കെ.എസ്.എഫ്.ഇ നിക്ഷേപങ്ങൾ ജനങ്ങൾക്ക് എന്നും ജനപ്രിയമാണ്. ചിട്ടികൾ, വായ്പ, നിക്ഷേപ സ്കീമുകൾ തുടങ്ങി നിരവധി സ്കീമുകളാണ് കെ.എസ്.എഫ്.ഇ വാഗ്ദാനം ചെയ്യുന്നത്. സാധാരണ ബാങ്കുകളെ അപേക്ഷിച്ച് കെ.എസ്.എഫ്.ഇയുടെ ജാമ്യ വ്യവസ്ഥകൾ അൽപം ശക്തമാണ്. എല്ലാ ബാങ്കുകളിലും വായ്പ എടുക്കാൻ ജാമ്യം ആവശ്യമാണ് എങ്കിലും കെ.എസ്.എഫ്.ഇ യിലെ ഈ വ്യവസ്ഥകളോട് പലർക്കും എതിർപ്പുണ്ട്. ഒരു നിശ്ചിത തുക വായ്പയായി സ്വീകരിക്കുമ്പോൾ അവ തിരിച്ചടക്കാനും സാധിക്കണം. ഈ ഉറപ്പിന് വേണ്ടിയാണ് സാധാരണയായി ജാമ്യം നിർബന്ധമാക്കുന്നത്.
കെ.എസ്.എഫ്.ഇ ചിട്ടികൾക്ക് ജാമ്യ വ്യവസ്ഥ നിർബന്ധമാക്കുന്നതും ഈ കാരണങ്ങൾ കൊണ്ടാണ്. ഒരു വലിയ തുക ആദ്യത്തെ 6 മാസത്തിനുള്ളിൽ വിളിച്ചെടുത്താൽ ആ വ്യക്തി ബാക്കി തവണകൾക്കുള്ള ജാമ്യം നൽകണം. ഇങ്ങനെ നൽകിയാൽ തിരിച്ചടവുകൾ കൃത്യമായി നടക്കും. അല്ലാത്ത പക്ഷേ തുക ലഭിച്ച വ്യക്തിയ്ക്ക് ആ പണവുമായി രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ്.
ചിട്ടിയും ജാമ്യവും....
കെ.എസ്.എഫ്.ഇ ജാമ്യ വ്യവസ്ഥയെ കുറിച്ച് ഉദാഹരണ സഹിതം വ്യക്തമാക്കാം; 40 മാസത്തേക്കുള്ള 2 ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർന്നാൽ പ്രതിമാസ തിരിച്ചടവ് 5000 രൂപയാണ്. ഈ ചിട്ടിയിൽ രണ്ടാമത്തെ മാസം തന്നെ നിങ്ങൾക്ക് ചിട്ടി ലഭിച്ചുവെങ്കിൽ 30% കിഴിവിൽ 1,40,000 രൂപ ലഭിക്കും. തൊട്ടടുത്ത മാസമായിരിക്കും ഈ ചിട്ടിപ്പണം ലഭിക്കുന്നത്. അതിനാൽ ആ മാസത്തെ തവണയു അടച്ചാൽ 3 തവണകളാണ് നിങ്ങൾ മൊത്തം അടക്കുന്നത്.
1.4 ലക്ഷം പിൻവലിക്കുകയാണെങ്കിൽ തീർച്ചയായും ജാമ്യം വേണം. ഒരിക്കലും ഈ തുകയ്ക്ക് ആനുപാതികമായിട്ടല്ല നിങ്ങൾ ജാമ്യം നൽകേണ്ടത്. അതായത് ബാക്കിയുള്ള തവണകൾ അനുസരിച്ചായിരിക്കും ജാമ്യത്തിന്റെ മൂല്യം. എങ്കിൽ ഇനി 37 തവണകളാണ് ബാക്കിയുള്ളത്. പ്രതിമാസം 5000 രൂപ കണക്കാക്കിയാൽ 37 മാസം കൊണ്ട് മൊത്തം 1,85,000 രൂപയ്ക്ക് തുല്യമായ ജാമ്യമാണ് നിങ്ങൾ കൊടുക്കേണ്ടത്.

ചിട്ടിയുടെ കാലാവധി അവസാനിക്കാറാവുമ്പോൾ ചിട്ടിപ്പണം ലഭിക്കുമ്പോൾ നിങ്ങൾ നൽകേണ്ട സെക്യൂരിറ്റിയിലും വ്യത്യാസം വരും. അതായത് 36ാം മാസത്തിൽ ചിട്ടിത്തുക കിട്ടിയാൽ പിന്നീട് 4 മാസം മാത്രമാണ് തവണകൾ അടക്കാനുള്ളത്. ഇവിടെ നാല മാസത്തേക്ക് 5000 രൂപ പ്രതിമാസം ഈടാക്കിയാൽ മൊത്തം 20,000 രൂപയ്ക്കാണ് നിങ്ങൾ ജാമ്യം നൽകേണ്ടി വരിക.
എന്നാൽ ചിട്ടിയുടെ അവസാന 2 മാസങ്ങളിൽ ചിട്ടിത്തുക ലഭിക്കുന്ന വ്യക്തികൾക്ക് ജാമ്യം നൽകേണ്ടി വരില്ല. കാരണം 39ാം മാസത്തിൽ ചിട്ടി ലഭിക്കുന്ന വ്യക്തിയ്ക്ക് 40ാം മാസത്തിലാണ് തുക ലഭിക്കുന്നത്. പിന്നീട് തവണകളൊന്നും തന്നെ ഉണ്ടാവില്ല. 40ാം മാസത്തിൽ ചിട്ടി ലഭിക്കുന്ന വ്യക്തിയ്ക്കും ഇതേ അവസ്ഥയാണ്.
ചുരുക്കി പറഞ്ഞാൽ ചിട്ടിയിലെ എല്ലാ അംഗങ്ങളുടെയും സുരക്ഷയ്ക്ക് വേണ്ടിയാണ് ജാമ്യ വ്യവസ്ഥകൾ നിർബന്ധമാക്കുന്നത്. ബാങ്കുകളെ അപേക്ഷിച്ച് കെ.എസ്.എഫ്.ഇ നിരവധി ജാമ്യങ്ങൾ സ്വീകരിക്കുന്നുണ്ട്.
കെ.എസ്.എഫ്.ഇ വിവിധ ജാമ്യങ്ങൾ ഏതെല്ലാം?
1. കേരള- കേന്ദ്ര സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്നവരുടെ സാലറി സർട്ടിഫിക്കേറ്റ്
2. എൽ.ഐ.സി പോളിസികൾ, പോസ്റ്റൽ/ ഇൻഷൂറൻസ് പോളിസികൾ എന്നിവയുടെ സറണ്ടർ വാല്യൂ സർട്ടിഫിക്കേറ്റ്
3. ഫിക്സഡ് ഡെപ്പോസിറ്റുകൾ
4. ബാങ്ക് ഗ്യാരണ്ടി
5. കെ.എസ്.എഫ്.ഇ നോൺ പ്രൈസ്ഡ് ചിട്ടി പാസ്ബുക്ക് (വിളിച്ചെടുക്കാത്ത ചിട്ടിയുടെ പാസ്ബുക്ക്)
6. കിസാൻ വികാസ് പത്ര, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കേറ്റ് ( പോസ്റ്റ് ഓഫീസ് നിക്ഷേപം)
7. സുഗമ സേവിംഗ്സ് അക്കൗണ്ട് ഡെപ്പോസിറ്റ്
8. സ്വർണം
9. വസ്തു ജാമ്യം
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications