കെ.എസ്.എഫ്.ഇ ചിട്ടികളെ ആശ്രയിക്കുന്ന നിരവധി ആളുകളുണ്ട്. അതിനു പ്രധാന കാരണം കെ.എസ്.എഫ്.ഇയിലുള്ള വിശ്വാസമാണ്. കെ.എസ്.എഫ്.ഇ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനമായതിനാൽ 100 ശതമാനം സുരക്ഷിതമായിരിക്കും. കെ.എസ്.എഫ്.ഇയിൽ ചിട്ടികൾ മാത്രമല്ല, മറ്റു നിക്ഷേപ ഓപ്ഷനുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. നിങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് കെ.എസ്.എഫ്.ഇയിൽ ഏത് സ്കീമിൻ്റെയും ഭാഗമാവാം.
കെ.എസ്.എഫ്.ഇ ചിട്ടികൾക്ക് പലിശ നൽകേണ്ട ആവശ്യമില്ല. അതിനാൽ ബാങ്ക് വായ്പകളേക്കാളും നഷ്ടമില്ലാതെ കെ.എസ്.എഫ്.ഇ ചിട്ടികളെ സമീപിക്കാം. ഇത് പലർക്കും അറിയില്ല. നിങ്ങളുടെ സാമ്പത്തിക ആവശ്യത്തിന് അനുസരിച്ച് ഏത് ചിട്ടിയിലും ചേരാം. എന്നാൽ പ്രതിമാസ തവണകളെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം.
സാധാരണ ചിട്ടികൾ പോലെ മൾട്ടിഡിവിഷൻ ചിട്ടികളും കെ.എസ്.എഫ്.ഇയിൽ സുപ്രധാനമാണ്. വലിയ ലക്ഷ്യങ്ങൾ ഉള്ളവർ സാധാരണയായി മൾട്ടിഡിവിഷൻ്റെ ഭാഗമാവാറുണ്ട്. അതായത് മൾട്ടിഡിവിഷനിൽ 4 പേർക്കാണ് ഓരോ മാസവും ചിട്ടി ലഭിക്കുന്നത്. എന്നാൽ ഒരു ഭാഗ്യശാലിക്ക് 5 ശതമാനം ഫോർമാൻ കമ്മീഷൻ ഈടാക്കി ബാക്കി മൊത്തം തുകയും നൽകുന്നു. ഇത് മൾട്ടിഡിവിഷൻ്റെ മാത്രം പ്രത്യേകതയാണ്.
6 ലക്ഷത്തിൻ്റെ മൾട്ടിഡിവിഷൻ ചിട്ടിയിൽ ചേരാം...
6 ലക്ഷത്തിൻ്റെ ഈ ചിട്ടിയിൽ പ്രതിമാസം 10,000 രൂപയാണ് തവണ. ഇത്തരത്തിൽ 60 മാസത്തേക്കാണ് ഈ ചിട്ടിയുടെ കാലാവധി. നിങ്ങൾ ഭാഗ്യശാലിയാണെങ്കിൽ നറുക്കിലൂടെ പരമാവധി തുക ഉറപ്പാക്കാൻ സാധിക്കും.
ഈ 6 ലക്ഷത്തിൽ നിന്നും ഫോർമാൻ കമ്മീഷൻ 30,000 രൂപയും, 236 രൂപ ഡോക്യുമെന്റേഷൻ ചാർജും, ജി.എസ്.ടിയായി 5,400 രൂപയും കെ.എസ്.എഫ്.ഇ ഈടാക്കും. അതായത് നറുക്കിലൂടെ ലഭിക്കുന്നത് 5,64,364 രൂപയാണ്. ഓരോ മാസവും ഒരാൾക്കാണ് നറുക്കിലൂടെ ഭാഗ്യം ലഭിക്കുന്നത്.. മൂന്ന് പേർക്കാണ് എല്ലാ മാസവും ലേലത്തിലൂടെ ചിട്ടിത്തുക ലഭിക്കുന്നത്. ആദ്യത്തെ മാസങ്ങളിൽ 35% താഴ്ത്തി വിളിക്കാൻ സാധിക്കും.

ആദ്യത്തെ മാസം 10,000 രൂപ അടക്കേണ്ടി വരും. എന്നാൽ 35% താഴ്ത്തി വിളിക്കുന്നതിനാൽ 2250 രൂപയായിരിക്കും ഡിവിഡൻ്റ് ലഭിക്കുന്നത്. അതായത് രണ്ടാമത്തെ മാസം മുതൽ 7750 രൂപയാണ് അടക്കേണ്ടത്.
നറുക്കിലൂടെ ചിട്ടി കിട്ടിയാൽ ലാഭം എങ്ങനെ ലഭിക്കും?
ഈ ചിട്ടിയിൽ ചേർന്ന് നറുക്കെടുപ്പിലൂടെ ചിട്ടി കിട്ടിയാൽ ആ തുക കെ.എസ്.എഫ്.ഇയിൽ തന്നെ നിക്ഷേപിക്കാം. ഇതിലൂടെ ലാഭം ഉറപ്പാക്കാം. ചിട്ടിത്തുക കെ.എസ്.എഫ്.ഇയിൽ നിക്ഷേപിച്ചാൽ 8.75% പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ഇത്തരത്തിൽ നിക്ഷേപിച്ചാൽ ഒരു വർഷത്തേക്ക് 49,380 രൂപ ലഭിക്കും. അതായത് ഒരു മാസം 4115 രൂപയായിരിക്കും. ഈ തുകയും പ്രതിമാസ ഡിവിഡൻ്റും ചേരുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നത് 6365 രൂപയാണ്.
ചിട്ടിയിൽ ചേർന്ന് ആദ്യത്തെ നറുക്കെടുപ്പിൽ തന്നെ പണം ലഭിച്ചാൽ തൊട്ടടുത്ത മാസത്തിലാണ് ചിട്ടിത്തുക ലഭിക്കുന്നത്. ഇതേ മാസത്തിൽ തന്നെ കെ.എസ്.എഫ്.ഇയിൽ നിക്ഷേപിച്ചാൽ മൂന്നാമത്തെ മാസം മുതൽ പലിശ ലഭിച്ചു തുടങ്ങും. പലിശയും ഡിവിഡൻ്റും ലാഭിച്ചാൽ മൂന്നാമത്തെ ഇൻസ്റ്റാൾമെൻ്റ് മുതൽ 3635 രൂപയാണ് ഈ ചിട്ടിയിൽ പ്രതിമാസം അടക്കേണ്ടി വരുന്നത്.
ചിട്ടി 35 ശതമാനത്തിൽ കുറച്ച് വിളിക്കാൻ തുടങ്ങിയാൽ ഡിവിഡൻ്റ് കുറയും. അപ്പോൾ പ്രതിമാസ തവണ ഉയരും. പരമാവധി 10,000 രൂപ വരെ എത്തും.
പലിശയും നേട്ടവും.....
ചിട്ടിയിൽ നിന്നും പലിശ ലഭിച്ചാൽ മൊത്തം ചിട്ടിക്കാലാവധിയിൽ നിങ്ങൾക്ക് ലഭിക്കുന്നത് 2,38,670 രൂപയാണ്. ഇതിൽ ചിട്ടിത്തുകയായ 5,64,364 രൂപയും കണക്കാക്കിയാൽ ഈ 6 ലക്ഷത്തിൻ്റെ മൾട്ടിഡിവിഷൻ ചിട്ടിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത് മൊത്തം 8,03,034 രൂപയാണ്. അതായത് ചിട്ടിക്കാലാവധിയിൽ പലിശ എടുത്തില്ലെങ്കിൽ 8 ലക്ഷത്തിലധികം സമ്പാദിക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications