കെഎസ്എഫ്ഇ ചിട്ടികൾ ഏറ്റവും മികച്ച ധന സമാഹരണ ഉപകരണമാണ്. വായ്പകൾ പോലെ പലിശ അടക്കാതെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ ഇവ സഹായിക്കുന്നു. ഓരോ ചിട്ടിയും വ്യത്യസ്തമാണ്. നിങ്ങളുടെ സാമ്പത്തിക ആവശ്യത്തിന് അനുസരിച്ചാണ് ഓരോ ചിട്ടിയും പ്രവർത്തിക്കുന്നത്. സത്യത്തിൽ ദീർഘകാല ചിട്ടികളാണോ അതോ ഹ്രസ്വകാല ചിട്ടികളാണോ കൂടുതൽ ബെസ്റ്റ്? വിശദമായി അറിയാം.
ദീർഘകാല ചിട്ടിയും, ഹ്രസ്വകാല ചിട്ടിയും തമ്മിലുള്ള വ്യത്യാസം?
ഒരേ സലയിൽ രണ്ട് വ്യത്യാസ്ത കാലാവധിയുള്ള ചിട്ടികൾ കെഎസ്എഫ്ഇയിൽ ഉണ്ടാവാറുണ്ട്. അതായത് 5 ലക്ഷത്തിൻ്റെ ചിട്ടിയാണെങ്കിൽ 100 മാസ കാലാവധിയും 50 മാസക്കാലാവധിയുമുള്ള ചിട്ടികളുണ്ടായിരിക്കും. 50 മാസത്തേക്കുള്ള ചിട്ടിയിൽ നിങ്ങൾ പ്രതിമാസം 10,000 രൂപ അടക്കേണ്ടി വരും. എന്നാൽ 100 മാസത്തെ കാലാവധിയുള്ള ചിട്ടിയിൽ പ്രതിമാസ തവണ തുക വെറും 5,000 രൂപയായിരിക്കും. ഇവിടെ കാലാവധി മാറിയപ്പോൾ പ്രതിമാസ തവണകളിലും വ്യത്യാസം വന്നു. അത് ഡിവിഡൻ്റിലും വ്യത്യാസം വരുത്തും.
നിങ്ങൾ 50 മാസത്തെ ചിട്ടിയിൽ ചേർന്നാൽ ആദ്യത്തെ കുറച്ച് മാസങ്ങൾ 30 ശതമാനം താഴ്ത്തി വിളിക്കുമ്പോൾ ലഭിക്കുന്ന ഡിവിഡൻ്റ് 2,500 രൂപയാണ്. എന്നാൽ 100 മാസത്തെ ചിട്ടിയിലെ ഡിവിഡൻ്റ് 1,250 രൂപയാണ്. അതായത് ഹ്രസ്വകാലത്തിനുള്ളിൽ 5 ലക്ഷം വരെ സമ്പാദിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ 50 മാസത്തെ ചിട്ടിയാണ് ബെസ്റ്റ്. എന്നാൽ പ്രതിമാസം 10,000 രൂപ നിക്ഷേപിക്കാൻ കഴിയാത്തവർക്ക് ദീർഘകാലത്തേക്ക് അതായത് 100 മാസക്കാലാവധിയുള്ള ചിട്ടി തിരഞ്ഞെടുക്കാം.

50 മാസത്തെ ചിട്ടി
ഈ ചിട്ടിയിൽ 30 ശതമാനം താഴ്ത്തി വിളിച്ചാൽ ലഭിക്കുന്നത് 3,50,000 രൂപയാണ്. ഇത് ഹ്രസ്വകാല ചിട്ടിയായതിനാൽ പെട്ടെന്ന് തന്നെ ചിട്ടി വിളിച്ചെടുക്കാൻ സാധിക്കും. കാരണം 50 മാസത്തെ ചിട്ടിയിൽ മൊത്തം 50 അംഗങ്ങളാണ് ഉണ്ടായിരിക്കുക. അതിനാൽ ആവശ്യക്കാർ കുറവായിരിക്കും. പരമാവധി 10 ആളുകൾ മാത്രമേ ഉണ്ടാവാൻ സാധ്യതയുള്ളൂ. അങ്ങനെയെങ്കിൽ ഇവർക്ക് ഓരോ മാസവും നറുക്കെടുത്ത് തിരഞ്ഞെടുക്കാം.
100 മാസത്തെ ചിട്ടി
ഈ ചിട്ടിയും 30 ശതമാനം താഴ്ത്തി വിളിച്ചാൽ 3,50,000 രൂപയാണ് ലഭിക്കുന്നത്. ഈ ചിട്ടിയിൽ മൊത്തം 100 അംഗങ്ങൾ ഉണ്ടായിരിക്കും. അതിനാൽ ആദ്യ ലേലങ്ങളിൽ ചിട്ടി വിളിച്ചെടുക്കാൻ അൽപം പ്രയാസമായിരിക്കും. കാരണം ആവശ്യക്കാർ വളരെ കൂടുതലായിരിക്കും. അതിനാൽ 30 ശതമാനം താഴ്ത്തി ചിട്ടി പോകുന്നത് ഏകദേശം 40 അല്ലെങ്കിൽ 50 മാസം വരെയായിരിക്കും.
ഏതാണ് മികച്ച ചിട്ടി?
നിങ്ങൾക്ക് ഒരു എമർജൻസി ഫണ്ട് ആവശ്യമുണ്ടെങ്കിൽ എപ്പോഴും ഹ്രസ്വകാല ചിട്ടികളാണ് നല്ലത്. അതായത് മുപ്പതു മാസമോ അല്ലെങ്കിൽ നാൽപ്പതു മാസമോ കാലാവധിയുള്ളവ. എന്നാൽ പെട്ടെന്ന് പണത്തിന് ആവശ്യമില്ലാത്തവർക്ക് ദീർഘകാല ചിട്ടികൾ തന്നെയാണ് നല്ലത്. ഉയർന്ന കാലാവധിയുള്ള ചിട്ടികളിലൂടെ വലിയ തുക സമ്പാദിക്കാൻ സാധിക്കും. മാത്രമല്ല ഉയർന്ന ഡിവിഡൻ്റും ഉറപ്പാക്കാം. മാത്രമല്ല നിങ്ങൾ ചിട്ടി തിരഞ്ഞെടുക്കുമ്പോൾ പ്രതിമാസ തുകയും പരിഗണിക്കണം.
ഇവിടെ എല്ലാ മാസവും 10,000 രൂപ അടക്കാനുണ്ടെങ്കിൽ ഹ്രസ്വകാല ചിട്ടിയിൽ ചേരാം. പക്ഷേ സാമ്പത്തിക സ്ഥിതി മോശമായവർക്ക് കുറഞ്ഞ തവണകളുള്ള ചിട്ടികളാണ് നല്ലത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
