കെ.എസ്.എഫ്.ഇ ചിട്ടിയിൽ ചേരാൻ പലർക്കും പല കാരണങ്ങളാവും. സാമ്പത്തിക ആവശ്യകതകൾ ഉള്ളവരെ പോലെ ഒരു മികച്ച നിക്ഷേപ മാർഗമായും കെ.എസ്.എഫ്.ഇ ചിട്ടികളെ സമീപിക്കുന്നവരുണ്ട്. അതായത് ഭാവിയിലേക്ക് വലിയ നിക്ഷേപമായി കിട്ടുവാൻ വേണ്ടി പരിശ്രമിക്കുന്നവർ. നിങ്ങൾക്ക് ഒരു ദീർഘകാല നിക്ഷേപത്തിൽ ഇൻവെസ്റ്റ് ചെയ്യാനാണ് ആഗ്രഹമെങ്കിൽ തീർച്ചയായും കെ.എസ്.എഫ്.ഇ ചിട്ടികൾ നല്ല തിരഞ്ഞെടുപ്പാണ്. ഇവിടെ നിരവധി ചിട്ടി സ്കീമുകളുണ്ട്. ഓരോന്നും വ്യത്യസ്ത തുകയും കാലാവധിയുമായിരിക്കും.
സത്യത്തിൽ ഒരു വലിയ ചിട്ടിയിൽ ചേരുന്നതാണോ, അതോ അതേ തുക വരുന്ന ചെറിയ ഒന്നിലധികം ചിട്ടികളിൽ ചേരുന്നതാണോ നല്ലത്? ഇത് പലരുടേയും വലിയ സംശയമായിക്കും. ഇതിന്റെ വിശദമായ കണക്കുകൾ പരിശോധിക്കാം. അതായത്, 40 മാസത്തെ കാലാവധിയിലേക്ക് 10,000 രൂപ പ്രതിമാസം അടക്കുന്ന 4 ലക്ഷം രൂപയുടെ ഒരു ചിട്ടി ചേരുന്നതാണോ, ഇതേ കാലവധിയിൽ പ്രതിമാസം 5,000 രൂപ വരുന്ന 2 ലക്ഷം രൂപയുടെ രണ്ട് ചിട്ടിയിൽ ചേരുന്നതാണോ ലാഭം എന്ന് നോക്കാം;
സാധാരണയായി കെ.എസ്.എഫ്.ഇയുടെ ഏത് ചിട്ടിയിൽ ചേർന്നാലും ആദ്യം ഒരു പാസ്ബുക്ക് ലഭിക്കും. ഇതിൽ 4 ലക്ഷത്തിന്റെ ഒരു ചിട്ടിയിൽ ചേർന്ന വ്യക്തിയ്ക്ക് ഒരു പാസ്ബുക്കാണ് ലഭിക്കുന്നത്. എന്നാൽ 2 ലക്ഷത്തിന്റെ 2 ചിട്ടിയിൽ ചേർന്നയാൾക്ക് 2 പാസ്ബുക്ക് കിട്ടും.
2 പാസ്ബുക്ക് കിട്ടിയാൽ എന്താണ് ലാഭം?
2 ലക്ഷത്തിന്റെ 2 ചിട്ടിയിൽ ചേർന്നാൽ അതിൽ ഒരു ചിട്ടിയുടെ കാലാവധി പകുതിയാവുമ്പോൾ ചിട്ടി വിളിച്ചെടുക്കുക. ഈ തുക പിൻവലിക്കണമെങ്കിൽ ജാമ്യം നിർബന്ധമായും വെക്കണം. അതിന് രണ്ടാമത്തെ ചിട്ടി പാസ്ബുക്ക് നൽകാൻ സാധിക്കും. ഇത് അൽപം എളുപ്പത്തിൽ നിങ്ങൾക്ക് 2 ലക്ഷത്തിന്റെ ഒരു ചിട്ടി വിളിച്ച് പണം പിൻവലിക്കാൻ സാധിക്കുന്നു.

അതായത് ഈ 2 ലക്ഷത്തിന്റെ ചിട്ടി 20 മാസം കഴിയുമ്പോൾ നറുക്കിലൂടെ വിളിച്ചാൽ ഫോർമാൻ കമ്മീഷൻ, ജി.എസ്.ടി, ഡോക്യുമെന്റേഷൻ ചാർജ് എന്നിവ കണക്കാക്കിയൽ നിങ്ങൾക്ക് 1,87,964 രൂപ ലഭിക്കും. ഈ തുക രണ്ടാമത്തെ പാസ്ബുക്ക് ജാമ്യം നൽകി പിൻവലിക്കാവുന്നതാണ്. അതായത് രണ്ട് ചിട്ടിയാവുമ്പോൾ 3,75,928 രൂപ വരും.
4 ലക്ഷത്തിന്റെ ഒരു ചിട്ടിയിൽ നിക്ഷേപിച്ചാൽ നേട്ടം ഉണ്ടോ?
40 മാസത്തെ കാലാവധിയിലേക്ക് 4 ലക്ഷത്തിന്റെ ചിട്ടിയിൽ ചേർന്നാൽ 20 മാസത്തിനു ശേഷം നറുക്കെടുപ്പിലൂടെ നിങ്ങൾക്ക് ചിട്ടി ലഭിച്ചാൽ ഏകദേശം 3,76,164 രൂപയാവും. ഈ തുക കെ.എസ്.എഫ്.ഇ എഫ്.ഡിയിൽ നിക്ഷേപിച്ച് ഇനിയുള്ള തിരിച്ചടവ് തവണകൾ മാത്രം അക്കൗണ്ടിൽ നിലനിർത്താം. എങ്കിൽ അതിന്റെ ബാക്കി തുക ജാമ്യം നൽകാതെ നിങ്ങൾക്ക് പിൻവലിക്കാം. പകുതി മാസത്തിൽ ചിട്ടി കിട്ടിയതിനാൽ നിങ്ങൾക്ക് ഏകദേശം 1,88,082 രൂപ പിൻവലിക്കാൻ സാധിക്കും.
രണ്ട് ചിട്ടികളുടെ ആദ്യ മാസതവണകൾക്ക് വ്യത്യാസമുണ്ടോ?
4 ലക്ഷത്തിന്റെ ഒരു ചിട്ടിയുള്ള വ്യക്തി ആദ്യ മാസം 10,000 രൂപ അടക്കണം. എന്നാൽ 2 ലക്ഷത്തിന്റെ രണ്ട് ചിട്ടിയുള്ള വ്യക്തിയും ആദ്യ മാസം 10,000 അടക്കണം. 2 ലക്ഷത്തിന്റെ ഒരു ചിട്ടി 5,000 രൂപ പ്രതിമാസം തവണ വരുമ്പോൾ രണ്ട് ചിട്ടിയ്ക്ക് 10,000 അടക്കേണ്ടി വരും. രണ്ടാമത്തെ മാസം 30% ഡിവിഡന്റ് വന്നാൽ 4 ലക്ഷം ചിട്ടിയ്ക്ക് 2,500 രൂപ കിഴിവ് വരും. അതായത് രണ്ടാം മാസം 7,500 രൂപ അടക്കണം. എന്നാൽ 2 ലക്ഷത്തിന്റെ ഒരു ചിട്ടിയ്ക്ക് 1250 രൂപയാണ് കിഴിവ് വരുന്നത്. അപ്പോൾ രണ്ട് ചിട്ടിയ്ക്ക് 2,500 രൂപ കിഴിവ് വരും. 2 ലക്ഷത്തിന്റെ രണ്ട് ചിട്ടിയ്ക്ക് രണ്ടാം മാസം 7,500 രൂപ തന്നെ അടക്കേണ്ടി വരും.
സത്യത്തിൽ കാര്യമായ ലാഭം ഒന്നും തന്നെയില്ല. രണ്ടിൽ നിന്നും ഒരേ തുകയാണ് ലഭിക്കുന്നത്. ഈ രണ്ട് ചിട്ടിത്തുകയിൽ നിന്നും 236 രൂപയാണ് അധികമായി വരുന്നത്. ഓരോ ചിട്ടിയ്ക്കും ഡോക്യുമെന്റേഷൻ ചാർജ് 236 രൂപയാണ്. 2 ലക്ഷത്തിന്റെ 2 ചിട്ടികൾക്കും ഡോക്യുമെന്റേഷൻ ചാർജ് ഈടാക്കും. അതുകൊണ്ടാണ് 236 രൂപ അധികമായി വരുന്നത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications