സുരക്ഷിതമായ നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കെ.എസ്.എഫ്.ഇ സ്കീമുകൾ മികച്ച ഓപ്ഷനുകളാണ്. ഉയർന്ന പലിശ നിരക്കിൽ മികച്ച വരുമാനം ഉറപ്പാക്കാൻ കെ.എസ്.എഫ്.ഇ ചിട്ടികളിലൂടെ നിക്ഷേപിക്കാം. മാത്രമല്ല ഇതൊരു സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനമായതിനാൽ നിങ്ങളുടെ നിക്ഷേപങ്ങൾ സുരക്ഷിതമായിരിക്കും. ഓരോ കാലാവധിയിലുള്ള ചിട്ടികളാണ് ഇവിടെ പ്രധാനമായും നൽകുന്നത്. പലതും പല തവണകളായിട്ട് തിരിച്ചടവുകൾ വരുന്നതാണ്.
100 മാസം കൊണ്ട് 1 കോടി രൂപയുടെ ചിട്ടികളിൽ നിക്ഷേപിക്കാൻ താത്പര്യമുണ്ടോ? ദീർഘകാലത്തെ ഈ ചിട്ടികൾ തിരഞ്ഞെടുത്താൽ വമ്പൻ നേട്ടം കൈവരിക്കാനാവും. ആകർഷകമായ വരുമാനവും ഉറപ്പാക്കാം. 100- 120 മാസം വരെയാണ് പരമാവധി ചിട്ടികളുടെ കാലാവധി വരുന്നത്. 30 മാസത്തെയും, 40 മാസത്തേയും, 50 മാസത്തേയും ചിട്ടികളുണ്ട്. നിങ്ങളുടെ സാമ്പത്തിക ആവശ്യത്തിന് അനുസരിച്ച് ഈ ചിട്ടികളിൽ നിക്ഷേപിക്കാം.
1 കോടിയുടെ ചിട്ടി....
മുകളിൽ പരാമർശിച്ച പോലെ 1 കോടി രൂപയുടെ ചിട്ടി കാലാവധി 100 മാസമാണ്. പ്രതിമാസം 1 ലക്ഷം രൂപയാണ് ഈ ചിട്ടിയുടെ തിരിച്ചടവ് തുക വരുന്നത്. അതിനാൽ തന്നെ ഈ ചിട്ടി സാധാരണക്കാർ പൊതുവേ സ്വീകരിക്കാറില്ല. പക്ഷേ പ്രതിമാസം 1 ലക്ഷം താങ്ങാവുന്ന വ്യക്തികൾക്ക് ഈ ചിട്ടി വമ്പൻ ലാഭം നൽകും. പ്രധാനമായും ബിസിനസുകാരാണ് ഇത്തരം ചിട്ടികളിൽ നിക്ഷേപിക്കുന്നത്.
ചിട്ടിയിൽ ചേർന്നാൽ ആദ്യത്തെ മാസം മുതൽ നിങ്ങൾക്ക് ലേലത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്. ലേലത്തിൽ 30% താഴ്ത്തിയാണ് ലേലം വിളിക്കുന്നത്. ഇങ്ങനെ താഴ്ത്തി വിളിച്ചാൽ മൊത്തം 70 ലക്ഷം വരെ നിങ്ങൾക്ക് ചിട്ടിത്തുകയായി ലഭിക്കും.

ഡിവിഡന്റ് എത്ര കിട്ടും?
ചിട്ടിയിൽ ചേർന്ന് ആദ്യത്തെ മാസം 1 ലക്ഷം തന്നെ അടക്കണം. രണ്ടാമത്തെ മാസം മുതൽ ലേലത്തിൽ 30% താഴ്ത്തി വിളിക്കുന്നതിനാൽ 75000 രൂപ മാത്രം അടച്ചാൽ മതി. അതായത് ഏകദേശം 25000 വരെ നിങ്ങൾക്ക് ഡിവിഡന്റ് ലഭിക്കും. ഇത് 100 മാസം വരെ ഇങ്ങനെ ലഭിക്കില്ല. ഏകദേശം 50 മാസം വരെ 25000 ഡിവിഡന്റ് ലഭിക്കും. അതിനു ശേഷം ചിലപ്പോൾ 10000 അല്ലെങ്കിൽ 15000 രൂപ വരെ ഡിവിഡന്റ് ലഭിച്ചേക്കാം. അവസാനത്തെ 4-5 മാസം ചിലപ്പോൾ ഡിവിഡന്റ് ഉണ്ടാവില്ല.
25000 അടച്ചാൽ 1 കോടി കിട്ടുമോ?
1 കോടിയുടെ ചിട്ടിയിൽ ചേർന്നാൽ 70 ലക്ഷത്തോളം നിങ്ങൾക്ക് ലഭിക്കും. ചിട്ടി തുടങ്ങിയാൽ ആദ്യ ലേലം മുതൽ പങ്കെടുക്കാൻ സാധിക്കും. ഇതിൽ പ്രോക്സി സെറ്റ് ചെയ്തും നിങ്ങൾക്ക് ലേലത്തിൽ പങ്കെടുക്കാം. ഒന്നിലധികം ലേലം വന്നാൽ അവ നറുക്കെടുപ്പിലൂടെയാണ് ആ മാസത്തെ വ്യക്തിയെ തിരഞ്ഞെടുക്കുക. ഇതു പ്രകാരം രണ്ടാമത്തെയോ മൂന്നാമത്തെയോ മാസത്തിനുള്ളിൽ നിങ്ങളുടെ പേര് നറുക്കെടുത്താൽ ആ 70 ലക്ഷം കെ.എസ്.എഫ്.ഇയിൽ തന്നെ എഫ്.ഡി ഇടുന്നതാണ് നല്ലത്. പണമായിട്ട് എടുക്കേണ്ടവർ 70 ലക്ഷത്തിനു തുല്യമായ രേഖകൾ സമർപ്പിക്കേണ്ടി വരും.
കെ.എസ്.എഫ്.ഇ ചിട്ടിത്തുകയുടെ എഫ്.ഡിക്ക് ഏകദേശം 8.5% വരെ പലിശ ഈടാക്കുന്നുണ്ട്. 70 ലക്ഷം എഫ്.ഡി നിക്ഷേപിച്ചാൽ പ്രതിമാസം പലിശ മാത്രം 49583 രൂപ കിട്ടും. നിങ്ങൾക്ക് ഈ പലിശ തുക നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടാം. മാത്രമല്ല 75000 രൂപ ചിട്ടിത്തുകയിലേക്ക് ഈ പലിശ കണക്കാക്കാനും പറയാം. അപ്പോൾ പ്രതിമാസ തവണകൾ അടക്കുമ്പോൾ 75000 രൂപയിൽ നിന്ന് 49583 കുറച്ച് 25417 രൂപ മാത്രമാണ് ഓരോ മാസവും തിരിച്ചടവ് വരുന്നത്. അതായത് ഏകദേശം 25000 രൂപ അടച്ചാൽ മതി.
വെറും 25000 മാത്രം പ്രതിമാസം അടച്ചാൽ 70 ലക്ഷം നിങ്ങൾക്ക് ലഭിക്കും. എന്നാൽ കാലാവധി പൂർത്തിയാവാൻ തുടങ്ങുമ്പോൾ ഡിവിഡന്റ് കുറഞ്ഞ് വരും. എങ്കിലും 50 മാസം വരെ ഈ തുകയിൽ തവണകൾ അടക്കാം. പക്ഷേ എഫ്.ഡിക്ക് അതേ പലിശ തന്നെ കിട്ടും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
