കെഎസ്എഫ്ഇ ചിട്ടിയിൽ ചേരുന്നതിലൂടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം. ഒരു വായ്പ എടുക്കുന്നതിലും സുരക്ഷിതമായി പണം സ്വരൂപിക്കാൻ ഇതിലൂടെ സാധിക്കുന്നു. ഒരേ സമയം വായ്പയുടെയും നിക്ഷേപത്തിൻ്റെയും സ്വഭാവമുള്ള കെഎസ്എഫ്ഇ ചിട്ടികൾ വലിയ സാമ്പത്തിക ലക്ഷ്യങ്ങളും പൂർത്തിയാക്കുന്നു. കെഎസ്എഫ്ഇ ചിട്ടിയിൽ ചേർന്നാൽ എല്ലാ മാസവും ലേലം നടക്കും. ഇതിൽ പങ്കെടുത്ത് മാത്രമേ നിങ്ങൾക്ക് ചിട്ടി വിളിച്ചെടുക്കാൻ സാധിക്കൂ. എന്നാൽ എല്ലാ തവണയും നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ലെങ്കിൽ ചിട്ടിപ്പണം ലഭിക്കില്ലേ.?
നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ചാണ് ചിട്ടി ലേലത്തിൽ പങ്കെടുത്ത് ചിട്ടിപ്പണം ഉറപ്പാക്കേണ്ടത്. പക്ഷേ അത്തരം സന്ദർഭത്തിൽ നേരിട്ട് ലേലത്തിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും മറ്റു മാർഗങ്ങളിലൂടെ ചിട്ടിയുടെ ഭാഗമാവാൻ സാധിക്കും. മൂന്ന് മാർഗങ്ങളിലൂടെ കെഎസ്എഫ്ഇ ചിട്ടി ലേലത്തിൽ പങ്കെടുക്കാം. ഓരോന്നും വിശദമായി അറിയാം.
കെഎസ്എഫ്ഇ ചിട്ടി ലേലം
എല്ലാ മാസവും ചിട്ടിപ്പണത്തിന് ഒന്നിലധികം ആവശ്യക്കാർ ഉണ്ടായിരിക്കും. അതിനാൽ ഓരോ മാസവും ആവശ്യക്കാരായ ചിട്ടി അംഗങ്ങൾക്ക് ലേലത്തിൽ പങ്കെടുത്ത് ചിട്ടിപ്പണം നേടാം. 100 മാസത്തെ കാലാവധിയുള്ള ചിട്ടിയിൽ അവസാനത്തെ കുറച്ച് മാസങ്ങൾ ഒഴിച്ചാൽ ഏകദേശം 95, 96 മാസം വരെയും ലേലം ഉണ്ടായിരിക്കും. നേരിട്ട് ലേലത്തിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിൽ മറ്റു മാർഗങ്ങളുണ്ട്. ഓരോന്നും അറിയാം;
1. കെഎസ്എഫ്ഇ പവർ ആപ്പ്
കെഎസ്എഫ്ഇ പവർ ആപ്പ് ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് ഓൺലൈനായി ഒരു പ്രോക്സി അപേക്ഷ സമർപ്പിക്കാൻ സാധിക്കും. ഇതിലൂടെ ചിട്ടിയിൽ നേരിട്ട് പങ്കെടുക്കാതെ തന്നെ നിങ്ങളുടെ ആവശ്യം ഉന്നയിക്കാം.

2. പ്രോക്സി ഫോം
കെഎസ്എഫ്ഇയിൽ പ്രോക്സി എന്ന ഫോം ഉണ്ട്. ഇത് അധികാരപത്രം എന്നാണ് അറിയപ്പെടുന്നത്. നിങ്ങൾ ചിട്ടി ചേർന്ന ബ്രാഞ്ചിൽ നേരിട്ടെത്തി ഈ പ്രോക്സി ഫോം വേണ്ടുക. ഈ പ്രോക്സിയുടെ കാലാധി 12 മാസമാണ്. അതിനാൽ നിങ്ങളുടെ സാമ്പത്തിക ആവശ്യം അനുസരിച്ച് പ്രോക്സി എഴുതിക്കൊടുക്കുന്നതാണ് നല്ലത്.
ഉദാഹരണത്തിന്; അഞ്ച് ലക്ഷത്തിന്റെ ചിട്ടി ആദ്യ മാസങ്ങളിൽ 30% താഴ്ത്തി വിളിക്കുകയാണെങ്കിൽ ഏകദേശം മൂന്നര ലക്ഷം രൂപയാണ് ലഭിക്കുന്നത്. ഈ മൂന്നര ലക്ഷം രൂപ വിളിച്ചെടുക്കുന്നയാൾ അത്യാവശ്യമുള്ള വ്യക്തിയായിരിക്കും. നിങ്ങൾക്ക് ഇതിലും ഉയർന്ന ഫണ്ട് വേണമെങ്കിൽ ഫോമിൽ അത് കൃത്യമായി എഴുതണം. അതായത് 5 ലക്ഷത്തിൽ 50,000 രൂപ കുറവ് പ്രതീക്ഷിക്കുന്നുവെങ്കിൽ ഫോമിൽ 50,000 രൂപ എന്ന് കൃത്യമായി ചേർക്കുക.
ഇതിനു പുറമേ നിങ്ങൾ ചേർന്ന ചിട്ടി നമ്പർ, ചിട്ടാൾ നമ്പർ ഏത് ബ്രാഞ്ചിലാണ് നിങ്ങൾ ചിട്ടി ചേർന്നിരിക്കുന്നത് എന്നീ വിവരങ്ങളും ഫേമിൽ നൽകണം. ഈ വിവരങ്ങൾ നൽകി നിങ്ങൾ ഈ പ്രോക്സി ഫോമിൽ ഒപ്പു വെക്കണം. ഇതിൽ ഒരു രൂപയുടെ രണ്ട് റവന്യൂ സ്റ്റാമ്പ് പതിക്കാനുണ്ട്. അതിനു ശേഷം നിങ്ങൾ ഇത്ര രൂപ താഴ്ത്തി വിളിക്കാൻ എനിക്ക് സമ്മതമാണെന്ന് അറിയിച്ചുകൊണ്ട് ഈ ഫോം കെഎസ്എഫ്ഇയിലെ ഒരു ഉദ്യോഗസ്ഥനെ ഏല്പിക്കുകയാണെങ്കിൽ അദ്ദേഹം നിങ്ങൾക്ക് വേണ്ടി പ്രോക്സി വിളിക്കുന്നതായിരിക്കും. പക്ഷേ നിങ്ങൾ എത്ര രൂപയാണോ എഴുതിക്കൊടുക്കുന്നത് ആ സംഖ്യ വരെ അദ്ദേഹം വിളിക്കുകയുള്ളൂ.
3. കെഎസ്എഫ്ഇ പാസ്ബുക്ക്
കെഎസ്എഫ്ഇ പാസ്ബുക്കിലെ അവസാന പേജിൽ ലേലത്തിൽ പങ്കെടുക്കേണ്ട രീതിയെക്കുറിച്ചാണ് പറയുന്നുണ്ട്. അതായത് നിങ്ങൾക്ക് ലേലത്തിൽ പങ്കെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ മറ്റൊരാളെ അധികാരപ്പെടുത്തിാം. നിങ്ങളുടെ സുഹൃത്തിനെയോ ബന്ധുവിനെയോ മറ്റും അധികാരപ്പെടുത്താം.
ഇതിൻ്റെ ഭാഗമായി ലഭിക്കുന്ന ഫോമിൽ ചിട്ടി വിളിക്കാൻ വേണ്ടി നിങ്ങൾ ആരെയാണോ അധികാരപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ ഒപ്പും അദ്ദേഹത്തിന്റെ മേൽവിലാസവും കൂടി എഴുതുക. അതിന്റെ ഏറ്റവും താഴെ നിങ്ങളുടെ ഒപ്പ് നൽകുക. അതേപോലെ തന്നെ ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് പതിച്ച ശേഷം അതിന്റെ മുകളിലും ഒപ്പ് വെച്ച് നിങ്ങൾ ആരെയാണോ അധികാരപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ കൈയിൽ ആ ഫോം കൊടുത്തു വിടുക. ഒപ്പം നിങ്ങളുടെ ചിട്ടി പാസ്ബുക്കും ആ വ്യക്തിക്ക് കൊടുത്തു വിടണം.
ഇതിനൊപ്പം ചിട്ടി വിളിക്കാൻ അധികാരപ്പെടുത്തിയ വ്യക്തിയുടെ രേഖയുടെ ഒരു കോപ്പിയും ഇതോടൊപ്പം കൊണ്ടു വന്നാൽ ആ വ്യക്തിക്ക് ചിട്ടി ലേലത്തിൽ പങ്കെടുക്കാം. അങ്ങനെ വിളിക്കുന്ന സമയത്ത് അതിന്റെ പൂർണ്ണ ഉത്തരവാദിത്വം നിങ്ങൾ അധികാരപ്പെടുത്തിയ വ്യക്തിക്ക് തന്നെയാണ്.
ഈ മൂന്ന് മാർഗങ്ങളിലൂടെ ചിട്ടി ലേലത്തിൽ പങ്കെടുക്കാം, നിങ്ങളുടെ സാഹചര്യത്തിന് അനുസരിച്ച് ഇവ പരിഗണിക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications