കാർ വാങ്ങാൻ സ്വരുക്കൂട്ടി വെച്ച പണം മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കേണ്ടി വന്നോ? കാർ സ്വപ്നം പൊലിഞ്ഞു എന്നാലോചിച്ച് വിഷമിക്കേണ്ട. അതിനായി നിരവധി വായ്പാ മാർഗങ്ങൾ നമുക്ക് ചുറ്റുമുണ്ട്. എല്ലാ ധനകാര്യ സ്ഥാപനങ്ങളും കാർ ലോൺ സൗകര്യം നൽകുന്നുണ്ട്. രാജ്യത്തെ പ്രമുഖ ബാങ്കുകൾക്ക് പുറമേ സ്വകാര്യ സ്ഥാപനങ്ങളും ഉയർന്ന പലിശ നിരക്കിൽ കുറഞ്ഞ രേഖകളോടെ കാർ ലോൺ നൽകുന്നുണ്ട്. പലരും പെട്ടെന്ന് വായ്പ നൽകുന്ന സ്ഥാപനങ്ങളേയാണ് സമീപിക്കുന്നത്.
കുറഞ്ഞ രേഖകൾ മാത്രം സമർപ്പിച്ചു കൊണ്ട് പെട്ടെന്ന് വായ്പ അംഗീകരിക്കുന്ന കാർ ലോൺ കെ.എസ്.എഫ്.ഇ നൽകുന്നു. കെ.എസ്.എഫ്.ഇയിൽ വെറും ചിട്ടി സ്കീമുകൾ മാത്രമല്ല, കാർ ലോണും ലഭിക്കുമെന്ന് പലർക്കും അറിയില്ല. സ്വകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പലിശ നിരക്കിലാണ് കെ.എസ്.എഫ്.ഇ കാർ ലോൺ വാഗ്ദാനം ചെയ്യുന്നത്. അതാണ് കെ.എസ്.എഫ്.ഇ കാർ ലോണിന്റെ സവിശേഷതയും.
കെ.എസ്.എഫ്.ഇയിൽ കാർ ലോണിന് സൗജന്യമായി അപേക്ഷിക്കാം. മാത്രമല്ല രജിസ്ട്രേഷൻ ഫീസും ഈടാക്കുന്നില്ല. ഇത് മറ്റു സ്ഥാപനങ്ങളിൽ നിന്നും കെ.എസ്.എഫ്.ഇയെ വ്യത്യസ്തമാക്കുന്നു.
ആർക്കെല്ലാം കെ.എസ്.എഫ്.ഇ കാർ ലോണിന് അപേക്ഷിക്കാം?
10,000 രൂപയിൽ കൂടുതൽ പ്രതിമാസ ശമ്പളമുള്ള വ്യക്തികളും (ശമ്പളക്കാരായ ദമ്പതികൾ) കഴിഞ്ഞ 3 വർഷമായി 2 ലക്ഷം രൂപ ശരാശരി വരുമാനമുള്ള സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകൾ / ബിസിനസുകാർ / ആദായ നികുതി ഉദ്യോഗസ്ഥർ എന്നിവർക്ക് ഈ കാർ ലോണിന് അപേക്ഷിക്കാൻ അർഹതയുണ്ട്.
പ്രതിമാസ ശമ്പളം വാങ്ങിക്കുന്ന വ്യക്തികൾക്ക് പരമാവധി അഡ്വാൻസ് പരിധി റോഡ് ചെലവിന്റെ 85% അല്ലെങ്കിൽ മൊത്തം പ്രതിമാസ ശമ്പളത്തിന്റെ 30 മടങ്ങ് അല്ലെങ്കിൽ അനുബന്ധ വായ്പ തുക എന്നിവയാണ്. മൊത്തം പ്രതിമാസ ശമ്പളത്തിൻ്റെ 45% ഇ.എം.ഐ മാർഗത്തിലൂടെ പണം അടക്കാം.

ആദായനികുതി അടയ്ക്കുന്നവരാണോ നിങ്ങൾ? എങ്കിൽ പരമാവധി അഡ്വാൻസ് പരിധി റോഡ് ചെലവിന്റെ 85% അല്ലെങ്കിൽ കഴിഞ്ഞ മൂന്ന് വർഷത്തെ ശരാശരി വാർഷിക വരുമാനത്തിന്റെ 11/2 മടങ്ങ് അല്ലെങ്കിൽ അനുബന്ധ വായ്പയാണ്. അപേക്ഷകന്റെയും പങ്കാളിയുടെയും മൊത്തം പ്രതിമാസ ശമ്പളത്തിന്റെ 45% ഇ.എം.ഐ ആയി ലഭിക്കും.
തിരിച്ചടവ് കാലാവധി...
ഓരോ അപേക്ഷകർക്കും തിരിച്ചടവ് കാലാവധി വ്യത്യസ്തമായിരിക്കും. ജോലിയുള്ള അപേക്ഷകന്റെ കാര്യത്തിൽ, തിരിച്ചടവ് കാലാവധി ജോലിയിൽ നിന്ന് വിരമിക്കുന്ന തീയതി വരെ മാത്രമായിരിക്കണം. സ്വയം തൊഴിൽ ചെയ്യുന്നവർ / പ്രൊഫഷണലുകൾ / ബിസിനസുകാർ എന്നിവരുടെ കാര്യത്തിൽ, 65 വയസ്സ് വരെയായിരിക്കും കാലാവധി വരുന്നത്. പ്രായം തെളിയിക്കുന്നതിനായി രാജ്യത്തെ ഏതെങ്കിലും തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് പ്രായം സ്ഥിരീകരിക്കാവുന്നതാണ്.
വാഹനമാണ് പ്രധാന സുരക്ഷ, മറ്റ് ജാമ്യം ആവശ്യമില്ല.....
ഈ കാർ ലോണിന്റെ വായ്പാ തിരിച്ചടവ് ഇ.എം.ഐ വഴിയാണ്. പണമടയ്ക്കുന്നതിനുള്ള അവസാന തീയതി യഥാക്രമം ഓരോ മാസത്തിലേയും 4-ാം തീയതിയും 21ാം തിയ്യതിയുമായിരിക്കും. ഇവിടെ കാലാവധിക്കു മുന്നേ വായ്പ അടച്ചു തീർക്കാൻ സാധിക്കും.
പലിശ നിരക്ക്
35 മാസം വരെ ഏറ്റവും കുറഞ്ഞ പ്രതിമാസ പലിശ നിരക്ക് 12% എന്ന നിരക്കിലാണ്. എന്നാൽ 36 മാസവും അതിനുമുകളിലും അതായത് 60 മാസം വരെയുള്ള കാലാവധിക്ക് ഈടാക്കുന്ന പലിശ നിരക്ക് 14% ആണ്. എന്നാൽ പ്രതിമാസ തവണകൾ മുടങ്ങിയാൽ അതിന് പിഴ ഈടാക്കും. 1.5% പിഴ വരും. അതായത് തവണകൾ മുടങ്ങിയാൽ 18% നിരക്കിലാണ് പലിശ ഈടാക്കുന്നത്. 10000 മുതൽ 10 ലക്ഷം വരെ വായ്പ അനുവദിക്കുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications