച്ചായിരിക്കും ഇഎംഐ കണക്കാക്കുന്നത്. എസ്ബിഐ 7.5 എന്ന ഏറ്റവും കുറഞ്ഞ നിരക്ക് മുതലാണ് ഭവന വായ്പ ആരംഭിക്കുന്നത്. ഇവിടെ ഈ പലിശ നിരക്കിൽ 30 വർഷത്തേക്ക് ഭവന വായ്പ എടുത്താൽ പ്രതിമാസ ഇഎംഐ തുക 34,961 രൂപയായിരിക്കും. അതായത് 30 വർഷം കൊണ്ട് നിങ്ങൾ അടക്കേണ്ടി വരുന്നത് 1,25,85,861 രൂപയാണ്. എന്നാൽ മുകളിലെ ചിട്ടിയുടെ കാലാവധിക്ക് അനുസരിച്ച് ബാങ്ക് വായ്പ 8 വർഷം കൊണ്ട് അടച്ചാൽ എത്ര രൂപ കണക്കാക്കണം.
8 വർഷത്തേക്ക് 50 ലക്ഷം എടുത്താൽ പ്രതിമാസ ഇഎംഐ 69,419 രൂപയാണ്. അതായത് മൊത്തം തിരിച്ചടവ് തുക 66,64,258 രൂപയായിരിക്കും. എന്നാൽ കെഎസ്എഫ്ഇയിൽ ലാഭവിഹിതവും കണക്കാക്കുന്നതിനാൽ 50 ലക്ഷത്തിനും താഴെയായിരിക്കും തിരിച്ചടവ് വരുന്നത്. 2 ലക്ഷത്തോളം ലാഭവിഹിതം ലഭിക്കാനും സാധ്യതയുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം



Click it and Unblock the Notifications