കെ.എസ്.എഫ്.ഇ ചിട്ടികൾ സാധാരണക്കാർക്കും ഒപ്പം സമ്പാദ്യ ശീലം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും മികച്ച നിക്ഷേപ മാർഗമായിരിക്കും. ഒരു വലിയ തുക ആഗ്രഹിക്കുന്നവർക്കും കെ.എസ്.എഫ്.ഇ ചിട്ടികളിൽ നിക്ഷേപിക്കാം. സാധാരണ എല്ലാ നിക്ഷേപങ്ങളെയും പോലെ ചിലർക്ക് കെ.എസ്.എഫ്.ഇയിൽ നിന്നും നഷ്ടം സംഭവിക്കാറുണ്ട്. എന്നാൽ അത് പലപ്പോഴും കെ.എസ്.എഫ്.ഇയിലെ ചിട്ടികൾ തിരഞ്ഞെടുക്കുമ്പോൾ സംഭവിക്കുന്ന തെറ്റുകളാണ്. അത്തരം നഷ്ടം ഇല്ലാതാക്കി ലാഭം കൊയ്യാൻ സാധിക്കും. എങ്ങനെയെന്ന് വിശദമായി പരിശോധിക്കാം.
ചിട്ടിയിൽ വരുന്ന നഷ്ടങ്ങൾ എന്തെല്ലാം..?
1. ചിട്ടിയിൽ പിഴ അടക്കേണ്ടി വരുന്ന സാഹചര്യങ്ങൾ
കെ.എസ്.എഫ്.ഇ ചിട്ടിയിൽ പിഴ അടക്കേണ്ടി വരുന്നത് നിശ്ചിത സമയത്ത് പ്രതിമാസ തവണകൾ അടക്കാതിരിക്കുമ്പോഴാണ്. ഒരുമാസത്തെ തവണ മുടങ്ങിയാൽ ആ തുകയ്ക്ക് പിഴ ഈടാക്കും. അതായത് ഒരു മാസത്തെ തവണ മുടങ്ങിയാൽ 12% പിഴ ഈടാക്കും.ഇത് ഒരു വർഷത്തേക്കുള്ള പിഴയാണ്. അതായത്, 40 മാസത്തെ കാലാവധിയിലേക്ക് 4 ലക്ഷത്തിന്റെ ചിട്ടിയിൽ ചേർന്ന ഒരു വ്യക്തി പ്രതിമാസം 10,000 രൂപ അടക്കണം. പിഴ ഈടാക്കിയാൽ പ്രതിവർഷം 1200 രൂപ അടക്കേണ്ടി വരും.
2. ഡിവിഡന്റ് നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ.....
ചിട്ടി വിളിച്ചെടുത്ത വ്യക്തികളാണ് ഈ കാര്യം കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഇത്തരം വ്യക്തികൾ ഒരിക്കലും തവണകൾ മുടക്കരുത്. തവണകൾ മുടക്കിയാൽ ആ മാസത്തെ ഡിവിഡന്റ് നഷ്ടപ്പെടും. അതായത് പ്രതിമാസം 10,000 രൂപ വരുന്ന കെ.എസ്.എഫ്.ഇ ചിട്ടിയിൽ 30 ശതമാനം കിഴിവിൽ ഒരാൾ ചിട്ടി വിളിച്ചാൽ ഏകദേശം 7500 രൂപയാണ് തവണയായി അടക്കേണ്ടി വരിക. എന്നാൽ ആ മാസത്തെ തവണ മുടങ്ങിയാൽ നിങ്ങൾയ്ക്ക് ഡിവിഡന്റ് നഷ്ടമാവുകയും 10,000 രൂപ മുഴുവനും അടക്കേണ്ടി വരികയും ചെയ്യും. അതിനാൽ പ്രതിമാസ തവണകൾ മുടങ്ങാതെ തവണകൾ അടച്ചാൽ കെ.എസ്.എഫ്.ഇ ചിട്ടി കൂടുതൽ നേട്ടം നൽകും.

കെ.എസ്.എഫ്.ഇ ചിട്ടികൾ എങ്ങനെ ലാഭകരമാക്കാം...?
1. ഉചിതമായ ചിട്ടികൾ തിരഞ്ഞെടുക്കാം...
സാമ്പത്തിക പ്രതിസന്ധികൾ ഇല്ലാത്തവർക്കും വലിയ സേവിംഗ്സിനു വേണ്ടി ചിട്ടിയിൽ ചേരുന്നവർക്കും സ്വീകരിക്കാവുന്നത് കാലാവധി കൂടുതലുള്ള വലിയ തുക ലഭിക്കുന്ന ചിട്ടികളാണ്. 80, 100, 120 മാസത്തെ ചിട്ടികൾ ഇതിൽ ഉൾപ്പെടുന്നു. ഇതിലൂടെ വമ്പൻ ലാഭവും ലഭിക്കും. എന്നാൽ പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ വരുന്നവർക്ക് കുറഞ്ഞ കാലാവധിയുള്ള ചിട്ടികൾ ഉചിതമായിരിക്കും. ഇത്തരം ചിട്ടിയുടെ തുകയിലൂടെ നിങ്ങളുടെ ആവശ്യം നിറവേറ്റാൻ സാധിക്കുമെങ്കിൽ ഇതൊരു നല്ല ഓപ്ഷനാണ്.
2. ചിട്ടി നിക്ഷേപത്തിലൂടെ ലാഭം വർദ്ധിപ്പിക്കാം...
കാലാവധി അവസാനിക്കുന്നതിനു മുന്നേ ചിട്ടി വിളിച്ചെടുത്ത് ആ തുക കെ.എസ്.എഫ്.ഇയിൽ തന്നെ നിക്ഷേപിക്കുന്നതാണ് ലാഭം. ഇങ്ങനെ നിക്ഷേപിച്ചാൽ ആ നിക്ഷേപത്തിന്റെ പലിശയും നിങ്ങളുടെ ചിട്ടിത്തുകയും ഒരുമിച്ച് കാലാവധി പൂർത്തിയാവുമ്പോൾ പിൻവലിക്കാം. ഇത് വലിയ തുകയായി വളരും.
എപ്പോൾ ചിട്ടി വിളിക്കാം?
ഓരോ മാസവും ചിട്ടി കഴിയുമ്പോൾ നിങ്ങളുടെ ഫോൺ നമ്പറിലേക്ക് കെ.എസ്.എഫ്.ഇയുടെ ഒരു മെസേജ് വരും. എത്ര കിഴിവിൽ ചിട്ടി വിളിച്ചുവെന്നും അടുത്ത മാസത്തെ അടവ് എത്രയാണെന്നും അതിൽ വ്യക്തമായിട്ടുണ്ടാവും. ഈ തവണ സംഖ്യ പരിശോധിച്ചാൽ ഡിവിഡന്റ് കുറവാണോ എന്ന് മനസിലാക്കാം. ഡിവിഡന്റ് കുറവാണെങ്കിൽ ഇതാണ് ചിട്ടി വിളിക്കാൻ ഉചിതമായ സമയം.
ചിട്ടിത്തുക എങ്ങനെ ഉപയോഗപ്പെടുത്താം?
1) ലഭിച്ച തുക മുഴുവനും കെ.എസ്.എഫ്.ഇ എഫ്.ഡിയിൽ നിക്ഷേപിക്കാം. ഇതിലൂടെ ചിട്ടിയും, എഫ്.ഡി പലിശയും ഒരുമിച്ച് ലഭിക്കും.
2) ചിട്ടി വിളിച്ചെടുത്താൽ ഇനിയുള്ള മാസത്തെ തവണകൾക്കുള്ള തുക മാത്രം കെ.എസ്.എഫ്.ഇയിൽ നിക്ഷേപിക്കാം. ബാക്കി തുക നിങ്ങൾക്ക് പിൻവലിക്കാം.
ഈ രണ്ട് രീതിയിൽ കെ.എസ്.എഫ്.ഇ ചിട്ടി പിൻവലിച്ചാലും ജാമ്യം ആവശ്യമില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications