പണം സമ്പാദിക്കാൻ പലതരത്തിലുള്ള വഴികളുണ്ട്. സുരക്ഷിതമായി സമ്പാദിക്കാൻ ചിട്ടികൾ മികച്ചൊരു സാമ്പത്തിക ഉപകരണമാണ്. ചിട്ടികൾക്ക് പ്രസിദ്ധമായ കേരളത്തിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമാണ് കെഎസ്എഫ്ഇ. സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കെഎസ്എഫ്ഇ പൂർണമാവും സുരക്ഷിതമാണ്.
അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ ഉണ്ടാകുമ്പോൾ ഉയർന്ന പലിശ നിരക്കിലുള്ള വായ്പകളെ ആശ്രയിക്കുന്നതിനേക്കാൾ എത്രയോ ഉചിതമാണ് ചിട്ടികൾ. ഉയർന്ന പലിശ നിരക്കോ മറ്റു ബാധ്യതകളോ ചിട്ടികൾക്കില്ല. കൂടാതെ, ഓരോ മാസവും ലാഭവിഹിതവും ലഭിക്കുന്നു.
ചിട്ടിയെക്കുറിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പുതിയതായി ചിട്ടികളിൽ ചേരുന്നവർ ആദ്യം ചെറിയ തുകയുള്ള ചിട്ടികൾ തിരഞ്ഞെടുക്കുന്നത് ഉചിതമാണ്. ഉദാഹരണത്തിന്, പ്രതിമാസം 2,500 രൂപയോ 5,000 രൂപയോ അടവ് വരുന്ന ചിട്ടികൾ പരിഗണിക്കാം. ഇതിലൂടെ ചിട്ടിയെ കുറിച്ച് പൂർണ വിവരങ്ങൾ പഠിക്കാൻ സാധിക്കും. എങ്ങനെ ലേലം ചെയ്യപ്പെടുന്നു, ലേലം ലഭിച്ചാലുള്ള തുടർ നടപടികൾ എന്തൊക്കെയാണ്, എത്ര തുകയാകുമ്പോൾ ചിട്ടി വിളിച്ചെടുക്കണം തുടങ്ങിയ പ്രായോഗികമായ കാര്യങ്ങൾ പഠിക്കാൻ സാധിക്കും.

ചിട്ടി തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ട ഘടകങ്ങൾ
1. സാമ്പത്തിക സ്ഥിതി: നിങ്ങളുടെ നിലവിലെ സാമ്പത്തിക സ്ഥിതി കൃത്യമായി മനസ്സിലാക്കുക.
2. ലക്ഷ്യം: എത്ര രൂപയാണ് നിങ്ങൾക്ക് ആവശ്യമെന്ന് തീരുമാനിക്കുക.
3. പ്രതിമാസ അടവ്: നിങ്ങളുടെ പ്രതിമാസ വരുമാനം അനുസരിച്ച്, ഓരോ മാസവും കെഎസ്എഫ്ഇയിൽ അടയ്ക്കാൻ സാധിക്കുന്ന തുക കണക്കാക്കുക.
4. ആവശ്യം: ചിട്ടിയിൽ ചേരുന്നതിലൂടെ നിങ്ങൾ ലക്ഷ്യമിടുന്ന ആവശ്യം എന്താണെന്ന് തിരിച്ചറിയുക.
5. ജാമ്യം: ചിട്ടിപ്പണം പിൻവലിക്കുമ്പോൾ 'മേൽബാധ്യത'ക്കുള്ള ജാമ്യമായി വെക്കാൻ നിങ്ങളുടെ കൈവശം വസ്തു, സ്വർണം തുടങ്ങിയ എന്ത് സെക്യൂരിറ്റിയാണ് ഉള്ളതെന്ന് ചിന്തിക്കണം.
ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കിയ ശേഷം നിങ്ങളുടെ വീടിനടുത്തുള്ള കെഎസ്എഫ്ഇ ശാഖ സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി സംസാരിച്ച് ചിട്ടി തിരഞ്ഞെടുക്കാം.
ചിട്ടി എപ്പോൾ വിളിച്ചെടുക്കണം?
ചിട്ടിയിൽ ചേർന്നതിനുശേഷം, നിങ്ങൾക്ക് എപ്പോഴാണോ പണം ആവശ്യമുള്ളത്, ആ വിവരം ബ്രാഞ്ചുമായി ബന്ധപ്പെട്ടവരെ അറിയിക്കുക. ഏത് മാസത്തിൽ ചിട്ടി വിളിച്ചെടുത്താൽ ലാഭകരമായിരിക്കും അല്ലെങ്കിൽ കുറഞ്ഞ നഷ്ടത്തിൽ പിടിക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് ബ്രാഞ്ചിൽ നിന്നും അറിഞ്ഞിരിക്കുക.
ആദ്യ മാസങ്ങളിൽ ചിട്ടി വിളിച്ചെടുക്കുന്നവരുടെ എണ്ണം കൂടുതലായിരിക്കും, അതിനാൽ ലേല കിഴിവ് കൂടുതലായിരിക്കും. അതായത് ആദ്യ മാസത്തിൽ ചിട്ടി കിട്ടിയാൽ ലഭിക്കുന്ന തുക കുറയും. അത്യാവശ്യക്കാരുടെ എണ്ണം കുറയുമ്പോൾ കുറഞ്ഞ കിഴിവിൽ ചിട്ടി വിളിച്ചെടുക്കാനും കൂടുതൽ തുക നേടാനും സാധ്യതയുണ്ട്. അതായത് 25 മാസ കാലാവധിയിൽ പ്രതിമാസം 20,000 രൂപ അടയ്ക്കുന്ന 5 ലക്ഷത്തിന്റെ ചിട്ടി, ആദ്യ മാസങ്ങളിൽ ചിലപ്പോൾ 3 ലക്ഷം രൂപ വരെ മാത്രമേ ലഭിക്കുകയുള്ളൂ. എന്നാൽ കൃത്യമായ മാസത്തിൽ ലേലം ചെയ്യുന്നതിലൂടെ 4,75,000 രൂപ വരെ നേടാൻ സാധ്യതയുണ്ട്.
എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ ഒരു എമർജൻസി ഫണ്ട് എന്ന നിലയിൽ ചിട്ടിയെ ഒരിക്കലും കാണരുത്. നിങ്ങളുടെ സമ്പത്ത് വളർത്താൻ മികച്ചൊരു സാമ്പത്തിക പദ്ധതി എന്ന നിലയിൽ ചിട്ടികൾ നേട്ടം നൽകുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ബെംഗളൂരുവിൽ നിന്നും കേരളത്തിലെത്താം, ട്രെയിൻ കിട്ടില്ലേ എന്ന പേടി വേണ്ട, ഈ ട്രെയിൻ പിടിച്ചിങ്ങ് പോര്...

പ്രതിമാസം 2000 രൂപ നിക്ഷേപിക്കാനുണ്ടോ? 40,000 രൂപ പെൻഷനുള്ള വഴി പറഞ്ഞുതരാം...

എല്‍പിജി ക്ഷാമം: കേരളത്തില്‍ മാര്‍ച്ച് 23 ന് ഹോട്ടലുകള്‍ അടച്ചിടും, പിഎന്‍ജിയിലേക്ക് മാറാന്‍ നിര്‍ദ്ദേശം

ഇതുവരെ ഇടിഞ്ഞത് 13,520 രൂപ, പൊന്നിന്റെ തിളക്കം കുറയുന്നു, കല്യാണപാർട്ടികൾക്ക് ആശ്വാസം

Gold Rate Live: യുദ്ധത്തിൽ തകർന്ന് സ്വർണം, ഇന്നും പവന്റെ വില കുറഞ്ഞു, തത്സമയം വിവരങ്ങൾ അറിയാം

പോസ്റ്റ് ഓഫീസിൽ 1000 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കൂ; മാസം 9,250 രൂപ കയ്യിൽ വാങ്ങാം

യുദ്ധവും പണപ്പെരുപ്പവും തിരിച്ചടിക്കുന്നു, തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി, നിഫ്റ്റി 23000 പോയിന്റിൽ

ബംപര്‍ നേട്ടം തരുന്ന ഓഹരികള്‍ ഇതാ- ഉയര്‍ന്ന ആദായം കീശയിലാക്കാം, കാത്തിരിക്കേണ്ടത് 12 മാസം മാത്രം

വിപണിയിലെ ചാഞ്ചാട്ടം റിട്ടയർമെന്റ് കാലത്തെ ബാധിക്കുമോ? പണം നഷ്ടമാകുന്നത് ഒഴിവാക്കാൻ ചില വഴികൾ

എട്ടാം ശമ്പള കമ്മീഷൻ: നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള തീയ്യതി നീട്ടി, നിങ്ങളുടെ നിർദ്ദേശം എങ്ങനെ നൽകാം..?

റിട്ടയർമെന്റ് കാലം തട്ടിയും മുട്ടിയും പോകാൻ കോടികൾ വേണ്ടി വരും; കണക്കുകൾ പറയുന്നതിങ്ങനെ



Click it and Unblock the Notifications