കെ.എസ്.എഫ്.ഇ എന്നാൽ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസ് ലിമിറ്റഡ് എന്നാണ്. ഇത് സംസ്ഥാന സർക്കാരിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമാണ്. അതിനാൽ 100 ശതമാനം വിശ്വാസ്യതയോടെ നിങ്ങൾക്ക് കെ.എസ്.എഫ്.ഇയെ സമീപിക്കാം. കെ.എസ്.എഫ്.ഇ പ്രധാനമായും ചിട്ടികൾക്ക് പേരു കേട്ടതാണ്. അതിനാൽ നിരവധി ചിട്ടി ഓപ്ഷനുകൾ ഇവിടെയുണ്ട്. ഒരേ സമയം വായ്പയുടെയും നിക്ഷേപ പദ്ധതിയുടെയും സ്വഭാവ സവിശേഷതയുള്ള രീതിയാണ് ചിട്ടിക്കുള്ളത്.
സാധാരണ ചിട്ടികളും മൾട്ടി ഡിവിഷൻ ചിട്ടികളും കെ.എസ്.എഫ്.ഇയിൽ ഉണ്ട്. ഇവ രണ്ടും രണ്ട് തരത്തിലുള്ള നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഒരു സാധാരണ ചിട്ടി എന്നാൽ കുറഞ്ഞത് 100 അംഗങ്ങളായിരിക്കും. അതായത് 100 മാസത്തെ ചിട്ടിയിൽ 100 അംഗങ്ങൾ. എന്നാൽ 50 മാസം, 40 മാസം 30 മാസം എന്നീ ചിട്ടികളിൽ ആ മാസത്തിന് അനുസരിച്ചാണ് അംഗങ്ങൾ ഉണ്ടായിരിക്കുന്നത്.
എന്നാൽ മൾട്ടി ഡിവിഷൻ ചിട്ടി എന്നാൽ ഓരോ ഡിവിഷനുകളായിട്ടാണ്. ഒരു ഡിവിഷനിൽ 100 അംഗങ്ങൾ ഉണ്ടായിരിക്കും. അതായത് 4 ഡിവിഷന് 400 പേർ.
സാധാരണ ചിട്ടികളും മൾട്ടി ഡിവിഷൻ ചിട്ടികളും വിശദമായി അറിയാം; ഇവിടെ 10,000 രൂപ പ്രതിമാസ തവണ നൽകുന്ന 10 ലക്ഷത്തിൻ്റെ 100 മാസത്തെ ചിട്ടിയെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്.

സാധാരണ ചിട്ടി
കെ.എസ്.എഫ്.ഇയുടെ ഈ സാധാരണ ചിട്ടിയിൽ 100 അംഗങ്ങളാണ് ഉണ്ടായിരിക്കുക. ഇത്തരം ചിട്ടികൾക്ക് നറുക്ക് എന്ന ഓപ്ഷൻ ഉണ്ടായിരിക്കില്ല. എല്ലാ മാസവും ലേലത്തിലൂടെ ഒരു വ്യക്തിക്കാണ് ചിട്ടിത്തുക ലഭിക്കുന്നത്. ചിട്ടി വിളിക്കുമ്പോൾ ഏറ്റവും കുറഞ്ഞത് 30 ശതമാനം വരെ താഴ്ത്തി വിളിക്കാൻ സാധിക്കും. ചിട്ടി ആരംഭിച്ച് ആദ്യത്തെ കുറച്ച് മാസങ്ങളിൽ 30 ശതമാനം കിഴിവിലായിരിക്കും ചിട്ടിത്തുക ലഭിക്കുന്നത്.
ഇവിടെ 10 ലക്ഷത്തിൻ്റെ ചിട്ടിയെ കുറിച്ച് പരിശോധിക്കുമ്പോൾ 30% കിഴിവിലാണ് ചിട്ടി വിളിച്ചെടുക്കുന്നതെങ്കിൽ 7 ലക്ഷം രൂപയാണ് ലഭിക്കുന്നത്. ഇവിടെ 30% താഴത്തി ചിട്ടി വിളിക്കുമ്പോൾ ചിട്ടി ആരംഭിച്ച് രണ്ടാമത്തെ മാസം മുതൽ പ്രതിമാസ തവണ 7,500 രൂപയായിരിക്കും അടക്കേണ്ടി വരിക. എന്നാൽ ഈ ഡിവിഡൻ്റ് കുറയുമ്പോൾ നിങ്ങൾ പ്രതിമാസം അടക്കേണ്ട തുകയും വർദ്ധിക്കും. ഈ ചിട്ടിയിൽ 100 മാസം കൊണ്ട് 1.5 ലക്ഷം വരെയാണ് ഡിവിഡൻ്റ് ലഭിക്കുന്നത്. സാഹചര്യം അനുസരിച്ച് ഇതിൽ കൂടുതൽ തുകയും ഡിവിഡൻ്റ് ലഭിച്ചേക്കാം.
മൾട്ടി ഡിവിഷൻ ചിട്ടികൾ
ഇവിടെ 4 ഡിവിഷനിലും കൂടെ 400 അംഗങ്ങളാണ് ഉള്ളത്. മൾട്ടി ഡിവിഷൻ ചിട്ടിയിൽ ഓരോ മാസവും 4 വ്യക്തികൾക്കാണ് ചിട്ടിത്തുക ലഭിക്കുന്നത്. അതായത് ഒരു വ്യക്തിക്ക് നറുക്കിലൂടെ ഡിവിഡൻ്റ് കിഴിക്കാതെ മുഴുവൻ തുകയും നൽകുന്നു. മറ്റു മൂന്ന് പേർക്ക് ലേലത്തിലൂടെ ചിട്ടി വിളിച്ചെടുക്കാം. മൾട്ടി ഡിവിഷൻ ചിട്ടികളിൽ 35% വരെയാണ് ഡിവിഡൻ്റ് ലഭിക്കുന്നത്. ആദ്യ മാസങ്ങളിൽ 35 ശതമാനവും പിന്നീട് ഇതിൽ കുറവ് സംഭവിക്കുകയും ചെയ്യുന്നു.
10 ലക്ഷത്തിൻ്റെ ഈ മൾട്ടി ഡിവിഷൻ ചിട്ടിയിൽ 30% കിഴിവിൽ ചിട്ടി വിളിച്ചാൽ നിങ്ങൾക്ക് ലഭിക്കുന്നത് 6.5 ലക്ഷം മാത്രമാണ്. എന്നാൽ ഇവിടെ നറുക്കിലൂടെ ചിട്ടി ലഭിക്കുന്ന വ്യക്തിക്ക് ഫോർമാൻ കമ്മീഷനായ 5% മാത്രം ഈടാക്കിയാൽ ലഭിക്കുന്നത് 9.5 ലക്ഷം രൂപയാണ്. ഇവിടെ 30 ശതമാനം താഴ്ത്തി വിളിക്കുമ്പോൾ രണ്ടാമത്തെ മാസം മുതൽ പ്രതിമാസ തിരിച്ചടവ് തുക 7,750 രൂപയായിരിക്കും. മൾട്ടി ഡിവിഷൻ ചിട്ടിയിലും ഏകദേശം 1.5 ലക്ഷം രൂപയാണ് ഡിവിഡൻ്റ് ലഭിക്കുന്നത്.
ഇതാണ് പ്രധാനമായും സാധാരണ ചിട്ടിയെ കുറിച്ചും മൾട്ടി ഡിവിഷൻ ചിട്ടിയെ കുറിച്ചുമുള്ള പ്രധാന വ്യത്യാസങ്ങൾ. നറുക്കിലൂടെ മുഴുവൻ തുകയും ആഗ്രഹിക്കുന്നവർക്ക് മൾട്ടി ഡിവിഷൻ ചിട്ടി മികച്ച തിരഞ്ഞെടുപ്പായിരിക്കും. എന്നാൽ സാധാരണ രീതിയിൽ ചിട്ടി വിളിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് സാധാരണ ചിട്ടിയായിരിക്കും മികച്ച ചോയിസ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
